ഒക്ടോബര്‍ 16 ചിത്രങ്ങളിലൂടെ


1/34

ഐ.എസ്‌.എല്ലിൽ എ ടി കെ മോഹൻബഗാനെതിരെ ആദ്യ ഗോൾ നേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇവാൻ കലുശ്നി | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

2/34

ഐ.എസ്‌.എല്ലിൽ എ ടി കെ മോഹൻബഗാനെതിരെ ആദ്യ ഗോൾ നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് താരം ഇവാൻ കലുശ്നിയുടെ ആഹ്ലാദം | ഫോട്ടോ: സിദ്ദിക്കുൽ അക്‌ബർ / മാതൃഭൂമി

3/34

ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/34

കോഴിക്കോട് നടന്ന നാടക് ജില്ലാ സമ്മേളനം സാംസ്‌കാരിക സമ്മേളനം ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. മുഹമ്മദ് പേരാമ്പ്ര, ഡോ.കെ.ശ്രീകുമാർ, ചന്ദ്രശേഖരൻ തിക്കോടി, എൻ.വി.ബിജു, ജെ.ശൈലജ, രാജൻ തിരുവോത്ത്, വിജയൻ വി നായർ, ഭാസ്‌കരൻ നായർ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/34

കോഴിക്കോട് നടന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണം സംസ്ഥാനതല സമാപനം മന്ത്രി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു. സി.എം.ബാബു, ഒ.എം.ഭരദ്വാജ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, മന്ത്രി അഹമ്മദ് ദേവർകോവിൽ, കെ.എം.സച്ചിൻദേവ് എം.എൽ.എ, കെ.എസ്.കെ, എസ്. അഞ്ജു, അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/34

കേരള എൻ.ജി.ഒ. യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു. പി.പി.സന്തോഷ്, ഹംസ കണ്ണാട്ടിൽ, കെ.പി.രാജേഷ്, എം.വി.ശശിധരൻ, എസ്.സുശീല തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/34

സനാതനധർമ്മ പരിപാലന സംഘത്തിന്റെയും ഭാരതീയ തിയ്യസഭയുടേയും സംയുക്താഭിമുഖ്യത്തിൽ മാതാ അംബികാ ചൈതന്യമയിക്ക് കോഴിക്കോട് നൽകിയ സ്വീകരണം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/34

എറണാകുളം കലൂർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ഐ.എസ്‌.എൽ. മത്സരത്തിൽ എ.ടി.കെ. മോഹൻ ബഗാനെതിരെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ ആദ്യ ഗോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

9/34

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിലെ പ്രച്ഛന്നവേഷ മത്സരത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

10/34

തൃശൂർ കൊട്ടേക്കാട് സെയ്ന്റ് മേരീസ് ഫൊറോന പള്ളിയിലെ ഫാത്തിമനാഥയുടെ തിരുനാളിന്റെ ഭാഗമായി ഞായറാഴ്ച സന്ധ്യക്ക് കിഴക്ക്-പടിഞ്ഞാറ് വിഭാഗങ്ങൾ നടത്തിയ കുടമാറ്റം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

11/34

കേരള ബ്ലാസ്റ്റേഴ്‌സ് - എ.ടി.കെ. മോഹൻബഗാൻ മത്സരം കാണുവാനായി നിറഞ്ഞു കവിഞ്ഞ കലൂർ സ്റ്റേഡിയം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

12/34

തിങ്കളാഴ്ച നടക്കുന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ് ഓഫീസർ ജി. പരമേശ്വരയും കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും തിരുവനന്തപുരത്ത്‌ കെ.പി.സി.സി. ആസ്ഥാനത്തെ പോളിംഗ് ബൂത്തിലെ സജ്ജീകരണങ്ങൾ വിലയിരുത്തുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/34

പയ്യന്നൂർ അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ ഗാന്ധി സ്മൃതി സദസ്സ് ഗാന്ധിജിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

14/34

തിങ്കളാഴ്ച നടക്കുന്ന കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി തിരുവനന്തപുരത്ത്‌ കെ.പി.സി.സി. ഓഫീസിൽ പോളിംഗ് ബൂത്ത് തയ്യാറാക്കുന്ന ജീവനക്കാർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/34

ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു ) മലപ്പുറം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് തിരൂരിൽ നടന്ന തൊഴിലാളികളുടെ പ്രകടനം. ജില്ലാ പ്രസിഡന്റ് എൻ. അറമുഖൻ, ജനറൽ സെക്രട്ടറി വി.പി. അനിൽ, കെ.പി. ഫൈസൽ എന്നിവർ നേതൃത്വം നൽകുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

16/34

മലപ്പുറം നിറമരുതൂർ ഉണ്യാലിൽ മത്സ്യത്തൊഴിലാളികൾക്കുള്ള പാർപ്പിട സമുച്ചയത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

17/34

മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ കണ്ണൂർ ജില്ലാ പ്രചാരണ ഉദ്ഘാടനം കെ.എൻ.എം. വൈസ് പ്രസിഡൻറ് ഹുസൈൻ മടവൂർ നിർവഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

18/34

കേരളാ പ്രദേശ് വ്യാപാരി വ്യവസായി കോൺഗ്രസ് ജില്ലാ സമ്മേളനം പത്തനംതിട്ടയിൽ ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/34

പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിലെത്തിയ തുഷാർ ഗാന്ധി അന്തേവാസികളോടൊപ്പം ഗാന്ധി മാവിൻ ചുവട്ടിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

20/34

കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട്‌ ജില്ലാ സമ്മേളനം സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ.ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

21/34

എൻഡോസൾഫാൻ സമര സമിതിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മന്ത്രിമാരായ വീണാജോർജും ആർ ബിന്ദുവും ദയാബായിയെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സന്ദർശിക്കുന്നു. രേഖാമൂലം ഉറപ്പ് കിട്ടിയാലെ സമരം അവസാനിപ്പിക്കുകയുള്ളൂ എന്ന് ദയാബായി പറഞ്ഞു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/34

കേരള എൻ.ജി.ഒ യൂണിയൻ ആലപ്പുഴ ജില്ലാ സമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

23/34

ആർ എസ് പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന സെക്രട്ടറി എ എ അസീസ് പതാക ഉയർത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/34

കൊല്ലത്ത് ആർ എസ് പി സംസ്ഥാന സമ്മേളനത്തിനെത്തിയ പ്രതിനിധികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

25/34

ആർ എസ് പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഷിബു ബേബിജോൺ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

26/34

മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി കണ്ണൂർ മഹാത്മാ മന്ദിരത്തിലെ ഗാന്ധി ജീവിത ഗാലറി കാണുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

27/34

ആരുണ്ടിവിടെ ചോദിക്കാന്‍... കോഴിക്കോട് നഗരത്തിന്റെ പ്രധാന ജലസ്രോതസ്സായ മാനാഞ്ചിറയുടെ ചുറ്റുമതിലിന്റെ കാസ്റ്റ് അയേണ്‍ ഒരുഭാഗം മുഴുവനായി മുറിച്ചുമാറ്റിയ നിലയില്‍. എപ്പോഴും വെളിച്ചമുള്ള നഗരഹൃദയത്തിലാണ് ഈ മോഷണം നടക്കുന്നത്. നേരത്തെയും സമൂഹദ്രോഹികള്‍ മാനാഞ്ചിറയില്‍ കാസ്റ്റ് അയേണുകള്‍ മുറിച്ചുകൊണ്ടുപോയിട്ടുണ്ട്.

28/34

ഫിഷറീസ് വകുപ്പിന് കീഴിൽ സൊസൈറ്റി ഫോർ അസിസ്റ്റന്റ്സ് ടു ഫിഷർ വിമെൻ സംഘടിപ്പിച്ച ലഹരി വിമുക്ത കേരളം ലഹരി വിമുക്ത പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരൂരിനടുത്ത് തേവർ കടപ്പുറത്ത് ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാൻ നിർവഹിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

29/34

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷൻ കേരള സർക്കിളിന്റെ ത്രിവത്സര ജനറൽ കൗൺസിൽ യോഗം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു. സൗമ്യ ദത്ത, ദീപക് കുമാർ ശർമ്മ, രാജേഷ് എസ്., എസ്.ബി.ഐ. തിരുവനന്തപുരം സർക്കിൾ സി.ജി.എം. വെങ്കട രമണ ബായിറെഡ്‌ഡി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/34

കേരള സൊസൈറ്റി ഓഫ് ഒപ്താൽ മിക് സർജൻസ് സംസ്ഥാന തല സെമിനാർ സ്പീക്കർ എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

31/34

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാലനിരാഹാരസമരം നടത്തുന്ന ദയാബായി |ഫോട്ടോ: ജി. ബിനുലാല്‍

32/34

വരതെറ്റാതെ... വഴിതെറ്റാതെ... ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി സൗത്ത് ചിറ്റൂര്‍ എസ്.ബി.ഒ.എ. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എറണാകുളം എക്‌സൈസ് ഡിവിഷണല്‍ ഓഫീസിന്റെ മതിലില്‍ ചിത്രങ്ങളും സന്ദേശങ്ങളും രചിച്ചപ്പോള്‍. ആര്‍ട്ട് അധ്യാപകനായ സഞ്ജയ് മേനോന്റെ നേതൃത്വത്തില്‍ പതിനൊന്ന് വിദ്യാര്‍ഥികളാണ് മൂന്നുദിവസം കൊണ്ട് ഈ രചന പൂര്‍ത്തിയാക്കിയത്. വിവിധതരം ലഹരിയെ കയറിന്റെ രൂപത്തില്‍ അവതരിപ്പിച്ച് ഒടുവില്‍, ആ കയര്‍ പൊട്ടിച്ച് അതില്‍നിന്ന് വിമുക്തി നേടുന്നതാണ് ആശയം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍ / മാതൃഭൂമി

33/34

ട്വന്റി 20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ താരം വിരാട് കോലി വിനോദത്തിനിടെ.

34/34

തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന നോംസ് ദീപാവലി ഫെസ്റ്റിലെ പ്രദർശന സ്റ്റാളിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

Content Highlights: News in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented