മാര്‍ച്ച് 23 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/45

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിന്റെ ഭാഗമായി കോമരങ്ങൾ ക്ഷേത്രത്തിലെത്തിയപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

2/45

രാഹുൽ ഗാന്ധിക്ക്‌ എതിരെയുള്ള കോടതി വിധിയിൽ കെ.എസ്.യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെൻട്രൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് സംസ്ഥാന പ്രസിഡണ്ട് അലോഷ്യസ് സേവ്യർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/45

കോൺഗ്രസ് പ്രവർത്തകർ വായ് മൂടി കെട്ടി കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

4/45

തിരക്കേറിയ കൊല്ലം ചിന്നക്കടയിൽ റോഡ് കൈയേറി കസേരകൾ നിരത്തി രാത്രിയിൽ നടത്തുന്ന കച്ചവടം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

5/45

വയലിൻ വിദ്വാൻ എം. സുബ്രഹ്മണ്യ ശർമ്മയുടെ അനുസ്മരണ ദിനത്തിൽ തിരുവനന്തപുരം മണക്കാട് രണ്ടാം പുത്തൻതെരുവ് കൽപ്പകനായകി കല്യാണ മണ്ഡപത്തിൽ പത്മവിഭൂഷൺ ഉമയാൾപുരം കെ. ശിവരാമൻ, എസ്.ആർ. മഹാദേവശർമ്മ, എസ്.ആർ. രാജശ്രീ എന്നിവർ ചേർന്നവതരിപ്പിച്ച വയലിൻ കച്ചേരി | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/45

കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധനയങ്ങൾക്കെതിരെ കെ.ടി.യു.സി (എം) ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിലേക്കു നടത്തിയ മാർച്ചും ധർണ്ണയും ജില്ലാ പ്രസിഡന്റ് അഡ്വ. ബോബി കാക്കാനപ്പള്ളി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/45

ഭഗത്‌ സിംഗ്‌ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡി.വൈ.എഫ്.ഐ പത്തനംതിട്ട സൗത്ത് മേഖല കമ്മിറ്റി ഗാന്ധി സ്‌ക്വയറിൽ നടത്തിയ രണ സ്മരണ ജില്ലാ വൈസ് പ്രസിഡന്റ്റ് സജിത്ത് പി.ആനന്ദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/45

ദലിതർക്കെതിരെയുള്ള ആക്രമണങ്ങൾ തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് ആദിവാസി കർഷകതൊഴിലാളി സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനാവൂർ നാഗപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/45

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യൂത്ത് കോൺഗ്രസ് കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/45

കോഴിക്കോട്‌ വൈ.എം.സി.എ. ക്രോസ് റോഡിൽ ആരംഭിച്ച ഐ.സി.ഐ.സി ബാങ്ക് മെയിൻ ബ്രാഞ്ച് സോണൽ ഓഫീസിലെ ക്യാഷ് കൗണ്ടർ ഉദ്ഘാടനം ചെയ്യുന്ന മാതൃഭൂമി മാനേജിംങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ. ഐ.സി.ഐ.സി ബാങ്ക് റീജിയണൽ ഹെഡ് ടി.പി.ഷാജി, മലബാർ ചേബംർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എം.എ.മെഹബൂബ്, മലബാർ ഗോർഡ് ആൻഡ് ഡയമണ്ട്‌സ് ഇന്ത്യൻ ഓപ്പറേഷൻസ് മാനേജിംങ് ഡയറക്ടർ ഒ.ആഷർ, ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പ് ചെയർമാൻ ആൻഡ് മാനേജിംങ് ഡയറക്ടർ ഡോ.കെ.പി.ഹുസൈൻ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.വിനീത് അബ്രഹാം, ഐ.സി.ഐ.സി ബാങ്ക് സ്‌റ്റേറ്റ് ഹെഡ് ശ്രീധരൻ രംഗനാഥൻ, ഐ.സി.ഐ.സി ബാങ്ക് ബ്രാഞ്ച് മാനേജർ (കോഴിക്കോട് മെയിൻ)ആർ.അരവിന്ദ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

11/45

നാഷണൽ ടെക്സ്റ്റൈൽ കോർപ്പറേഷന്റെ അടച്ചുപൂട്ടിയ കക്കാട് സ്പിന്നിങ് മില്ല് തുറന്ന് പ്രവർത്തിപ്പിക്കണം എന്നാവശ്യപ്പെട്ട് സേവ് എൻടിസി സമര സഹായ സമിതി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/45

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ പ്രചരണാർത്ഥം കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് കോളേജ് ഓഫ് കൊമേഴ്‌സിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

13/45

റംസാൻ വ്രതാരംഭത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ച തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദ് ഹാളിൽ നോമ്പ് തുറക്കുന്നവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/45

രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. നൗഫല്‍ ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/45

നോമ്പ് തുറക്കാന്‍... മലപ്പുറം കിഴക്കേത്തലയിലെ കടയില്‍ ഈത്തപ്പഴങ്ങള്‍ വില്‍പ്പനയ്ക്കായി അടുക്കിവെക്കുന്ന ജീവനക്കാരന്‍. നോമ്പു തുറയിലെ പ്രധാനിയായ ഈത്തപ്പഴത്തിന് 300 രൂപ മുതല്‍ 2000 രൂപ വരെയാണ് വില | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/45

ഖാദി വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഖാദി ബോര്‍ഡ് ജില്ലാ പ്രൊജക്ട് ഓഫീസിന് മുന്നില്‍ ഖാദി വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തുന്ന സത്യാഗ്രഹ സമരത്തില്‍ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/45

ദളിത് പീഡനങ്ങള്‍ക്കെതിരെ കര്‍ഷക തൊഴിലാളി, ദളിത്, ആദിവാസി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ മലപ്പുറം ബി.എസ്.എന്‍.എല്‍. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

18/45

മണക്കാട് രണ്ടാം പുത്തൻതെരുവ് കൽപ്പകനായകി കല്യാണ മണ്ഡപത്തിൽ നടന്ന വയലിൻ വിദ്വാൻ എം. സുബ്രഹ്മണ്യ ശർമ്മയുടെ അനുസ്മരണ ദിനാചരണത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി ആന്റണി രാജു പത്മവിഭൂഷൺ ഉമയാൾപുരം കെ. ശിവരാമനൊപ്പം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

19/45

സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തിൽ രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേക്ക് പന്തം കൊളുത്തി നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/45

ജനമൈത്രി പോലീസിന്റെ തിരുവനന്തപുരം ഗവ.വിമെൻസ് കോളേജിൽ നടന്ന സ്ത്രീസുരക്ഷാ എക്സ്‌പോ "വിങ്‌സ് 2023" ന്റെ പ്രദർശന മേളയിൽ സ്വയം പ്രതിരോധത്തിനുള്ള ക്ലാസ് നടന്നപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/45

ജനമൈത്രി പോലീസിന്റെ തിരുവനന്തപുരം ഗവ.വിമെൻസ് കോളേജിൽ നടന്ന സ്ത്രീസുരക്ഷാ എക്സ്‌പോ "വിങ്‌സ് 2023" ന്റെ പ്രദർശന മേളയിൽ പൊതുയിടങ്ങളിലെ സുരക്ഷയെ കുറിച്ചുള്ള ബോധവത്ക്കരണത്തിൽ പങ്കെടുക്കുന്ന വിദ്യാർഥിനികൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/45

ന്യൂഡൽഹിയിൽ ഐ‌ജി‌എൻ‌സി‌എ 36 സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ടൂറിസം, സാംസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡി, ഐ‌ജി‌എൻ‌സി‌എ ചെയർമാൻ രാം ബഹ്ദൂർ റായി എന്നിവർ വാദിക് ഹെറിറ്റേജ് പോർട്ടലിന്റെയും കലാ വൈഭവിന്റെയും (വെർച്വൽ മ്യൂസിയം) ഉദ്ഘാടന വേളയിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

23/45

രാഹുൽ ഗാന്ധിക്ക് തടവ് ശിക്ഷ വിധിച്ചതിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

24/45

ഷഹീദ് ദിവസിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ സംഘടിപ്പിച്ച 'മോദി ഹട്ടാവോ, ദേശ് ബച്ചാവോ' ക്യാംപയിനില്‍ നിന്ന്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിങ് മന്‍, മന്ത്രി ഗോപാല്‍ റായ്, സഞ്ജയ് സിങ് എം.പി. തുടങ്ങിയവര്‍ വേദിയില്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

25/45

ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്കെടിയു, ബികെഎംയു, പികെഎസ്, എകെഎസ്, എഐഡിആർഎം തുടങ്ങിയ സംഘടനകൾ സംയുക്തമായി കൊല്ലത്ത് ചിന്നക്കട ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

26/45

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എക്സ് - സർവ്വീസസ് ലീഗ് കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന്‌ മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന പ്രസിഡൻ്റ് കെ.ആർ. ഗോപിനാഥൻ നായർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

27/45

കെ.എസ്.ടി.എ.യുടെ തണ്ണീർപ്പന്തൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കണ്ണൂർ ഡി.ഡി.ഇ. ഓഫീസ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

28/45

ജനമൈത്രി പോലീസിന്റെ തിരുവനന്തപുരം ഗവ.വിമെൻസ് കോളേജിൽ നടന്ന സ്ത്രീസുരക്ഷാ എക്സ്‌പോ "വിങ്‌സ് 2023" ന്റെ പ്രദർശനം കാണുന്ന വിദ്യാർഥിനികൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

29/45

രാഹുൽ ഗാന്ധി എം പിയ്ക്ക് എതിരെയുള്ള കോടതിവിധിയിൽ പ്രതിഷേധിച്ച് തിരുവനന്തപുരം കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ റിസർവ് ബാങ്കിന് മുന്നിൽ നടത്തിയ പ്രതിഷേധം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

30/45

ജനമൈത്രി പോലീസിന്റെ സ്ത്രീസുരക്ഷാ എക്സ്‌പോ "വിങ്‌സ് 2023" തിരുവനന്തപുരം ഗവ.വിമെൻസ് കോളേജിൽ ഉദ്‌ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉപഹാരം നൽകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

31/45

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ നടപടികൾ എടുക്കുന്നില്ലെന്നാരോപിച്ച് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് കൊടിക്കുന്നിൽ സുരേഷ് എം പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

32/45

കൊച്ചിയിൽ തുടങ്ങിയ ഇന്ത്യൻ അനലറ്റിക്കൽ സയൻസ് കോൺഗ്രസ് ഐ. എസ്. ആർ. ഒ. ചെയർമാൻ എസ്. സോമനാഥ്‌ ഓൺലൈൻ വഴി ഉദ്‌ഘാടനം ചെയ്യുന്നു. രാകേഷ് രഞ്ജൻ, ഡോ. ആർ. രാജീവ്, ഡോ. രവി ഗ്രോവർ, ഡോ.പി. പി. ചന്ദ്രചൂഡൻ, ഡോ. കെ. കെ. എ. റഷീദ് എന്നിവർ വേദിയിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

33/45

ലോക നേത്ര പരിശോധനാ ദിനാചരണം കണ്ണൂർ റെയിൽവ്വേ സ്റ്റേഷനിൽ ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി. ലേഖ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/45

ഹൈകോടതിയിൽ പൊതുദർശനത്തിന്‌ വെച്ച റിട്ട. അഡ്വക്കേറ്റ് ജനറൽ ദണ്ഡപാണിയുടെ ഭൗതികശരീരത്തിൽ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ അന്ത്യോപചാരം അർപ്പിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

35/45

ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബു ബജറ്റ് അവതരിപ്പിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

36/45

മൂന്നു വർഷമായി അടഞ്ഞു കിടക്കുന്ന വിജയമോഹിനി മിൽസ് തുറന്നു പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് ട്രിവാൻഡ്രം ടെക്‌സ്‌റ്റൈൽസ് വർക്കേഴ്സ് യൂണിയൻ നടത്തിയ ഏജീസ് ഓഫീസ് ധർണയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/45

പാറ്റൂരിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകർ വാഹന ഗതാഗതം തടഞ്ഞപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/45

പാറ്റൂരിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകർ പോലീസ് വലയം ഭേദിക്കാൻ ശ്രമിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

39/45

പാറ്റൂരിൽ വീട്ടമ്മ ആക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് പേട്ട പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകർ പോലീസ് വലയം ഭേദിക്കാൻ ശ്രമിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/45

ദളിത്, ആദിവാസി, കർഷക തൊഴിലാളി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടന്ന ധർണ കെ.എസ്.കെ.ടി യു സംസ്ഥാന ട്രഷർ സി.വി. ദേവദർശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

41/45

കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിപ്രകാരം വാങ്ങിയ ഓട്ടോറിക്ഷകൾ മേയർ ടി.ഒ. മോഹനൻ കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/45

ദളിത് പീഢനത്തിനെതിരെ ഇടത് കർഷക ദളിത് സംഘടനകൾ കണ്ണൂർ ആർ.എസ്. പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

43/45

പെൻഷൻ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് എക്സ് സർവ്വീസ്‌ ലീഗിന്റെ നേതൃത്വത്തിൽ വിമുക്തഭടന്മാർ കണ്ണൂർ മുഖ്യ തപ്പാലാഫീസ് മാർച്ച് നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

44/45

അന്തരിച്ച റിട്ട. അഡ്വക്കറ്റ്‌ ജനറൽ ദണ്ഡപാണിക്ക് ഗാർഡ് ഓഫ് ഓർണർ നൽകുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

45/45

വിശുദ്ധ റംസാൻ മാസത്തിന് തുടക്കം. ഇനി വ്രതാനുഷ്ഠാനത്തിന്റെ നാളുകൾ, കോഴിക്കോട് കുറ്റിച്ചിറയിൽ വിശുദ്ധ ഖുർആൻ പാരായണംചെയ്യുന്ന കുട്ടികൾ | ഫോട്ടോ: സാജൻ വി. നന്പ്യാർ

Content Highlights: news in pics

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kodiyeri

29

ജൂണ്‍ 4 ചിത്രങ്ങളിലൂടെ

Jun 4, 2023


delhi

31

ജൂണ്‍ 3 ചിത്രങ്ങളിലൂടെ

Jun 3, 2023


kochi

39

മാര്‍ച്ച് 26 ചിത്രങ്ങളിലൂടെ

Mar 26, 2023

Most Commented