
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാത്രി വൈകിയും കണ്ണൂർ ജില്ലാ ട്രഷറിയിൽ ജോലിയിലേർപ്പെട്ട ഉദ്യോഗസ്ഥർ. ഖാദി വസ്ത്രം ധരിച്ചാണ് വെള്ളിയാഴ്ച ജീവനക്കാർ എത്തിയത് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ വെള്ളിയാഴ്ച രാത്രി വൈകിയും കണ്ണൂർ ജില്ലാ ട്രഷറിയിൽ ജോലിയിലേർപ്പെട്ട ഉദ്യോഗസ്ഥർ. ഖാദി വസ്ത്രം ധരിച്ചാണ് വെള്ളിയാഴ്ച ജീവനക്കാർ എത്തിയത് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കുമരകത്ത് നടക്കുന്ന ജി-20 സമ്മേളനത്തിന്റെ ഭാഗമായി ദീപാലംകൃതമായ തണ്ണീർമുക്കം ബണ്ട് കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കുമരകത്ത് നടക്കുന്ന ജി-20 സമ്മേളനത്തിന്റെ ഭാഗമായി ദീപാലംകൃതമായ തണ്ണീർമുക്കം ബണ്ട് കാണാനെത്തിയവർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നഞ്ചിയമ്മയും സംഘവും അവതരിപ്പിച്ച ഇരുളനൃത്തം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രോത്സവത്തിന് പറവൂർ ബി.എൻ. തങ്കപ്പൻ തന്ത്രിയുടെ കാർമികത്വത്തിൽ കൊടിയേറ്റുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മലപ്പുറം ജില്ലയിലെ സ്കൂൾ വെതർ സ്റ്റേഷൻ തിരൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത മന്ത്രി വി.അബ്ദുറഹിമാൻ കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിൻ്റെ അംഗീകാരപത്രം സ്കൂൾ പ്രിൻസിപ്പാൾ സി.എം.ഷാലിക്ക് കൈമാറുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
തിരൂർ താലൂക്കിൽ റവന്യൂ വകുപ്പിൽ നിന്ന് സർവീസിൽ നിന്ന് വിരമിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്റ്റാഫ് കൗൺസിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ തിരൂർ തഹസിൽദാർ പി.ഉണ്ണിക്ക് മന്ത്രി വി.അബ്ദുറഹിമാൻ ഉപഹാരം നൽകുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി
കെ.എൻ.എം കോഴിക്കോട് സംഘടിപ്പിച്ച സൗഹൃദ സംഗമം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു. ഉമ്മർ പാണ്ടികശാല, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, പി.എം.എ.സലാം, പി.കെ.അഹമ്മദ്, പി.കെ.കുഞ്ഞാലിക്കുട്ടി എം.എൽ.എ, ടി.പി.അബ്ദുള്ള കോയ മദനി, ഒ.അബ്ദുറഹ്മാൻ, എം.ഐ.അബ്ദുൾ അസീസ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എം.കെ.മുനീർ എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ് / മാതൃഭൂമി
തൃശൂർ കേച്ചേരി പറപ്പൂക്കാവ് പൂരത്തിന്റെ ഭാഗമായി നടന്ന കൂട്ടിയെഴുന്നളളിപ്പ് | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
യുഡിഎഫ് കോഴിക്കോട് ജില്ലാ പഞ്ചായത്തിനു മുൻപിൽ നടത്തിയ കുത്തിയിരിപ്പു സമരം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.കൃഷ്‌ണപ്രദീപ് / മാതൃഭൂമി
സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിരോധനം ഫലപ്രദമായി നടപ്പാക്കാൻ നിയമസഭ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് നാഷണൽ ഹ്യൂമൻ റൈറ്റ്സ് എവയൺമെൻ്റ് മിഷൻ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് സംഘടന ചെയർമാൻ ജയ്സൺ ഡൊമിനിക്ക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ കേരള കൺവെൻഷൻ സ്പീക്കർ എ.എൻ. ഷംസീർ ഉദ്‌ഘാടനം ചെയ്യുന്നു. പി.വി. അബ്ദുൾ വഹാബ് എം.പി., മന്ത്രി വി. ശിവൻകുട്ടി, ജനറൽ സെക്രട്ടറി കലാ ഷഹി, മാമൻ സി. ജേക്കബ്, പ്രസിഡന്റ് ബാബു സ്റ്റീഫൻ, മന്ത്രി ആന്റണി രാജു, മോൻസ് ജോസഫ് എം.എൽ.എ., എസ്.എസ്. ലാൽ, പോൾ കറുകപ്പള്ളിൽ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മുഖ്യമന്ത്രിയുടെ എക്സലൻസ്, വജ്ര ,സുവർണ പുരസ്‌കാര വിജയികൾ തിരുവനന്തപുരത്ത് അവാർഡ് ദാനം നിർവഹിച്ച മന്ത്രി വി.ശിവൻകുട്ടിയോടൊപ്പം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
സാമ്പത്തിക വർഷത്തെ അവസാന ദിവസത്തെ ട്രഷറി പ്രവർത്തനങ്ങൾ വിലയിരുത്താൻ തിരുവനന്തപുരം ജില്ലാ ട്രഷറിയിൽ മന്ത്രി കെ. എൻ. ബാലഗോപാൽ എത്തിയപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം മന്ത്രി പി.രാജീവ് ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി ആന്റണി രാജു, കവി വി.മധുസൂദനൻ നായർ, സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ, നഞ്ചിയമ്മ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശതാബ്ദി ആഘോഷ സമ്മേളനത്തിൽ നിന്ന് | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ശതാബ്ദി ആഘോഷ സമ്മേളനം കേന്ദ്രമന്തി അർജുൻ റാം മേഘ് വാൾ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കുമരകത്ത് നടക്കുന്ന ജി- 20 ഷെർപ്പ മീറ്റിംഗിന്റെ രണ്ടാം ദിവസം പ്രതിനിധികളെ സ്വീകരിക്കുന്നു | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് ജോൺ ബ്രിട്ടാസ് എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്.എസ്.പി.എ പ്രവർത്തകർ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി.സുനിൽകുമാർ / മാതൃഭൂമി
തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലേക്കുള്ള പ്ലാൻ ഫണ്ട് വെട്ടികുറച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു ഡി എഫ് കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് പ്രതിഷേധം എ ഐ സി സി അംഗം ബിന്ദുകൃഷ്ണ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ്. തിരുവനന്തപുരം ജില്ലാപഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച കുത്തിയിരിപ്പ് സമരം യു.ഡി.എഫ്. കൺവീനർ എം.എം.ഹസൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ യു.ഡി.എഫ്. കൗൺസിലർമാർ തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ സംഘടിപ്പിച്ച കരിദിനാചരണം ഡി.സി.സി. പ്രസിഡന്റ് പാലോട് രവി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജും സിവിൽ ലൈനിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ കോവിഡ് 19 പുതിയ കേസുകൾ ഉയരുന്നതിനെക്കുറിച്ച് വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന എക്‌സിബിഷന്റെ പേര് മാറ്റാനുള്ള നീക്കത്തിൽനിന്നു പിന്മാറണമെന്നാവശ്യപ്പെട്ട് എസ്.എഫ്.ഐ. കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേന്ദ്രീയ വിദ്യാലയത്തിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജില്ലാ സെക്രട്ടറി ഗോപീകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കേരള സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ആലപ്പുഴ ഇരുമ്പ് പാലം പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ആർ. കബീർദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
യു.ഡി.എഫിന്റെ കണ്ണൂർ കോർപ്പറേഷൻ ധർണ്ണ ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വന്യ ജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി വന്യ മൃഗങ്ങളിൽ നിന്നുളള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ നിന്നുള്ള അഖിലേന്ത്യാ കിസാൻ സഭ പ്രവർത്തകർ ഡൽഹി ജന്തർ മന്തറിൽ നടത്തിയ ധർണ സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
വന്യ ജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി വന്യ മൃഗങ്ങളിൽ നിന്നുളള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട്ടിൽ നിന്നുള്ള അഖിലേന്ത്യാ കിസാൻ സഭ പ്രവർത്തകർ ഡൽഹി ജന്തർ മന്തറിൽ നടത്തിയ ധർണ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
നിര്‍മാണം പൂര്‍ത്തിയാകുന്ന പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിക്കാന്‍ വ്യാഴാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍. ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ച പ്രധാനമന്ത്രി നിര്‍മാണപുരോഗതി വിലയിരുത്തി. സ്പീക്കര്‍ ഓം ബിര്‍ളയും കൂടെയുണ്ടായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം വൈകാതെയുണ്ടാകും.
രാമനവമിക്ക് അയോധ്യയിലെ സരയൂ നദിയില്‍ പുണ്യസ്‌നാനം നടത്താനെത്തിയവരുടെ തിരക്ക്. വ്യാഴാഴ്ച രാവിലെ 25 ലക്ഷത്തോളം ഭക്തര്‍ സരയൂവില്‍ മുങ്ങി കനക് ഭവന്‍, ഹനുമാന്‍ ഗര്‍ഹി, നാഗേശ്വരനാഥ് എന്നിവയുള്‍പ്പെടെ പ്രധാന ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിരുന്നത്.
വെളിച്ചംതേടി...! അഫ്ഗാനിസ്താനിലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയിലെ തുറന്നവിദ്യാലയത്തില്‍ പഠനത്തിനെത്തിയ പെണ്‍കുട്ടികള്‍. 2021-ല്‍ അധികാരത്തിലെത്തിയശേഷം പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമുള്ള നിയന്ത്രണം താലിബാന്‍ കര്‍ശനമാക്കി. ആദ്യം ആറാംക്ലാസിനു മുകളില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചു. പിന്നീട് സര്‍വകലാശാലകളിലും പ്രവേശനവിലക്ക് ഏര്‍പ്പെടുത്തി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..