മാര്‍ച്ച് 28 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/53

കണ്ണൂർ ചാല ഭഗവതി ക്ഷേത്രം പൂരോത്സവത്തിന് ക്ഷേത്രം തന്ത്രി കാട്ടുമാടം ഈശാനൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കൊടിയേറ്റുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/53

രാഹുൽ ഗാന്ധിക്കെതിരായ നടപടികൾക്കെതിരെ കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിൽ സംസ്കാര സാഹിതി നടത്തിയ പ്രതിഷേധ പരിപാടി ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/53

രാഹുൽ ഗാന്ധിക്കെതിരായ നടപടികൾക്കെതിരെ കെ.ജി.ഒ.യു കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ വായ മൂടി കെട്ടി നടത്തിയ പ്രതിഷേധം ബീന പൂവ്വത്തിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/53

കോഴിക്കോട് ക്രൗൺ തീയ്യറ്ററിനു പിൻവശത്ത് റെയിൽവേ ട്രാക്കിനോട് ചേർന്ന് ഉണങ്ങിയ ചപ്പ് ചവറുകൾക്ക് തീപിടിച്ചത് അഗ്നിശമന സേന അണയ്ക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/53

ചെങ്കോട്ടയിൽ നിന്നും പന്തം കൊളുത്തി പ്രകടനത്തിനെത്തിയ എം പി മാരായ ഡീൻ കുര്യാക്കോസിനെയും ടി എൻ പ്രതാപൻ എം പിയെയും പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

6/53

ചെങ്കോട്ടയിൽ നിന്നും പന്തം കൊളുത്തി പ്രകടനത്തിനെത്തിയ ജെബി മേത്തർ എം പി യെ പോലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

7/53

ഒപ്പം ഞങ്ങളും ... ജി 20 യുടെ ഭാഗമായി കോട്ടയം ജില്ലയിലേക്കുള്ള പ്രവേശന കവാടമായ തണ്ണീർമുക്കം ബണ്ടിൽ ഒരുക്കിയ ദീപാലങ്കാരത്തിനു സമീപം ചിത്രമെടുക്കുന്ന നാട്ടുകാർ | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

8/53

പരിക്കേറ്റ അയ്യപ്പന്മാരെ കോട്ടയം മെഡിക്കൽ കോളേജിൽ സന്ദർശിച്ച മന്ത്രി കെ രാധാകൃഷ്ണൻ വിവരങ്ങൾ തിരക്കുന്നു. കോളേജ് സൂപ്രണ്ട് ടി.കെ. ജയകുമാർ സമീപം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

9/53

നിലയ്ക്കലിന് സമീപം വാഹനാപകടത്തിൽ പരിക്കേറ്റ അയ്യപ്പൻമാരെ കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുവന്നപ്പോൾ| ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

10/53

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിൻ്റെ ഭാഗമായി ഈറോഡിൽ നിന്ന് ആരംഭിച്ച ഇ.വി.രാമസ്വാമി നായ്ക്കർ സ്മൃതിയാത്രക്ക് പാലക്കാട് നൽകിയ സ്വീകരണത്തിൽ ഡി സി സി പ്രസിഡണ്ട് എ. തങ്കപ്പൻ ജാഥാഗംങ്ങളെ സ്വീകരിക്കുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

11/53

പത്തനംതിട്ട ഇലവുങ്കൽ ഇറക്കത്തിലെ മൂന്നാം വളവിൽ താഴ്ചയിലേക്ക് മറിഞ്ഞ അയ്യപ്പന്മാർ സഞ്ചരിച്ച ബസ് ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/53

പത്തനംതിട്ട ഇലവുങ്കൽ ഇറക്കത്തിലെ മൂന്നാം വളവിൽ അയ്യപ്പന്മാർ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞ നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/53

എൻ.സി.സി.ആസ്ഥാന കാര്യാലയത്തിന്റെ തിരുവനന്തപുരത്ത് നടന്ന ശിലാസ്ഥാപനച്ചടങ്ങിൽ മന്ത്രി ആന്റണി രാജു സംസാരിക്കുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

14/53

ആരോഗ്യ ജാഗ്രത ബോധവത്കരണത്തിന്റെ ഭാഗമായി കൊല്ലം ഡി എം ഒ ഓഫീസ് ചുമരുകളിൽ വരച്ചിരിക്കുന്ന ചിത്രങ്ങൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

15/53

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി സി.എം.പി. കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം സി.എ.അജീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/53

കണ്ണൂർ കണ്ണാടി പറമ്പ് ചേലേരിയിൽ തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ സി വി സാവിത്രി, എം ദേവി, ആർ ജയരാജൻ, എം ഉമേഷ്, പി വി നിഹാൽ എന്നിവരെ ജില്ലാ ആസ്പത്രിയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

17/53

ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജന് കൊല്ലത്ത് നൽകിയ പൗരസ്വീകരണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അദ്ദേഹത്തെ പുഷ്പഹാരമണിയിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

18/53

ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി ദേവരാജന് കൊല്ലത്ത് നൽകിയ പൗരസ്വീകരണം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

19/53

കൊല്ലത്ത് എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി നടത്തിയ അഷ്ടമുടി സംരക്ഷണ ജ്വാല മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/53

പാലക്കാട്‌ ധോണി ചേറ്റിൽ വെട്ടിയ ഭഗവതി, ശിവക്ഷേത്രത്തിൽ പൂരത്തോടനുബന്ധിച്ച് നടന്ന എഴുന്നള്ളത്ത് | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

21/53

ബി.ജെ.പി. ദേശീയ ആസ്ഥാനത്തിന്റെ ഭാഗമായുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പാർട്ടി പ്രസിഡന്റ് ജെ.പി. നദ്ദ പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

22/53

ബി.ജെ.പി. ദേശീയ ആസ്ഥാനത്തിന്റെ ഭാഗമായുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിടനിർമാണത്തിൽ പങ്കാളികളായ തൊഴിലാളികൾക്കൊപ്പം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

23/53

ബി.ജെ.പി. ദേശീയ ആസ്ഥാനത്തിന്റെ ഭാഗമായുള്ള പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കെട്ടിടസമുച്ചയം വീക്ഷിക്കുന്നു. സമീപം പാർട്ടി പ്രസിഡന്റ് ജെ.പി. നദ്ദ കെട്ടിടത്തെക്കുറിച്ചു വിശദീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

24/53

കൊച്ചി നഗരത്തിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ യു കാൻ ഹീൽ കൊച്ചി യുടെ നേതൃത്വത്തിൽ കൊച്ചിയെ നമുക്കു സുഖപ്പെടുത്താം എന്ന സന്ദേശം നൽകിക്കൊണ്ട് നടത്തിയ മനുഷ്യച്ചങ്ങല കൊച്ചി മേയർ എം അനിൽകുമാർ സമീപം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

25/53

എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നടന്ന ഇന്നസെന്റ് അനുശോചനയോഗത്തില്‍ സംവിധായകന്‍ മോഹന്‍ സംസാരിക്കുന്നു. സമീപം കെ.പി.അജിത്കുമാര്‍, അശോക് എം ചെറിയാന്‍, സിഐസിസി ജയചന്ദ്രന്‍, പ്രൊഫ.എം.എസ്.മുരളി, തുടങ്ങിയവര്‍ സമീപം | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

26/53

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് ശതാബ്ദി നഗറിലേക്ക് സമര രക്തസാക്ഷി ചിറ്റേടത്ത് ശങ്കുപ്പിള്ളയുടെ ഛായ ചിത്രവും വഹിച്ചുള്ള ഘോഷയാത്ര കോഴഞ്ചേരിയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

27/53

രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യപിച്ചു ഐ.എന്‍.ടി.യു.സി ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ബി.എസ്.എന്‍.എല്‍ ഓഫീസിനുമുന്നില്‍ നടത്തിയ ധര്‍ണ ജില്ലാപ്രസിഡന്റ് ജ്യോതിഷ്‌കുമാര്‍ മലയാലപ്പുഴ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

28/53

തിരൂർ നഗരസഭയിലെ തെക്കുംമുറി പാട്ടുപറമ്പ് ഭഗവതി ക്ഷേത്രം - മാങ്ങാട്ടിരി റോഡ് നവീകരണ പ്രവൃത്തി ഏറ്റെടുത്ത കരാറുകാരൻ പണി പൂർത്തിയാക്കതിൽ നഗരസഭ ഇടപെടണമെന്നാവശ്യപ്പെട്ടു നഗരസഭാ ഇടതു പക്ഷ കൗൺസിലർമാർ തിരൂർ നഗരസഭാധ്യക്ഷ എ.പി.നസീമയുടെ ഓഫീസിന് മുമ്പിൽ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

29/53

നാടൻ ഞാവൽ പഴങ്ങൾ വിപണിയിൽ സജീവമായി തിരൂർ മാർക്കറ്റിൽ ഞാവൽ പഴം വിൽക്കുന്ന മുന്നായിക്കാട്ടിൽ ദിൽഷാദ് | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

30/53

പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞു വീണു മരിച്ച എറണാകുളം, ഇരുമ്പനം സ്വദേശി മനോഹരൻറെ വീട്ടിലെത്തിയ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ, മനോഹരൻറെ അച്ഛൻ രഘുവരൻ അമ്മ പങ്കജം എന്നിവരെ ആശ്വസിപ്പിക്കുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌ കുമാർ / മാതൃഭൂമി

31/53

ഇന്നസെന്റിന്റെ് വീട്ടില്‍ ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തില്‍ നടന്ന അന്ത്യകൂദാശ ചടങ്ങ് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

32/53

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് ഐ.എൻ.റ്റി.യു.സി. യുടെ നേതൃത്വത്തിൽ തൊഴിലാളികൾ നടത്തിയ ഏജീസ് ഓഫീസ് മാർച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് വി.എം. സുധീരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/53

ആർ എസ് പി ദേശീയ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റാഫീസിലേയ്ക്ക് നടത്തിയമാർച്ച് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

34/53

കെ പി എസ് ടി എ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി ഡി ഇ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

35/53

ഭിന്നശേഷി വിഷയത്തിൽ സർക്കാർ ഉത്തരവിലെ അപാകതകൾ പരിഹരിച്ച് മുഴുവൻ അധ്യാപക നിയമനങ്ങളും അംഗീകരിക്കുക എന്നാവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരത്തെ മുൻ എം.എൽ.എ. കെ.എസ്. ശബരീനാഥൻ അഭിസംബോധന ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

36/53

എം.പി.സ്ഥാനത്തുനിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സി. പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബി.എസ്.എൻ.എൽ. ഓഫീസ് ധർണ്ണ ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

37/53

വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കും പാചകവാതക വിലവർധനക്കുമെതിരെ ആർ.എസ്.പി. പാലക്കാട് ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ആർ.എസ്.പി. സംസ്ഥാന കമ്മിറ്റി അംഗം സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

38/53

കെ.എസ്.കെ.ടി.യു പാലക്കാട് ഹെഡ് പോസ്റ്റോഫീസ് മാർച്ച് ജില്ലാ സെക്രട്ടറി എസ്.രാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

39/53

ട്രേഡ് യൂണിയൻ സമരസമിതി സംഘടിപ്പിച്ച ലോറി തൊഴിലാളി പണിമുടക്കും ഹെഡ് പോസ്റ്റോഫീസ് മാർച്ചും മോട്ടോർ വാഹന തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എസ്.സ്കറിയ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

40/53

ചരക്കു വാഹനതൊഴിലാളികളുടെ സംയുക്ത സമരസമിതി കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/53

സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമ വാർഷികദിനത്തിൽ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതികുടീരത്തിൽ പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/53

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് നടത്തുന്ന അയിത്തോച്ചാടന ജ്വാല പദയാത്ര ആലപ്പുഴയിലെത്തിയപ്പോൾ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

43/53

വാണിജ്യ പാചക വാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് ഹോട്ടൽ ആന്റ് റെസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ ബി.എസ്.എൻ എൽ ഓഫീസിന് മുന്നിൽ നടത്തിയ ധരണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

44/53

കെ.എസ്. കെ.ടി.യുവിന്റെ കണ്ണൂർ ആർ.എസ്.പോസ്റ്റാഫീസ് മാർച്ച് ജില്ലാ സെക്രട്ടറി വി.നാരായണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/53

കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ആർ.എസ്.പി. ധർണ്ണ മുഖ്യ താലാഫീസിന മുന്നിൽ നടത്തിയ ധർണ്ണ ഇല്ലിക്കൽ അഗസ്തി ഉദ്ഘാടനംചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

46/53

കോൺഗ്രസിന്റെ കണ്ണൂർ മുഖ്യ തപാലാഫീസ് മാർച്ചിനിടയിൽ തകർന്ന കലങ്ങൾക്കുള്ള നഷ്ടപരിഹാരം ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൽ ജോർജ്ജ് വടകര സ്വദേശി കെ. കമലയ്ക്ക് കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/53

കെ.പി.എസ് ടി.എ കണ്ണൂർ ഡി.ഡി.ഇ.ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

48/53

കെ.എസ്.കെ.ടി.യു കോഴിക്കോട് ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

49/53

കെ.പി.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

50/53

ഇന്നസെന്റിന്റെ അന്ത്യ സംസ്കാര ചടങ്ങ് വീട്ടിൽ നടന്നപ്പോൾ

51/53

ഇന്നസെന്റ്ന്റെ മൃതദേഹം വീട്ടിൽ പൊതുദർശനത്തിന് വെച്ചപ്പോൾ

52/53

തിരുമാന്ധാം കുന്ന് ക്ഷേത്രത്തിലെ പൂരം പുറപ്പാടിനെത്തിയവർ | ഫോട്ടോ: കെ.ബി. സതീഷ്‌കുമാര്‍ / മാതൃഭൂമി

53/53

ഗുജറാത്തിലെ ദാഹോദില്‍ നടന്ന പൊതുപരിപാടിയില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതി ശൈലേഷ് ഭട്ട്‌

Content Highlights: news in pics march 28

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kottiyur

40

ജൂണ്‍ ഒന്‍പത് ചിത്രങ്ങളിലൂടെ

Jun 9, 2023


image

2

ജൂണ്‍ പത്ത് ചിത്രങ്ങളിലൂടെ 

Jun 10, 2023


delhi

41

ജൂണ്‍ എട്ട് ചിത്രങ്ങളിലൂടെ 

Jun 8, 2023

Most Commented