ഒക്ടോബര്‍ 13 ചിത്രങ്ങളിലൂടെ


1/48

പുരോഗമന കലാ സാഹിത്യസംഘത്തിന്റെ നേതൃത്വത്തിൽ നരബലിക്ക് എതിരെ പത്തനംതിട്ടയിൽ നടന്ന സാംസ്‌കാരിക കൂട്ടായ്മ ജില്ലാ സെക്രട്ടറി അഡ്വ.സുധീഷ് വെൺപാല ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/48

സ്വകാര്യ ബസ് യാത്രയ്‌ക്കിടെ പണം മോഷണം പോയെന്ന സംശയത്തെ തുടർന്ന് യാത്രക്കാരെ പരിശോധിക്കുന്നതിനായി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ബസ് എത്തിച്ചപ്പോൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/48

ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് പത്തനംതിട്ട സ്‌കൂൾ ഓഫ് ടെക്‌നോളജി ആൻഡ് അപ്ലൈഡ് സയൻസ് കോളേജിൽ നടത്തിയ നേത്രദാന സമ്മതപത്രം കൈമാറൽ ചടങ്ങ് ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/48

സ്‌പോർട്‌സ് കൗൺസിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ നിന്നും ആരംഭിച്ച കൂട്ട ഓട്ടം ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ അനിൽകുമാർ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/48

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരംഭിച്ച പ്രചരണത്തിന്റെ ഭാഗമായി ഇലന്തൂർ ജംഗ്ഷനിൽ നടന്ന പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/48

സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി ആരംഭിച്ച പ്രചരണത്തിന്റെ ഭാഗമായി ഇലന്തൂർ ജംഗ്ഷനിൽ സംഘടിപ്പിച്ച സായാഹ്ന ധർണ കെ പി സി സി വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ വി.ടി.ബൽറാം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/48

പത്തനംതിട്ട ഇലന്തൂരിൽ നരബലി നടന്ന ഭഗവൽ സിങ്ങിന്റെ വീട്ടിൽ പോലീസ് കാവൽ നിൽക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/48

കേരള ബാങ്ക് എക്‌സലൻസ് അവാർഡ്‌ പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ചെയർമാൻ ജി.നാരായണൻ കുട്ടിക്ക് നൽകുന്നു. പി.കെ. ദിവാകരൻ, ബി.സുധ, ഇ. രമേശ് ബാബു, കെ .സി .സഹദേവൻ, ഡോ.എൻ. അനിൽകുമാർ, സി. അബ്ദുൾ മുജീബ് എന്നിവർ സമീപം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

9/48

കേരള ബാങ്ക് എക്‌സലൻസ് അവാർഡ്‌ പ്രസിഡണ്ട് ഗോപി കോട്ടമുറിക്കലിൽ നിന്ന് വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഡയരക്ടർമാരായ എൻ.രാജനും കെ.ടി. സുരേന്ദ്രനും ഏറ്റുവാങ്ങുന്നു. പി.കെ. ദിവാകരൻ, ബി.സുധ, ഇ. രമേശ് ബാബു, കെ .സി .സഹദേവൻ, ഡോ.എൻ അനിൽകുമാർ, സി. അബ്ദുൾ മുജീബ് എന്നിവർ സമീപം | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

10/48

ഇന്ത്യന്‍ നാഷണല്‍ അക്കാദമി ഓഫ് എഞ്ചിനീയേഴ്സും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച 'എഞ്ചിനീയേഴ്സ് കോണ്‍ക്ലേവ്-2022' തിരുവനന്തപുരത്തെ വലിയമലയിലെ ലിക്വിഡ് പ്രൊപ്പോള്‍ഷന്‍ സെന്റര്‍ ക്യാമ്പസില്‍ ഐ എസ് ആർ ഒ ചെയർമാൻ എസ് സോമനാഥ് ഉദ്ഘാടനം ചെയ്യുന്നു.

11/48

കോൺട്രാക്ട് ക്യാരേയേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

12/48

കേരള കായിക ദിനത്തിന്റെയും, ജി.വി. രാജ ജന്മദിനാഘോഷത്തിന്റെയും ഭാഗമായി തിരുവനന്തപുരം കവടിയാറിൽ നിന്നും സെൻട്രൽ സ്റ്റേഡിയം വരെ നടത്തിയ ദീപശിഖാ പ്രയാണം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായി ഫ്ലാഗ് ഓഫ് ചെയ്യുന്നു. മന്ത്രി വി.അബ്‌ദുറഹ്മാൻ, വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/48

തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷ അണ്ടർ 18 വിഭാഗത്തിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന അഭിനന്ദ്, ജി വി രാജ സ്പോർട്സ് സ്കൂൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/48

തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ അണ്ടർ 12 വിഭാഗത്തിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന നിരഞ്ജന, സരസ്വതി വിദ്യാലയ വട്ടിയൂർക്കാവ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/48

തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷ അണ്ടർ 20 വിഭാഗത്തിൽ 100 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനുരാഗ്, ജി വി രാജ സ്പോർട്സ് സ്കൂൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/48

തിരുവനന്തപുരം ജില്ലാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ10 വിഭാഗത്തിൽ 50 മീറ്റർ ഓട്ട മത്സരത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/48

കേരള ബാങ്ക് എക്സലൻസ് അവാർഡ് വിതരണം കോഴിക്കോട്ട്‌ പ്രസിഡണ്ട് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യുന്നു. പി.കെ. ദിവാകരൻ, ബി.സുധ, ഇ. രമേശ് ബാബു, കെ.സി.സഹദേവൻ, ഡോ.എൻ അനിൽകുമാർ, സി. അബ്ദുൾ മുജീബ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

18/48

പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി കെ.പി.എസ്.ടി.എ പ്രവർത്തകർ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

19/48

മാതാ അമൃതാനന്ദമയിയുടെ 69-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി അമൃതപുരിയിൽ അമൃതാനന്ദമയീദേവി പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

20/48

മാതാ അമൃതാനന്ദമയിയുടെ 69-ാം പിറന്നാളാഘോഷത്തിന്‌ അമൃതപുരിയിലെത്തിയ ഭക്തജനസദസ്സ്‌ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

21/48

മാതാ അമൃതാനന്ദമയിയുടെ 69-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി അമൃതപുരിയിൽ സ്വാമി അമൃതാസ്വരൂപാനന്ദപുരി പാദുകപൂജയ്ക്ക്‌ അമൃതാനന്ദയി ദേവിക്ക്‌ പൊട്ടുതൊടുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

22/48

മാതാ അമൃതാനന്ദമയിയുടെ 69-ാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി അമൃതപുരിയിൽ സ്വാമി അമൃത സ്വരൂപാനന്ദപുരി ഗുരുപാദുകപൂജ നടത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

23/48

സ്റ്റേഡിയം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

24/48

തൃശൂർ കേരള വർമ്മ കോളേജിലെ പൂർവ്വ വിദ്യാർത്ഥിയുടെ സഹോദരിക്കുള്ള രക്തമൂലകോശ ദാതാവിനെ കണ്ടെത്താൻ കേരള വർമ്മ കോളേജിൽ നടന്ന ക്യാമ്പിൽ സാമ്പിൾ നൽകുന്ന വിദ്യാർത്ഥികൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

25/48

ലോക കാഴ്ച ദിനത്തിൽ ബി.ജെ.പി. തൃശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന നേത്ര പരിശോധനാ ക്യാമ്പിൽ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷിന്റെ കാഴ്ച പരിശോധിക്കുന്നതിനിടെയുയർന്ന കമന്റ് ചിരിപടർത്തിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

26/48

തകർന്നു കിടക്കുന്ന പാലക്കാട് പട്ടണത്തിലെ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് നഗരസഭയിലെ പ്രതിപക്ഷ കൗൺസിലർമാർ റോഡിലെ കുഴികളിൽ പായ വിരിച്ചുകിടന്ന് പ്രതിഷേധിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/48

ദുരന്ത നിവാരണ ദിനത്തിൽ കണ്ണൂർ ഗവ വി.എച്ച് എസ് എസിൽ അഗ്നി രക്ഷാ സേന നടത്തിയ ബോധവത്കരണ പരിപാടിയിൽ നിന്ന് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

28/48

ലോക മുട്ട ദിനത്തിന് മുന്നോടിയായി, ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ മൃഗസ്‌നേഹി സംഘടനാ പ്രവർത്തകർ പ്ലക്കാർഡുകളുമായി നടത്തിയ പ്രതിഷേധം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

29/48

സ്കൂൾ ഗെയിംസ് കണ്ണൂർ ജില്ലാതല സബ്‌ ജൂനിയർ ചാമ്പ്യന്മാരായ ഇരിട്ടി സബ്‌ ജില്ല ടീം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/48

കണ്ണൂർ ജില്ലാ സ്കൂൾ ഗെയിംസ് സബ്‌ ജൂനിയർ ജേതാക്കളായ ഇരിട്ടി സബ്ബ് ജില്ല | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/48

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായി

32/48

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയത്ത് നടന്ന കാർഷികപ്രദർശനം എം.എം. മണി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

33/48

ദുരന്ത നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ ഗവ. വി.എച്ച് എസ്.എസിൽ നടന്ന ബോധവത്കരണ പരിപാടി ഡെപ്യൂട്ടി കലക്ടർ ടി.വി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/48

നരബലി കേസിലെ പ്രതികളായ ലൈല, മുഹമ്മദ് ഷാഫി, ഭഗവൽ സിങ്ങ് എന്നിവരെ കൊച്ചിയിലെ കോടതിയിൽ നിന്നും പോലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

35/48

ജില്ലാ സ്കൂൾ ഗെയിംസിൽ സബ്‌ ജൂനിയർ ചാമ്പ്യന്മാരായ കണ്ണൂർ സ്പോർട്‌സ്‌ ഡിവിഷൻ ടീം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/48

കേന്ദ്രമന്ത്രി വി.മുരളീധരൻ, ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ്, ബി.ജെ.പി എം.പി പ്രതാപ് സാരംഗി എന്നിവർ ന്യൂഡൽഹിയിലെ നിർവചന സദനിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടതിനുശേഷം പുറത്തുവരുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

37/48

എൻഡോസൾഫാൻ ദുരിത ബാധിതരുടെ അവകാശങ്ങൾക്ക് വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന ദയാബായിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമരവേദിയിലെത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/48

മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയൻ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/48

അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള യുക്തിവാദി സംഘം സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണയെ സി.എം.പി. നേതാവ് സി.പി. ജോൺ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/48

സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ജില്ലയിലെത്തിയ മന്ത്രി എം.വി.ഗോവിന്ദനെ ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു ഷാളണിയിച്ച് സ്വീകരിക്കുന്നു. സി.പി.എം സംസ്ഥാന സമിതി അംഗം സി.കെ.രാജേന്ദ്രൻ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

41/48

സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനുശേഷം ആദ്യമായി പാലക്കാട്ടെത്തിയ എം.വി.ഗോവിന്ദന് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ സി.പി.എം. ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

42/48

ഡൽഹിയിൽ ഡി.പി.സി.സി. ആസ്ഥാനത്ത് പ്രചരണത്തിന് എത്തിയ ശശി തരൂർ വാർത്താ സമ്മേളനത്തിൽ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

43/48

വിജയവാഡയിലെ കൺവെൻഷൻ സെന്ററിൽ സി.പി.ഐ. സ്‌റ്റേറ്റ്‌ സെക്രട്ടറി കെ. നാരായണൻ മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

44/48

ജില്ലാ സ്കൂൾ ഗെയിംസിന്റെ ഭാഗമായി കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടന്ന ഖൊ ഖൊ മത്സരത്തിൽ മാടായിയും തളിപ്പറമ്പ്‌ നോർത്തും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/48

സി.സി.ഒ.എ. കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

46/48

സിപിഐ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി വിജയവാഡയിൽ സൈക്കിൾ റിക്ഷയിൽ പ്രചരണം നടത്തുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

47/48

ജില്ലാ ഓർഫനേജ് അസോസിയേഷൻ അനുമോദനചടങ്ങ് കണ്ണൂരിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

48/48

ക്ലിക്കിന് പ്രായമില്ല... തൊഴിലുറപ്പ് തൊഴിലാളികള്‍ അണിചേര്‍ന്ന കോഴിക്കോട് ആദായനികുതി ഓഫീസ് മാര്‍ച്ചില്‍ പങ്കെടുക്കാനായി ഉള്ളേരിയില്‍നിന്ന് എത്തിയതാണ് ഇ എം ശാന്ത. മാർച്ചില്‍ തന്നെപോലെയുള്ള ആയിരങ്ങള്‍ അണിനിരന്നത് കണ്ടപ്പോള്‍ അത് ചിത്രമാക്കാന്‍ ആഗ്രഹം. നടപ്പാതയിലെ കൈവരിക്ക് മുകളില്‍ കയറി, പോസ്റ്റില്‍ താങ്ങി നിന്ന് മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുകയാണ് അവർ | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍

Content Highlights: News in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented