നവംബര്‍ 5 ചിത്രങ്ങളിലൂടെ


1/50

എൽഡിഎഫ് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/50

പത്തനംതിട്ട ചരൽകുന്നിൽ നടന്ന ജനാധിപത്യ കേരളാ കോൺഗ്രസ് ദ്വിദിന സംസ്ഥാന നേതൃക്യാമ്പിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് അംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/50

പത്തനംതിട്ട വൈ.എം.സി.എ ഹാളിൽ ആരംഭിച്ച കളിമൺ പാത്രങ്ങളുടെയും ചുമർ ടൈലുകളുടെയും പ്രദർശനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/50

കൊല്ലം റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ ഹാമർ ത്രോയിൽ (സീനിയർ പെൺ) ഒന്നാംസ്ഥാനം നേടുന്ന ആർഷ സലീം (എസ്.എം.എച്ച്.എസ്.എസ്. പതാരം) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

5/50

കൊല്ലം റവന്യൂ ജില്ലാ സ്‌കൂൾ കായികമേളയിൽ 4x100 മീറ്റർ റിലേയിൽ ഒന്നാം സ്ഥാനം നേടിയ പുനലൂർ വിദ്യാഭ്യാസ സബ് ജില്ലയിലെ ജോജി അന്ന ജോൺ ഒന്നാമതെത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

6/50

മലപ്പുറം നഗരസഭയുടെ 'മിഷൻ 1000'ലൂടെ പ്രവേശനം ലഭിച്ചവർക്കു നൽകിയ യാത്രയയപ്പ് ഉദ്ഘാടനം ചെയ്ത പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ. വിദ്യാർഥികൾക്കൊപ്പം. നഗരസഭാധ്യക്ഷൻ മുജീബ് കാടേരി, അസിസ്റ്റന്റ് കളക്ടർ കെ. മീര, പി. ഉബൈദുള്ള എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

7/50

മലപ്പുറം ടൗൺഹാളിൽ നടക്കുന്ന ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ നൃത്തം ചെയ്യാൻ വിസമ്മതിച്ച തിരൂർ ബഡ്‌സ്‌ സ്‌കൂളിലെ ശ്രീവിഷ്ണുവിനെ എടുത്ത്‌ നൃത്തം ചെയ്യിക്കുന്ന അധ്യാപിക പി.ഷൈജ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

8/50

മലപ്പുറം ടൗൺഹാളിൽ നടക്കുന്ന ബഡ്‌സ് സ്‌കൂൾ കലോത്സവത്തിലെ നാടോടി നൃത്തത്തിനിടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപിക പി.നിഖില | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

9/50

മലപ്പുറം ടൗൺഹാളിൽ നടക്കുന്ന ബഡ്‌സ് സ്‌കൂൾ കലോത്സവത്തിൽ ഒപ്പന കളിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന അധ്യാപികമാർ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

10/50

മലപ്പുറം ടൗൺഹാളിൽ നടക്കുന്ന ബഡ്‌സ് സ്‌കൂൾ കലോത്സവത്തിലെ നാടോടി നൃത്ത മത്സരത്തിനു ശേഷം നൃത്തം ചെയ്ത കൊണ്ടോട്ടി ബഡ്‌സ് സ്‌കൂളിലെ എം.റിൻഷിദയെ ആശ്ലേഷിക്കുന്ന അധ്യാപിക പി.നിഖില | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

11/50

ലെൻസ്‌ഫെഡ് മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ എ.പി. അനിൽ കുമാർ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

12/50

കോഴിക്കോട്‌ കെ.പി.കേശവമേനോൻ ഹാളിൽ നടന്ന മാതൃഭൂമി സീഡ് 2021- 2022 വർഷത്തെ ഹരിതവിദ്യാലയ പുരസ്‌കാര വിതരണ ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സിൽവർ ഹിൽസ് ഹയർ സെക്കന്ററി സ്‌കൂളിന് ശ്രേഷ്ഠ ഹരിതവിദ്യാലയ പുരസ്‌കാരം വിതരണം ചെയ്യുന്നു. പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ രമാദേവി, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആൻഡ് സോണൽ ഹെഡ് സി.വി.റെജി, മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റർ പി.പി.ശശീന്ദ്രൻ, കോഴിക്കോട് ഡി.ഡി.ഇ. മനോജ് കുമാർ, അസി. കൺസർവേറ്റർ സോഷ്യൽ ഫോറസ്ട്രി സത്യപ്രഭ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

13/50

പത്തനംതിട്ട പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച 'ശബരിമല-സുഖദര്‍ശനം' സംവാദ പരിപാടിയില്‍ മന്ത്രി വീണാ ജോര്‍ജ് സംസാരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/50

പാലക്കാട് ക്രൈം ബ്രാഞ്ച് പി.എം.ജി. സ്കൂളിൽ സംഘടിപ്പിച്ച ട്രാഫിക് ബോധവത്കരണ ക്യാമ്പയിൻ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി. പി. ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി

15/50

പാലക്കാട് നൂറണി ഗ്രാമത്തിൽ നടക്കുന്ന യുവ ഭജൻ മേളയിൽ ഗൗതംകൃഷ്ണ ഭാഗവതരും സംഘവും അവതരിപ്പിച്ച നാമസങ്കീർത്തനം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി

16/50

പത്തനംതിട്ട നഗരസഭയുടെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ ജില്ല സ്റ്റേഡിയത്തില്‍ സ്ഥാപിച്ച ഓപ്പണ്‍ ജിം 'മലയോരറാണിയുടെ' ഉദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/50

കോഴിക്കോട് മേത്തോട്ടുതാഴം വിവേകദായിനി വായനശാലയുടെ കെട്ടിടം സാഹിത്യകാരന്‍ എം.മുകുന്ദന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ.ഖദീജ മുംതാസ് തുടങ്ങിയവര്‍ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

18/50

നിര്‍ത്തലാക്കിയ തണ്ണിത്തോട് പഞ്ചായത്ത് പ്രദേശത്തേക്കുള്ള കെ.എസ്.ആര്‍.ടി.സി. ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് സിപിഐ തണ്ണിത്തോട് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി. ഓഫീസിന് മുമ്പില്‍ നടത്തിയ സമരം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/50

വൈക്കം മഹാദേവക്ഷേത്രത്തിൽ ശനിയാഴ്ച വൈകിട്ട് നടന്ന കുലവാഴ പുറപ്പാട് താലപ്പൊലി. ഞായറാഴ്ചയാണ് വൈക്കത്തഷ്ടമി കൊടിയേറ്റ് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

20/50

ഡോക്ടർ വി. പി. ​ഗം​ഗാധരനെ ഡൽഹി മലയാളികൾ ആദരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

21/50

രാജ റാംമോഹൻ റായിയുടെ 250-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സ്ത്രീശാക്തീകരണ പരിപാടികളുടെ പൊതുസമ്മേളനം എച്ച്. സലാം എം.എല്‍.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

22/50

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ രാജി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിക്കുന്നു ‌| ഫോട്ടോ: സി. ബിജു / മാതൃഭൂമി

23/50

കൊല്ലം റവന്യൂ ജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗം110 മീറ്റർ ഹഡിൽസിൽ കൊല്ലം സായിയിലെ അഭിജിത്ത് ബി ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

24/50

മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിൽ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ മഹിളാ കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

25/50

തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന റോളർ ഹോക്കി മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ശ്രീജിത്ത്‌ പി രാജ്‌ / മാതൃഭൂമി

26/50

തൊടുപുഴയിൽ നടക്കുന്ന സംസ്ഥാന റോളർ ഹോക്കി മത്സരത്തിൽ നിന്ന്‌ | ഫോട്ടോ: ശ്രീജിത്ത്‌ പി രാജ്‌ / മാതൃഭൂമി

27/50

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാർ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഓഫീസിന് മുന്നിൽ സമരം നടത്തുന്നതിനിടെ ഓഫീസിലേക്ക് കയറാൻ എത്തിയ ഡെപ്യൂട്ടി മേയർ പി.കെ രാജുവിനെ തടഞ്ഞു വച്ചതിനെ തുടർന്ന് പോലീസ് കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

28/50

തിരുവനന്തപുരം മേയറുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി കൗൺസിലർമാർ മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഓഫീസിന് മുന്നിൽ സമരം നടത്തുന്നതിനിടെ ഓഫീസിലേക്ക് കയറാൻ എത്തിയ ഡെപ്യൂട്ടി മേയർ പി.കെ രാജുവിനെ തടഞ്ഞു വച്ചപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

29/50

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് തള്ളിക്കയറിയ യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

30/50

തിരുവനന്തപുരത്ത്‌ കേന്ദ്ര മന്ത്രി നിർമ്മല സീതരാമൻ പി. പരമേശ്വരൻ സ്മാരക പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ജി.ബിനുലാൽ / മാതൃഭൂമി

31/50

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് തള്ളിക്കയറിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

32/50

കൊല്ലം റവന്യൂ ജില്ലാ കായികമേളയിൽ സീനിയർ വിഭാഗം100 മീറ്റർ ഹഡിൽസിൽ പുനലൂർ എച്ച് എസ് ഫോർ ഗേൾസിലെ ഷെറിൻ തങ്കം ജോർജ് ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

33/50

കൊല്ലം റവന്യൂ ജില്ലാ കായികമേളയിൽ സീനിയർ വിഭാഗം100 മീറ്റർ ഹഡിൽസിൽ പുനലൂർ സെൻറ് ഗൊരേറ്റി എച്ച് എസ്സ് എസ്സിലെ അഭിമോൻ ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

34/50

കൊല്ലം റവന്യൂ ജില്ലാ കായികമേളയിൽ ജൂനിയർ വിഭാഗം ഹൈജംപിൽ ക്ലാപ്പന എസ് വി എച്ച് എസ്സ് എസ്സിലെ ജെറിൻ ജെ ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

35/50

ജൂനിയർ വിഭാഗം ഹൈജംപിൽ പുനലൂർ സെൻറ് ഗൊരേറ്റി എച്ച് എസ്സ് എസ്സിലെ അവന്തിക എസ് ഒന്നാം സ്ഥാനം നേടുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

36/50

വിവര പൊതുജന സമ്പർക്ക വകുപ്പും ജില്ലാ ഭരണകൂടവും ചേർന്ന് കണ്ണൂർ കളക്ടറേറ്റ് ആംഫി തിയേറ്ററിൽ സംഘടിപ്പിച്ച മലയാള ദിനാഘോഷം ഭരണഭാഷാ വാരാഘോഷം സമാപനം കഥാകൃത്ത് ടി.പദ്മനാഭൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

37/50

കോഴിക്കോട്ട്‌ കുടുംബശ്രീ ജില്ലാ മിഷൻ ഭിന്നശേഷി കുട്ടികൾക്കായി സംഘടിപ്പിച്ച കലോത്സവത്തിലെ നടോടിനൃത്തത്തിൽ പങ്കെടുക്കുന്ന കാവിലുംപാറ ബഡ്‌സ് സ്‌കൂളിലെ അതുല്യയെ നൃത്തം ചെയ്തുകാണിച്ച് പ്രോത്സാഹിപ്പിക്കുന്ന റുമാന ടീച്ചർ. നൃത്തം നന്നായി അവതരിപ്പിച്ച് പുറത്തുവന്ന അതുല്യയ്ക്ക് സന്തോഷത്തോടെ ഉമ്മ നൽകുന്ന റുമാന ടീച്ചർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

38/50

കോഴിക്കോട് ടൗൺഹാളിൽ നടന്ന ടി.പി. രാജീവൻ അനുശോചന യോഗത്തിൽ സംവിധായകൻ രഞ്ജിത്ത് സംസാരിക്കുന്നു. സി.ഇ. ചാക്കുണ്ണി, ടി.വി. ബാലൻ, ഡോ. കെ.മൊയ്തു, കല്‌പറ്റ നാരായണൻ, എം.രാജൻ, വി.ആർ.സുധീഷ്, കെ.പ്രവീൺ കുമാർ ശത്രുഘ്നൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

39/50

പാലക്കാട്‌ പൊൽപ്പുള്ളി കല്ലൂട്ടിയാലിന് സമീപം നിയന്ത്രണംതെറ്റി മറിഞ്ഞ മിൽമയുടെ ടാങ്കർ ലോറി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/50

കണ്ണൂർ ഡി.സി.സി.യുടെ സതീശൻ പാച്ചേനി അസ്മരണ സമ്മേളനം എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/50

ഷാരോൺ കൊല കേസിലെ പ്രതി ഗ്രീഷ്മയുടെ കന്യാകുമാരി രാമവര്‍മന്‍ചിറയിലെ വീടിന്റെ പൂട്ട് തകർത്തനിലയിൽ.

42/50

വിജിലൻസ് ബോധവൽക്കരണ വാരത്തിന്റെ സംസ്ഥാനതല സമാപനം കൊച്ചിയിൽ ജസ്റ്റിസ് സി. എസ്. ഡയസ് നിർവ്വഹിക്കുന്നു. എ ഡി ജി പി മനോജ് എബ്രഹാം, വിജിലൻസ് ഐ. ജി. വെങ്കിടേഷ് എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

43/50

എ.ഐ.സി.സി. ജനറൽ സെക്രട്ടരി കെ.സി. വേണുഗോപാൽ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

44/50

കണ്ണൂര്‍ മമ്പറത്ത് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ നിലയില്‍. ഫോട്ടോ - ലതീഷ് പൂവത്തൂര്‍, മാതൃഭൂമി

45/50

അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന ക്യാമ്പ് കണ്ണൂര്‍ പറശ്ശിനിക്കടവില്‍ കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

46/50

ഏറെനാളത്തെ പരാതികളെത്തുടര്‍ന്ന് കണ്ണൂര്‍ നഗരത്തിലെ ഉയരവിളക്കുകള്‍ നന്നാക്കാന്‍ തുടങ്ങിയപ്പോള്‍. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

47/50

കേരള മുസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ എംപ്ലോയിസ് യൂണിയന്‍ സമ്മേളനം കണ്ണൂരില്‍ മേയര്‍ ടി.ഒ.മോഹനന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

48/50

മാതൃഭൂമി സീഡ് ഹരിത വിദ്യാലയം പുരസ്‌കാര വിതരണ ചടങ്ങ് പരിസ്ഥിതി പ്രവര്‍ത്തകന്‍ അര്‍.കെ.നായര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - രാമനാഥ് പൈ, മാതൃഭൂമി

49/50

ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം പി. സന്തോഷ്‌കുമാര്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍, മാതൃഭൂമി

50/50

കൊച്ചിയില്‍ നടക്കുന്ന പതിനഞ്ചാം നഗരഗതാഗത സമ്മേളനം (അര്‍ബന്‍ മൊബിലിറ്റി കോണ്‍ഫറന്‍സ്) ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രനഗരകാര്യ മന്ത്രി ഹര്‍ദീസ് സിങ് പുരി ഇ-ഓട്ടോയുടെ ഡ്രൈവര്‍ സീറ്റിലിരുന്നപ്പോള്‍. കെ.എം.ആര്‍.എല്‍. മാനേജിങ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented