
എ.ഐ.വൈ.എഫ്. കണ്ണൂർ മണ്ഡലം കമ്മറ്റി പ്രവർത്തകർ കാൽടെക്സിൽ ലോറി ഡ്രൈവർമാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
എ.ഐ.വൈ.എഫ്. കണ്ണൂർ മണ്ഡലം കമ്മറ്റി പ്രവർത്തകർ കാൽടെക്സിൽ ലോറി ഡ്രൈവർമാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
മധുരതരമല്ല ... ഈ കാലം... ലോക്ക് ഡൗൺ നിയന്ത്രണങ്ങളുണ്ടെങ്കിലും കൊല്ലം ആൽത്തറമൂട് ഭാഗത്ത് സൈക്കിളിൽ പഞ്ഞിമിഠായി വിൽക്കാനിറങ്ങിയ ഇതര സംസ്ഥാന തൊഴിലാളി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി
കോവിഡ് വ്യാപനംമൂലം അടച്ച നീണ്ടകര മത്സ്യബന്ധന ഹാർബർ തുറക്കാൻ അനുമതി നൽകിയെങ്കിലും ബോട്ടടിപ്പിക്കുന്ന ഭാഗത്ത് മണ്ണ് അടിഞ്ഞതിനാൽ മത്സ്യമെത്താതെ വിജനമായ നീണ്ടകര തുറമുഖം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി
കൊല്ലം കോർപ്പറേഷന്റെ സാമൂഹിക അടുക്കളയിലേക്ക് സ്പോർട്സ് കൗൺസിൽ സംഭാവന നൽകിയ രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റിൽ നിന്നും മേയർ പ്രസന്ന ഏണസ്റ്റ് ഏറ്റുവാങ്ങുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ മാതൃഭൂമി
കൊല്ലം മുളങ്കാടകം ഹയർ സെക്കൻഡറി അങ്കണത്തിലെ കേന്ദ്രത്തിൽ നിന്ന് തിങ്കളാഴ്‌ച കുട്ടികൾക്ക് വിതരണം ചെയ്യാനുള്ള പാഠപുസ്തകങ്ങൾ കൊണ്ടുപോകുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി
കടലേറ്റത്തെ തുടർന്ന് തകർന്ന ശംഖുംമുഖം ബീച്ചിലെ റോഡുകളും തീരവും പുനർനിർമ്മിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
പുതിയ അദ്ധ്യയന വർഷത്തെ ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മണക്കാട് ഗവ.ടി.ടി.ഐ സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു. മന്ത്രിമാരായ ആൻറണി രാജു, ജി.ആർ.അനിൽ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
കോവിഡ് വ്യാപനം കൂടിയ സമയത്ത് മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്ക്കരിക്കാനായി ഡൽഹിയിലെ സാരായി കാലാഖാനിൽ പുതിയതായി നിർമ്മിച്ച ശവസംസ്‌കാര സ്ഥലങ്ങൾ മരണനിരക്ക് കുറഞ്ഞതിനെ തുടർന്ന് വിജനമായപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി
വൈകിയെത്തിയ ജീവജലം... പാലക്കാട് കൊപ്പത്ത് സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ ദിവസങ്ങളോളം വെള്ളവും ഭക്ഷണവും നല്‍കാതെ പൂട്ടിയിട്ട പോത്തിന്‍ കിടാങ്ങള്‍ക്ക് പാത്രത്തില്‍ വെള്ളമൊഴിച്ചുനല്‍കുന്ന നഗരസഭാ ജീവനക്കാരന്‍. വെള്ളം കിട്ടാത്തതിനെ തുടര്‍ന്ന് ചത്തുവീണ പോത്തിനെയും കാണാം.
പടര്‍ന്നുപടര്‍ന്ന്... പാലക്കാട് സിവില്‍ സ്റ്റേഷനിലെ സമഗ്രശിക്ഷാ കേരളത്തിന്റെ ഓഫീസിന് മുന്നില്‍ വളര്‍ത്തിയിരിക്കുന്ന വള്ളിച്ചെടി, ലോക്ഡൗണിനെ തുടര്‍ന്ന് പൂട്ടികിടക്കുന്ന വാതിലിലേക്ക് പടര്‍ന്നുതുടങ്ങിയപ്പോള്‍.
എല്ലാം ഒരു കരുതലില്‍... കോവിഡ് മൂലം വീട്ടിലിരിക്കുന്നവരും മറ്റും ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ ഹോട്ടലുകളില്‍ നിന്ന് ശേഖരിച്ച് യഥാസമയം തന്നെ ആളുകള്‍ക്കടുക്കലേക്ക് എത്തിക്കാനായി, പെയ്തിറങ്ങുന്ന ചാറ്റല്‍ മഴയില്‍ കുതിര്‍ന്ന് കിടക്കുന്ന തൊടുപുഴ നഗരറോഡിലൂടെ പായുന്ന ജീവനക്കാരന്‍ | ഫോട്ടോ: അജേഷ് ഇടവെട്ടി
ദുരിതമനുഭവിക്കുന്ന തീരദേശ ജനതക്ക് വിതരണം ചെയ്യുന്നതിന് വേണ്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ എം.എൽ.എ. പി.പി. ചിത്തരഞ്ജന് മാസ്ക്കുകൾ കൈമാറുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി
തിരുവനന്തപുരം വഴയിലയിൽ പോലീസ് നടത്തിയ വാഹന പരിശോധന | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ആദ്യം അണുവിമുക്തം പിന്നെ കച്ചവടം... ലോക് ഡൗണിനെ തുടർന്ന് മൊബൈൽ ഫോൺ ഷോപ്പുകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം എന്ന സർക്കാരിന്റെ നിർദേശത്തെ തുടർന്ന് ശനിയാഴ്ച തുറന്ന് പ്രവർത്തിച്ചപ്പോൾ. തിരുവനന്തപുരം തകരപ്പറമ്പിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
ന്റെ പോലീസുമാമന്മാര്‍ സൂപ്പറാ... വിഷുക്കൈനീട്ടമായി കിട്ടിയ പ്രിയപ്പെട്ട സൈക്കിള്‍ മോഷ്ടാവില്‍നിന്ന് പോലീസ് വീണ്ടെടുത്ത് നല്‍കിയപ്പോള്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ആഹ്ലാദത്തോടെ പോകുന്ന നേവല്‍ബേസ് കേന്ദ്രീയ വിദ്യാലയത്തിലെ കീര്‍ത്തനയെ കൈയടിച്ച് യാത്രയാക്കുന്ന അസിസ്റ്റന്റ് കമ്മീഷണര്‍ എ.ജെ. തോമസും ഇന്‍സ്‌പെക്ടര്‍ എ. നിസാറും. ഏഴാംക്ലാസുകാരിയുടെ പരാതിയന്വേഷിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പോലീസ് സൈക്കിള്‍ കണ്ടെത്തിയത് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാര്‍ മാതൃഭൂമി
കടൽക്ഷോഭമുണ്ടായ വൈപ്പിൻ എടവനക്കാട് അണിയിൽ കടപ്പുറത്തു സന്ദർശനം നടത്തുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ഹൈബി ഈഡൻ എം പി, ടി ജെ വിനോദ് എം എൽ എ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി
ജാഗ്രത... വെള്ളത്തിലും... കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലേക്ക് കോവിഡ് പ്രതിരോധ സന്ദേശങ്ങൾ ജനങ്ങളിലെത്തിക്കാനായി വള്ളത്തിൽ ശബ്ദസംവിധാനവുമായി പോകുന്നവർ. ആലപ്പുഴ പള്ളാത്തുരുത്തിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. ബിജു മാതൃഭൂമി
മന്ത്രി എം.വി.ഗോവിന്ദന്റെ നേതൃത്വത്തിൽ കണ്ണൂരിൽ നടന്ന കോവിഡ് അവലോകനയോഗം. വി.ശിവദാസൻ എം. പി.‚ ജില്ലാ കലക്ടർ ടി.വി.സുഭാഷ് എന്നിവർ സമീപം | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി
ദേശീയപാത ഹരിപ്പാട് നങ്ങ്യാര്‍കുളങ്ങരയില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം. അപകടത്തില്‍ നാലുപേര്‍ മരിച്ചു.
കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിൽ നടന്ന പാസിങ്ങ് ഔട്ട് പരേഡ് | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിൽ നടന്ന പാസിങ്ങ് ഔട്ട് പരേഡ് | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിൽ നടന്ന പാസിങ്ങ് ഔട്ട് പരേഡ് | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിൽ നടന്ന പാസിങ്ങ് ഔട്ട് പരേഡ് | ഫോട്ടോ: റിദിൻ ദാമു മാതൃഭൂമി
ലക്ഷദ്വീപ് അഡ്മിനിസ്‌ടേറ്ററെ തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. രാഷ്ടപതിക്ക് ഒരു ലക്ഷം ഇ-മെയില്‍ അയക്കുന്നതിന്റെ ഉദ്ഘാടനം കണ്ണൂരില്‍ എം.വിജിന്‍ എം.എല്‍.എ. നിര്‍വഹിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന ഒരു കോടിരൂപ മന്ത്രി എം.വി.ഗോവിന്ദന് പ്രസിഡന്റ് പി.പി. ദിവ്യയും വൈസ് പ്രസിഡന്റ് ബിനോയ് കുര്യനും കൈമാറുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി
കണ്ണൂരില്‍ മന്ത്രി എം.വി.ഗോവിന്ദന്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി
മന്ത്രിയായ ശേഷം കണ്ണൂര്‍ സി.പി.എം. ആസ്ഥാനമായ അഴീക്കോടന്‍ സ്മാരകമന്ദിരത്തിലെത്തിയ എം.വി.ഗോവിന്ദനെ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ സ്വീകരിക്കുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ മാതൃഭൂമി
പോളിയോ ബാധിച്ച കാലുകളുമായി നിരങ്ങി നീങ്ങി കൃഷ്ണൻകുട്ടി വഴിയരികിൽ വീണു കിടക്കുന്ന വിറകുശേഖരിക്കുകയാണ്. മുചക്ര വണ്ടിയിൽ ലോട്ടറി വിറ്റ് ഉപജീവനം കഴിച്ചിരുന്ന കൃഷ്ണൻകുട്ടിയെ പോലുള്ളവർ കോവിഡ് അടച്ചിടൽ വന്നതോടെ ദുരിതത്തിലാണ്. കൊല്ലം കളക്ടറേറ്റിനരികിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി
പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം കൊല്ലത്ത് എത്തിയ വി ഡി സതീശൻ മുതിർന്ന കോൺഗ്രസ്സ് നേതാവ് സി വി പത്മരാജനെ വീട്ടിലെത്തി കണ്ടപ്പോൾ. ഡി സി സി പ്രസിഡൻറ് ബിന്ദു കൃഷ്ണ, വൈസ് പ്രസിഡൻറ് സൂരജ് രവി എന്നിവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി
കടലേറ്റത്തെ തുടർന്ന് തകർന്ന ശംഖുംമുഖം ബീച്ചിലെ റോഡുകളും തീരവും പുനർനിർമ്മിക്കുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ് മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..