ഒക്ടോബര്‍ 20 ചിത്രങ്ങളിലൂടെ


1/55

തൃശ്ശൂർ റീജിയണൽ തീയേറ്ററിൽ നടക്കുന്ന സൂര്യകാന്തി ഡാൻസ് ഫെസ്റ്റിവലിൽ വ്യാഴാഴ്ച മിനി പ്രമോദും സംഘവും അവതരിപ്പിച്ച വന്ദേവിനായകം മോഹിനിയാട്ടം സംഘാവതരണത്തിൽ നിന്നും | ഫോട്ടോ: ​ജെ.ഫിലിപ്പ്‌ / മാതൃഭൂമി

2/55

ജാക്ക്ഫ്രൂട്ട് പ്രമോഷൻ ഫെഡറേഷൻ ആലപ്പുഴ ഇരുമ്പ്പാലത്തിനു സമീപം നടത്തുന്ന ചക്കമഹോത്സവത്തിൽ നിന്ന് | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

3/55

പന്തളം ജംഗ്ഷനിൽ പൊതുമരാമത്ത്‌ മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡ് പരിശോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/55

സെക്രട്ടേറിയറ്റിന്‌ മുന്നിൽ റോഡിലെ ചെളിവെള്ളത്തിലിറങ്ങി വെള്ളക്കെട്ട് നീക്കം ചെയ്യുന്ന നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

5/55

സി.ഐ.ടി.യു പാലക്കാട്‌ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി നടന്ന വിളംബര ജാഥ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

6/55

ലോക വൈറ്റ് കെയ്ൻ ദിനാചരണത്തോടനുബന്ധിച്ച് കോഴിക്കോട്‌ മീഞ്ചന്ത ഗവ. ആർട്സ് കോളജിൽ നടന്ന സെമിനാറിൽ വെള്ള വടിയുടെ പ്രാധാന്യത്തെക്കുറിച്ചും, കാഴ്ചയില്ലാത്തവരും പൊതുസമൂഹവും എന്ന വിഷയത്തെക്കുറിച്ചും കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് സംസ്ഥാന ഉപാധ്യക്ഷനും, കുന്നംകുളം ഗവൺമെൻറ് അന്ധവിദ്യാലയത്തിലെ റിട്ടയേർഡ് ഹെഡ്മാസ്റ്ററുമായ കെ. സത്യശീലൻ സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/55

കോഴിക്കോട് മലാപ്പറമ്പ് പാച്ചക്കിലിനു സമീപം ബൈപ്പാസ് റോഡിന്റെ കിഴക്കു ഭാഗത്ത് തള്ളിയ മാലിന്യങ്ങൾ പരന്ന് റോഡരികിലെത്തിയ നിലയിൽ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/55

കോഴിക്കോട് മലാപ്പറമ്പ് പാച്ചക്കിലിനു സമീപം ബൈപ്പാസ് റോഡിന്റെ കിഴക്കു ഭാഗത്ത് മാലിന്യം തള്ളിയ നിലയിൽ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/55

കോഴിക്കോട് മലാപ്പറമ്പ് പാച്ചക്കിലിനു സമീപം ബൈപ്പാസ് റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് ഹോട്ടലുകളിൽ നിന്നടക്കമുള്ള മാലിന്യം തള്ളിയ നിലയിൽ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/55

തടഞ്ഞുവെച്ച പട്ടികജാതി - പട്ടിക വർഗ സ്കോളർഷിപ്പ് ഉടൻ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ. കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/55

കെട്ടിട നിർമ്മാണ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ നടത്തിയ ധർണ്ണ സി.ഐ. ടി.യു. ജില്ലാ സെക്രട്ടറി കെ.വി. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

12/55

ഇന്ത്യ-ചൈന യുദ്ധത്തിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി എം.ആർദ്രയുടെ "അഗ്നിപുത്രി" നൃത്താവിഷ്ക്കാരത്തിന്റെ വീഡിയോ ക്രൗൺ തീയ്യറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

13/55

ഇന്ത്യ-ചൈന യുദ്ധത്തിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി കോഴിക്കോട് സിൽവർ ഹിൽസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി എം.ആർദ്രയുടെ "അഗ്നിപുത്രി" നൃത്താവിഷ്ക്കാരത്തിന്റെ വീഡിയോ ക്രൗൺ തീയ്യറ്ററിൽ കേണൽ പി.കെ.പി.വി പണിക്കർ പ്രകാശനം ചെയ്ത് സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

14/55

പുന്നപ്ര-വയലാർ സമരത്തിന്റെ 76-ാമത് വാർഷിക വാരാചരണത്തിന് തുടക്കം കുറിച്ച് ആലപ്പുഴ വലിയ ചുടുകാട്ടിൽ വിപ്ലവഗായിക പി.കെ.മേദിനി പതാക ഉയർത്തുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

15/55

വി.എസ്.അച്യുതാനന്ദന്റെ 100-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി പറവൂർ അസംബ്ലി ജംഗ്ഷനിൽ നടന്ന പായസ വിതരണം മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

16/55

ആലപ്പുഴ എസ്.ഡി കോളേജ് പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന കെട്ടിട സമുച്ചയങ്ങളുടെ ശിലാസ്ഥാപനം മന്ത്രി ആർ.ബിന്ദു നിർവ്വഹിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

17/55

ജില്ലാ കോടതിപ്പാലം പുനർനിർമ്മാണത്തിനായി കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കമമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി ആലപ്പുഴ കളക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

18/55

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുവകലാസാഹിതി ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ജലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

19/55

നെല്ലെടുപ്പ് വൈകുന്നതിൽ പ്രതിഷേധിച്ച് ഐക്യ കുട്ടനാട് നെല്ല് ഉൽപ്പാദക സംരക്ഷണ സമിതി നടത്തിയ കളക്ടറേറ്റ് മാർച്ച് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോകുൽഷാജി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

20/55

തൃശൂർ കാസിനോ ഹോട്ടലിൽ നടന്ന കേക്ക് മിക്‌സിങ്. ഫാ. ജാക്ക് ചാണ്ടി, ചെയർമാൻ ജോസ് പോൾ ചാണ്ടി, ഡെപ്യൂട്ടി ചെയർമാൻ ഇ.പി.കെ. ബാലകൃഷ്ണൻ, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ആൻഡ്രൂസ് തുടങ്ങിയവരെ കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

21/55

പ്രകൃതി സംരക്ഷണാർത്ഥം റോയൽ ട്രീറ്റ്‌ ഫൗണ്ടേഷൻ തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച കെ സുഗതകുമാരി എവർ റോളിഗ് ട്രോഫി അവാർഡ് ചാല ഗവ. ഹൈസ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായിയിൽ നിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/55

ദേശീയ ആയുർവേദ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ഗവ.ആയുർവേദ കോളേജിൽ നടക്കുന്ന ആയുർവേദ എക്‌സിബിഷൻ ഉദ്‌ഘാടനം ചെയ്ത ശേഷം മന്ത്രി വീണ ജോർജ് പ്രദർശനം കാണുന്നു. മന്ത്രി ആന്റണി രാജു സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/55

കോവിഡ് കാലത്ത്‌ പി പി ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച്‌ യൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ എറണകുളത്ത്‌ നടത്തിയ മാർച്ച് ഹൈബി ഈഡൻ എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

24/55

കോവിഡ് കാലത്തു പി ഇ കിറ്റ് വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച്‌ യൂത്ത്കോൺഗ്രസ്സ് പ്രവർത്തകർ എറണാകുളത്ത്‌ നടത്തിയ മാർച്ചിൽ പൊലീസിന് നേരെ എറിഞ്ഞ പി പി ഇ കിറ്റുകൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

25/55

എറണാകുളം ഇടപ്പള്ളി ജി.എച്ച്.എസ്.എസിൽ ആരംഭിച്ച ശാസ്ത്രോത്സവത്തിൽ അദ്ധ്യാപകർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

26/55

ചിരട്ട തവി റെഡി ... എറണാകുളം ഇടപ്പള്ളി ജി.എച്ച്.എസ്.എസിൽ ആരംഭിച്ച ശാസ്ത്രോത്സവത്തിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

27/55

എറണാകുളം ഉപജില്ല ശാസ്ത്രോത്സവം ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

28/55

ദീപാവലിയ്ക്കായി മൺചിരാതുകൾ ഡൽഹി സരോജിനി മാർക്കറ്റിൽ തയ്യാറാക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

29/55

കൊച്ചിയിൽ‍ കെ പി എം എസ് സംസ്ഥാന ജനറൽ കൗൺസിൽ പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. പ്രശോഭ് ഞാവേലി, എ. സനീഷ്കുമാർ, പി.പി. ബാബു, അനിൽ ബഞ്ചമിൻപാറ, ബൈജു കലാശാല, എൽ. രമേശൻ, വി. ശ്രീധരൻ, സാബു കരിശേരി, പി. ജനാർദനൻ, എ.പി. ലാൽകുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

30/55

ദീപാവലി ആഘോഷത്തോടനുബന്ധിച്ച് ഡൽഹിയിലെ കമല നഗർ മാർക്കറ്റിലെ തിരക്കേറിയ തെരുവിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

31/55

സി.യു.ഇ.ടി. മെറിറ്റ് ലിസ്റ്റ് വഴിയുള്ള ഡി.യു. പ്രവേശന നടപടിക്കെതിരെ ക്രാന്തികാരി യുവ സംഗതൻ (​കെ.​വൈ.എസ്‌.) വിദ്യാർത്ഥികൾ ന്യൂഡൽഹിയിലെ ഡൽഹി യൂണിവേഴ്സിറ്റി ആർട്ട്സിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

32/55

ശബരിമലയിൽ നടന്ന പടി പൂജ | ഫോട്ടോ: ഉണ്ണി ശിവ

33/55

ശബരിമലയിൽ നടന്ന തുലാമാസ പൂജ | ഫോട്ടോ: ഉണ്ണി ശിവ

34/55

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 14 ആൺ കുട്ടികളുടെ ഖോ ഖോ ജേതാക്കളായ തിരുവനന്തപുരം ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

35/55

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ14 പെൺ കുട്ടികളുടെ ഖോ ഖോ ജേതാക്കളായ പാലക്കാട് ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/55

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 14 ആൺകുട്ടികളുടെ വോളി ബോൾ ജേതാക്കളായ കണ്ണൂർ ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

37/55

കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 14 ആൺകുട്ടികളുടെ ഖോ ഖോ ഫൈനലിൽ പാലക്കാടും തിരുവനന്തപുരവും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

38/55

കണ്ണൂർ സർവകലാശാല സ്പോർട്സ് വിഭാഗം ജിമ്മി ജോർജ് അവാർഡ് വൈസ് ചാൻസിലർ പ്രൊഫ് ഗോപിനാഥ് രവീന്ദ്രനിൽ നിന്നും സ്വീകരിച്ച ഗവ.ബ്രണ്ണൻ കോളേജ് ടീമംഗങ്ങൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

39/55

ആറളം ഫാമിൽ ആനമതിൽ നിർമിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എംഎൽഎ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

40/55

പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്‌സ്‌ അസോസിയേഷൻ കണ്ണൂർ കലക്ടറേറ്റ് മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

41/55

കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്തെ സ്റ്റേഷനറി കടയിലുണ്ടായ അഗ്നിബാധയിൽ കത്തി നശിച്ച സാധനങ്ങൾ തൊഴിലാളികൾ മാറ്റുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

42/55

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും എക്സൈസ്‌ വകുപ്പും ചേർന്ന് കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാതല ലഹരിവിമുക്ത ക്യാമ്പയിൻ അസി. എക്സൈസ് കമ്മീഷണർ ടി. രാഗേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

43/55

കൊച്ചിയിൽ ഇൻകം ടാക്സ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ എക്സലൻസ് അവാർഡ് ദാന സമ്മേളനം പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ രവിചന്ദ്രൻ രാമസ്വാമി ഉദ്‌ഘാടനം ചെയ്യുന്നു. നടി മഞ്ജു വാര്യർ, ടിഫാനി ബ്രാർ, മെട്രോമാൻ ഇ. ശ്രീധരൻ, ഡോ. സുബ്രഹ്മണ്യ അയ്യർ എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

44/55

തിരൂർ റെയിൽവേ സുരക്ഷാ സേനയുടെ എസ്.ഐ. കെ.എം. സുനിൽ കുമാറും തിരൂർ എക്സൈസ് ഇൻസ്പെക്ടർ ടി. രഞ്ജിത്ത്കുമാറും സംഘവും ചേർന്ന് യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിൽ നടത്തിയ പരിശോധനയിൽ ജനറൽ കമ്പാർട്ട്മെന്റിൽ നിന്ന് മൂന്നു ബാഗുകളിലായി കണ്ടെടുത്ത 12 കിലോ കഞ്ചാവും അഞ്ചു കിലോ പുകയില ഉത്പ്പന്നങ്ങളുമായി അന്വേഷണ ഉദ്യോഗസ്ഥർ | ഫോട്ടോ: പ്രദീപ് പയ്യോളി

45/55

അസൂയപ്പെട്ടിട്ട് കാര്യമില്ല മക്കളേ ..... : കോഴിക്കോട് കൊട്ടാരം റോഡിലെ തയ്യുള്ളതിൽ സത്യൻ തന്റെ സന്തത സഹചാരിയായ നായയുമായി സ്കൂട്ടറിൽ പോകുന്ന കൗതുക ദൃശ്യമാണിത്. സത്യൻ എവിടെ പോകുമ്പോഴും ഈ 'കാവലാൾ' വണ്ടിയിൽ കയറിയിരിക്കും | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

46/55

കണ്ണൂർ കളക്ടറേറ്റിന് മുമ്പിൽ നടന്ന സി.പി.എം രാപ്പകൽ സമരം സമാപനം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

47/55

കണ്ണൂർ തെക്കിയിൽ കടയിലേക്ക് ബസ് പാഞ്ഞുകയറിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

48/55

കോട്ടയത്ത് നടക്കുന്ന സംസ്ഥാന സ്‌പെഷ്യൽ സ്‌കൂൾ കലോത്സവത്തിൽ മോഹിനിയാട്ട മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

49/55

പ്രൈവറ്റ് ബിൽഡിങ്ങ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

50/55

കണ്ണൂർ ജില്ലാതല ക്ഷീരസംഗമം അഞ്ചരക്കണ്ടി മുഴപ്പാലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചു റാണി സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/55

കണ്ണൂർ ജില്ലാ ക്ഷീരസംഗമം ഉദ്ഘാടന ചടങ്ങിനെത്തിയ മന്ത്രി ജെ. ചിഞ്ചു റാണി മുഖ്യമന്ത്രിയുടെ വരവ്‌ കാത്ത് സദസ്സിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

52/55

കോട്ടയത്ത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, തോമസ് ചാഴിക്കാടൻ എംപി തുടങ്ങിയവർ സമീപം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

53/55

കോട്ടയത്ത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി വി. ശിവൻകുട്ടി അധ്യാപകർക്കൊപ്പം ഭക്ഷണം കഴിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

54/55

കെ.പി.എം.എസിന്റെ പ്രാതിനിധ്യ പ്രക്ഷോഭയാത്രയ്ക്ക് കണ്ണൂരിൽ സ്വീകരണം നൽകിയപ്പോൾ ജാഥ ലീഡർ പി.എം.വിനോദ് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

55/55

എൻഡോസൾഫാൻബാധിതർ ഉന്നയിച്ച അവകാശങ്ങൾ സർക്കാർ അംഗീകരിച്ചതിനെത്തുടർന്ന് സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസം നടത്തിയിരുന്ന ദയാബായി സമരമവസാനിപ്പിച്ച്, നേരത്തേ പ്രഖ്യാപിച്ചപ്രകാരം മുടിമുറിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ

Content Highlights: News in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented