നവംബര്‍ 3 ചിത്രങ്ങളിലൂടെ


1/62

തൃശൂർ ജില്ലാ പ്രവൃത്തി പരിചയമേളയിൽ വോളിബോൾ, ബാഡ്മിന്റൺ നെറ്റ് നിർമ്മാണ മത്സരത്തിൽ നിന്ന് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

2/62

തൃശൂർ ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഫാബ്രിക് പെയിന്റിങ് മത്സരത്തിൽ നിന്ന്. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

3/62

തൃശൂർ ജില്ലാ പ്രവൃത്തി പരിചയമേളയിൽ ഹയർ സെക്കണ്ടറി വിഭാഗം എംബ്രോയഡറി മത്സരത്തിൽ നിന്ന്. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/62

തൃശൂർ ജില്ലാ പ്രവൃത്തി പരിചയമേളയിൽ മുള ഉൽപ്പന്ന നിർമ്മാണത്തിൽ പി.ആർ. പാർവ്വതി, മോഡൽ ഗേൾസ് എച്ച്.എസ്.എസ്., കുന്നംകുളം. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

5/62

ദാണ്ടെ പോകുന്നു... നരബലി കേസിലെ പ്രതി ഭഗവൽ സിങ്ങിനെ പത്തനംതിട്ട പോലീസ് സ്‌റ്റേഷനിലെത്തിച്ചപ്പോൾ കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/62

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ മുളയുല്പന്ന നിർമ്മാണത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.എം.സുചിത്ര മത്സരത്തിനിടെ (ഐ.ജെ.എം.എച്ച്.എസ് .എസ് കൊട്ടിയൂർ )| ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

7/62

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ചോക്ക് നിർമ്മാണ മത്സരത്തിനിടെ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

8/62

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ ചിരട്ടകൾ കൊണ്ടുള്ള കര കൗശല നിർമ്മാണ മത്സരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/62

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ വർക്കിംഗ് സ്റ്റിൽ മോഡൽ" ഉരുകുന്ന ഭൂമി ഉലയുന്ന കേരളം ' അവതരിപ്പിക്കുന്ന പി.നന്ദനയും നെഹാലി നിനേഷും ( ആർ .ജി.എം.എച്ച്.എസ്‌ .എസ് . മൊകേരി) | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

10/62

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം സോഷ്യൽ സയൻസ് സ്റ്റിൽ മോഡലിൽ അസാദി ക അമൃത് മഹോത്സവം മാതൃക അവതരിപ്പിക്കുന്ന യുക്താ മുഖിയും സൻഹ ഫാത്തിമയും ( എൻ.എ.എം.എച്ച് .എസ്.എസ് പെരിങ്ങത്തൂർ) | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/62

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം വർക്കിംഗ് സ്റ്റിൽ മോഡലിൽ ഒന്നാം സ്ഥാനം നേടിയ ഋഷിയും ഹൃദ്യയും ( മമ്പറം എച്ച്എസ്എസ് ) അവതരിപ്പിച്ച സുരക്ഷിത ജലയാത്ര മാർഗങ്ങൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/62

കണ്ണൂർ റവന്യു ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം സ്റ്റിൽ മോഡലിൽ കണ്ണൂർ സെന്റ് തെരേസാസ് എ.ഐ.ജി.എച്ച് എസ്.എസിലെ സുലൈലയും ദീക്ഷയും അവതരിപ്പിച്ച ജെയിംസ് വെബ് ദൂരദർശിനി മാതൃക | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/62

ഇനി സംസ്ഥാനത്ത് കാണാം... മഞ്ചേരിയിൽ നടന്ന മലപ്പുറം ജില്ലാ ശാസ്‌തോത്സവത്തിലെ അവസാന ദിനത്തിൽ മത്സരങ്ങൾക്ക് ശേഷം മടങ്ങുന്ന വിദ്യാർഥികളും അധ്യാപകരും | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/62

കാലിക്കറ്റ് ഹെറിറ്റേജ് ഫോറത്തിന്റെ നേതൃത്വത്തിൽ കെ.പി.കേശവമേനോൻ ഹാളിൽ നടന്ന കെ.വി.കൃഷ്ണ അയ്യർക്ക് ആദരവറിയിച്ച് ''സൗത്ത് ഇന്ത്യയുടെ ചൈനീസ് ബന്ധം കോഴിക്കോട് മുതൽ തമിഴ്‌നാട്'' വരെ വിഷയത്തിൽ ഡോ.ജോയ് തോമസ് കാരക്കാട്ട് സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/62

സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റ് ഉപരോധ സമരം ഉദ്ഘാടനം ചെയ്യുന്ന പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ഡി.സി.സി.പ്രസിഡന്റ് കെ.പ്രവീൺകുമാർ, പി.എം നിയാസ്, കെ.കെ.എബ്രഹാം തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/62

ശബരിമല മണ്ഡല - മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് പമ്പയിലെ ശ്രീരാമസാകേതം ഹാളിൽ ചേർന്ന യോഗം വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/62

ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി മാതൃഭൂമി നടത്തുന്ന അക്ഷരക്കളം മത്സരത്തിലെ വിജയി ആദിദേവ് ശ്രീകുമാറിന് (ജെ.എം.ജെ. ഇ.എം. എച്ച്.എസ്.എസ്., അത്താണി) വീഡിയോൺ ഇൻഡസ്‌ട്രീസ് ജനറൽ മാനേജർ എം. രാമചന്ദ്രൻ സമ്മാനം നൽകുന്നു. ആഡ് ന്യൂസ് അഡ്വർടൈസേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് പി.എം. മുകുന്ദൻ സമീപം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

18/62

എച്ച്.എസ്. വിഭാഗം സാമൂഹ്യശാസ്ത്രം സ്റ്റിൽമോഡലിൽ സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പാത മാതൃകയുമായി മലപ്പുറം മേൽമുറി എം.എം.ഇ.ടി.എച്ച്.എസ്.എസിലെ ഇ.സി. ദിൽഫനൂർ, റിൻഷ പൂവൻതൊടി എന്നിവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/62

എച്ച്.എസ്. വിഭാഗം സാമൂഹ്യശാസ്ത്രം സ്റ്റിൽമോഡലിൽ റിവർ വാലി സിവിലൈസേഷൻ മാതൃകയുമായി പി.കെ. അഹ്‌ലാം, ടി. നിഹ എന്നിവർ (ജി.എച്ച്.എസ്.എസ്. വെട്ടത്തൂർ, മേലാറ്റൂർ) | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/62

എച്ച്.എസ്. വിഭാഗം സാമൂഹ്യശാസ്ത്രം സ്റ്റിൽമോഡലിൽ അശാസ്ത്രീയമായ ഭൂവിനിയോഗവുമായി മൊറയൂർ വി.എച്ച്.എം.എച്ച്.എസ്.എസിലെ കെ.ഫാത്തിമ നിഷാന, കെ. ശാരിക എന്നിവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/62

എച്ച്.എസ്. വിഭാഗം സാമൂഹ്യശാസ്ത്രം സ്റ്റിൽമോഡലിൽ ആദ്യകാല മനുഷ്യജീവിതവുമായി താനൂർ ദേവധാർ ഗവ. ഹയർസെക്കണ്ടറി സ്‌കൂളിലെ കെ. അനന്യ, കെ. വൈഗ എന്നിവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/62

എച്ച്.എസ്.എസ്. വിഭാഗം സാമൂഹ്യശാസ്ത്രം സ്റ്റിൽമോഡലിൽ കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേയുമായി കൊണ്ടോട്ടി കൊട്ടപ്പുറം ജി.എച്ച്.എസ്.എസിലെ എ. സുമിന, ബി. ഹിസ്‌ന റിയ എന്നിവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

23/62

വൈദ്യുത വാഹനങ്ങൾക്ക് വേണ്ടിയുള്ള ഇവി ചാർജിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട വൈദ്യുതി ഭവനിൽ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

24/62

കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയ മേളയിലെ മെറ്റൽ കാർവിംഗ് മത്സരം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

25/62

കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയ മേളയിലെ ചിരട്ടയിൽ തീർത്ത പൂക്കൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

26/62

കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയ മേളയിലെ മുളയിൽ തയ്യാറാക്കിയ പായ്കപ്പലിന്റെ മാതൃക. | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

27/62

കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയ മേളയിലെ പാചക മത്സരത്തിൽ തയ്യാറാക്കിയ വിഭവം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

28/62

കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയ മേളയിലെ ക്ലേ മോഡലിംഗ് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

29/62

കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയ മേളയിലെ നെറ്റ് നിർമ്മാണം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

30/62

കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ലാ ശാസ്ത്ര- പ്രവൃത്തി പരിചയ മേളയിലെ വുഡ് വർക്ക് മത്സരത്തിൽ കോന്നി റിപ്പബ്ലിക്കൻ സ്‌കൂളിലെ അശ്വിൻ തയ്യാറാക്കിയ ചാരു കസേര | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

31/62

കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ലാ ഗണിത ശാസ്ത്ര മേളയിലെ ഹയർ സെക്കണ്ടറി സ്‌കൂൾ വിഭാഗം സ്റ്റിൽ മോഡൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

32/62

കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂളിൽ നടന്ന പത്തനംതിട്ട റവന്യൂ ജില്ലാ ഗണിത ശാസ്ത്ര മേളയിലെ ഹൈസ്‌കൂൾ വിഭാഗം സ്റ്റിൽ മോഡൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

33/62

വിലക്കയറ്റം നിയന്ത്രിക്കുന്നതുൾപ്പെടെയുള്ള സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾക്കും അഴിമതിക്കുമെതിരെ കെ.പി.സി.സി ആഹ്വാനമനുസരിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കളക്ട്രേറ്റ് മാർച്ച് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

34/62

കൊല്ലത്ത് നടന്ന ആർ എസ് പി മുൻ ദേശീയ ജനറൽ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ അനുശോചന യോഗത്തിൽ സംസ്ഥാന സെക്രട്ടറി എ എ അസീസ് സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

35/62

കൊല്ലത്ത് നടന്ന ആർ എസ് പി മുൻ ദേശീയ ജനറൽ സെക്രട്ടറി ടി ജെ ചന്ദ്രചൂഡൻ അനുശോചന യോഗത്തിൽ ഷിബു ബേബി ജോൺ സംസാരിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

36/62

കണ്ണൂർ നായനാർ അക്കാദമിയിൽ നടന്ന ബഡ്‌സ് സ്‌കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

37/62

സർക്കാരിൻ്റെ തെറ്റായ നയങ്ങൾ തിരുത്തുക, വിലകയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എറണാകുളം ഡി സി സി യുടെ നേതൃത്വത്തിൽ നടന്ന താലൂക്ക് ഓഫീസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ ജലപീരങ്കി ഉപയോഗിച്ചപ്പോൾ പോലീസ് ബാരിക്കേഡിനു മുകളിൽ പിടിച്ചുകിടക്കുന്ന മഹിളാ കോൺഗ്രസ്‌ പ്രവർത്തക ഹസീന മുനീർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

38/62

അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ആലപ്പുഴയിൽ നടന്ന സെമിനാർ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

39/62

എറണാകുളം കളമശേരിയിൽ നടന്ന ജില്ലാ പട്ടയമേളയിൽ പട്ടയം ലഭിച്ച ശ്രീമൂല നഗരം സ്വദേശിനി കാർത്തു പട്ടയവുമായി പോകുമ്പോൾ വീഴാതെ പിടിക്കുന്ന മന്ത്രി കെ രാജൻ. മന്ത്രി പി രാജീവ് സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

40/62

ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദർ ജെയിനിനെതിരെ സുകേഷ് ചന്ദ്രശേഖർ ഉന്നയിച്ച ആരോപണങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ന്യൂഡൽഹിയിൽ ആം ആദ്മി പാർട്ടി ഓഫീസിന് പുറത്ത് പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

41/62

ആം ആദ്മി പാർട്ടി നേതാവ് സത്യേന്ദർ ജെയിനിനെതിരെ സുകേഷ് ചന്ദ്രശേഖർ ഉന്നയിച്ച ആരോപണങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ന്യൂഡൽഹിയിൽ ആം ആദ്മി പാർട്ടി ഓഫീസിന് പുറത്ത് പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

42/62

ആർ.എസ്.പി മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്റെ നിര്യാണത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് സംഘടിപ്പിച്ച സർവ്വകക്ഷി അനുശോചന യോഗത്തിൽ ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം ഇല്ലിക്കൽ അഗസ്റ്റി സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

43/62

സംസ്ഥാന സർക്കാർ ജനവിരുദ്ധനയങ്ങൾ സ്വീകരിക്കുകയാണെന്നാരോപിച്ച് പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കളക്ടറേറ്റിനുമുന്നിൽ സംഘടിപ്പിച്ച ‘പൗരവിചാരണ' കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

44/62

കോൺഫെഡറേഷൻ ഓഫ് ട്രാൻസ്പോർട്ട് വർക്കേഴ്സ് കേരള പാലക്കാട് ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

45/62

ഡൽഹിയിലെ പുകമഞ്ഞ് പൊതിഞ്ഞ വികാസ് മാർഗ് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

46/62

ലെൻസ് ഫെഡ് കണ്ണൂർ ഏരിയാ കൺവൻഷൻ കെ.വി.സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/62

വേണം ഇത്തിരി കരുണ... പാലക്കാട് കല്പാത്തി പുതിയപാലത്തിനുസമീപം റോഡിലെ കുഴിയില്‍ച്ചാടി ആക്‌സില്‍ ഒടിഞ്ഞ് വഴിയില്‍ക്കുടുങ്ങിയ വണ്ടിക്കുള്ളില്‍ വീണുകിടക്കുന്ന കന്നുകാലി. കന്നുകാലികള്‍ കിടക്കാതിരിക്കാന്‍ വാഹനത്തിന്റെ മുകളിലേക്ക് മറ്റൊരു കയര്‍ കൊണ്ട് മൂക്കുകയര്‍ ഉയര്‍ത്തിക്കെട്ടിയിട്ടിരിക്കുന്നതും കാണാം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി

48/62

കരുത്തിന്റെ വേഗം... കോഴിക്കോട് പെരുമണ്ണ അറത്തില്‍പ്പറമ്പ മുല്ലമണ്ണ കണ്ടത്തില്‍ ജനകീയ കമ്മിറ്റി സംഘടിപ്പിച്ച കാളപൂട്ട് മത്സരം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

49/62

കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടന്ന പൗരവിചാരണ കളക്ടറേറ്റ് മാർച്ച് കൊടിക്കുന്നിൽ സുരേഷ്‌ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

50/62

കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാരിനെതിരെ നടന്ന പൗരവിചാരണ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

51/62

അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് കേരള അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ എ.ഐ.ടി.യു.സി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

52/62

സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾക്കും ജനദ്രോഹത്തിനുമെതിരെ 'പൗരവിചാരണ' എന്ന പേരിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന തുടർ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിന് മുന്നോടിയായി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. യുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന്റെ മുൻനിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

53/62

സംസ്ഥാന സർക്കാരിന്റെ ഭരണ പരാജയങ്ങൾക്കും ജനദ്രോഹത്തിനുമെതിരെ 'പൗരവിചാരണ' എന്ന പേരിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന തുടർ പ്രക്ഷോഭങ്ങളുടെ ആദ്യ ഘട്ടത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. നിർവഹിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

54/62

ന്യൂഡൽഹിയിൽ നടന്ന വിജിലൻസ് അവബോധ വാരാചരണത്തോടനുബന്ധിച്ച് സെൻട്രൽ വിജിലൻസ് കമ്മീഷന്റെ പരാതി മാനേജ്മെന്റ് സിസ്റ്റം പോർട്ടലിന്റെ ലോഞ്ചിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നു. ജിതേന്ദ്ര സിംഗ്, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പികെ മിശ്ര എന്നിവർ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

55/62

എ എം ആരിഫ് എം പിയുടെ കാർ ദേശീയപാതയിൽ ചേർത്തല പെട്രോൾ പമ്പിന് സമീപം ട്രെയിലറിന്‌ പിന്നിൽ ഇടിച്ച നിലയിൽ. പരിക്കേറ്റ എം.പിയെ ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

56/62

കോട്ടയം മണർകാട് ഭഗവതി ക്ഷേത്രം നാലമ്പല സമർപ്പണം ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി നിർവഹിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

57/62

സംസ്ഥാന സർക്കാരിനെതിരെ ആലപ്പുഴ കളക്ടറേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് തടഞ്ഞ പോലീസ് ബാരിക്കേഡ്‌ മറിച്ചിട്ട് അതിൽ കയറി മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർ| ഫോട്ടോ: സി.ബിജു / മാതൃഭൂമി

58/62

സംസ്ഥാന സർക്കാരിനെതിരെ ആലപ്പുഴ കളക്ടറേറ്റിലേക്ക് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് പി.സി വിഷ്ണുനാഥ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു / മാതൃഭൂമി

59/62

തൊഴിലില്ലായ്മക്കെതിരായ ഡി.​വൈ.എഫ്‌.ഐ. റാലിയിൽ എ എ റഹീം എം പി സംഹാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

60/62

സപ്ലൈകോ അരി വണ്ടിയുടെ കണ്ണൂരിലെ പര്യടനം മേയർ ടി.ഒ.മോഹനൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

61/62

ദക്ഷിണകൊറിയൻ തലസ്ഥാനമായ സോളിൽ റെയിൽവേസ്റ്റേഷനിൽ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങളെക്കുറിച്ചുള്ള വാർത്ത കാണുന്നവർ

62/62

നിയുക്ത ശബരിമല മേൽ ശാന്തി കെ.ജയരാമൻ നമ്പുതിരിക്ക് പൂവത്തൂർ മഹാവിഷ്ണു ക്ഷേത്ര കമ്മിറ്റി സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented