ഒക്ടോബര്‍ 22 ചിത്രങ്ങളിലൂടെ


1/42

ലഹരിക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പ് നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി കെ.വി.സുമേഷ് എംഎൽഎയുടെ നേതൃത്വത്തിൽ കണ്ണൂർ ചിറക്കൽ ചിറയിൽ ‘സ്നേഹജ്വാല’ തെളിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

2/42

വിനയചൈതന്യ രചിച്ച ശ്രീനാരായണഗുരുവിന്റെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയെ ആസ്പദമാക്കി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന ചർച്ചയിൽ ഷൗക്കത്ത് സംസാരിക്കുന്നു. ഫാദർ ജോൺ മണ്ണാറത്തറ, പ്രൊഫ.പി. ജയേന്ദ്രൻ, വിനയ ചൈതന്യ, കെ.വി. സജയ്, കെ.എഫ്. ജോർജ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/42

കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റ്‌ - ആഷ് ലിൻ അലക്സാണ്ടർ (200 മീറ്റർ ഓട്ടം, അണ്ടർ 18 ) ആലപ്പുഴ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

4/42

കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റ്‌ - അഖില രാജു (ഡിസ്ക്കസ് ത്രോ, അണ്ടർ 18 ) കാസർക്കോട് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

5/42

കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റ്‌ - അരുൺജിത്ത് ( 400 മീ ഹഡിൽസ്, അണ്ടർ 20 ) എറണാകുളം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

6/42

കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റ്‌ - സി.എസ്. കൃഷ്ണപ്രിയ (400 മീറ്റർ ഹഡിൽസ്, അണ്ടർ 18) തൃശൂർ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

7/42

കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റ്‌ - സബാസ്റ്റ്യൻ ഷിബു (ടിപ്പിൾ ജംപ്, അണ്ടർ 20 ) എറണാകുളം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

8/42

കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റ്‌ - കരോളിന മാത്യു (ഹൈജംപ്, അണ്ടർ 18 ), കോഴിക്കോട് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

9/42

കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റ്‌ - നയന ജോസ് (400 മീറ്റർ ഹഡിൽസ്, അണ്ടർ 20 ), കോഴിക്കോട് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

10/42

കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റ്‌ - കെ.സി. സർവ്വാൻ (ഡിസ്ക്കസ് ത്രോ, അണ്ടർ 18 ), കാസർക്കോട് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

11/42

കലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ജൂനിയർ അമേച്വർ അത്‌ലറ്റിക് മീറ്റ്‌ - നാഗമ്മ രവീന്ദ്ര ബജെ (പോൾ വോൾട്ട്, അണ്ടർ 20 ), കോട്ടയം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

12/42

ആലപ്പുഴ മുഹമ്മയിൽ നടന്ന സരോജിനി ദാമോദരൻ ഫൗണ്ടേഷൻ അക്ഷയശ്രീ അവാർഡ് ദാന ചടങ്ങ് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി കുമാരി ഷിബുലാൽ, ഇൻഫോസിസ് മുൻ സി.ഇ.ഒ. എസ്.ഡി.ഷിബുലാൽ എന്നിവർ വേദിയിൽ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

13/42

ആലപ്പുഴ കൈനകരിയിൽ നടന്ന സി.ബി.എൽ രണ്ടാം സീസണിലെ ഏഴാം മത്സരത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ ഒന്നാമതെത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

14/42

ആലപ്പുഴ എസ്.ഡി.വി.ഇ.എം.എച്ച്.എസ്.എസ് സ്‌കൂളിന്റെ സുവർണജൂബൂലി ആഘോഷത്തിന് ഇൻഫോസിസ് സഹസ്ഥാപകൻ എസ്.ഡി ഷിബുലാൽ തിരി തെളിയിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

15/42

കേരള ഹയർ സെക്കൻഡറി ടീച്ചേഴ്‌സ് യൂണിയൻ കോഴിക്കോട്‌ കെ.പി.കേശവമേനോൻ ഹാളിൽ സംഘടിപ്പിച്ച ''കേരള പാഠ്യപദ്ധതി പരിഷ്‌കരണം'' സംവാദം എം.കെ.മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ഒ. ഷൗക്കത്തലി, അബ്ദുൾ ജലീൽ പാണക്കാട്, കെ.ടി.അബ്ദുൾ ലത്തീഫ്, കെ.എസ്.ശബരീനാഥൻ, ആന്റണി നിസാർ ചേലേരി, ടി.പി.കലാധരൻ, വി.കെ.അബ്ദുറഹിമാൻ, എൻ.ബഷീർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/42

മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര അദാലത്ത് 'വാഹനീയം' തൃശൂരിൽ ഉദ്ഘാടനം ചെയ്ത് ആദ്യ പരാതി തീർപ്പാക്കുന്ന മന്ത്രി ആന്റണി രാജു. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, കെ.കെ. രാമചന്ദ്രൻ എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/42

പി.പി.ഇ. കിറ്റ് അഴിമതിയിൽ കെ.കെ. ശൈലജക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ തൃശൂർ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/42

പി.പി.ഇ. കിറ്റ് അഴിമതിയിൽ കെ.കെ. ശൈലജക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയ തൃശൂർ കളക്ടറേറ്റ് മാർച്ച് കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/42

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സുനിൽ ഞാളിയത്തിന്റെ 'കൽക്കത്ത കഫെ എട്ടു ബംഗാളി കഥകൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം എൻ. മൂസക്കുട്ടി, സുനിൽ ഞാളിയത്ത്, കെ. എസ്. കൃഷ്ണകുമാർ, എൻ. ഉർസുല എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

20/42

എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് വളപ്പിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/42

ദീപാവലിയുടെ ഭാഗമായി തിരുവനന്തപുരം പവർഹൗസ് റോഡിലെ കടയിൽ നിന്ന് പടക്കം വാങ്ങുന്നവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/42

മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ 2021-22 വർഷത്തെ എറണാകുളം ജില്ലാ ശ്രേഷ്ഠ ഹരിത വിദ്യാലയം ഒന്നാം സ്ഥാനം ലഭിച്ച എറണാകുളം എളമക്കര ഭവൻസ് വിദ്യാമന്ദിറിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ പി. വി കുഞ്ഞികൃഷ്ണൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡണ്ട് സി ദാമോദരൻ എന്നിവരിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു. വിദ്യോദയ സ്കൂൾ എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോ.പി. ശ്രീകുമാർ, എറണാകുളം കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്‌ടർ സെറിനി ഫിലിപ്പ്, സീസൺ വാച്ച് സംസ്ഥാന കോഓഡിനേറ്റർ കെ മുഹമ്മദ് നിസാർ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

23/42

മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന സീഡ് പദ്ധതിയുടെ 2021-22 വർഷത്തെ സംസ്ഥാനതല വിശിഷ്ട ഹരിത വിദ്യാലയം മൂന്നാം സ്ഥാനം ലഭിച്ച എറണാകുളം തേവക്കൽ വിദ്യോദയ സ്കൂൾ അദ്ധ്യാപകരും, വിദ്യാർത്ഥികളും ചേർന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്‌ പി. വി കുഞ്ഞികൃഷ്ണൻ, ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡണ്ട് സി ദാമോദരനിൽ എന്നിവരിൽ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങുന്നു. വിദ്യോദയ സ്കൂൾ എക്സിക്യൂട്ടീവ് ട്രസ്റ്റി ഡോ.പി.ശ്രീകുമാർ, വിദ്യോദയ സ്കൂൾ പ്രിൻസിപ്പാൾ ഗീത രാജീവ്, എറണാകുളം കൃഷി വകുപ്പ് ഡപ്യൂട്ടി ഡയറക്‌ടർ സെറിനി ഫിലിപ്പ്, സീസൺ വാച്ച് സംസ്ഥാന കോഓഡിനേറ്റർ കെ മുഹമ്മദ് നിസാർ എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

24/42

കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി കണ്ണൂർ ജവാഹർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജില്ലാ മീലാദ് സെമിനാറിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് പട്ടുവം കെ.പി. അബൂബക്കർ മൗലവി പ്രഭാഷണം നടത്തുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

25/42

ആലപ്പുഴ സമ്പൂർണ ലഹരി വിമുക്ത മണ്ഡലം - ക്യാമ്പയിൻ ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.എൻ ബാലഗോപാൽ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

26/42

കെ എസ്‌ ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ ആലപ്പുഴ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന പ്രസിഡന്റ് കെ.ജോൺ പ്രസംഗിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

27/42

കണ്ണൂർ പാനൂർ വള്ള്യായിൽ യുവതി കൊല്ലപ്പെട്ട വീടിനു മുന്നിൽ തടിച്ചു കൂടിയ നാട്ടുകാർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

28/42

ദേശീയ ആയുർവേദ ദിനത്തിന്റെ വിളംബര ജാഥയ്‌ക്ക്‌ കണ്ണൂരിൽ വി.ശിവദാസൻ എം.പി. കൊടി കാട്ടുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/42

ദേശീയ ആയുർവേദ ദിനത്തിന്റെ വിളംബര ജാഥ കണ്ണൂരിൽ നടന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/42

മാത്യഭൂമി സീഡ് കോട്ടയം ജില്ലയിലെ ഹരിത വിദ്യാലയം പുരസ്കാര സമർപ്പണ ചടങ്ങിൽ നിന്ന്‌ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

31/42

മാത്യഭൂമി സീഡ് കോട്ടയം ജില്ലയിലെ ഹരിത വിദ്യാലയം പുരസ്കാര സമർപ്പണ ചടങ്ങ് | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

32/42

മാത്യഭൂമി സീഡ് കോട്ടയം ജില്ലയിലെ സമ്മാനദാനച്ചടങ്ങ് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു.

33/42

ദീപാവലിയോടനുബന്ധിച്ച് മധുരപലഹാരം വിൽപനക്കായി വിപണി ഒരുങ്ങിക്കഴിഞ്ഞു... കോഴിക്കോട് നഗരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി. പി.ബിനോജ്‌ / മാതൃഭൂമി

34/42

പി.വി.എസ്. നഴ്‌സിങ് കോളേജും പി.വി.എസ്. നഴ്‌സിങ് സ്‌കൂളും ചേർന്ന് നടത്തിയ ഡോ. ടി.കെ. ജയരാജന്റെ ചരമവാർഷിക ദിനാചരണ പരിപാടിയിൽ മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി. പി.ബിനോജ്‌ / മാതൃഭൂമി

35/42

പി.വി.എസ്. നഴ്‌സിങ് കോളേജും പി.വി.എസ്. നഴ്‌സിങ് സ്‌കൂളും ചേർന്ന് നടത്തിയ പരിപാടിയിൽ മികച്ച വിദ്യാർഥിക്കുള്ള ഡോ. ടി.കെ. ജയരാജൻ മെമ്മോറിയൽ അവാർഡ് ടി.കെ. മീരയ്ക്ക് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സമ്മാനിക്കുന്നു. ലെഫ്. കേണൽ രവിമേനോൻ, എം.എൻ. സുഭാഷ് ബാബു, ഡോ. രാജേഷ് സുഭാഷ്, ഡോ. ദീഷ്മ രാജേഷ്, കുമാരി ജയരാജ്, ഡോ. ജയ്കിഷ് ജയരാജ്, മാതൃഭൂമി മുഴുവൻ സമയ ഡയറക്ടർ പി.വി. ഗംഗാധരൻ, ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ഭാവനാ നിധീഷ് എന്നിവർ സമീപം | ഫോട്ടോ: പി. പി.ബിനോജ്‌ / മാതൃഭൂമി

36/42

കണ്ണൂരിൽ മാതൃഭൂമി സീഡ് സമ്മാന വിതരണ ചടങ്ങിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സി.വി. ജിതേഷ് ക്ലാസെടുക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/42

കണ്ണൂർ ജില്ലാതല സീഡ് ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്കാരം മൊകേരി രാജീവ് ഗാന്ധി എച്ച്.എസ്.എസിന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ സമ്മാനിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/42

മാതൃഭൂമി സീഡ് കണ്ണൂര്‍ ജില്ലാതല പുരസ്‌കാരവിതരണ ചടങ്ങ് ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ / മാതൃഭൂമി

39/42

മാതൃഭൂമി സീഡ് ഹരിത വിദ്യാലയ പുരസ്‌കാരാദാന ചടങ്ങ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ / മാതൃഭൂമി

40/42

ദേശീയ പാതയില്‍ കണ്ണൂര്‍ താഴെചൊവ്വ തെഴുക്കിലപ്പെടികയില്‍ വിനോദയാത്ര പോയ കുട്ടികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയ നിലയില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല | ഫോട്ടോ: റിധിന്‍ ധാമു \ മാതൃഭൂമി

41/42

ദേശീയ പാതയില്‍ കണ്ണൂര്‍ താഴെചൊവ്വ തെഴുക്കിലപ്പെടികയില്‍ വിനോദയാത്ര പോയ കുട്ടികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയ നിലയില്‍. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല | ഫോട്ടോ: റിധിന്‍ ധാമു \ മാതൃഭൂമി

42/42

സ്ത്രീസമത്വ കൂട്ടായ്മയായ സമതയുടെ പുരസ്കാര വിതരണച്ചടങ്ങിൽ പുരസ്കാര ജേതാക്കളിലൊരാളായ തൃശ്ശൂർ സ്വദേശി ടി.എൽ. ശാന്ത കാലുകൊണ്ട് സെൽഫിയെടുക്കുന്നു. ജന്മനാ കൈകളില്ലാത്ത ശാന്ത കാലുകൊണ്ട് ചിത്രം വരയ്ക്കും. മറ്റു പുരസ്കാര ജേതാക്കളായ, ആഴക്കടൽ മത്സ്യബന്ധനത്തിന് കേന്ദ്രസർക്കാർ ലൈസൻസ് നേടിയ ആദ്യവനിതയായ രേഖ കാർത്തികേയൻ (ഏങ്ങണ്ടിയൂർ, തൃശ്ശൂർ), എഴുപതാം വയസ്സിൽ കൈകൾ പിറകിൽകെട്ടി പെരിയാർ നദി കുറുകെ നീന്തിക്കടന്ന വി.കെ. ആരിഫ (ആലുവ, എറണാകുളം), ആയിരത്തിലധികം കിണറുകൾ നിർമിക്കുകയും ഇപ്പോഴും കിണർനിർമാണം നടത്തുകയുംചെയ്യുന്ന കുഞ്ഞിപ്പെണ്ണ് (അടൂർ, പത്തനംതിട്ട), കേരളത്തിലെ ഏക വനിതാ ആംബുലൻസ് ഡ്രൈവർ ദീപ ജോസഫ് (വിലങ്ങാട്, കോഴിക്കോട്), ഒറ്റയ്ക്ക് ഇരുചക്രവാഹനത്തിൽ ഭാരതപര്യടനം നടത്തിയ എം.എൽ. ലക്ഷ്മി (കല്പാത്തി, പാലക്കാട്), സമതയുടെ സാരഥികളായ ടി.എ. ഉഷാകുമാരി, എ. കൃഷ്ണകുമാരി, എഴുത്തുകാരി ടി.ജി. അജിത എന്നിവർ സമീപം | ഫോട്ടോ: മനീഷ് ചേമഞ്ചേരി

Content Highlights: News in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented