ഒക്ടോബര്‍ 15 ചിത്രങ്ങളിലൂടെ


1/51

ഇലന്തൂരിലെ നരബലി നടന്ന സ്ഥലത്ത്‌ പരിശോധന നടക്കുമ്പോൾ ആകാക്ഷയോടെ നോക്കുന്ന നാട്ടുകാർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/51

ഇലന്തൂരിലെ നരബലി നടന്ന സ്ഥലത്ത്‌ തിരക്ക് നിയന്ത്രണത്തിനായി പോലീസ് വടം കെട്ടുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/51

ഇലന്തൂരിലെ നരബലി നടന്ന സ്ഥലത്ത്‌ തെളിവെടുപ്പിനെത്തിച്ച പ്രതികളെ പുറത്തിറക്കുന്നതിന് മുമ്പായി പോലീസ് യോഗം ചേരുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/51

ഇലന്തൂരിലെ നരബലി നടന്ന സ്ഥലത്ത്‌ പ്രതികളെ കൊണ്ട് പോലീസ് വാഹനം വരുന്നത് ആകാംക്ഷയോടെ നോക്കുന്ന നാട്ടുകാർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/51

ഇലന്തൂരിലെ നരബലി നടന്ന സ്ഥലത്ത്‌ പോലീസ് നായ്ക്കൾ മണത്ത് കണ്ടെത്തിയ ഭാഗം കമ്പിപ്പാര ഉപയോഗിച്ച് പരിശോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/51

ഇലന്തൂരിലെ നരബലി കേസിലെ പ്രതികളെ തെളിവെടുപ്പിനായി കൊണ്ട് വരുമ്പോൾ ബി.ജെ.പി., കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/51

യുവ പൾമനോളജിസ്റ്റിനുള്ള പുരസ്‌കാരം ഡോ. എം.സി.സാബിർ ഡോ.സതീശൻ ബാലസുബ്രമണ്യത്തിൽ നിന്നും എറ്റു വാങ്ങുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

8/51

നെഞ്ച് രോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം കണ്ണൂരിൽ മലബാർ കാൻസർ സെന്റർ ഡയറക്റ്റർ ഡോ. സതീശൻ ബാലസുബ്രമണ്യം ഉദ്ഘാടനം ചെയ്യുന്നു. ഡോക്ടർമാരായ സഞ്ജീവ് കുമാർ, കുര്യൻ ഉമ്മൻ, പി.എസ്.ഷാജഹാൻ, ബി.ജയപ്രകാശ്, ഡി.കെ മനോജ് തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/51

അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച കലാജാഥ കണ്ണൂർ പഴയ ബസ്റ്റാന്റിൽ എത്തിയപ്പോൾ അവതരിപ്പിച്ച തെരുവ് നാടകം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/51

ജനകീയ സമര സമിതിക്ക് ഐക്യദാഢ്യവുമായി കോഴിക്കോട്‌ ആവിക്കൽതോട് സന്ദർശിക്കുന്ന തുഷാർ ഗാന്ധി | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/51

കോഴിക്കോട് ലീഗ് ഹൗസിൽ നടന്ന വനിതാലീഗ് സംഘടന ശാക്തീകരണ ക്യാമ്പ് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. സുഹറ മമ്പാട്, കമറുന്നിസ അൻവർ, ഉമ്മർ പാണ്ടികശാല, പി.എം.എ.സലാം, നജീബ് കാന്തപുരം എം.എൽ.എ, പി.കുൽസു, നൂർബിന റഷീദ്, സീമ യഹിയ, ജയന്തി രാജൻ, രോഷിനി കാലിദ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

12/51

നരബലി നടന്ന ഇലന്തൂർ മണ്ണപ്പുറത്തെ ഭഗവൽ സിങ്ങിന്റെ വീട്ടു വളപ്പിൽ കൂടുതൽ മൃതദേഹങ്ങൾ ഉണ്ടോ എന്നറിയാൻ പോലീസ് നായ്‌ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/51

സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസ്സോസിയേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി ഡി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

14/51

തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന നോംസ് ദീപാവലി ഫെസ്റ്റിലെ പ്രദർശന സ്റ്റാളിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

15/51

തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിൽ നടക്കുന്ന നോംസ് ദീപാവലി ഫെസ്റ്റിലെ പ്രദർശന സ്റ്റാളിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

16/51

കോഴിക്കോട് ഫറോക്ക് പാലത്തിൽ വലിയ വാഹനങ്ങൾ തടയാൻ സ്ഥാപിച്ച ബീം കണ്ടെയ്‌നർ തട്ടി തകർന്ന നിലയിൽ | ഫോട്ടോ: ഷിനോയ്‌ / മാതൃഭൂമി

17/51

മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ വി.ആർ. സന്തോഷിന്റെ യെല്ലൂരം എന്ന നോവൽ തൃശൂരിൽ നടന്ന ചടങ്ങിൽ കെ. രേഖ, സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദന് നൽകി പ്രകാശനം ചെയ്യുന്നു. സുനിൽ സുഖദ, ടി.വി. സജീവ് തുടങ്ങിയവർ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/51

ആർ എസ് പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന റാലി നയിക്കുന്ന എൻ കെ പ്രേമചന്ദ്രൻ എംപിയും ഷിബു ബേബി ജോണും | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/51

ആർ എസ് പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന റാലി ആശ്രാമം മൈതാനത്ത് നിന്ന് പുറപ്പെടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/51

ആർ എസ് പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊല്ലത്ത് നടന്ന റെഡ് വളണ്ടിയർ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

21/51

ന്യൂഡൽഹിയിലെ സർജോനായ് നഗർ മാർക്കറ്റിൽ ദീപാവലിക്ക് മുന്നോടിയായി സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്ക്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

22/51

ന്യൂഡൽഹിയിൽ അന്തരീക്ഷ മലിനീകരണം തടയുന്നതിനും പൊടിപടലങ്ങൾ ഒഴിവാക്കുന്നതിനുമായി ആന്റി സ്മോഗ് ഗൺ ഉപയോഗിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

23/51

ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോയെ തിരുവനന്തപുരം പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ വച്ച് നടന്ന ദിവ്യബലി മധ്യേ വത്തിക്കാന്റെ ഇന്ത്യൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേല്ലി മെത്രാപ്പൊലീത്തയുടെ അധികാരചിഹ്നമായ പാലിയം അണിയിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/51

വിലക്കയറ്റത്തിനെതിരെ വെൽഫെയർ പാർട്ടി കണ്ണൂരിൽ നടത്തിയ സായാഹ്‌ന ധർണ സാദിഖ് ഉളിയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

25/51

കണ്ണൂരിൽ എ.ഐ.വൈ.എഫ്. കേരള മഹിളാ സംഘം ജാഗ്രതാ സദസ്സ് സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം സി.പി.ഷൈജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/51

വിജയവാഡയിൽ നടക്കുന്ന 24-ാമത് സിപിഐ ദേശീയ സമ്മേളനത്തിൽ നിന്ന്‌ | ഫോട്ടോ: വി.രമേഷ്‌ / മാതൃഭൂമി

27/51

വിജയവാഡയിൽ നടക്കുന്ന 24-ാമത് സിപിഐ ദേശീയ സമ്മേളനത്തിൽ നിന്ന്‌ | ഫോട്ടോ: വി.രമേഷ്‌ / മാതൃഭൂമി

28/51

വിജയവാഡയിൽ നടക്കുന്ന 24-ാമത് സിപിഐ ദേശീയ സമ്മേളനത്തിൽ നിന്ന്‌ | ഫോട്ടോ: വി.രമേഷ്‌ / മാതൃഭൂമി

29/51

വിജയവാഡയിൽ നടക്കുന്ന 24-ാമത് സിപിഐ ദേശീയ സമ്മേളനത്തിൽ നിന്ന്‌ | ഫോട്ടോ: വി.രമേഷ്‌ / മാതൃഭൂമി

30/51

വിജയവാഡയിൽ നടക്കുന്ന 24-ാമത് സിപിഐ ദേശീയ സമ്മേളനത്തിൽ നിന്ന്‌ | ഫോട്ടോ: വി.രമേഷ്‌ / മാതൃഭൂമി

31/51

തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ഓവറോൾ കിരീടം നേടിയ ജി വി രാജ സ്പോർട്സ് സ്കൂളിലെ കുട്ടികളുടെയും അധ്യാപകരുടെയും ആഹ്ലാദം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

32/51

മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ, ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ എന്നിവർ എൻ.ഇ. ബാലകൃഷ്ണമാരാരുടെ മൃതദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

33/51

മാതൃഭൂമി ദീപാവലി ബുക്ക് ഫെസ്റ്റിന്റെ ഉദ്ഘാടനം തിരുവനന്തപുരം പുളിമൂട് ബ്രാഞ്ചിലെ ബുക്സ് വാട്സ്‌ആപ്പ് ക്ലബ് അംഗങ്ങൾ ചേർന്നു നിർവഹിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

34/51

പുന്നപ്ര ജ്യോതിനികേതൻ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന ബാസ്‌കറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിഡ്‌സ് വിഭാഗം ഫൈനലിൽ ആലപ്പുഴയും കോഴിക്കോടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരത്തിൽ ആലപ്പുഴ ജേതാക്കളായി | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

35/51

കണ്ണൂരിൽ നടന്ന വെള്ള വടി റാലിയിൽ നിന്ന്‌ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

36/51

കോഴിക്കോട്ടെ മാതൃഭൂമി ഹെഡ് ഓഫീസിൽ ശതാബ്ദി ആശംസ നേരാനെത്തിയ തുഷാർ ഗാന്ധി മാതൃഭൂമി ഡയറക്ടർ പി.വി ഗംഗാധരനുമായി സംഭാഷണത്തിൽ. മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ, ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, ജോയന്റ് മാനേജിംഗ് എഡിറ്റർ പി.വി.നിധീഷ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

37/51

കോഴിക്കോട്ടെ മാതൃഭൂമി ഹെഡ് ഓഫീസ് സന്ദർശിച്ച മഹാത്മാഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി സംസാരിക്കുന്നു. മാതൃഭൂമി വൈസ് പ്രസിഡണ്ട് ഓപ്പറേഷൻസ് ദേവിക ശ്രേയാംസ് കുമാർ, ഡയറക്ടർ പി.വി. ഗംഗാധരൻ, മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രൻ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി.നിധീഷ് എന്നിവർ സമീപം | ഫോട്ടോ: പി. പി. ബിനോജ്‌ / മാതൃഭൂമി

38/51

കോഴിക്കോട്‌ മെഡിക്കൽ കോളേജ് അക്രമം കേസ് പോലീസ് അട്ടിമറിക്കുന്നതിനെതിരെ വിവിധ വിമുക്തഭട സംഘടനകളുടെ നേതൃത്വത്തിൽ കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

39/51

പി എഫ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊച്ചിയിൽ ജി സി ഡി എ ചെയർമാൻ കെ. ചന്ദ്രൻ പിള്ള ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

40/51

കേരള പോലീസ് പാലക്കാട്ട് സംഘടിപ്പിച്ച ലഹരി വരുദ്ധ കൂട്ടയോട്ടം ജില്ലാ കളക്ടർ മൃൺമയി ജോഷി ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/51

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കലിനെതിരെ ഡിഎംകെയുടെ യുവജനവിഭാഗം ചെ​ന്നൈയിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

42/51

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കലിനെതിരെ ഡിഎംകെയുടെ യുവജനവിഭാഗം ചെ​ന്നൈയിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

43/51

ദേശീയ ഗെയിംസിൽ പുരുഷ - വനിതാ വിഭാഗം വോളിബോളിൽ ചാമ്പ്യൻമാരായ കേരള ടീമിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ജില്ലാ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

44/51

ഓൾ ഇന്ത്യ എൽ.ഐ.സി. ഏജന്റ്സ് ഫെഡറേഷൻ കോഴിക്കോട് ഡിവിഷൻ വാർഷിക സമ്മേളനം കണ്ണൂരിൽ ദേശീയ വർക്കിംഗ്‌ പ്രസിഡണ്ട് സി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനിൽ കുമാർ/ മാതൃഭൂമി

45/51

മോട്ടോര്‍ വാഹന വകുപ്പ് കണ്ണൂരില്‍ സംഘടിപ്പിച്ച വാഹനീയം പരാതി പരിഹാര അദാലത്ത് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു |ഫോട്ടോ: റിദിന്‍ ദാമു /മാതൃഭൂമി

46/51

വർധിപ്പിച്ച വേതനത്തിനായി സ്‌കൂൾ പാചക തൊഴിലാളി സംഘടന എച്ച്.എം.എസ്. കണ്ണൂരിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ.യുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു| ഫോട്ടോ: സി.സുനിൽ കുമാർ/ മാതൃഭൂമി

47/51

കോഴിക്കോട് മെഡിക്കല്‍ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അക്രമിച്ച കേസ് അട്ടിമറിക്കുന്നതിനെതിരേ കോണ്‍ഗ്രസ് നടത്തിയ കളക്ടറേറ്റ് ധര്‍ണ്ണ എം.കെ.രാഘവന്‍ എം.പി. ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: കെ.കെ.സന്തോഷ് /മാതൃഭൂമി

48/51

മാതൃഭൂമി സന്ദര്‍ശിച്ച തുഷാര്‍ ഗാന്ധിയെ ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രന്‍ ഷാള്‍ അണിയിക്കുന്നു. മാനേജിങ് ഡയറക്ടര്‍ എം.വി.ശ്രേയാംസ് കുമാര്‍, ജോയന്റ് മാനേജിങ് എഡിറ്റര്‍ പി.വി. നിധീഷ്, വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ദേവിക ശ്രേയാംസ് കുമാര്‍ എന്നിവര്‍ സമീപം| ഫോട്ടോ: പ്രമോദ് കുമാര്‍ /മാതൃഭൂമി

49/51

മായുമോ ഈ പച്ചപ്പും... പച്ചപ്പുനിറഞ്ഞ മലയോരത്ത് നിര്‍മാണപ്രവൃത്തിക്കായി കൊണ്ടുവന്ന മണ്ണുമാന്തിയന്ത്രം. വയനാട് പെരുന്തട്ടയില്‍ നിന്നൊരു കാഴ്ച | ഫോട്ടോ: എം.വി. സിനോജ് / മാതൃഭൂമി

50/51

സി.പി.ഐ.യുടെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കംകുറിച്ച് വെള്ളിയാഴ്ച വിജയവാഡയില്‍ നടന്ന പ്രകടനത്തിന്റെ മുന്‍നിര. ദേശീയ സെക്രട്ടേറിയറ്റ് അംഗം അതുല്‍ കുമാര്‍ അന്‍ജാന്‍, ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറി കെ. രാമകൃഷ്ണ, പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ബിനോയ് വിശ്വം, തെലങ്കാന സംസ്ഥാന സെക്രട്ടറി കെ. സാംബശിവ റാവു തുടങ്ങിയവര്‍ മുന്‍നിരയില്‍ | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി

51/51

കൊല്ലത്ത്‌ കുടുംബശ്രീ ഫണ്ട് തിരിമറിയിൽ പ്രതിഷേധിച്ച ബി.ജെ.പി.കൗൺസിലർ ബി.ഷൈലജയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented