നവംബര്‍ 4 ചിത്രങ്ങളിലൂടെ


1/53

വിലവർധനവിൽ പ്രതഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട കലക്ട്രേറ്റിനുമുന്നിൽ നടത്തിയ അടുപ്പുകൂട്ടൽ സമരം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

2/53

തിരൂർ ബി.പി. അങ്ങാടി യാഹും തങ്ങൾ ഔലിയയുടെ വലിയ നേർച്ച ജനുവരി 8, 9, 10 തിയ്യതികളിൽ നടത്താൻ തീരുമാനിച്ച വിവരം ചെണ്ടകൊട്ടി വിളംബരം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

3/53

കൊല്ലം റവന്യൂ ജില്ലാ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ 100 മീറ്റർ സബ് ജൂനിയർ ഓട്ടം വിഭാഗത്തിൽ മത്സരിക്കുന്ന ഇരട്ടകളായ ദിയയും (1649) സിയയും (1650). സിയ എൻ. ഒന്നാംസ്ഥാനവും സിയ എൻ. രണ്ടാംസ്ഥാനവും നേടി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

4/53

കൊല്ലം റവന്യൂ ജില്ലാ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ അഞ്ചു കിലോമീറ്റർ നടത്തത്തിൽ ഒന്നാമതെത്തുന്ന നവമി കൃഷ്ണൻ (സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്. പുനലൂർ) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

5/53

കൊല്ലം റവന്യൂ ജില്ലാ സ്‌കൂൾ അത്‌ലറ്റിക് മീറ്റിൽ സീനിയർ വിഭാഗം പെൺകുട്ടികളുടെ ഹൈജമ്പിൽ ഒന്നാംസ്ഥാനം നേടിയ ജോജി അന്ന ജോൺ (സെന്റ് ഗൊരേറ്റി എച്ച്.എസ്. പുനല്ലൂർ) | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

6/53

പാലക്കാട്‌ നൂറണിയിൽ യുവഭജൻമേള ട്രസ്റ്റ് നടത്തിയ യുവഭജൻമേളയിൽ കടയനല്ലൂർ രാജഗോപാൽ ഭാഗവതരും സംഘവും അവതരിപ്പിച്ച അഭംഗ് ഭജൻ | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

7/53

ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റിൽ യു.എ.ഇ യ്ക്ക് വേണ്ടി കളിച്ച കോഴിക്കോട്‌ സെയ്ന്റ് ജോസഫ്സ് ബോയ്സ് എച്ച്.എസ്.എസ്സിലെ പൂർവ്വ വിദ്യാർത്ഥിയായ ബാസിൽ ഹമീദിനെ സ്കൂളിൽ കുട്ടികൾ സ്വീകരിക്കുന്നു. പ്രിൻസിപ്പൽ ഫാദർ ആന്റോ സമീപം | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

8/53

വെട്ടികുറച്ച വേതനം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ സ്പെഷ്യലിസ്റ്റ് ടീച്ചേഴ്സ് സംയുക്ത സമരസമിതി കോഴിക്കോട്‌ നടക്കാവിലെ എസ്.എസ്.കെ. ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

9/53

പെൻഷൻ തീയ്യതി മുതൽ തൊഴിലാളികൾക്ക് പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ചുമട് മസ്ദൂർ സംഘം കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ബി.എം.എസ്. സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

10/53

കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കാന്തപുരം എ.പി.അബൂബക്കർ മുസ്ല്യാരെ കാണാനെത്തിയ മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രനെ കാന്തപുരത്തിന്റെ മകൻ ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരി സ്വീകരിക്കുന്നു. പാണക്കാട് ബഷീർ അലി ശിഹാബ് തങ്ങൾ, ഹജ് കമ്മിറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി എന്നിവർ സമീപം | ഫോട്ടോ: കെ. കെ. സന്തോഷ്‌ / മാതൃഭൂമി

11/53

അവശ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുക, സർക്കാരുകൾ വിപണിയിൽ ഇടപെടുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പി.ഡി.പി പ്രവർത്തകർ പത്തനംതിട്ട ഗാന്ധി സ്‌ക്വയറിൽ നടത്തിയ സായാഹ്ന ധർണ്ണ സംസ്ഥാന സെക്രട്ടറി റസാഖ് മണ്ണടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/53

മലപ്പുറം കോട്ടപ്പടിയിൽ വെള്ളിയാഴ്ച വൈകുന്നേരം പെയ്ത മഴയിൽ കുടയും ചൂടി പോകുന്ന കുട്ടികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/53

കോട്ടയ്ക്കൽ പുത്തൂരിൽ നിയന്ത്രണംവിട്ട ചരക്കുലോറി ഇടിച്ചുതകർന്ന കാർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/53

കോട്ടയ്ക്കൽ പുത്തൂരിൽ നിയന്ത്രണംവിട്ട് കാറിലും ഇരുചക്രവാഹനത്തിലുമിടിച്ച് മറിഞ്ഞ ചരക്കുലോറി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/53

സുരക്ഷാ മുന്നറിയിപ്പ് ബോർഡുകളില്ലാത്ത കോട്ടയ്ക്കൽ പുത്തൂർ - പെരിന്തൽമണ്ണ റോഡ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/53

എം.വി.ഐ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ മലപ്പുറത്ത് സ്‌കൂള്‍ വാഹനങ്ങള്‍ പരിശോധിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/53

പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ മലമുകളിൽ തട്ടുതട്ടായി കൃഷി ചെയ്യുന്ന രീതിയുമായി കുട്ടികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/53

പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ സാമൂഹ്യ ശാസ്ത്ര സ്റ്റിൽ മോഡലുകൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/53

ആന്റി സ്ലീപിംഗ് അലർട്ട്‌... പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ വേയ്‌സ്റ്റ് മാനേജ്‌മെന്റ് സ്റ്റിൽ മോഡൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/53

പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ അഗ്നി പർവ്വതത്തിന്റെ മാതൃകയുമായെത്തുന്ന വിദ്യാർഥികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

21/53

പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ മാലിന്യ സംസ്‌കരണത്തിന്റെ നൂതന മാർഗവുമായെത്തിയ വിദ്യാർഥിനികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

22/53

ആന്റി സ്ലീപിംഗ് അലർട്ട്‌... പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ രാജ ഭരണ കാലത്ത് ഫ്രാൻസിൽ കൂറ്റവാളികളെ കൊല ചെയ്യാൻ ഉപയോഗിച്ച ഉപകരണത്തിന്റെ മാതൃകയുമായെത്തിയ കുട്ടികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

23/53

ആന്റി സ്ലീപിംഗ് അലർട്ട്‌... പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ വാഹനങ്ങൾ ഓടിക്കുന്നതിനിടയിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകുമ്പോൾ മുന്നറിയിപ്പ് നൽകുന്ന ഇലക്ട്രോണിക് കണ്ണടകളുമായെത്തിയ പള്ളിക്കൽ ഹൈസ്‌കൂളിലെ കുട്ടികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

24/53

പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ ഈജിപ്ഷ്യൻ സിവിലൈസേഷൻ മാതൃകയുമായി വിദ്യാർഥികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

25/53

പത്തനംതിട്ട കോഴഞ്ചേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയ മേളയിൽ മഴസംഭരണികളിൽ നിന്നും വൈദ്യുതി ഉൽപ്പാദിക്കാനുള്ള മാതൃകയുമായി അടൂർ സെന്റ്‌മേരീസ് സ്‌കൂൾ വിദ്യാർഥികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

26/53

സൗത്ത് കേരളാ ഹെഡ് ലോഡ് ജനറൽ മസ്ദൂർ സംഘം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ട്രേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

27/53

കേരള ലോയേഴ്‌സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി മുതിര്‍ന്ന അഭിഭാഷകരെ ആദരിക്കുന്ന ചടങ്ങ് ജസ്റ്റിസ് പി. ഉബൈദ് ഉദ്ഘാടനം ചെയ്യുന്നു. അഡ്വ.എം.എസ് സജി, ഉമ്മര്‍ പാണ്ടികശാല, അഡ്വ.മുഹമ്മദ് ഷാ, കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എസ്.കൃഷ്ണകുമാര്‍, ആദരിക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകരായ പി.ടി നാരായണന്‍ ഉണ്ണി, എസ്.വി ഉസ്മാന്‍ കോയ, എം. മുഹമ്മദ്, കെ.ഇ.ഗോപിനാഥന്‍ നമ്പ്യാര്‍, ഒ.കെ ഇസ്മായില്‍ എന്നിവര്‍ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

28/53

കനത്ത മഴയിൽ കോട്ടയം മെഡിക്കൽ കോളേജ് ഒ പി വിഭാഗത്തിൽ വെള്ളം കയറിയനിലയിൽ.

29/53

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനറൽ മസ്‌ദൂർ സംഘം തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ചുമട്ടു തൊഴിലാളികൾ നടത്തിയ സെക്രട്ടേറിയറ്റ്‌ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

30/53

പൊതുമേഖലാ സ്ഥാപനങ്ങളിൽ ജനസംഖ്യാനുപാതികമായി സ്ത്രീ സംവരണം ഏർപ്പെടുത്തുക, ജോലിക്ക് അപേക്ഷിക്കാനുള്ള പ്രായത്തിൽ സ്ത്രീകൾക്ക് ഇളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വർക്കിങ് വുമൺ ഫോറം (എ ഐ ടി യു സി) സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ്ണയിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.മല്ലിക സംസാരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

31/53

ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, ചുമട്ടുതൊഴിലാളി നിയമ ഭേദഗതിക്ക് സർക്കാർ അംഗീകാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സംസ്ഥാന ചുമട്ട് തൊഴിലാളി ഫെഡറേഷൻ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്‌ ധർണ്ണ എ ഐ റ്റി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

32/53

ദേശിയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, യൂണിവേഴ്സിറ്റികളെ തകർക്കാനുള്ള ഗവർണറുടെ ശ്രമം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എ ഐ എസ് എഫ് നടത്തിയ രാജ്ഭവൻ മാർച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

33/53

ജൂനിയർ വിഭാഗം ഡിസ്‌ക്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം കാഞ്ഞിരകോട് സെൻറ് മാർഗരറ്റ് എച്ച് എസ് എസ്സിലെ നമിതലാലിന്റെ പ്രകടനം | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

34/53

പത്താമുദയം കണ്ണൂർ ജില്ലാതല സെക്കണ്ടറി പഠന പരിശീലനപരിപാടി ജില്ലാ പഞ്ചായത്തിൽ പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

35/53

ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം ന്യൂഡൽഹിയിൽ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു. മലിനീകരണ തോത് വർധിക്കുന്ന സാഹചര്യത്തിൽ ശനിയാഴ്ച മുതൽ പ്രൈമറി സ്‌കൂളുകൾക്ക് അവധിയായിരിക്കുമെന്ന് കെജ്‌രിവാൾ അറിയിച്ചു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

36/53

സീനിയർ വിഭാഗം ഷോട്ട് പുട്ടിൽ ഒന്നാംസ്ഥാനം നേടിയ കൊല്ലം ഇളമ്പള്ളൂർ എസ് എൻ എസ് എം എച്ച് എസ്സ് എസ്സിലെ ജിത്തു ജെ എസ്സിന്റെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

37/53

സീനിയർ വിഭാഗം ഡിസ്‌ക്കസ് ത്രോയിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്സിലെ നിരഞ്ജന കൃഷ്ണ ബി എസ്സിന്റെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

38/53

ഷാരോൺ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്നും പുറത്തിറക്കിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/53

സീനിയർ വിഭാഗം ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം കരുനാഗപ്പിള്ളി ജി എച്ച് എസ് എസ്സിലെ ജയകൃഷ്ണന്റെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

40/53

സീനിയർ വിഭാഗം ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം പുനലൂർ സെൻറ് ഗൊരേറ്റി ഹൈസ്കൂളിലെ ജോജി അന്നാ ജോണിന്റെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

41/53

സബ് ജൂനിയർ വിഭാഗം ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം പുനലൂർ സെൻറ് ഗൊരേറ്റി ഹൈസ്കൂളിലെ അലീന അജോവിന്റെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

42/53

സബ് ജൂനിയർ വിഭാഗം ഹൈജംപിൽ ഒന്നാം സ്ഥാനം നേടിയ കൊല്ലം ചാത്തന്നൂർ എൻ എസ് എസ് ഹൈസ്കൂളിലെ ആഷ്‌ലിൻ രാജുവിന്റെ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

43/53

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസിലറായി ചുമതലയേറ്റ സിസാ തോമസിനെതിരെ പ്രതിഷേധവുമായെത്തിയ എസ്.എഫ്.ഐ. പ്രവർത്തകരെ പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

44/53

എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക ശാസ്ത്ര സർവ്വകലാശാല വൈസ് ചാൻസിലറായി ചുമതലയേറ്റ ശേഷം ജീവനക്കാരുടെയും, എസ്.എഫ്.ഐ. പ്രവർത്തകരുടെയും പ്രതിഷേധങ്ങളെ തുടർന്ന് പോലീസ് സുരക്ഷാ വലയത്തിൽ പുറത്തേയ്ക്ക് വരുന്ന സിസാ തോമസ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

45/53

അന്ധവിശ്യാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ കേരള മഹിളാ സംഘം പാലക്കാട് ജില്ലാ കമ്മിറ്റി അഞ്ചുവിളക്കിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം സുമലത മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

46/53

പാലക്കാട് ഡിസ്ട്രിക്ട് ചുമട്ട് മസ്ദൂർ സംഘം (ബി.എം.എസ്) സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

47/53

കാട്ടാനകളുടെ കൂട്ടക്കുരുതിക്കെതിരെ പരിസ്ഥിതി സംഘടനകളുടെ സംയുക്തവേദി സംഘടിപ്പിച്ച പാലക്കാട് റെയിൽവേ ഡിവിഷണൽ ഓഫീസ് മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

48/53

മലപ്പുറം മുണ്ടുപറമ്പിൽ ആരംഭിച്ച ഇ.വി. ചാർജിങ് സ്റ്റേഷന്റെ സ്വിച്ച് ഓൺ കർമം പി. ഉബൈദുള്ള എം.എൽ.എ. നിർവഹിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

49/53

ഇതല്ല......ഇതിനപ്പുറവും .......... എൽ.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട്‌ കളക്ടറേറ്റ് ഉപരോധിച്ചപ്പോൾ മതിൽ ചാടിക്കടന്ന് കളക്ടറേറ്റിനുള്ളിൽ പ്രവേശിക്കുന്ന പബ്ലിക് റിലേഷൻ വകുപ്പിലെ ജീവനക്കാരി അജന്യ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

50/53

ട്രേഡ് യൂണിയൻ കോ. ഓർഡിനേഷൻ സെന്റർ സംസ്ഥാന കൺവെൻഷൻ കണ്ണൂരിൽ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/53

ചുമട് മസ്ദൂർ സംഘ് കണ്ണൂർ കലക്ടറേറ്റിന്‌ മുന്നിൽ നടത്തിയ ധർണ്ണ ബി.എം.എസ്. ജില്ലാ സെക്രട്ടറി എം.വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

52/53

നൈപുണി വികസനകേന്ദ്രം ശില്‌പശാല കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

53/53

കണ്ണൂരിൽ ഇന്ത്യൻ ലൈബ്രറി കോൺഫ്രൻസിനു മുന്നോടിയായുള്ള ടൂറിസം സംരംഭക ശില്പശാലയിൽ ഡോ. വി.ശിവദാസൻ എം. പി. സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented