മാര്‍ച്ച് 25 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/39

കണ്ണടച്ച്... രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ.) ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധം ഉദ്ഘാടനം ചെയ്യാനെത്തിയ ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയുടെ കണ്ണു മൂടിക്കെട്ടിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

2/39

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരേ മഹിളാകോൺഗ്രസ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ വായ മൂടി കെട്ടി പ്രതിഷേധം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/39

പത്തനംതിട്ട തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ച് നടന്ന കെട്ടുകാഴ്ച | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/39

ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുൻ പ്രസിഡന്റും, പാർലമെന്റ് അംഗവുമായ രാഹുൽ ഗാന്ധിയെ പാർലമെന്റ് അംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയ കേന്ദ്ര ഗവൺമെന്റിന്റെ ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച്‌ യു.ഡി.എഫ് പത്തനംതിട്ട ജില്ലാ കമ്മിറ്റി പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/39

എ.കെ.പി.സി.ടി.എ ജില്ലാ സമ്മേളനം തിരുവനന്തപുരത്ത് സി.പി.എം. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/39

ബി.കെ. ഹരിനാരായണൻ രചിച്ച് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'പന്തും പാട്ടും പറച്ചിലും' എന്ന പുസ്തകം പ്രകാശനം ചെയ്തപ്പോൾ. എം.പി. സുരേന്ദ്രൻ, കെ. വിശ്വനാഥൻ, ഐ.എം. വിജയൻ, മന്ത്രി എം.ബി. രാജേഷ്, ജയരാജ് വാര്യർ, മയൂരാ ശ്രേയാംസ് കുമാർ, ബി.കെ. ഹരിനാരായണൻ എന്നിവരെ കാണാം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

7/39

അരിക്കൊമ്പനെ തളക്കാൻ കോന്നി സുരേന്ദ്രനും കുഞ്ചുവും ചിന്നക്കനാലിൽ | ഫോട്ടോ: ശ്രീജിത്ത്‌ പി.രാജ്‌ / മാതൃഭൂമി

8/39

കെ.പി.സി.സി വൈക്കം സത്യാഗ്രഹ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള ചടങ്ങിൽ സ്ഥാപിക്കാനുള്ള ദീപശിഖ അയിത്തോച്ചാടന പദയാത്ര ക്യാപ്റ്റൻ അടൂർ പ്രകാശിന് ചെട്ടികുളങ്ങരയിൽ ടി.കെ മാധവന്റെ സ്മൃതി മണ്ഡപത്തിൽ അദ്ദേഹത്തിന്റെ ചെറുമകൾ ഡോ. വിജയയും കെ. പി.സി. സി. അധ്യക്ഷൻ കെ.സുധാകരൻ എം.പി യും ചേർന്ന് കൈമാറുന്നു. ജാഥ വൈസ് ക്യാപ്റ്റൻ മാരായ കെ പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, കെ.പി ശ്രീകുമാർ, കോർഡിനേറർ എം.ജെ ജോബ്, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ബിജു / മാതൃഭൂമി

9/39

കെ.പി.സി.സി വൈക്കം സത്യാഗ്രഹ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള അയിത്തോച്ചാടന പദയാത്രയുടെ പതാക ക്യാപ്റ്റൻ അടൂർ പ്രകാശിന് ചെട്ടികുളങ്ങരയിൽ ടി.കെ മാധവന്റെ ചെറുമകൾ ഡോ. വിജയയും കെ പി.സി സി അധ്യക്ഷൻ കെ.സുധാകരൻ എം.പി യും ചേർന്ന് കൈമാറുന്നു. ജാഥ വൈസ് ക്യാപ്റ്റൻ മാരായ കെ പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, കെ.പി ശ്രീകുമാർ, കോർഡിനേറ്റർ എം.ജെ ജോബ്, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ബിജു / മാതൃഭൂമി

10/39

കെ.പി.സി.സി വൈക്കം സത്യാഗ്രഹ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള അയിത്തോച്ചാടന പദയാത്ര ചെട്ടികുളങ്ങരയിൽ നിന്നു പുറപ്പെടുന്നു. കെ. പി.സി.സി. അധ്യക്ഷൻ കെ.സുധാകരൻ എം.പി, ജാഥാ ക്യാപ്റ്റൻ അടൂർ പ്രകാശ്, ജാഥ വൈസ് ക്യാപ്റ്റൻമാരായ കെ പി.സി.സി ജനറൽ സെക്രട്ടറിമാരായ എ.എ ഷുക്കൂർ, കെ.പി ശ്രീകുമാർ, കോർഡിനേറർ എം.ജെ ജോബ്, ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് തുടങ്ങിയവർ മുൻ നിരയിൽ | ഫോട്ടോ: സി.ബിജു / മാതൃഭൂമി

11/39

നരേന്ദ്രമോദി സർക്കാരിനെതിരെ എൻ.സി.പി. ജില്ലാ കമ്മിറ്റി കണ്ണൂരിൽ നടത്തിയ പന്തം കൊളുത്തി പ്രകടനം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

12/39

വൈക്കം സത്യാഗ്രഹ ജന്മശതാബ്ദിയോടനുബന്ധിച്ചുള്ള അയിത്തോച്ചാടന ജ്വാല പദയാത്ര ചെട്ടികുളങ്ങരയിൽ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

13/39

രാഹുൽ ഗാന്ധിയെ എം.പി.സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് തിരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരൂർ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: പ്രദീപ് പയ്യോളി

14/39

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച്‌ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/39

തിരുവനന്തപുരം കോർപ്പറേഷനിൽ ബജറ്റ് അവതരിപ്പിക്കുന്ന ഡെപ്യൂട്ടി മേയർ പി.കെ. രാജു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

16/39

രാഹുൽ ഗാന്ധിക്ക്‌ അഭിവാദ്യം അർപ്പിച്ചുകൊണ്ട് കോൺഗ്രസിന്റെ നേതൃത്വത്തിൽ തൊടുപുഴ നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

17/39

കൊല്ലം ഫുഡ്‌​ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യയുടെ മെല്ലേപ്പോക്ക്‌ നയം കാരണം തങ്ങളുടെ ഊഴം കാത്ത്‌ കിടക്കുന്ന ലോറികൾ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

18/39

കൊല്ലം കോർപ്പറേഷൻ ബജറ്റ് ഡെപ്യൂട്ടി മേയർ കൊല്ലം മധു അവതരിപ്പിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

19/39

ഡൽഹിയിൽ സി.പി.എം. പൊളിറ്റ് ബ്യൂറോ യോഗത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മണിക് സർക്കാർ, പ്രകാശ് കാരാട്ട്, എം.എ. ബേബി, മുഖ്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ, എ. വിജയരാഘവൻ എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

20/39

തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ തലേക്കുന്നിൽ ബഷീർ പുരസ്‌കാരം തിരുവനന്തപുരത്ത് സ്വീകരിക്കാനെത്തിയ എഴുത്തുകാരൻ ടി.പത്മനാഭനെ പെരുമ്പടവം ശ്രീധരൻ വേദിയിൽ പൊന്നാടയണിയിച്ചപ്പോൾ. ശശി തരൂർ എം.പി സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/39

തലേക്കുന്നിൽ ബഷീർ കൾച്ചറൽ സെന്റർ ഏർപ്പെടുത്തിയ തലേക്കുന്നിൽ ബഷീർ പുരസ്‌കാരം എഴുത്തുകാരൻ ടി.പത്മനാഭന് തിരുവനന്തപുരത്ത് ശശി തരൂർ എം.പി നൽകുന്നു. യു.ഡി.എഫ്.കൺവീനർ എം.എം.ഹസൻ, പെരുമ്പടവം ശ്രീധരൻ, ഡി.സി.സി.പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/39

സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായുള്ള കൈത്തറി യൂണിഫോമുകളുടെ വിതരണോദ്‌ഘാടനം കൊച്ചി, ഏലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രിമാരായ വി ശിവൻ കുട്ടി, പി രാജീവ് എന്നിവർ ചേർന്ന് നിർവ്വഹിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

23/39

ഓൾ കേരള ലൈസൻസ്ഡ് വയർമെൻ അസോസിയേഷൻ സംഘടിപ്പിച്ച പാലക്കാട്‌ കളക്ടറേറ്റ് ധർണ്ണ വി. കെ. ശ്രീകണ്ഠൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

24/39

ലൈബ്രറി കൗൺസിൽ കണ്ണൂർ താലൂക്ക് സമ്മേളനം സ്‌പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/39

മലബാർ ദേവസ്വം ബോർഡ് മലപ്പുറം ഡിവിഷൻ തിരൂർ അസിസ്റ്റൻ്റ് കമ്മീഷണറുടെ തിരൂർ സിവിൽ സ്റ്റേഷനിലെ നവീകരിച്ച ഓഫീസ് മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ എം.ആർ.മുരളി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

26/39

ഡൽഹിയിൽ കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധിയുടെ പത്രസമ്മേളനം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

27/39

രാഹുൽ ഗാന്ധിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.എസ്.യു. പ്രവർത്തകർ കത്തിച്ച കോലത്തിന്റെ തീ കെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥർ. കണ്ണൂർ ഗാന്ധി സ്ക്വയറിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

28/39

രാഹുൽ ഗാന്ധിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.എസ്.യു. പ്രവർത്തകർ കണ്ണൂർ ഗാന്ധി സ്ക്വയറിൽ റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

29/39

ഓൾ ഇന്ത്യ ബാങ്ക് പെൻഷനേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ കണ്ണൂർ ജില്ല സമ്മേളനം മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

30/39

അന്തരിച്ച ചിറക്കൽ വലിയ രാജ സി.കെ.രവീന്ദ്രവർമ്മയുടെ സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ വളപട്ടണത്ത് നടന്നപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

31/39

അന്തർദേശിയ, ദേശീയ, സംസ്ഥാനതല മത്സരങ്ങളിൽ മെഡൽ കരസ്ഥമാക്കിയ കണ്ണൂർ ജില്ലയിലെ വിദ്യാർഥികളായ കായികതാരങ്ങളെ ആദരിക്കുന്നതിനായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഹാളിൽ സംഘടിപ്പിച്ച ചടങ്ങ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/39

കണ്ണൂരിൽ നടക്കുന്ന കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു. സംസ്ഥാന പഠന ക്ലാസിൽ കെ.എൻ.ഗോപിനാഥ് സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

33/39

ബ്രഹ്മപുരം മാലിന്യ പ്രശ്നത്തിൽ യു.ഡി.എഫ്‌. അംഗങ്ങൾ കൊച്ചി മേയറുടെ ഓഫീസ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

34/39

കണ്ണൂർ ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചപ്പോൾ അഗ്നിരക്ഷാസേനയെത്തി തീ അണക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

35/39

ചിറക്കൽ വലിയ രാജ സി.കെ.രവീന്ദ്രവർമ്മയ്ക്ക് സ്പീക്കർ എ. എൻ. ഷംസീർ അന്ത്യോപചാരമർപ്പിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/39

• രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ തിരുവനന്തപുരത്ത് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായപ്പോൾ

37/39

പാലക്കാട് കൂട്ടുപാതക്ക് സമീപം മരത്തടി കയറ്റിവന്ന ലോറിയിൽ നിന്ന് തടി കെട്ടഴിഞ്ഞ് റോഡിലേക്ക് വീണപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

38/39

വിളക്കെടുത്ത് പുരുഷമോഹിനിമാർ ... കൊല്ലം ചവറ കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിൽ ചമയ വിളക്കെടുപ്പ് ഉത്സവത്തിൽ വഴിപാടായി സ്ത്രീ വേഷം ധരിച്ചെത്തിയവർ വിളക്ക് തെളിയിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

39/39

പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ കെട്ടുകാഴ്ച. നേർച്ചക്കാളകളുമായി മലനടക്കുന്ന്‌ കയറുന്ന ഭക്തജനങ്ങളെയും കാണാം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kodiyeri

29

ജൂണ്‍ 4 ചിത്രങ്ങളിലൂടെ

Jun 4, 2023


delhi

31

ജൂണ്‍ 3 ചിത്രങ്ങളിലൂടെ

Jun 3, 2023


kochi

39

മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ

Mar 26, 2023

Most Commented