ഒക്ടോബര്‍ 19 ചിത്രങ്ങളിലൂടെ


1/45

പി.പി.കിറ്റ് അഴിമതിയിൽ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച്‌ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

2/45

അംഗൻവാടി ജീവനക്കാർ സെക്രട്ടേറിയറ്റ് പടിക്കൽ നടന്ന ധർണ്ണ സി.ഐ.ടി.യു വൈസ് പ്രസിഡണ്ട്‌ കെ.പി.മേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

3/45

അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ യൂത്ത്‌കോൺഗ്രസ് ജില്ലാ കമ്മറ്റി പത്തനംതിട്ട സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച 'കണ്ണ് തുറക്കുക കാലമേ' സാംസ്‌കാരിക സദസ്സ് ഷാഫി പറമ്പിൽ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/45

ഭഗവൽസിങ്ങിനെ പത്തനംതിട്ട മാർക്കറ്റിലെ കത്തി വിൽപ്പന ശാലയിലെത്തിച്ചു പരിശോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/45

നരബലി നടന്ന വീട്ടിൽ പ്രതികളെ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/45

ഭഗവൽസിങ്ങിനെയും കൊണ്ട് ഇലന്തൂർ പുന്നക്കാട്ടെ വീട്ടിനരികിലെ തോട്ടിൽ പരിശോധന നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/45

ഇരട്ട നരബലി കേസിലെ പ്രതി ലൈലയെ തെളിവെടുപ്പിനായി ഇലന്തൂരിലെ വീട്ടിലെത്തിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/45

തെളിവെടുപ്പിനായി ഇലന്തൂരിലെ വീട്ടിലെത്തിച്ച ഇരട്ട നരബലി കേസിലെ പ്രതി ഭഗവൽസിങ്ങ് വീട്ടിനരികിലെ തോട്ടിൽ മൊബൈൽ കളഞ്ഞ രീതി കാണിച്ചു കൊടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/45

ദീപാവലിയോടനുബന്ധിച്ച് ഡൽഹിയിലെ സദാർ ബസാർ മാർക്കറ്റിലെ വൻ ജനതിരക്ക് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

10/45

ദീപാവലി ദിനത്തില്‍ വീടുകളില്‍ തെളിയിക്കുന്ന ഗുഡദീപങ്ങള്‍ കാസര്‍കോട് ബാങ്ക് റോഡിലെ കടയില്‍ വില്‍പനക്ക് വെച്ചപ്പോള്‍ | ഫോട്ടോ: എൻ. രാമനാഥ്‌പൈ / മാതൃഭൂമി

11/45

ചെറു പുഞ്ചിരി..! പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ അഡ്വ. സി.കെ. ശ്രീധരന് കാഞ്ഞങ്ങാട് പൗരാവലി നൽകിയ സ്വീകരണ ചടങ്ങിൽ എം.കെ. മുനീർ നടത്തിയ അധ്യക്ഷ പ്രസംഗം കേട്ട് വേദിയാകെ പൊട്ടിച്ചിരിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ചെറു പുഞ്ചിരിയിൽ ഒതുക്കിയപ്പോൾ | ഫോട്ടോ: എൻ. രാമനാഥ്‌പൈ / മാതൃഭൂമി

12/45

കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം വന്നശേഷം തന്റെ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ശശി തരൂര്‍, എം.കെ. രാഘവന്‍ എം.പി. സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

13/45

ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാനിലയം എറണാകുളം ഭാരതീയ വിദ്യാഭവനിൽ അവതരിപ്പിച്ച കൃഷ്ണന്നാട്ടം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

14/45

സി.ഐ.ടി.യു. കൊല്ലം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്‌ തിരുവാതിരകളി മത്സരം ഉദ്‌ഘാടനം ചെയ്യാനെത്തിയ എം. മു‌കേഷ്‌ എം.എൽ.എ.യോടൊപ്പം സെൽഫിയെടുക്കുന്ന മത്സരാർത്ഥികൾ | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

15/45

കൊല്ലം പബ്ളിക്‌ ലൈബ്രറി ഹാളിൽ കേരള സാഹിത്യ അക്കാദമിയുടെ കാക്കനാടൻ അനുസ്മരണത്തിൽ ബെന്യാമിൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

16/45

കോഴിക്കോട് കല്ലായ് പുഴയോരത്തെ അനധികൃത കയ്യേറ്റം റവന്യൂ വകുപ്പ് പൊളിച്ചു മാറ്റുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

17/45

സർക്കാർ - ഗവർണർ സർവകലാശാല പോര് അവസാനിപ്പിക്കുക, സർവകലാശാലയുടെ അന്തസും വിശ്വാസ്യതയും കാത്ത് സൂക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക അനധ്യാപക സർവീസ് സംഘടനകളുടെ ആഭിമുഖ്യത്തിൽ സെനറ്റ് അംഗങ്ങൾ യൂണിവേഴ്സിറ്റി ആസ്ഥാനത്തിന് മുന്നിൽ നടത്തിയ ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

18/45

ദീപാവലി വിപണി ലക്ഷ്യമാക്കി കൊല്ലം ചിന്നക്കടയിലൊരുങ്ങിയ താൽക്കാലിക പടക്കവില്പനശാല | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

19/45

വിവിധ അവശ്യങ്ങൾ ഉന്നയിച്ച് സപ്ലെകോ എംപ്ലോയീസ് യൂണിയന്റെ (എ ഐ ടി യു സി) നേതൃത്വത്തിൽ ജീവനക്കാർ കൊല്ലം താലൂക്ക് സപ്ലെകോ ഡിപ്പോയിൽ നടത്തിയ പണിമുടക്ക് സമരം | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

20/45

കേട്ടയത്ത് നടക്കുന്ന കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഓൾ ഇന്ത്യ കിസാൻ സഭ ദേശീയ സെക്രട്ടറി ഹന്നൻ മുള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

21/45

ബി ജെ പി ജില്ല പ്രസിഡൻറ് ബി ബി ഗോപകുമാറിന്റെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷനിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

22/45

ഐ.ബി.എസ്. സോഫ്റ്റ്‌വെയറിന്റെ സിൽവർ ജൂബിലി ആഘോഷ ചടങ്ങ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു. എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, മകൾ ഹന്ന മാത്യൂസ്, അർമിൻ മെയർ, ജോച്ചൻ ഗോട്ടൽമാൻ, മുകേഷ് മേത്ത എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

23/45

കേരള സ്‌റ്റേറ്റ് സ്മാൾ സ്‌കെയിൽ കയർ മാനുഫാക്ചേർസ് ഫെഡറേഷന്റെ നേതൃത്വത്തിൽ ആലപ്പുഴ കയർ പ്രോജക്ട് ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

24/45

പങ്കാളിത്ത പെൻഷനെതിരെ ജോയിന്റ് കൗൺസിൽ നടത്തുന്ന വാഹന പ്രചർണ ജാഥയ്ക്ക് കണ്ണൂർ കലക്ടേറ്റ് പരിസരത്ത് നൽകിയ സ്വീകരണം സി. ഗിരീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/45

അംഗൻവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് അസ്സോസിയേഷൻ സി ഐ ടി യു തൃശ്ശൂർ ക്ളട്രേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി കെ കെ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

26/45

ബേപ്പൂർ മുരളീധരപണിക്കർ രചിച്ച മാന്ത്രിക നോവലിന്റെ പ്രകാശന ചടങ്ങ് എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. സി.പി.സുരേന്ദ്രൻ, ടി.ദേവരാജൻ, അനീസ് ബഷീർ, ഇ.സുധാകരൻ, ശത്രുഘ്നൻ, പി.ആർ.നാഥൻ, ഗ്രന്ഥകർത്താവ് മുരളീധരപണിക്കർ, റഹിം പൂവ്വാട്ട് പറമ്പ്, പി.വി.ഗംഗാധരൻ എന്നിവർ സമീപം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

27/45

ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് എരഞ്ഞിപ്പാലം സെയ്ന്റ് സേവിയേഴ്സ് കോളജിലെ വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുന്നു. ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഡോ.എ.പി.അനു, പ്രിൻസിപ്പൽ പ്രൊഫ. വർഗീസ് മാത്യു എന്നിവർ സംസാരിച്ചു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

28/45

കോഴിക്കോട് കളക്ടറേറ്റിനു മുമ്പിൽ സമരങ്ങളുടേയും, വാഹനങ്ങളുടേയും തിരക്കുകൾക്കിടയിൽ ബസ് സ്റ്റോപ്പിലേക്കു വന്ന കാഴ്ച്ച പരിമിതിയുള്ള ആളെ വാഹനങ്ങൾ തടഞ്ഞു നിർത്തി, കൈപിടിച്ചു കൊണ്ട് റോഡ് മുറിച്ചു കടത്തുന്ന ട്രാഫിക് പോലീസ് | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

29/45

മാതൃഭൂമി-മെഡിമിക്ക്സ് സ്കോളർഷിപ്പ് വിതരണ ചടങ്ങിൽ മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ അദ്യക്ഷ പ്രസംഗം നടത്തുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

30/45

കോൺ​ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഖെയെ വീട്ടിലെത്തി അഭിനന്ദിക്കുന്ന ശശി തരൂർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

31/45

മല്ലികാർജുൻ ഖാർഖെ പുതിയ പ്രസിഡണ്ടായതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കണ്ണൂർ ഡി.സി സി ദാഫീസിൽ പ്രസിഡണ്ട് മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/45

കോൺ​ഗ്രസ് ആസ്ഥാനത്ത് ഖാർ​ഗെയുടെ വിജയം ആഘോഷിക്കുന്നു പ്രവർത്തകർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

33/45

കോൺ​ഗ്രസ് ആസ്ഥാനത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം അറിയാൻ കാത്തുനിൽക്കുന്ന പ്രവർത്തകർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

34/45

നിരാ​ഹാരസമരം അവസാനിപ്പിച്ച ദയാബായിയെ കാണാൻ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ എത്തിയപ്പോൾ | ഫോട്ടോ: എം. പ്രവീൺദാസ് / മാതൃഭൂമി

35/45

മാതൃഭൂമി-മെഡിമിക്ക്സ് സ്കോളർഷിപ്പ് പാലക്കാട് ടി.ആർ.കെ സ്കൂളിൽ വി.കെ.ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

36/45

വിഴിഞ്ഞം സമര ഐക്യദാർഢ്യ സമിതിയുടെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ സീക്ക് ഡയരക്ടർ ടി.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/45

കോൺ​ഗ്രസ് ആസ്ഥാനത്ത് കോൺ​ഗ്രസ് പ്രസിഡന്റിനെ തിര‍ഞ്ഞെടുക്കാൻ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

38/45

സി.പി.എമ്മിന്റെ കണ്ണൂർ കലക്ടറേറ്റ് മാർച്ച് ജില്ലാ സെക്രട്ടരി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു ആറളത്ത് ആന മതിൽ സ്ഥാപിക്കണമെന്നാണ് ആവശ്യം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/45

വിഴിഞ്ഞം സമരസഹായ സമിതി കണ്ണൂര്‍ കലക്ട്രേറ്റ് മാര്‍ച്ച് നടത്തുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍

40/45

ആറളം ഫാമിൽ ആനമതിൽ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നു. ഫോട്ടോ: സി സുനില്‍കുമാര്‍

41/45

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് വോളിബോള്‍ മത്സരത്തില്‍ നിന്ന്. ഫോട്ടോ: റിദിന്‍ ദാമു

42/45

കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് വോളിബോള്‍ മത്സരത്തില്‍ നിന്ന്. ഫോട്ടോ: റിദിന്‍ ദാമു

43/45

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് വാര്‍ഷിക സമ്മേളനം കണ്ണൂരില്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: റിദിന്‍ ദാമു

44/45

അങ്കണവാടി വര്‍ക്കേര്‍സ് ആന്റ് ഹെല്‍പേഴ്‌സ് അസോസിയേഷന്റെ കണ്ണൂര്‍ കലക്ടറേറ്റ് ധര്‍ണ്ണ സി.ഐ.ടി.യു. ജില്ല പ്രസിഡണ്ട് സി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ: സി സുനില്‍ കുമാര്‍

45/45

തുലാമാസപുലരിയിൽ ശബരിമലയിൽഅയ്യപ്പദർശനത്തിന് എത്തിയ ഭക്തർ |ഫോട്ടോ: കെ. അബൂബക്കർ

Content Highlights: News in pics octobar 19, 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented