മാര്‍ച്ച് 24 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/71

രാഹുൽ ഗാന്ധിയെ ലോക് സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ അക്രമാസക്തരായി സ്റ്റേഷനു പുറത്ത് തീയിട്ടപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/71

രാഹുൽ ഗാന്ധിയെ ലോക് സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർ പ്ലാറ്റ്ഫോമിനുളളിൽ മുദ്രാവാക്യം വിളിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/71

രാഹുൽ ഗാന്ധിയെ ലോക് സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് പോലീസ് തടയുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/71

രാഹുൽ ഗാന്ധിയെ ലോക് സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായപ്പോൾ പോലീസ് ലാത്തിവീശുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/71

രാഹുൽഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്, കെ എസ് യു നടത്തിയ രാജ്ഭവൻ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/71

രാഹുൽഗാന്ധിയുടെ ലോക്‌സഭാംഗത്വം റദ്ദാക്കിയതിനെ തുടർന്ന് യൂത്ത് കോൺഗ്രസ്, കെ എസ് യു നടത്തിയ രാജ്ഭവൻ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പോലീസ് പ്രവർത്തകരെ വളഞ്ഞിട്ട് മർദ്ദിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/71

പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിലെ കെട്ടുകാഴ്ച. നേർച്ചക്കാളകളുമായി മലനടക്കുന്ന്‌ കയറുന്ന ഭക്തജനങ്ങളെയും കാണാം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

8/71

വിളക്കെടുത്ത് പുരുഷമോഹിനിമാർ ... കൊല്ലം ചവറ കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിൽ ചമയ വിളക്കെടുപ്പ് ഉത്സവത്തിൽ വഴിപാടായി സ്ത്രീ വേഷം ധരിച്ചെത്തിയവർ വിളക്ക് തെളിയിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/71

വിളക്കെടുത്ത് പുരുഷമോഹിനിമാർ ... കൊല്ലം ചവറ കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിൽ ചമയ വിളക്കെടുപ്പ് ഉത്സവത്തിൽ വഴിപാടായി സ്ത്രീ വേഷം ധരിച്ചെത്തിയവർ വിളക്ക് തെളിയിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

10/71

വിളക്കെടുത്ത് പുരുഷമോഹിനി ... കൊല്ലം ചവറ കൊറ്റംകുളങ്ങര ദേവി ക്ഷേത്രത്തിൽ ചമയ വിളക്കെടുപ്പ് ഉത്സവത്തിൽ വഴിപാടായി സ്ത്രീ വേഷം ധരിച്ചെത്തിയവർ വിളക്ക് തെളിയിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

11/71

പാലക്കാട് കൂട്ടുപാതക്ക് സമീപം മരത്തടി കയറ്റിവന്ന ലോറിയിൽ നിന്ന് തടി കെട്ടഴിഞ്ഞ് റോഡിലേക്ക് വീണപ്പോൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

12/71

പുത്തൂർ തിരുപുരായ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ കൂത്തഭിഷേകം-താലപ്പൊലിയുടെ ഭാഗമായി കേരളശ്ശേരി പ്രഭാവതി അവതരിപ്പിച്ച ഓട്ടൻ തുള്ളൽ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

13/71

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി ചുമതലയേറ്റ മായ അനിൽകുമാറിന് അഡ്വ. ഓമല്ലൂർ ശങ്കരൻ സത്യവാചകം ചൊല്ലി കൊടുക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/71

രാഹുൽ ഗാന്ധിയെ ലോക് സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ പ്രകടനം പോലീസ് തടഞ്ഞപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

15/71

രാഹുൽ ഗാന്ധിയെ ലോക് സഭയിൽ നിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രകടനം നടത്തി സ്റ്റേഷൻ കവാടത്തിൽ ടയർ കത്തിച്ചപ്പോൾ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

16/71

ആറന്മുള ക്ഷേത്രക്കടവ് കാട് കയറി തകർന്ന് കിടക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/71

ആറന്മുള ക്ഷേത്രക്കടവിലെ പടവുകൾ തകർന്ന നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/71

റമദാനിലെ ആദ്യ വെള്ളിയാഴ്ച ശക്തൻ എം.ഐ.സി. പള്ളിയിൽ നടന്ന നമസ്‌കാരം | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/71

കോഴിക്കോട് സൗത്ത് ബീച്ചിൽ കച്ചവടം ചെയ്യാൻ അനധികൃതമായി കെട്ടിയ ഷെഡുകൾ - ഇവ പൊളിച്ചു നീക്കാൻ കോർപ്പറേഷൻ നോട്ടീസ് നല്കിയിട്ടുണ്ട് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

20/71

കോഴിക്കോട് ആവിക്കൽ മലിന ജല പ്ലാന്റിനെതിരെ സമരം നടത്തുന്നവർക്ക് ഐക്യദാർഢ്യവുമായി മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി.ഇസ്മയിൽ പദ്ധതി പ്രദേശം സന്ദർശിച്ചപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

21/71

കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ ടൗൺഹാളിൽ സംഘടിപ്പിച്ച "പൗരത്വം - ദേശീയ " സെമിനാർ മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

22/71

കൊച്ചിയിൽ കേരളാ മീഡിയ അക്കാദമി ഗ്ലോബൽ മീഡിയ ഫെസ്റ്റിവലിന്റെ ഭാഗമായി തുടങ്ങിയ "കാഴ്ചയുടെ ക്ഷോഭ വസന്തം " ഫോട്ടോഗ്രാഫി പ്രദർശനം ഉദ്‌ഘാടനം ചെയ്ത ശേഷം ചിത്രങ്ങൾ കാണുന്ന ഫോട്ടോഗ്രാഫർ രഘു റായ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

23/71

കേരള ബ്യൂട്ടീഷൻസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ആര്യനാട് മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

24/71

സാറാജോസഫിനെക്കുറിച്ച് കെ.വി. സുമംഗല രചിച്ച് മാതൃഭൂമി ബുക്‌സ് പ്രകാശനം ചെയ്ത 'സാറാ ജോസഫ്: ഒരു എഴുത്തുകാരിയുടെ ഉള്ളിൽ' എന്ന പുസ്തകം ഗീതാ ജോസഫിന് നൽകി സച്ചിദാനന്ദൻ പ്രകാശനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

25/71

കോഴിക്കോട്‌ ചേവായൂർ ഉദയം ഹോമിന്റെ മൂന്നാം വാർഷികം കലക്ടർ എ.ഗീത ഉദ്ഘാടനം ചെയ്യുന്നു. ഡെപ്യൂട്ടി കലക്ടർ ഇ.അനിതാ കുമാരി, സബ് കലക്ടർ വി.ചെൽസാസിനി, കൗൺസിലർ പി.എൻ.അജിത തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

26/71

മാതൃഭൂമി സന്ദർശിച്ച സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വിക്ക് ഉപഹാരം സമർപ്പിക്കുന്ന മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, ജോയിന്റ് മാനേജിങ് എഡിറ്റർ പി.വി.നിധീഷ് എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

27/71

അന്തരിച്ച ഡയറസ് മാർഷലിന്റെ മൃതദേഹം കോഴിക്കോട്‌ മിഠായിത്തെരുവ് പാഴ്‌സി അഞ്ജുമാൻ അഗ്നിക്ഷേത്രത്തിന് സമീപമുള്ള ശ്മശാനത്തിൽ സംസ്‌കരിച്ച ശേഷം പ്രാർത്ഥിക്കുന്ന കുടുംബാംഗങ്ങൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

28/71

റംസാനിലെ ആദ്യ വെള്ളിയാഴ്ച പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ ജുമുഅ നമസ്‌കാരത്തിനു ശേഷം പ്രാത്ഥിക്കുന്ന വിശ്വാസികൾ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

29/71

2021-22 വർഷത്തിലെ സംസ്ഥാന കായകൽപ് പുരസ്‌ക്കാരം നേടിയ എറണാകുളം ജനറൽ ആശുപത്രി പ്രതിനിധികൾ മന്ത്രി വീണാ ജോർജിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

30/71

2021-22 വർഷത്തിലെ സംസ്ഥാന കായകൽപ് പുരസ്‌ക്കാരം നേടിയ കൊല്ലം എ.എ. റഹിം മെമ്മോറിയൽ ജില്ലാ ആശുപത്രി പ്രതിനിധികൾ മന്ത്രി വീണാ ജോർജിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങിയപ്പോൾ. മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻകുട്ടി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/71

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മലപ്പുറം ജി.എസ്.ടി. ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

32/71

മലപ്പുറം ജില്ലയിൽ വിതരണത്തിനെത്തിയ സ്‌കൂൾ പാഠപുസ്തകങ്ങൾ കളക്ടറേറ്റിലെ ഡിപ്പോയിൽ ക്രമീകരിക്കുന്ന കുടുംബശ്രീ പ്രവർത്തകർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

33/71

പ്രാർഥനാ നിറവിൽ...റംസാനിലെ ആദ്യ വെള്ളിയാഴ്ച മലപ്പുറം വടക്കേമണ്ണ ജുമാമസ്ജിദിൽ പ്രാർഥിക്കുന്ന വിശ്വാസി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

34/71

രാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിന് സമീപം റോഡുപരോധിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്ത് നീക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

35/71

കണ്ണൂരിൽ അന്തരിച്ച ചിറക്കൽ കോവിലകം വലിയ രാജ സി.കെ. രവീന്ദ്രവർമയ്ക്ക് അന്ത്യോപചാരമർപ്പിക്കാൻ എത്തിയവർ | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

36/71

റംസാൻ മാസത്തിലെ ആദ്യ വെള്ളിയാഴ്ച്ച തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദിൽ ജുമാ നമസ്‌കരിക്കുന്ന വിശ്വാസികൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

37/71

കൊല്ലം ആശ്രാമം ഐഎംഎ ഹാളിൽ നടന്ന ലോക ക്ഷയരോഗ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ഗോപൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

38/71

കൊല്ലം ചിന്നക്കടയിൽ നടപ്പാത കയ്യേറി കസേരകൾ നിരത്തി കച്ചവടം നടത്തുന്ന തട്ടുകടകൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

39/71

കൊല്ലം ജില്ലാ ആശുപത്രിയ്ക്കു മുന്നിൽ നടപ്പാത കൈയേറി കച്ചവടം നടത്തുന്ന തട്ടുകടകളിലൊന്ന് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

40/71

ഉമയനല്ലൂർ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന ആനവാൽപ്പിടി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

41/71

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എം.എസ്. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരത്തിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ചെറുവയ്ക്കൽ അർജുനൻ സംസാരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

42/71

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ വ്യാപാരി വ്യവസായി സംഘം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന വക്താവ് അഡ്വ.വേണുഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

43/71

ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും എ കെ പി എ സംസ്ഥാന പ്രസിഡൻറ് സന്തോഷ് ഫോട്ടോ വേൾഡ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

44/71

വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ ആരംഭിച്ച തണ്ണീർ പന്തലിൽ തണ്ണിമത്തൻ ജ്യൂസ് കുടിക്കാൻ എത്തിയവരുടെ തിരക്ക്. കേരള എൻ.ജി.ഒ. യൂണിയൻ ഡി.എച്ച്.എസ്. ഏരിയയുടെ നേതൃത്വത്തിലാണ് തണ്ണീർ പന്തൽ ആരംഭിച്ചത് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

45/71

റംസാന്റെ ആദ്യ വെള്ളിയാഴ്ച പാലക്കാട് പറക്കുന്നം ഹനഫി ജുമാ മസ്ജിദിൽ നിസ്കരിക്കുന്ന വിശ്വാസികൾ | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

46/71

റംസാനിലെ ആദ്യ വെള്ളിയാഴ്ച ആലപ്പുഴ മസ്താൻ പള്ളിയിൽ നിസ്കരിക്കുന്നവർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

47/71

റംസാനിലെ ആദ്യത്തെ വെള്ളിയാഴ്ച തിരൂർ റിങ് റോഡിലെ മസ്ജിദ്‌ തഖ്‌വയിൽ നടന്ന ജുമാ നമസ്കാരത്തിന് ഡോ.ഫാറൂഖ് നഈമി കൊല്ലം നേതൃത്വം നൽകുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

48/71

റംസാനിലെ ആദ്യ വെള്ളിയാഴ്ച കലൂർ ജുമാ മസ്‌ജിദിൽ നടന്ന ജുമാ നമസ്കാരം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

49/71

കണ്ണൂർ ജില്ലാ ആശുപത്രി സഹകരണ സൊസൈറ്റി ജീവനക്കാരുടെ ധർണ്ണ സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/71

അരിക്കൊമ്പന്‍ വ്യാഴാഴ്ച വൈകുന്നേരം പെരിയക്കനാല്‍ ഫയല്‍വാന്‍ചാപ്പില്‍ എത്തിയപ്പോള്‍ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

51/71

കൊടുങ്ങല്ലൂര്‍ ഭരണി കാവുതീണ്ടലില്‍നിന്ന്| ഫോട്ടോ: സനൂപ് കിനാശ്ശേരി

52/71

കൊടുങ്ങല്ലൂര്‍ ഭരണി കാവുതീണ്ടലില്‍നിന്ന്| ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

53/71

കൊടുങ്ങല്ലൂര്‍ ഭരണി കാവുതീണ്ടലില്‍നിന്ന്| ഫോട്ടോ: അരുണ്‍ നിലമ്പൂര്‍

54/71

കൊടുങ്ങല്ലൂര്‍ ഭരണി കാവുതീണ്ടലില്‍നിന്ന്| ഫോട്ടോ: സനൂപ് കിനാശ്ശേരി

55/71

പ്രതിപക്ഷ എം പിമാർ പാർലമെന്റിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

56/71

റംസാൻ ആദ്യ വെള്ളിയാഴ്ച കണ്ണൂർ ബല്ലാർഡ് റോഡ് മൊയ്‌തീൻ പള്ളിയിൽ പ്രാർത്ഥനക്കെത്തിയവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

57/71

റംസാൻ ആദ്യ വെള്ളിയാഴ്ച കണ്ണൂർ ബല്ലാർഡ് റോഡ് മൊയ്തീൻ പള്ളിയിൽ പ്രാർത്ഥിക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

58/71

കണ്ണൂർ കോർപ്പറേഷൻ കേൾവിക്കുറവുള്ളവർക്കായി നൽകുന്ന ശ്രവണോപകരണങ്ങൾ മേയർ ടി.ഒ.മോഹനൻ കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

59/71

എ.കെ.പി.എ.യുടെ നേതൃത്വത്തിൽ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽസംരക്ഷണ ധർണ്ണ കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

60/71

ബി. ജെ. പി. യുടെ കണ്ണൂർ കലക്ട്രേറ്റ് ധർണ്ണ ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

61/71

കോട്ടയം മണിമല പഴയിടം ഇരട്ട കൊലക്കേസ് പ്രോസിക്യൂട്ടർ കെ. ജിതേഷ് മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

62/71

രാഹുൽ ഗാന്ധിക്കെതിരായ കോടതി വിധിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

63/71

ഇലക്‌ട്രിസിറ്റി വർക്കേഴ്‌സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം സംസ്ഥാന ജോ. സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

64/71

ആറളം വന്യജീവി - മനുഷ്യ സംഘർഷത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കണ്ണൂർ കലക്ടറേറ്റ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

65/71

ആലപ്പുഴ ജില്ലാ കളക്ടറായി ഹരിത വി. കുമാർ സ്ഥാനമേൽക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

66/71

പഴയിടം ഇരട്ടകൊലപാതകം വിധി കേൾക്കുന്നതിനായി പ്രതി അരുണിനെ കോടതിയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

67/71

ചിന്മയമിഷന്റെ ബാലോത്സവം കണ്ണൂർ ചിന്മയ ബാലഭവനിൽ ബ്രഹ്മചാരി ആനന്ദ് ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

68/71

കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതിക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന്റെ ഭാഗമായി കോമരങ്ങള്‍ ക്ഷേത്രത്തിലെത്തിയപ്പോള്‍. വെള്ളിയാഴ്ചാണ് അശ്വതി കാവുതീണ്ടല്‍ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി

69/71

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന്റെ ഭാഗമായി കോമരങ്ങൾ ക്ഷേത്രത്തിലെത്തിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

70/71

തിരക്കേറിയ കൊല്ലം ചിന്നക്കടയിൽ റോഡ് കൈയേറി കസേരകൾ നിരത്തി രാത്രിയിൽ നടത്തുന്ന കച്ചവടം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

71/71

ഷഹീദ് ദിവസിന്റെ ഭാഗമായി രാജസ്ഥാനിലെ അജ്മീറില്‍ നടന്ന റാലിയില്‍ കൂറ്റന്‍ ദേശീയപതാകയുമായി നടന്നുനീങ്ങുന്നവര്‍.

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kodiyeri

24

ജൂണ്‍ 4 ചിത്രങ്ങളിലൂടെ

Jun 4, 2023


delhi

31

ജൂണ്‍ 3 ചിത്രങ്ങളിലൂടെ

Jun 3, 2023


tvm

39

ജൂണ്‍ ഒന്ന്‌ ചിത്രങ്ങളിലൂടെ

Jun 1, 2023

Most Commented