ഒക്ടോബര്‍ 18 ചിത്രങ്ങളിലൂടെ


1/44

ദുർജോയ് ദത്ത കലൂർ മാതൃഭൂമി ബുക്സ്റ്റാളിൽ 'When Iam with you' എന്ന തന്റെ പുതിയ പുസ്തകത്തെ കുറിച്ചു വായനക്കാരുമായി സംവദിക്കുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

2/44

കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് കൊട്ടയത്ത് സ്വാഗതസംഘം ചെയര്മാൻ എ വി റസൽ പതാക ഉയർത്തുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

3/44

ഡൽഹിയിൽ വായുവിന്റെ ഗുണനിലവാര സൂചിക കൂട്ടുവാൻ വേണ്ടി സൗജന്യ ബയോ ഡീ-കംപോസർ സ്പ്രേ ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

4/44

ഡൽഹി വികസന മന്ത്രി ഗോപാൽ റായിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ ഡെൽഹിയിലെ കുറ്റിക്കാടുകൾക്ക് സൗജന്യ ബയോ ഡീ-കംപോസർ സ്പ്രേ ചെയ്യാൻ തുടങ്ങി. ദീപാവലിക്ക് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ഡൽഹിയിലെ വായു ഗുണനിലവാര സൂചിക കൂടുതൽ മോശമായി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി പി സി ബി) കണക്കുകൾ കാണിക്കുന്നത് ഡൽഹിയിലെ എക്യുഐ പല മേഖലയിലും മോശമായും അല്ലെങ്കിൽ ഗുരുതരമായും മാറിയിരിക്കുന്നു എന്നാണ് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

5/44

കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ നാഷണൽ ബാസ്കറ്റ്ബോൾ ലീഗിൽ ചൊവ്വാഴ്ച ഡൽഹി ഡ്രിബ്ബിലേർസ്സ് കൊച്ചി ടൈഗേഴ്‌സ് മത്സരത്തിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

6/44

ഡോ. എം.ഡി. മനോജ് രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സലീല്‍ ചൗധരി ജീവിതവും സംഗീതവും എന്ന പുസ്തകം പ്രകാശനം ചെയ്തപ്പോള്‍. സംവിധായകന്‍ സത്യന്‍ അന്തിക്കാട്, സംഗീത സംവിധായകന്‍ വിദ്യാധരന്‍ എന്നിവരെ കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

7/44

പുതിയ മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കാൻ മാളികപ്പുറത്ത് നടന്ന നറുക്കെടുപ്പ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/44

പുതിയ ശബരിമല മേൽശാന്തിയെ തിരഞ്ഞെടുക്കാൻ സന്നിധാനത്ത് നടന്ന നറുക്കെടുപ്പ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/44

ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/44

കേരള ഗവർണർ ഹാരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി.പി. കണ്ണൂർ ജില്ലാ കമ്മിറ്റി നഗരത്തിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

11/44

ഇലന്തൂർ നരബലികേസിലെ പ്രതി മുഹമ്മദ് ഷാഫിയെ എറണാകുളം വൈ എം സി എ ജംഗ്‌ഷനിലുള്ള ഹോട്ടലിൽ തെളിവെടുപ്പിനായി അന്വേഷണസംഘം കൊണ്ടുവന്നപ്പോൾ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

12/44

ഡൽഹിയിൽ നടന്ന ഇന്റർപോളിന്റെ 90-ാമത് പൊതുസഭാ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

13/44

ഡല്‍ഹിയില്‍ നടന്ന ഇന്റര്‍പോളിന്റെ 90-ാമത് പൊതുസഭാ യോഗത്തില്‍ പങ്കെടുക്കുന്ന പാകിസ്താന്‍ പ്രതിനിധി മൊഹ്‌സിന്‍ ഹസന്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

14/44

ഡൽഹിയിൽ നടന്ന ഇന്റർപോളിന്റെ 90-ാമത് പൊതുസഭാ യോഗത്തിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

15/44

ഡൽഹിയിൽ നടന്ന ഇന്റർപോളിന്റെ 90-ാമത് പൊതുസഭാ യോഗത്തിൽ നിന്ന് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

16/44

ഡല്‍ഹിയില്‍ നടന്ന ഇന്റര്‍പോളിന്റെ 90-ാമത് പൊതുസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്റര്‍പോള്‍ പ്രസിഡന്റ് അഹമ്മദ് നാസര്‍ അല്‍ റായിസിയെ ഹസ്തദാനം ചെയ്യുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

17/44

ഡല്‍ഹിയില്‍ നടന്ന ഇന്റര്‍പോളിന്റെ 90-ാമത് പൊതുസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാണയം പുറത്തിറക്കുന്നു. ഇന്റര്‍പോള്‍ പ്രസിഡന്റ് അഹമ്മദ് നാസര്‍ അല്‍ റായിസി സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

18/44

ഡൽഹിയിൽ നടന്ന ഇന്റർപോളിന്റെ 90-ാമത് പൊതുസഭാ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്റ്റാമ്പ് പുറത്തിറക്കുന്നു. ഇന്റർപോൾ പ്രസിഡന്റ് അഹമ്മദ് നാസർ അൽ റായിസി സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

19/44

തിരുവനന്തപുരം അട്ടകുളങ്ങര കിള്ളിപ്പാലം റോഡിൽ കരുമഠം കോളനിയിലേക്ക് പോകുന്ന ഭാഗത്ത് ശക്തമായ മഴയിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

20/44

കെ.എസ്.ആർ.ടി.സി ബസ്സിൽ നിന്നും കളഞ്ഞു കിട്ടിയ സ്വർണ്ണ കട്ടികൾ കണ്ണൂർ ഡിപ്പോയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/44

കന്റോൺമെൻറ് ഹൗസിൽ നടന്ന യു ഡി എഫ് യോഗത്തിൽ പി കെ കുഞ്ഞാലികുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് കെ .സുധാകരൻ, പി ജെ ജോസഫ് തുടങ്ങിയവർ സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

22/44

യു ഡി എഫിന്റെ നേതൃത്വത്തിൽ ദയാബായിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെ പി സി സി പ്രസിഡന്റ് കെ .സുധാകരൻ, പി .കെ കുഞ്ഞാലിക്കുട്ടി, സി .പി ജോൺ, പി .സി തോമസ്, എൻ .കെ പ്രേമചന്ദ്രൻ എം പി, ദേവരാജൻ, അനൂപ് ജേക്കബ്, എ .എ അസീസ്, രാജൻ ബാബു തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

23/44

തൃശൂർ ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടക്കുന്ന ചിത്ര പ്രദര്‍ശനത്തില്‍ ചിത്രകാരന്‍മാരായ മാള ഹോളിഗ്രേസ് സ്‌ക്കൂളിലെ കുട്ടികള്‍ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

24/44

വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഴിമതിരഹിത കേരളം പദ്ധതിയുടെ തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യാതിഥിയായെത്തിയ നടൻ നിവിൻ പോളിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ സംഭാഷണം നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/44

വിജിലൻസ് ആൻഡ് ആന്റി കറപ്‌ഷൻ ബ്യൂറോയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന അഴിമതിരഹിത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉപഹാരം നൽകുന്നു. കടകംപള്ളി സുരേന്ദ്രൻ എം.എൽ. എ.കർദിനാൾ മാർ ബസേലിയോസ് ക്ലീമ്മിസ് കാതോലിക്കാ ബാവ, മുഖ്യാതിഥി നടൻ നിവിൻപോളി, വിജിലൻസ് ഐ.ജി. എച്ച്.വെങ്കിടേഷ് എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

26/44

ആലപ്പുഴ കളര്‍കോട് മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന് മനയത്താറ്റുമന ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

27/44

കേരള സർവ്വകലാശാലയ്ക്ക് കിഫ്‌ബി മുഖാന്തിരം അനുവദിച്ച കെട്ടിട സമുച്ചയങ്ങളുടെ നിർമ്മാണോദ്‌ഘാടനവും തിയേറ്റർ ഹാളുകളുടെ ഉദ്‌ഘാടനവും നിർവഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ കെ.എൻ. ബാലഗോപാലിനും ആർ. ബിന്ദുവിനുമൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/44

കനത്ത തിരയിൽ നിയന്ത്രണം നഷ്ടപ്പെട്ട് കൊല്ലം ചവറ ഫൗണ്ടേഷൻ ആശുപത്രിയ്ക്ക് പിന്നിലായി തീരത്തെ കൽക്കെട്ടിലിടിച്ചുകയറിയ ടഗ്ഗ് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

29/44

ശബരിമല നിയുക്ത മേൽശാന്തി കൊട്ടാരം ജയരാമൻനമ്പൂതിരി മലപ്പട്ടം ആഡൂരെ വീട്ടിലെത്തി കുടുംബാം​ഗങ്ങളുമായി സന്തോഷം പങ്കിടുന്നു.

30/44

ശബരിമല നിയുക്ത മേൽശാന്തി കൊട്ടാരം ജയരാമൻ നമ്പൂതിരി മലപ്പട്ടം ആഡൂരെ വീട്ടിലെത്തിയപ്പോൾ ചൊവ്വ അമ്പലം കമ്മറ്റി നൽകിയ ഉപഹാരം മകൻ ആർജ്ജവിനെ ഏല്പിച്ചപ്പോൾ, ഭാര്യ ആർദ്ര മകൾ അരുന്ധതി എന്നിവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/44

നിയുക്ത ശബരിമല മേൽശാന്തി ജയരാമൻ നമ്പൂതിരിക്ക് കണ്ണൂർ ചൊവ്വ മഹാശിവക്ഷേത്ര നവീകരണകമ്മറ്റിയുടേയും ജീവനക്കാരുടേയും ഉപഹാരം പ്രസിഡണ്ട് ടി.എൻ സുരേഷ് കുമാർ കൈമാറുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൻ.എ. സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/44

കണ്ണൂരിൽ കവച് പദ്ധതി ഉദ്ഘാടനത്തിന്റെ ഭാഗമായി ലേബർ കമ്മീഷണർ കെ.വാസുകി അതിഥി തൊഴിലാളികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/44

തൊഴിൽ വകുപ്പ് അതിഥി തൊഴിലാളികൾക്കിടയിൽ നടപ്പാക്കുന്ന കവച് ലഹരി വിരുദ്ധ പ്രചരണ പദ്ധതി മന്ത്രി വി.ശിവൻകുട്ടി കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/44

നിയന്ത്രണം നഷ്ട്പ്പെട്ട് കൊല്ലം ചവറ ഫൗണ്ടേഷൻ ആശുപത്രിയുടെ അരികിൽ തീരത്തിടിച്ചു കയറിയ ടഗ്ഗ് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

35/44

കണ്ണൂർ ജില്ല പഞ്ചായത്തും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും സംഘടിപ്പിച്ച സ്ത്രീപദവിപഠനം ഏകദിന ശില്പശാല കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

36/44

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളെ ആദരിക്കൽ ചടങ്ങിൽ മന്ത്രി ശിവൻ കുട്ടി സ്വർണ്ണ മെഡൽ സമ്മാനിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/44

കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ മക്കളെ ആദരിക്കാൻ നടത്തിയ സമ്മേളനം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/44

ശബരിമല മേല്‍ശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കെ ജയരാമന്‍ നമ്പൂതിരി കുടുംബത്തിനൊപ്പം

39/44

തൊഴിൽ വകുപ്പ് മറുനാടൻ തൊഴിലാളികളുടെ ലഹരി ഉപയോഗത്തിനെതിരെ നടപ്പാക്കുന്ന കവച് പദ്ധതിയുടെ വിളംബര ജാഥ കണ്ണൂരിൽ നടന്നപ്പോൾ | ഫോട്ടോ: സി സുനില്‍കുമാര്‍

40/44

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കഫോ@ സ്‌കൂള്‍ പദ്ധതി സ്‌കൂഫേ ലോഗാ പ്രകാരം മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കുന്നു. ഫോട്ടോ: ലതീഷ് പൂവത്തൂര്‍

41/44

ശബരിമല മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട കെ ജയരാമൻ നമ്പൂതിരി കണ്ണൂർ ചൊവ്വ ശിവ ക്ഷേത്രത്തിനുമുന്നിൽ ഫോൺ കോളുകൾക്ക് മറുപടി പറയുന്നു. | ഫോട്ടോ: സി സുനില്‍കുമാര്‍

42/44

നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയെ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍ എ കണ്ണൂര്‍ ചൊവ ശിവക്ഷേത്രസന്നിധിയില്‍ ആദരിച്ചപ്പോള്‍. ഫോട്ടോ - സി. സുനില്‍കുമാര്‍, മാതൃഭൂമി

43/44

കൊപ്പം രായിരനല്ലൂര്‍ മലകയറിയെത്തിയ ഭക്തര്‍. ഫോട്ടോ - അഖില്‍. ഇ.എസ്, മാതൃഭൂമി

44/44

വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിന്റെ ഭാഗമായി നടന്ന റോഡുപരോധത്തിനിടെ പാട്ടിന്റെ താളത്തിനൊപ്പം നൃത്തം ചെയ്യുന്ന മത്സ്യത്തൊഴിലാളി | ഫോട്ടോ: എസ്.ശ്രീകേഷ്‌

Content Highlights: News in pics octobar 18, 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented