മാര്‍ച്ച് 30 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/31

മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച സതീഷ് കുമാറിന്റെ 'നോ ഡെസ്റ്റിനേഷൻ, ആട്ടോബയോഗ്രഫി ഓഫ് എ പിൽഗ്രിം' എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷയായ "യാത്രയുടെ അനന്തപഥങ്ങൾ" എന്ന പുസ്‌തകത്തിന്റെ പ്രകാശനം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കാലടി സർവകലാശാല മുൻ വി സി. ഡോ. കെ. എസ്. രാധാകൃഷ്ണൻ, രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കറിന്‌ നൽകി പ്രകാശനം ചെയ്യുന്നു .പി സുന്ദരം, പി പ്രകാശ്, ടി നാരായണൻ വട്ടോളി, ഷൗക്കത്ത്‌, രാജഗോപാൽ കാരപ്പറ്റ, റൂസി കോൺട്രാക്ടർ എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

2/31

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ എ.ഐ.സി.സി പ്രസിഡണ്ട് മല്ലികാർജുന ഖാർഗെ സഞ്ചരിച്ച ഹെലികോപ്റ്റർ കാണാൻ തലയോലപ്പറമ്പ് ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനത്ത് എത്തിയ നാട്ടുകാർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/31

കെ.പി.സി.സി സംഘടിപ്പിച്ച വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷം ഉദ്‌ഘാടനം ചെയ്യാൻ കേരളത്തിലെത്തിയ എ.ഐ.സി.സി പ്രസിഡണ്ട് മല്ലികാർജുന ഖാർഗെ തലയോലപ്പറമ്പ് ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങിയപ്പോൾ സംസ്ഥാന കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/31

മലയാള മണ്ണിലേക്ക്... എ.ഐ.സി.സി പ്രസിഡണ്ട് ആയതിന് ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാർജുന ഖാർഗെ തലയോലപ്പറമ്പ് ഗവൺമെന്റ് ഹൈസ്‌കൂൾ മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/31

ഓൾ കേരള കേറ്ററേഴ്‌സ് അസോസിയേഷൻ കുടുംബസംഗമത്തിന് മുന്നോടിയായി ആലപ്പുഴയിൽ നടന്ന പ്രകടനം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

6/31

കേരള ക്ഷേത്ര സംരക്ഷണ സമിതി ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ശാഖയുടെ ആഭിമുഖ്യത്തിൽ നൂറിൽപരം സ്ത്രീകൾ ചേർന്ന് കിഴക്കേ നടയിൽ അവതരിപ്പിച്ച മഹാ തിരുവാതിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

7/31

കേരള ക്ഷേത്ര സംരക്ഷണ സമിതി ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ശാഖയുടെ ആഭിമുഖ്യത്തിൽ നൂറിൽപരം സ്ത്രീകൾ ചേർന്ന് കിഴക്കേ നടയിൽ അവതരിപ്പിച്ച മഹാ തിരുവാതിര | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/31

പാലക്കാട്‌ കോട്ടയ്ക്കകം ആഞ്ജനേയസ്വാമിക്ഷേത്രത്തിൽ ശ്രീരാമനവമി ഉത്സവത്തിന്റെ ഭാഗമായി നടന്ന എഴുന്നള്ളത്ത്‌ | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

9/31

കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ഭാഷാസമന്വയവേദി അംഗങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്ത 21 എഴുത്തുകാരികളുടെ "മലയാളം: മഹിളാ മാനസ് കി കഹാനിയാം" എന്ന പുസ്തകം പ്രകാശനം ചെയ്ത് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള സംസാരിക്കുന്നു. ഡോ.പി.കെ.രാധാമണി, ഡോ.വാസവൻ, ഡോ. ആർസു, യു.കെ.കുമാരൻ, ഡോ.ഷീന ഈപ്പൻ, പി.ടി. രാജലക്ഷ്മി എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/31

ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസ് വജ്രജൂബിലി ആഘോഷം ജെസ്യൂട്ട് പ്രവിശ്യ കേരള പ്രൊവിൻഷ്യൽ ഫാ. ഇ. പി. മാത്യു ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി ആർ.ബിന്ദു, ഫാ.ഡോ.ബിനോയ് ജേക്കബ്, പ്രിൻസിപ്പൽ ഡോ.സജി പി.ജേക്കബ്, ലയോള സ്ഥാപനങ്ങളുടെ മാനേജർ ഫാ.സണ്ണി കുന്നപള്ളിൽ, എ.എസ്.ഗിരീഷ്, ഡോ.എസ്.അനിത, കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/31

സിഐടിയു, കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ എന്നിവരുടെ നേതൃത്വത്തിൽ ഏപ്രിൽ അഞ്ചിന് പാർലമെന്റിലേക്ക് നടത്തുന്ന മസ്ദൂർ കിസാൻ സംഘർഷ റാലിയിൽ പങ്കെടുക്കാനായി പോകുന്ന പ്രവർത്തകർക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ നൽകിയ യാത്രയയപ്പ് യോഗം സിഐടിയു ജില്ലാ സെക്രട്ടറി എസ് ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

12/31

കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളി കർഷക വിരുദ്ധ നയങ്ങൾക്കെതിരെ ഏപ്രിൽ അഞ്ചിന് നടത്തുന്ന പാർലമെൻറ് മാർച്ചിൽ പങ്കെടുക്കാൻ കണ്ണൂർ ജില്ലയിൽ നിന്നും പോകുന്നവർക്കായി ഒരുക്കിയ യാത്രയയപ്പ് ചടങ്ങ് കെ. പി. സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

13/31

കേരള എൻ.ജി.ഒ. യൂണിയൻ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇന്നസെൻ്റ് അനുസ്മരണ യോഗത്തിൽ സംവിധായകൻ ഷെറി സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

14/31

ഇന്ത്യൻ റൈറ്റേഴ്‌സ് ഫോറത്തിന്റെ ഒ.വി. വിജയൻ സ്മാരക പുരസ്‌കാരം സുഭാഷ് ചന്ദ്രന് ശ്രീകുമാരൻ തമ്പി നൽകുന്നു. സുനിൽ സി.ഇ., വി.ജെ. ജയിംസ്, നേമം പുഷ്പരാജ്, ഉണ്ണി അമ്മയമ്പലം തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

15/31

ആലപ്പുഴ ​വൈ.ഡബ്ല്യു.സി.എ.യും സെന്റ് ജോസഫ്സ് വനിതാ കോളേജ് കെമിസ്ട്രി വിഭാഗവും ചേർന്ന് കളക്ട്രേറ്റിന് മുന്നിൽ പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ മൈം അവതരണം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

16/31

ഡൽഹിയിലെ ജഹാംഗീർപൂരിൽ രാമനവമി ദിനത്തിൽ നടന്ന ശോഭാ യാത്രയിൽ നിന്ന്‌. സുരക്ഷാ കാരണങ്ങളാൽ വൻ പോലീസ് സന്നാഹത്തെയാണ് ശോഭാ യാത്രയിൽ വിന്യസിച്ചിരിക്കുന്നത്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

17/31

ഡൽഹിയിലെ ജഹാംഗീർപൂരിൽ രാമനവമി ദിനത്തിൽ നടന്ന ശോഭാ യാത്രയിൽ നിന്ന്‌. സുരക്ഷാ കാരണങ്ങളാൽ വൻ പോലീസ് സന്നാഹത്തെയാണ് ശോഭാ യാത്രയിൽ വിന്യസിച്ചിരിക്കുന്നത്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

18/31

വൈക്കം സത്യാഗ്രഹ ശതാബ്ദി വേദിയിൽ നിന്ന്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

19/31

വൈക്കം സത്യാഗ്രഹ ശതാബ്ദി വേദിയിൽ നിന്ന്‌ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

20/31

എ.ഐ.സി.സി. അധ്യക്ഷൻ മല്ലികാർജുന ഖാർഗെ വൈക്കം സത്യാഗ്രഹ ശതാബ്ദി വേദിയിലേക്ക് വരുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

21/31

ജി- 20 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഷെർപ്പമാരുടെ രണ്ടാം യോഗം കോട്ടയം കുമരകത്ത് ആരംഭിച്ചപ്പോൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

22/31

ജി- 20 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഷെർപ്പമാരുടെ രണ്ടാം യോഗം കോട്ടയം കുമരകത്ത് ആരംഭിച്ചപ്പോൾ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

23/31

കേരള പ്രദേശ് ടോഡി ആൻറ് അബ്‌കാരി മസ്‌ദൂർ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ കള്ള്ചെത്ത് വ്യവസായ തൊഴിലാളി ക്ഷേമനിധി ചീഫ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.എം.എസ്.സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി.ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

24/31

മോട്ടോർ വാഹന നിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഫെഡറേഷൻ ഓഫ് ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് (കേരള) ആഭിമുഖ്യത്തിൽ നടന്ന രാജ്‌ഭവൻ മാർച്ച് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/31

കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനത്തിനായി കേരളത്തിലെത്തിയ കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തിരുവനന്തപുരം ആഭ്യന്തര വിമാനത്താവളത്തിൽ നിന്നും പുറത്തേയ്ക്ക് വന്നപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

26/31

പാലക്കാട് തസ്രാക്കിൽ നടന്ന ഒ.വി. വിജയൻ ചരമ ദിനാചരണം കേരള സാഹിത്യ അക്കാദമി മുൻ വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

27/31

പ്ലസ്ടു പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ സഹപാഠിയുടെ യൂണിഫോമിൽ ഓട്ടോഗ്രാഫ് എഴുതുന്ന കൂട്ടുകാർ. ഇന്ന് പ്ലസ്ടു പരീക്ഷ അവസാനിച്ചു. ആലപ്പുഴയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

28/31

എസ്.എഫ്.ഐ. കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/31

എ.ഐ.ടി.യു.സി യുടെ കണ്ണൂർ കലക്ട്രേറ്റ് ധർണ്ണ സി.പി.ഐ. ജില്ലാ സെക്രട്ടറി സി.പി. സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

30/31

എ.ഐ.ടി.യു.സി.യുടെ നേതൃത്വത്തിൽ ചുമട്ടുതൊഴിലാളികൾ കണ്ണൂർ കലക്ട്രേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/31

കായൽ തിളക്കത്തിൽ .... കുമരകത്ത് ജി 20 സമ്മേളനത്തിന് പ്രധാന വേദിയായ കെ.ടി.ഡി.സി. വാട്ടർ സ്കെയിപ്സിൽ ഒരുക്കിയ ദീപാലങ്കാരം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
news in pics june 1

1

ജൂണ്‍ ഒന്ന്‌ ചിത്രങ്ങളിലൂടെ

Jun 1, 2023


Tvm

33

മേയ് 31 ചിത്രങ്ങളിലൂടെ

May 31, 2023


pta

39

മേയ് 26 ചിത്രങ്ങളിലൂടെ

May 26, 2023

Most Commented