ഒക്ടോബര്‍ 14 ചിത്രങ്ങളിലൂടെ


1/30

അനുഗ്രഹം തേടി ... മാഹി സെയ്ന്റ്‌ തെരേസാ ദേവാലയ തിരുന്നാളിന്റെ ഭാഗമായി നടന്ന ജാഗരത്തിൽ അമ്മ ത്രേസ്യ പുണ്യവതിയുടെ രൂപവും വഹിച്ചു കൊണ്ട് നടന്ന നഗര പ്രദക്ഷിണ വഴിയിൽ തിരി തെളിച്ചും പൂമാലയുമേന്തിയും വരവേൽക്കാൻ നിൽക്കുന്ന ഭക്തർ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/30

മാഹി സെയ്ന്റ്‌ തെരേസാ ദേവാലയ തിരുന്നാളിന്റെ ഭാഗമായി നടന്ന ജാഗരത്തിൽ അമ്മ ത്രേസ്യ പുണ്യവതിയുടെ രൂപവും വഹിച്ചു കൊണ്ട് നടന്ന നഗര പ്രദക്ഷിണം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/30

കൊല്ലത്ത്‌ ആർ.എസ്.പി. സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളന നഗരിയിൽ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പതാകയുയർത്തുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

4/30

തിരൂരിൽ തുഞ്ചത്തെഴുത്തച്ഛന്റെ പ്രതിമ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ ബി.ജെ.പി. സംഘടിപ്പിച്ച പ്രതിമ സ്ഥാപന പ്രഖ്യാപന സമ്മേളനം ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് പി.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. മെട്രോമാൻ ഇ.ശ്രീധരൻ സമീപം | ഫോട്ടോ: പ്രദീപ് പയ്യോളി

5/30

ആർ എസ് പി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ദീപാലംകൃതമായ പ്രതിനിധി സമ്മേളന വേദിയായ കൊല്ലം ടൗൺ ഹാൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

6/30

സംസ്ഥാന ട്രാൻസ്‌ജെൻഡർ കലോത്സവത്തിന്റെ മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന വിളംബര ഘോഷയാത്രയിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

7/30

മഹിളാ മോർച്ച സെക്രട്ടേറിയറ്റ്‌ പടിക്കൽ നടത്തിയ ഇരുട്ട് അകറ്റൽ സമരം | ഫോട്ടോ: ജി.ബിനുലാൽ / മാതൃഭൂമി

8/30

നരബലി നടന്ന ഭഗവൽസിങ്ങിന്റെ വീടിനോട് ചേർന്നുള്ള ഇലന്തൂരിലെ തിരുമ്മൽ കേന്ദ്രം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/30

കെ ടി യു സി (ബി ) യുടെ 53 -ാമത് ജന്മദിന ആഘോഷം കേരളാ കോൺഗ്രസ് (ബി ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി കെ ജേക്കബ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/30

പാലക്കാട് പട്ടണത്തിലെ തകർന്നുകിടക്കുന്ന റോഡുകൾ നന്നാക്കാത്തതിനെ തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മെറ്റലും സിമന്റും മണലുമായി നഗരസഭ എക്സിക്യൂട്ടീവ് എൻജിനിയറെ ഉപരോധിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

11/30

പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ് നിർമാണ പ്രവർത്തനം തുടങ്ങാതെ കാടുപിടിച്ചു കിടക്കുന്നതിനെ തുടർന്ന് നാഷണൽ ജനതാദൾ പ്രവർത്തകർ പശുക്കളെ കൊണ്ടുവന്ന് പുല്ല് തീറ്റിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

12/30

കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിൽ നടന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്സും ഹ്രസ്വചിത്രമേളയും സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

13/30

കൊല്ലത്ത്‌ കുടുംബശ്രീ ഫണ്ട് തട്ടിപ്പിനെതിരെ പ്രതിഷേധിച്ച യു.ഡി.എഫ്. കൗൺസിലർ സുമിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

14/30

ഫണ്ട് തിരിമറിക്കെതിരെ കൊല്ലം കോർപ്പറേഷന് മുന്നിൽ പ്രതിഷേധിച്ച കുടുംബശ്രീപ്രവർത്തകയെ പോലീസ് അറസ്റ്റ് ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

15/30

കൊല്ലത്ത്‌ കുടുംബശ്രീ ഫണ്ട് തിരിമറിയിൽ പ്രതിഷേധിച്ച ബി.ജെ.പി.കൗൺസിലർ ടി.ജി.ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

16/30

കൊല്ലത്ത്‌ കുടുംബശ്രീ ഫണ്ട് തിരിമറിയിൽ പ്രതിഷേധിച്ച ബി.ജെ.പി.കൗൺസിലർ ബി.ഷൈലജയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/30

തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന ജില്ലാ അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ നിന്ന് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

18/30

മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരിയുടെ പുസ്തക പ്രകാശന ചടങ്ങ് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

19/30

പാതിരപ്പള്ളിയിൽ നടന്ന ആലപ്പുഴ എം. പി മെറിറ്റ് അവാർഡ് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

20/30

ജോലിക്കിടയിലെ ഒഴിവു സമയത്ത് നർമ്മം പങ്കുവെക്കുന്ന പോലീസുകാർ. കോഴിക്കോട് ബീച്ചിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

21/30

തിരുവനന്തപുരം കൊച്ചുവേളിക്ക് സമീപം വെള്ളിയാഴ്ച ഷൻഡിങ്ങിനിടയിൽ പാളം തെറ്റി പുറത്തു കടന്ന ട്രെയിനിന്റെ എൻജിൻ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/30

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായി | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

23/30

ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ തിരൂർ തുഞ്ചൻപറമ്പ് സന്ദർശിച്ചപ്പോൾ. തിരൂരിൽ തുഞ്ചൻ പ്രതിമ സ്ഥാപിക്കണമെന്ന പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് സുരേന്ദ്രൻ തിരൂരിലെത്തിയത് | ഫോട്ടോ: പ്രദീപ് പയ്യോളി

24/30

കണ്ണൂർ എടക്കാട് അടിപ്പാത കർമ്മ സമിതി കണ്ണൂരിലെ ദേശീയപാത അതോറിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ച് കെ.വി.സുമേഷ് എം.എൽ എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/30

വാളയാര്‍ കഞ്ചിക്കോടിനടുത്ത് കാട്ടാന ട്രെയിന്‍ ഇടിച്ച് ചെരിഞ്ഞ നിലയില്‍ | ഫോട്ടോ: പി.പി. രതീഷ്‌

26/30

ശ്വാസകോശ വിദഗ്ധരുടെ ദേശീയ സമ്മേളനം പള്‍മോകോണ്‍ 2022-ന്റെ ഭാഗമായി കണ്ണൂര്‍ ഐ.എം.എ. ഹാളില്‍ പൊതുജനങ്ങള്‍ക്ക് ഡോക്ടര്‍മാരുമായി സംവദിക്കാനായി സംഘടിപ്പിച്ച ക്യാമ്പില്‍ ഡോക്ടര്‍ അബ്ദുല്‍ സത്താര്‍ ക്ലാസ് എടുക്കുന്നു | ഫോട്ടോ: റിദിന്‍ ദാമു

27/30

കാസര്‍കോട് നടന്ന മോട്ടോര്‍ വാഹന വകുപ്പ് പരാതി പരിഹാര അദാലത്ത് ഗതാഗത മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: രാമനാഥ് പൈ

28/30

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ നരബലിക്ക് എതിരെ പത്തനംതിട്ടയിൽ നടന്ന സാംസ്‌കാരിക കൂട്ടായ്മ ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

29/30

ഹിമാചല്‍പ്രദേശിലെ അംബ് അന്ദോരയില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള വന്ദേഭാരത് എക്‌സ്പ്രസ് ഉനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തപ്പോള്‍. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂര്‍ എന്നിവര്‍ സമീപം.

30/30

നീലാകാശം, നീലഭൂമി... ഇടുക്കി ശാന്തന്‍പാറ-കള്ളിപ്പാറ മലനിരകളില്‍ പൂവിട്ട നീലക്കുറിഞ്ഞിയുടെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കുന്ന വിനോദസഞ്ചാരികള്‍. അപൂര്‍വമായുണ്ടാകുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാന്‍ ദൂരസ്ഥലങ്ങളില്‍നിന്നുപോലും ധാരാളം സഞ്ചാരികളാണ് ഇവിടെയെത്തുന്നത് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented