ഒക്ടോബര്‍ 21 ചിത്രങ്ങളിലൂടെ


1/54

വീണ്ടും കാണാം.... കോഴിക്കോട്‌ നന്മണ്ട എച്ച്.എസ്.എസ്സിൽ നടന്ന ശാസ്‌ത്രോത്സവം കഴിഞ്ഞ് മത്സരത്തിനായി എത്തിച്ച മോഡലുമായി മടങ്ങുന്ന അദ്ധ്യാപകരും വിദ്യാർഥികളും | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

2/54

ലഹരിക്കെതിരെ കോഴിക്കോട്‌ എസ്.കെ.പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച സമൂഹ ചിത്രരചന | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/54

കോഴിക്കോട്‌ കരുവിശ്ശേരി പാർക്കിൽ നടന്ന എം.ഭാസ്‌കരൻ അനുസ്മരണ പൊതുയോഗം സി.പി.എം.ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/54

കോഴിക്കോട്‌ നന്മണ്ട എച്ച്.എസ്.എസ്സിൽ നടന്ന ശാസ്‌ത്രോത്സവത്തിൽ 'ചിനാമ്പസ് മോഡൽ കൃഷി'മായി നീലേശ്വരം ജി.എച്ച്.എസ്.എസ്സിലെ പി.ഗൗരി ശങ്കർ, ഇ.വിവേക് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/54

കോഴിക്കോട്‌ കോക്കല്ലൂർ ഗവ എച്ച്.എസ്.എസ്സിൽ നടന്ന ശാസ്‌ത്രോത്സവത്തിൽ 'ബ്ലഡ് പ്രഷർ ഇൻ ജിറാഫ്' ബാലുശ്ശേരി ജി.ജി.എച്ച്.എസ്.എസ്സിലെ ജി.എസ്.പവിത്ര, എസ്.ജി.ആയിശ നിതാര | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/54

കോഴിക്കോട്‌ കോക്കല്ലൂർ ഗവ. എച്ച്.എസ്.എസ്സിൽ നടന്ന ശാസ്‌ത്രോത്സവത്തിൽ 'അഗ്രികൾച്ചറൽ ഡ്രോൺ'മോഡലുമായി ഐ.എച്ച്.ആർഡി ടെക്‌നിക്കൽ സ്‌കൂളിലെ ഇരട്ട സഹോദരന്മാരായ വി.ദേവാംഗ്, വി.ദേവജ് എന്നിവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/54

കോഴിക്കോട്‌ നന്മണ്ട എച്ച്.എസ്.എസ്സിൽ നടന്ന ശാസ്‌ത്രോത്സവത്തിൽ 'ഗില്ലറ്റിൻ' മോഡലുമായി മേന്മുണ്ട എച്ച്.എസ്.എസ്സിലെ പി.എം.ശിവദ യും, പി.എം.ശിവാനിയും | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/54

കോഴിക്കോട്‌ കെ.പി.കേശവമേനോൻ ഹാളിൽ നടന്ന വി.എം.കുട്ടി സ്മരണാഞ്ജലി ഇ.ടി.മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

9/54

ഗാന്ധി ഗൃഹം കേളപ്പജി ഹാളിൽ കോഴിക്കോട് ജില്ലാ കാരംസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന 39-ാമത് സംസ്ഥാന കാരംസ്‌ ചാമ്പ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/54

ലോ കോളേജിൽ വിദ്യാർത്ഥികൾക്കായി ആരംഭിച്ച പ്ലേസ്‌മെന്റ് സെല്ലിന്റെയും ഡേ കെയർ സെന്ററിന്റെയും സ്വച്ഛം അവാർഡ് ദാനത്തിന്റെയും അനുച്ഛേദം 15 റിപ്പോർട്ട് സമർപ്പണത്തിന്റെയും ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/54

ദേശീയ പോലീസ് പതാക ദിനത്തോടനുബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥന്‍ യൂണിഫോമില്‍ ബാഡ്ജ് ധരിച്ചപ്പോള്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/54

പി.വി.എസ്. നഴ്‌സിങ് കോളേജും പി.വി.എസ്. നഴ്‌സിങ് സ്‌കൂളും ചേർന്ന് നടത്തിയ പരിപാടിയിൽ മികച്ച വിദ്യാർഥിക്കുള്ള ഡോ. ടി.കെ. ജയരാജൻ മെമ്മോറിയൽ അവാർഡ് ടി.കെ. മീരയ്ക്ക് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സമ്മാനിക്കുന്നു. ലെഫ്. കേണൽ രവിമേനോൻ, എം.എൻ. സുഭാഷ് ബാബു, ഡോ. രാജേഷ് സുഭാഷ്, ഡോ. ദീഷ്മ രാജേഷ്, കുമാരി ജയരാജ്, ഡോ. ജയ്കിഷ് ജയരാജ്, മാതൃഭൂമി മുഴുവൻ സമയ ഡയറക്ടർ പി.വി. ഗംഗാധരൻ, ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ്, ഭാവനാ നിധീഷ് എന്നിവർ സമീപം | ഫോട്ടോ: പി. പി.ബിനോജ്‌ / മാതൃഭൂമി

13/54

തിരുവനന്തപുരം നഗരസഭയിലെ ശുചീകരണ തൊഴിലാളി മുരുകനെ മന്ത്രി എം.ബി.രാജേഷ് കരിമഠം കോളനിയിലെ വസതിയിലെത്തി പൊന്നാടയണിയിച്ച് അനുമോദിക്കുന്നു. വ്യാഴാഴ്ച സെക്രട്ടേറിയറ്റിന്റെ മുന്നിൽ റോഡിലെ ചെളിവെള്ളത്തിലിറങ്ങി മുരുകൻ വെള്ളക്കെട്ട് നീക്കം ചെയ്യുന്ന ചിത്രം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രി മുരുകന്റെ വസതിയിലെത്തിയത്. മുരുകന്റെ ഭാര്യ മിനി,മേയർ ആര്യ രാജേന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: ബിജു വർ​ഗീസ് / മാതൃഭൂമി

14/54

എ.കെ.ജി. സെന്റർ ആക്രമണ കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് പൂജപ്പുര ജില്ലാ ജയിലിൽ നിന്ന് പുറത്തേക്ക് വരുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെ ജില്ല പ്രസിഡന്റ് സുധീർ ഷാ പാലോടിന്റെ നേതൃത്വത്തിൽ സ്വീകരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

15/54

ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയും | ഫോട്ടോ: ഉണ്ണിശിവ

16/54

ശബരിമല അയ്യപ്പസന്നിധിയിൽ ശബരിമല - ‌മാളികപ്പുറം മുൻ മേൽശാന്തിമാരുടെ കാർമ്മികത്വത്തിൽ നടന്ന ലക്ഷാർച്ചന | ഫോട്ടോ: ഉണ്ണിശിവ

17/54

നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിയും നിയുക്ത മാളികപ്പുറം മേൽശാന്തി ഹരിഹരൻ നമ്പൂതിരിയും അയ്യപ്പനെ വണങ്ങുന്നു | ഫോട്ടോ: ഉണ്ണിശിവ

18/54

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ റെയിൽവേ അടിപാതയുടെ അറ്റകുറ്റ പണികൾ ആരംഭിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

19/54

തെളിവെടുപ്പിനായി നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തിയ കോട്ടയം മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോക്ടർ ലിസാ ജോണ്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/54

ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെ വീട്ടിലെ തിരുമ്മല്‍കേന്ദ്രത്തിനു പിറകിലെ മാലിന്യ ടാങ്കിന്റെ സ്ലാബ് തുറന്ന് പരിശോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/54

പ്രതികളെ കാണാനായി ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെ വീടിനുസമീപം കൂടി നിൽക്കുന്ന നാട്ടുകാര്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

22/54

ഫോറന്‍സിക് പരിശോധനയുടെ ഭാഗമായി ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെ വീട്ടില്‍ ഡമ്മി എത്തിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

23/54

പോലീസ് സ്‌മൃതി ദിനത്തിന്റെ ഭാഗമായി കൊല്ലം എ.ആർ. ക്യാംപിലൊരുക്കിയ മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച കൊല്ലം സിറ്റി പോലീസ് കമ്മിഷണർ മെറിൻ ജോസഫ് സല്യൂട്ട് ചെയ്യുന്നു | ഫോട്ടോ: സി. ആർ. ​ഗിരീഷ് കുമാർ / മാതൃഭൂമി

24/54

നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെ വീടിനു പിറകിലെ അലക്കുകല്ലിന് സമീപം ഫോറന്‍സിക് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

25/54

നരബലിക്കേസിലെ തെളിവെടുപ്പിനായി ഒന്നാം പ്രതി ഷാഫിയേയും രണ്ടാം പ്രതി ഭഗവല്‍സിങ്ങിനേയും ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെ വീട്ടിലെത്തിച്ചപ്പോള്‍ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

26/54

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ടി. എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ​ഗിരീഷ് കുമാർ / മാതൃഭൂമി

27/54

സി.ഐ.ടി.യു. കൊല്ലം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന സെമിനാർ മുൻ എംപി സി. എസ്. സുജാത ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ​ഗിരീഷ് കുമാർ / മാതൃഭൂമി

28/54

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന യൂത്ത് മോഡൽ പാർലമെന്റ് കോ-ഓർഡിനേറ്റർമാർക്കുള്ള ശില്പശാല എ.എ. റഹിം എം.പി ഉദ്‌ഘാടനം ചെയ്യുന്നു. ഡോ.യു.സി. ബിവീഷ്, എ. സമ്പത്ത്, ഡോ.രാജു നാരായണ സ്വാമി, ടി. മനോഹരൻ നായർ എന്നിവർ സമീപം | ഫോട്ടോ: ബിജു വർ​ഗീസ് / മാതൃഭൂമി

29/54

വീരമൃത്യു വരിച്ച പോലീസുദ്യോഗസ്ഥർക്ക് കണ്ണൂർ പോലീസ് ആസ്ഥാനത്ത് ആദരമർപ്പിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

30/54

വീരമൃത്യു വരിച്ച പോലീസുദ്യോഗസ്ഥർക്കു ആദരമർപ്പിച്ചുകൊണ്ട് കണ്ണൂർ പോലീസ് ആസ്ഥാനത്തു നടന്ന പരേഡ് | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി

31/54

വയോധികരുടെ സംരക്ഷണത്തിനായി ആലപ്പുഴയിൽ നടക്കുന്ന മെയിന്റനൻസ് ട്രിബ്യൂണൽ ഫയൽ അദാലത്ത് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

32/54

നെല്ലുസംഭരണം വേഗത്തിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ആലപ്പുഴ കളക്ടേറ്റിന് മുന്നിൽ നടത്തിയ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

33/54

ഉന്നയിച്ച ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് കൊളപ്പ ഊരുകൂട്ടം പ്രവർത്തകർ ഉപവാസമവസാനിപ്പിച്ച് കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽ കുമാർ / മാതൃഭൂമി

34/54

ഡൽഹിയിലെ ന്യൂ പോലീസ് ലൈൻസിൽ നടന്ന പോലീസ് കമ്മമൊറേഷൻ ഡേ പരേഡിൽ സർവീസിലിരിക്കെ വീരമൃത്യു വരിച്ച പോലീസുദ്യോ​ഗസ്ഥർക്ക് ആദരവർപ്പിക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

35/54

ഡൽഹിയിലെ ന്യൂ പോലീസ് ലൈൻസിൽ നടന്ന പോലീസ് കമ്മമൊറേഷൻ ഡേ പരേഡിൽ സർവീസിലിരിക്കെ വീരമൃത്യു വരിച്ച പോലീസുദ്യോ​ഗസ്ഥർക്ക് ആദരവർപ്പിക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

36/54

ഡൽഹിയിലെ ന്യൂ പോലീസ് ലൈൻസിൽ നടന്ന പോലീസ് കമ്മമൊറേഷൻ ഡേ പരേഡിൽ സർവീസിലിരിക്കെ വീരമൃത്യു വരിച്ച പോലീസുദ്യോ​ഗസ്ഥർക്ക് ആദരവർപ്പിക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

37/54

ഡൽഹിയിലെ ന്യൂ പോലീസ് ലൈൻസിൽ നടന്ന പോലീസ് കമ്മമൊറേഷൻ ഡേ പരേഡിൽ സർവീസിലിരിക്കെ വീരമൃത്യു വരിച്ച പോലീസുദ്യോ​ഗസ്ഥർക്ക് ആദരവർപ്പിക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

38/54

ഡൽഹിയിലെ ന്യൂ പോലീസ് ലൈൻസിൽ നടന്ന പോലീസ് കമ്മമൊറേഷൻ ഡേ പരേഡിൽ സർവീസിലിരിക്കെ വീരമൃത്യു വരിച്ച പോലീസുദ്യോ​ഗസ്ഥർക്ക് ആദരവർപ്പിക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

39/54

ഡൽഹി ഇന്ദിര ​ഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്ടിൽ ഹിന്ദുസ്ഥാൻ സമാചാർ സംഘടിപ്പിച്ച ദീപോത്സവ്: പാഞ്ച് പ്രാൺ പരിപാടിയിൽ കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസാരിക്കുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

40/54

ഡൽഹി ഇന്ദിര ​ഗാന്ധി നാഷണൽ സെന്റർ ഫോർ ദ ആർട്ടിൽ ഹിന്ദുസ്ഥാൻ സമാചാർ സംഘടിപ്പിച്ച ദീപോത്സവ്: പാഞ്ച് പ്രാൺ പരിപാടി കേരള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

41/54

കൊല്ലം കിളികൊല്ലുരിൽ സൈനികനോടുള്ള പോലീസ് അതിക്രമത്തിന് എതിരെ ഭാരതീയ ജവാൻ കിസാൻ പാർട്ടി കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പ്രതിഷേധ ധർണ ദേശീയ അധ്യക്ഷൻ രാമചന്ദ്രൻ ബാവിലേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

42/54

കേരള കര്‍ഷകസംഘത്തിന്റെ 27-ാം സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

43/54

കേരള കര്‍ഷകസംഘത്തിന്റെ 27-ാം സംസ്ഥാനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

44/54

കേരള കര്‍ഷകസംഘത്തിന്റെ 27-ാം സംസ്ഥാനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

45/54

ഓള്‍ ഇന്ത്യ പോസ്റ്റല്‍ & ആര്‍.എം.എസ്. പെന്‍ഷനേഴ്സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം അഡ്വ.എ.എം.ആരീഫ് എം.പി എറണാകുളത്ത് ഉദ്ഘാടനം ചെയ്യുന്നു. എം.സി.നായര്‍, വി.എ.മോഹനന്‍, കെ.രാഘവേന്ദ്രന്‍, എന്‍.സി.പിള്ള, പി.വി.രാജേന്ദ്രന്‍, ജി.ഗോപിനാഥ്, എന്‍.ഗുരുപ്രസാദ്, വി.ശ്രീകുമാര്‍, എച്ച്.വി.കുറുപ്പ്, ടി.എന്‍.വെങ്കിടേശ്വരന്‍, തോമസ് പോത്തന്‍, കെ.പി.പ്രമീള തുടങ്ങിയവര്‍ വേദിയിൽ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

46/54

കൊച്ചി ഗോശ്രീ രണ്ടാം പാലത്തിനുസമീപം ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ അണ്ടർ വാട്ടർ ഡ്രോൺ പരിശോധിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി

47/54

കോവിഡ് കാലത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പി.പി. ഇ.കിറ്റ് വാങ്ങിയതില്‍ അഴിമതി കാണിച്ചെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കാസര്‍കോട് നടത്തിയ കളക്ടറേറ്റ് മാര്‍ച്ച് | ഫോട്ടോ: രാമനാഥ് പൈ

48/54

കണ്ണൂര്‍ കോര്‍പ്പറേഷന്‍ പുഴാതി ഡിവിഷനില്‍ നല്‍കുന്ന ജലസംഭരണികള്‍ മേയര്‍ ടി.ഒ. മോഹനന്‍കൈമാറുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

49/54

കേരള സ്റ്റേറ്റ് പോലീസ് വെല്‍ഫേര്‍ അസോസിയേഷന്റെ മലബാര്‍ മേഖല നേതൃത്വ ശില്പശാല സംസ്ഥാന പ്രസിഡണ്ട് പി.ലംബോധരന്‍ നായര്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

50/54

കണ്ണൂര്‍ ജില്ലാ എംപ്ലോയിമെന്റ എക്‌സ്‌ചേഞ്ചിന്റെ സ്വയംതൊഴില്‍ ബോധവത്കരണശില്പശാല ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

51/54

മോട്ടോര്‍ വാഹന വകുപ്പ് പാലക്കാട് നടത്തുന്ന പരാതി പരിഹാര അദാലത്ത് 'വാഹനീയം 2022' മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

52/54

കേരള മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ വാളയാറില്‍ നടന്ന മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റ് ഓണ്‍ലൈന്‍ സേവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ആന്റണി രാജു നിര്‍വ്വഹിക്കുന്നു | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

53/54

നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍നിന്ന് പുറത്തേക്ക് വന്ന മണിച്ചന്‍ |ഫോട്ടോ:എസ്.ശ്രീകേഷ്‌

54/54

• 1. കോട്ടയത്ത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ജൂനിയർ മോഹിനിയാട്ടത്തിൽ മൂന്നാംസ്ഥാനം നേടിയ കണ്ണൂർ പ്രതീക്ഷാഭവനിലെ അജിനാ രാജിന്റെ പ്രകടനം കണ്ട് ആനന്ദക്കണ്ണീരണിഞ്ഞ അമ്മ പ്രസന്നയെ ആശ്ലേഷിക്കുന്ന സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അലക്സി. 2. അജിനയെ വേദിയിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്ന പ്രസന്ന | ഫോട്ടോ: ജി. ശിവപ്രസാദ്

Content Highlights: News in pics october 21, 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented