
കായൽ തിളക്കത്തിൽ .... കുമരകത്ത് ജി 20 സമ്മേളനത്തിന് പ്രധാന വേദിയായ കെ.ടി.ഡി.സി. വാട്ടർ സ്കെയിപ്സിൽ ഒരുക്കിയ ദീപാലങ്കാരം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കായൽ തിളക്കത്തിൽ .... കുമരകത്ത് ജി 20 സമ്മേളനത്തിന് പ്രധാന വേദിയായ കെ.ടി.ഡി.സി. വാട്ടർ സ്കെയിപ്സിൽ ഒരുക്കിയ ദീപാലങ്കാരം | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
അരികൊമ്പൻ ദൗത്യം തടഞ്ഞതിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ സിമന്റ് പാലത്തെ ജനങ്ങൾ സ്ഥലത്തിയ പോലീസ് ഉദ്യോഗസ്ഥനുമായി ഉണ്ടായ വാക്ക് തർക്കം | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
അരികൊമ്പൻ ദൗത്യം തടഞ്ഞതിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ സിമന്റ് പാലത്തെ ജനങ്ങൾ പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
മുസ്ലിം അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്ന ഇഫ്‌താർ വിരുന്നിൽ മന്ത്രി വി.ശിവൻകുട്ടി, എ.കെ.ആന്റണി, രമേശ് ചെന്നിത്തല, മന്ത്രി അഹമ്മദ് ദേവർകോവിൽ, പാളയം ഇമാം വി.പി.സുഹൈബ് മൗലവി തുടങ്ങിയവർ പങ്കെടുക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
ഡോ. കെ. മാധവൻകുട്ടി അനുസ്മരണസമ്മേളനം കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
എസ്.എസ്.എൽ.സി.യുടെ അവസാന പരീക്ഷയുമെഴുതി സ്കൂളിനോട് വിട പറഞ്ഞ് തിരൂർ ബോയ്സ് ഹൈസ്കൂൾ വിദ്യാർഥികൾ ഓർമ്മയ്‌ക്കായി മാർക്കർ പേന കൊണ്ട് സ്കൂൾ യൂണിഫോമിൽ സ്നേഹം പങ്കുവെച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി
കോഴിക്കോട് ജില്ലാതല പാഠപുസ്തക വിതരണോദ്ഘാടനം നിർവഹിച്ച് മേയർ ബീനാ ഫിലിപ്പ് കുട്ടികളോടൊപ്പം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
ചട്ടമ്പി സ്വാമികളുടെ മഹാസമാധിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ചട്ടമ്പിസ്വാമി സാംസ്‌കാരിക സമിതി സംഘടിപ്പിച്ച 'വിദ്യാധിരാജ സ്മൃതി പൂജാ വർഷാചരണത്തിന്റെ പൊതുസമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
പാരലൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെയും പാരലൽ കോളേജ് അസോസിയേഷന്റെയും ദക്ഷിണമേഖല സമ്മേളനം ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കേരള ഹയർ സെക്കൻഡറി സ്‌കൂൾ ലാബ് അസിസ്റ്റന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാതല യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ഓർമ്മിക്കാൻ, ഓമനിക്കാൻ... എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികൾക്ക് ഗ്രൂപ്പ് ഫോട്ടോ കൈമാറുന്ന അദ്ധ്യാപിക. ആലപ്പുഴ ഗവ. ഗേൾസ് സ്കൂളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി. ബിജു / മാതൃഭൂമി
എസ്.എസ്.എൽ സി. പരീക്ഷ അവസാനിച്ചതിനു ശേഷം ഉടുപ്പിൽ ഓട്ടോഗ്രാഫെഴുതുന്ന കലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസ് ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
സ്വാശ്രയ നിയമം സർവകലാശാലകളിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ മലപ്പുറത്ത് നടന്ന സ്വാശ്രയ കോളേജ് അധ്യാപകരുടെയും ജീവനക്കാരുടെയും മാർച്ച് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
കോടതി വിധിയിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ സിമന്റ് പാലത്തിൽ ജനങ്ങൾ റോഡ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
കോഴിക്കോട് ടൗൺഹാളിൽ നടന്ന ഒഞ്ചിയം രക്തസാക്ഷിത്വത്തിന്റെ 75-ാം വാർഷികം ചരിത്ര സെമിനാർ സി.പി.ഐ. ദേശീയ കൗൺസിൽ അംഗം വാഹിദാ നിസാം ഉദ്ഘാടനം ചെയ്യുന്നു. പി.ഗവാസ്, സത്യൻ മൊകേരി, ഇ.കെ. വിജയൻ എം. എൽ.എ , കെ.കെ. ബാലൻ, ടി.വി. ബാലൻ, എം. നാരായണൻ , പി.കെ. നാസർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
അരങ്ങും, അണിയറയും, അവസാന വേദിയും പിന്നിടുമ്പോൾ ....: കോഴിക്കോട് ടൗൺഹാളിൽ നാടകാചാര്യൻ വിക്രമൻ നായരുടെ ഭൗതിക ശരീരം പൊതു ദർശനത്തിനു വെച്ച ശേഷം സംസ്കാര ചടങ്ങുകൾക്കായി കൊണ്ടുപോകുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
വയനാട്ടിലെ വള്ളിയൂർ കാവിലെ ആറാട്ട് ഉത്സവത്തിൻ്റെ പതിനഞ്ചാം ദിവസമായ ഇന്ന് പുലർച്ചെ വള്ളിയൂരമ്മ താഴെ കവിലേക്ക് എഴുന്നള്ളുന്നു. ഉത്സവം ഇന്ന് സമാപിച്ചു | ഫോട്ടോ: പി. ജയേഷ് / മാതൃഭൂമി
വയനാട്ടിലെ വള്ളിയൂർക്കാവ് ആറാട്ട് ഉത്സവത്തിൽ ഇന്ന് പുലർച്ചെ നടന്ന അടിയറ എഴുന്നള്ളത്ത് | ഫോട്ടോ: പി. ജയേഷ് / മാതൃഭൂമി
കണ്ണൂർ കാഞ്ഞിരോട് സ്മാർട്ട് വില്ലജ് ഓഫീസ് കെട്ടിടോദ്‌ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ, കളക്ടർ എസ.ചന്ദ്രശേഖർ, വി.കെ.സുരേഷ് ബാബു, ഇ.പി. മേഴ്‌സി, കെ.കെ. ദിവാകരൻ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ കാഞ്ഞിരോട് സ്മാർട്ട് വില്ലജ് ഓഫീസ് കെട്ടിടോദ്‌ഘാടന ചടങ്ങിലേക്ക് മന്ത്രി കെ.രാജനെയും മറ്റ് അതിഥികളെയും സ്വീകരിച്ചാനയിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കൊല്ലം പെരുമൺ ഭദ്രകാളി ക്ഷേത്രത്തിലെ തേരനക്കം കണ്ടു തൊഴാനെത്തിയവർ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം പെരുമൺ ഭഭ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന തേരനക്കം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്ഭവനിലേക്ക് മാർച്ച് നടത്തിയ മഹിളാ കോൺഗ്രസ്സ് പ്രവർത്തകർ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചപ്പോൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
രാഹുൽ ഗാന്ധിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ബുധനാഴ്ച സമാപിച്ച എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ശേഷം ക്‌ളാസ്സിന് പുറത്തിറങ്ങി സന്തോഷം പങ്കിടുന്ന വിദ്യാർത്ഥിനികൾ. തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എച്ച്.എസിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ബുധനാഴ്ച സമാപിച്ച എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ശേഷം ക്‌ളാസ്സിന് പുറത്തിറങ്ങി സന്തോഷം പങ്കിടുന്ന വിദ്യാർത്ഥിനികൾ. തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് എച്ച്.എച്ച്.എസിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
സെക്രട്ടേറിയറ്റിന്റെ നോർത്ത് ഗേറ്റ് ബുധനാഴ്ച്ച തുറന്നപ്പോൾ. സ്ഥിരം സമരങ്ങളായതോടെയാണ് ഗേറ്റ് അടച്ച് പോലീസ് ബാരിക്കേഡ് സ്ഥാപിച്ചത്. വർഷങ്ങൾക്കു ശേഷമാണ് ബാരിക്കേഡ് മാറ്റി ഗേറ്റ് തുറന്നത് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കേരകർഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ കേരകർഷകർ നടത്തിയ സെക്രട്ടേറിയറ്റ് ധർണയിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ബജറ്റ് പ്രസിഡന്റ് ഡി.സുരേഷ്‌കുമാർ വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗത്തിന് കൈമാറി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം ജില്ലാ പഞ്ചയാത്ത് ബജറ്റ് വൈസ് പ്രസിഡന്റ് എ.ഷൈലജാ ബീഗം അവതരിപ്പിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
സൗഹൃദത്തിന്റെ അടയാളം... അവസാന എസ്. എസ്.എൽ.സി. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പെൺകുട്ടിയുടെ യൂണിഫോമിന്റെ കൈയ്യിൽ ആശംസകൾ എഴുതി കൊടുക്കുന്ന കൂട്ടുകാരികൾ. കാസർകോട് ചെമ്മനാട് ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: രാമനാഥ് പൈ / മാതൃഭൂമി
എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിറങ്ങിയ കൊല്ലം സെൻറ് ജോസഫ് കോൺവെൻറ് സ്കൂളിലെ വിദ്യാർത്ഥികൾ അദ്ധ്യാപകർക്കും സഹപാഠികൾക്കുമൊപ്പം സെൽഫി എടുക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം തേവള്ളി ബോയ്‌സ് സ്കൂളിൽ എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളുടെ ആഹ്‌ളാദം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ക്വയിലോൺ ടെക്‌സ്‌റ്റൈൽസ് വർക്കേഴ്സ് യൂണിയനും (യു ടി യു സി) കേരള ടെക്‌സ്‌റ്റൈൽസ് കോൺഗ്രസ്സ് യൂണിയനും ( ഐ എൻ ടി യു സി) ചേർന്ന് പാർവ്വതി മില്ലിന് മുന്നിൽ നടത്തിയ ധർണ്ണ ആർ എസ് പി മുൻ സംസ്ഥാന സെക്രട്ടറി എ എ അസീസ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം ബുക്ക് ഡിപ്പോയിൽ നിന്ന് സ്കൂളുകളിലേക്കുള്ള പുസ്തക വിതരണം തുടങ്ങിയപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
കൊല്ലം ആനന്ദവല്ലീശ്വരം മഹാദേവർക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി
കൈയ്യുറ പോലും ഇല്ലാതെ ... കൊച്ചി നഗരത്തിലെ മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികൾ ആഴ്ചകളായി വിശ്രമമില്ലാത്ത ജോലിയിൽ ആണ്. എന്നാൽ ഇവർക്ക് അത്യാവശ്യം വേണ്ട കൈയ്യുറകൾ പോലും ലഭ്യമല്ല. പലരും സ്വന്തം ചെലവിൽ ആണ് ഇവ വാങ്ങുന്നത്. കോർപ്പറേഷൻ കൈയ്യുറകൾ വിതരണം ചെയ്യുന്നുണ്ടങ്കിലും അവ മതിയാകുന്നില്ല. മാലിന്യകൂമ്പാരം നീക്കം ചെയ്യുന്നതിനിടെ കൈയും കാലും കുപ്പിച്ചില്ലുകൾ കൊണ്ട് മുറിയുന്നത് ഇവരുടെ ജോലിക്കിടയിലെ സാധാരണ സംഭവമായി മാറി കഴിഞ്ഞു. കലൂർ പുല്ലേപ്പടി പാലത്തിനു സമീപം ഈച്ചകൾ പൊതിഞ്ഞ മാലിന്യ ചാക്ക് കൈയ്യുറ ഇല്ലാതെ നീക്കം ചെയ്യുന്ന തൊഴിലാളി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
ഐ.സി.ഐ.സി.ഐ ബാങ്ക് കണ്ണൂർ കോർപ്പറേഷനു നൽകുന്ന ഇലക്‌ട്രിക്ക് ഓട്ടോറിക്ഷകൾ മാനേജർ അജയ് സി.പി. മേയർ ടി.ഒ.മോഹനന് കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
എസ് എസ് എൽ സി അവസാന പരീക്ഷയും എഴുതി പുറത്തെത്തിയ കുട്ടികൾ. എറണാകുളം വെണ്ണല ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
എസ് എസ് എൽ സി അവസാന പരീക്ഷയും എഴുതി പുറത്തെത്തിയ കുട്ടികൾ അധ്യപകനൊപ്പം സെൽഫി എടുക്കുന്നു. എറണാകുളം വെണ്ണല ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി
വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി കേന്ദ്രതല ഉദ്ഘാടന സമ്മേളനം കോട്ടയത്ത് ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
ലക്ഷദ്വീപ് എം പി ഫൈസൽ പാർലമെന്റിന് പുറത്ത് വിജയ് ചൗക്കിൽ മാധ്യമങ്ങളെ കാണുന്നു. | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി
കണ്ണൂർ റെയിൽവ്വേ സ്റ്റേഷനിലെ പുതിയ എ.ടി.വി. മെഷിൻ റെയിൽവ്വേ പാസഞ്ചർ അമിനിറ്റി കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
വിടപറയൽമുദ്ര... എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുട്ടികൾ പരസ്പരം മുഖത്തെഴുതുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
എസ്.എസ്.എൽ.സി. പരീക്ഷ കഴിഞ്ഞപ്പോൾ പാലക്കാട് പി എം ജി.ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. രതീഷ് / മാതൃഭൂമി
വൈക്കം സത്യാഗ്രഹം ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ഗുരുധർമ്മപ്രചരണ സഭ നടത്തിയ പദയാത്ര | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
വൈക്കം സത്യാഗ്രഹം ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റിന്റെ ഗുരുധർമ്മപ്രചരണ സഭ നടത്തിയ പദയാത്ര | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..