ഒക്ടോബര്‍ 17 ചിത്രങ്ങളിലൂടെ


1/53

അൽപ്പശി ഉത്സവത്തോടനുബന്ധിച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്ന മണ്ണുനീർകോരൽ ചടങ്ങ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/53

തിരൂർ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിൽ വാവുത്സവത്തോടനുബന്ധിച്ച് പൊതിയിൽ നാരായണ ചാക്യാർ അവതരിപ്പിച്ച കൂത്ത് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

3/53

തിരൂർ മണ്ഡലം അഷ്റഫ് കൂട്ടായ്മ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് നൽകുന്ന വീൽചെയറുകൾ ഡി.വൈഎസ്.പി.വി.വി. ബെന്നി ആർ.എം.ഒ. ഡോ. അർച്ചനയ്ക്ക് കൈമാറുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

4/53

മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്വാഗത സംഘം രൂപവത്കരണ യോഗം തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

5/53

ജ്വല്ലറി മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷൻ കോഴിക്കോട്ട്‌ സംഘടിപ്പിച്ച ഷൈജൽ അനുസ്മരണം ഉദ്ഘാടനം ചെയ്യാനെത്തിയ സ്പീക്കർ എ.എൻ.ഷംസീർ ഷൈജലിന്റെ ഭാര്യ ഡോ.ഷാനു ഷൈജലിനോട് സംസാരിക്കുന്നു. ജ്വല്ലറി മാനുഫാക്ച്ചറേഴ്‌സ് മേഖല പ്രസിഡന്റ് ജമീഷ് മസദ് സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/53

കോഴിക്കോട്‌ ഈസ്റ്റ് നടക്കാവ് ഗവ യു.പി.സ്‌കൂളിലെ കെട്ടിടനിർമ്മാണത്തിലെ അഴിമതിയിലും ഉദ്ഘാടന ചടങ്ങിലെ പ്രോട്ടോക്കോൾ ലംഘനത്തിനും എതിരെ യു.ഡി.എഫ് നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/53

കോഴിക്കോട്‌ ഈസ്റ്റ് നടക്കാവ് ഗവ. യു.പി.സ്‌കൂളിൽ കെട്ടിട നിർമാണ പ്രവർത്തി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. കെ.ഷൈബു, എ.പ്രദീപ് കുമാർ, പി.സി.ബിജുരാജ്, വി.കെ.സതീശൻ, എം.ജയകൃഷ്ണൻ, നവ്യ ഹരിദാസ്, സി.രേഖ, അബ്ദുൾ ഹക്കീം തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/53

നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി കൊലചെയ്യപ്പെട്ടവരുടെ സ്വർണ്ണം പണയംവെച്ച കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തെളിവെടുപ്പിന് ശേഷം പോലീസ് കൊണ്ടുപോകുമ്പോൾ മൊബൈലിൽ പകർത്താനുള്ള നാട്ടുകാരുടെ തിരക്ക് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

9/53

ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി നടത്തുന്ന മാതൃഭൂമി അക്ഷരക്കളത്തിലെ വിജയിയായ മിന്ന മനോജിന് (സെയ്ന്റ് ജോസഫ്‌സ് സി.ജി.എച്ച്.എസ്., കരുവന്നൂർ) ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി സമ്മാനം നൽകുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

10/53

തൃശൂരിൽ പ്രൊഫ. വി. അരവിന്ദാക്ഷൻ പുരസ്‌കാര സമർപ്പണച്ചടങ്ങിൽ പുരസ്‌കാര ജേതാവ് അടൂർ ഗോപാലകൃഷ്ണനോടും മുൻ മന്ത്രി എം.എ. ബേബിയോടും സംസാരിക്കുന്ന പ്രൊഫ. നിവേദിതാ മേനോൻ. കാവുമ്പായി ബാലകൃഷ്ണൻ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

11/53

കണ്ണൂർ ഖാദിഗ്രാമ സൗഭാഗ്യയിൽ നടക്കുന്ന സ്റ്റോക്ക് ക്ലിയറൻസ് മേള സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/53

കണ്ണൂർ ഗവ.സ്കൂൾ ഓഫ് നഴ്സിങ് കോളജിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ അവതരിപ്പിച്ച ബോധവൽക്കരണ സ്കിറ്റിൽ നിന്ന് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/53

കണ്ണൂർ സർവകലാശാല ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ ലൈബ്രറി കോൺഗ്രസ്സ് ഗവേഷക വിദ്യാർത്ഥി സംഗമം മുൻ വൈസ് ചാൻസിലർ മൈക്കിൾ തരകൻ ഉദ്ഘാടനം ചെയ്യുന്നു. അനിൽ രാമചന്ദ്രൻ, കെ.ടി.ചന്ദ്രമോഹൻ, വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, ഡോ. വി.ശിവദാസൻ എം.പി, ഡോ.ഷീന ഷുക്കൂർ, ഡോ.ടി.കെ പ്രസാദ്, ഡോ.മണികണ്ഠൻ തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/53

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച ജോണി എം എൽ വിവർത്തനം ചെയ്ത് സബിൻ ഇക്ബാലിന്റെ സമുദ്രശേഷം എന്ന നോവലിന്റെ പ്രകാശനം പി.കെ. രാജശേഖരൻ മധുപാലിനു നൽകി നിർവഹിക്കുന്നു. സബിൻ ഇക്ബാൽ, ജോണി എം എൽ എന്നിവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/53

ചേർത്തലയിൽ നടക്കുന്ന കേരള കയർ വർക്കേഴ്സ് സെന്റർ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

16/53

വടക്കേ മലബാറിലെ കണ്ണൂർ അടക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ ജനറൽ - റിസർവേഷൻ ടിക്കറ്റ് കൗണ്ടറുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി കണ്ണൂർ റെയിൽവേസ്റ്റഷൻ പരിസരത്ത് നടത്തിയ പ്രതിഷേധ ധർണ്ണ കോർപ്പറേഷൻ വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

17/53

ഡൽഹിയിൽ പി.എം. കിസാൻ സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

18/53

മണ്ണന്തല വി.ജോൺ പോൾ രണ്ടാമൻ മലങ്കര സുറിയാനി കത്തോലിക്കാ ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ.നെൽസൺ വലിയവീട്ടിൽ കൊടിയേറ്റുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

19/53

എ.ഐ.സി.സി.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഇന്ദിരാഭവനിലെത്തിയ സ്ഥാനാർഥി ശശി തരൂർ നേതാക്കളെ കാണുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/53

ഡൽഹിയിൽ പി.എം. കിസാൻ സമ്മേളനത്തിൽ പങ്കെടുത്തവരെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

21/53

ഡൽഹിയിൽ നടന്ന പി.എം. കിസാൻ സമ്മേളനത്തിൽ 600 കിസാൻ സമൃദ്ധി കേന്ദ്രങ്ങളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്നു. കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമർ, മൻസുഖ് മാണ്ഡവ്യ എന്നിവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

22/53

എ.ഐ.സി.സി.പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ ഇന്ദിരാഭവനിലെ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സ്ഥാനാർഥി ശശി തരൂർ തിരിച്ചറിയൽ കാർഡ് ഉയർത്തി കാണിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/53

എ.ഐ.സി.സി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പാലക്കാട് എം.പി. വി.കെ.ശ്രീകണ്ഠൻ കാലിൽ പരിക്കുപറ്റിയ ഭാര്യ കെ.എ.തുളസിയെ വീൽചെയറിൽ വോട്ട് രേഖപ്പെടുത്താൻ തിരുവനന്തപുരം ഇന്ദിരാഭവനിൽ കൊണ്ടു വന്നപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/53

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികൾ നടത്തിയ ചാക്ക ഉപരോധ സമരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/53

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യ തൊഴിലാളികൾ നടത്തിയ ചാക്ക ഉപരോധ സമരത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

26/53

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ ചാക്കയിലെ റോഡ്‌ ഉപരോധിക്കുന്ന മത്സ്യതൊഴിലാളികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/53

'വേൾഡ്‌ ട്രോമ ഡേ' യോടനുബന്ധിച്ച്‌ കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്‌ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നിന്റെ മോക്ക്‌ ഡ്രിൽ നടത്തിയപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

28/53

'വേൾഡ്‌ ട്രോമ ഡേ' യോടനുബന്ധിച്ച്‌ കൊല്ലം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റ്‌ അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്നിന്റെ മോക്ക്‌ ഡ്രിൽ നടത്തിയപ്പോൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

29/53

എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തുന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ

30/53

എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തുന്ന കെ.പി.സി.സി. പ്രസിഡന്റ്‌ കെ. സുധാകരൻ

31/53

അന്ധവിശ്വാസ നിർമ്മാർജന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം കണ്ണൂർ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് പ്രൊഫ. കെ.പി പാപ്പൂട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/53

എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കെപിസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തുന്ന എ.കെ. ആന്റണി

33/53

വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവക്കണമെന്നാവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ചാക്ക റോഡ് ഉപരോധിക്കുന്ന മത്സ്യത്തൊഴിലാളികൾ വാഹനങ്ങൾ തിരിച്ച് വിടുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

34/53

ദേശീയ ശുചിത്വ പുരസ്‌കാരം നേടിയ ആലപ്പുഴ നഗരസഭയിലെ ശുചിത്വപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി.രാജേഷ് പുരസ്‌കാരം നൽകുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

35/53

കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഇന്ദിരാഭവനിൽ വോട്ടു ചെയ്യാൻ എത്തിയ മുതിർന്ന നേതാക്കൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

36/53

കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഇന്ദിരാഭവനിൽ വോട്ടു ചെയ്യാൻ എത്തിയ കോൺഗ്രസ് നേതാക്കൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

37/53

കോൺഗ്രസ്‌ അധ്യക്ഷ തിരഞ്ഞെടുപ്പിൽ എ.ഐ.സി.സി. അംഗം പി.വി.ഗംഗാധരൻ തിരുവനന്തപുരം ഇന്ദിരാഭവനിൽ വോട്ട് ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

38/53

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് ശിശോദിയ സി.ബി ഐ ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി എത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

39/53

വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണ നൽകികൊണ്ട് ലത്തൻ കത്തോലിക്കാ സഭ നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച്‌ യുജിൻ പെരേരെ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

40/53

കേരള സ്റ്റേറ്റ് എക്‌സ്‌ സർവീസ്‌ ലീഗ്‌ നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച്‌ കെ. മ്യരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

41/53

തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ജനപ്രതിനിധികൾ കണ്ണൂർ ഹെഡ് പോസ്റ്റാഫീസ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/53

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ വോട്ട് ചെയ്യുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

43/53

തൊഴിലുറപ്പ് പദ്ധതി കേന്ദ്ര സർക്കാർ അട്ടിമറിക്കുന്നുവെന്നാരോപിച്ച് ജനപ്രതിനിധികളുടെ കണ്ണൂർ എച്ച്.പി.ഒ. മാർച്ച് സി.പി.എം.ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

44/53

കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ അക്രമിച്ച മുഴുവൻ പ്രതികളേയും അറസ്റ്റ് ചെയ്യാത്തതിനെതിരെ കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെകെ സന്തോഷ് / മാതൃഭൂമി

45/53

എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

46/53

എ.ഐ.സി.സി. പ്രസിഡന്റ്‌ സോണിയാ ഗാന്ധി ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

47/53

അന്ധവിശ്വാസത്തിനെതിരെ നിയമനിർമ്മാണമാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം നടത്തിയ കണ്ണൂർ കലക്ടറേറ്റ് മാർച്ചിൽ നിന്ന് | ഫോട്ടോ: സി സുനിൽകുമാർ / മാതൃഭൂമി

48/53

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ തിരുവനന്തപുരം ഇന്ദിരാഭവനിൽ എത്തിയ ശശി തരൂർ പ്രവർത്തകരോട് സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

49/53

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഇന്ദിരാഭവനിൽ ശശി തരൂർ വോട്ട് ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

50/53

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി തിരുവനന്തപുരം ഇന്ദിരാഭവനിൽ വോട്ടു ചെയ്യാൻ ഇരിക്കുന്ന നേതാക്കൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

51/53

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി വോട്ടു ചെയ്യാൻ തിരുവനന്തപുരം ഇന്ദിരാഭവനിൽ വരിനിൽക്കുന്നവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

52/53

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി തിരുവനന്തപുരം ഇന്ദിരാഭവനിൽ വോട്ടു ചെയ്യാൻ എത്തിയ നേതാക്കൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

53/53

കൊച്ചിയിൽ നടന്ന ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോൾ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കനത്ത തോൽവിയുടെ ആഘാതത്തിൽ ആരാധകർ. എ.ടി.കെ. മോഹൻ ബഗാൻ രണ്ടിനെതിരേ അഞ്ച് ഗോളുകൾക്കാണ് ബ്ലാസ്‌റ്റേഴ്‌സിനെ തോൽപ്പിച്ചത് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

Content Highlights: News in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented