
കണ്ണൂർ പെരളശ്ശേരിയിൽ എ.കെ.ജി- ഇ.എം.എസ് അനുസ്‌മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കണ്ണൂർ പെരളശ്ശേരിയിൽ എ.കെ.ജി- ഇ.എം.എസ് അനുസ്‌മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
തീപിടുത്തമുണ്ടായ തൃശൂർ ഒളരി മദർ ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐ.സി.യു. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശൂർ ഒളരി മദർ ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐ.സി.യു.വിലെ എ.സി. യിൽ തീപടർന്നപ്പോൾ രക്ഷാപ്രവർത്തനം നടത്തുന്നവർ | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
കോഴിക്കോട് സി.എസ്.ഐ ഹാളിൽ ആരംഭിച്ച രാജസ്ഥാൻ ഗ്രാമീണ കൈത്തറി മേളയിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ഷോക്കടിക്കാതിരിക്കാനാ.......: കോഴിക്കോട് മെഡിക്കൽ കോളേജിൽ സി.എച്ച് സെന്ററിനു സമീപം ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുളള കെ.എസ്.ഇ.ബി യുടെ ചാർജിംഗ് പോയിന്റിനു മുമ്പിൽ മരത്തടികൾ കൂട്ടിയിട്ട നിലയിൽ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് വഴിപോക്ക്-കൊറോത്തുമൂല റോഡിലെ ഓവുചാൽ നിറഞ്ഞ് മലിനജലം റോഡിൽ കെട്ടിക്കിടക്കുന്ന നിലയിൽ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോഴിക്കോട്ട് സി.ഡബ്ല്യു.ആർ.ഡി. എമ്മിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും നേതൃത്വത്തിൽ നടത്തിയ ലോക ജലദിനാചരണ പരിപാടിയിൽ 'നല്ല കുടിവെള്ളത്തിനായ് കിണർ ജല ശുദ്ധീകരണ മാർഗ്ഗങ്ങൾ’ എന്ന കൈപുസ്തകം മേയർ ഡോ. ബീനാ ഫിലിപ്പ് ഐ.ഐ.ടി. ഖരഗ്പൂരിലെ പ്രൊഫ. രാജേന്ദ്ര സിങിന് നൽകി പ്രകാശനം ചെയ്യുന്നു. സി.എസ്. രഞ്ജിത്ത്, ഡോ.കെ.പി. സുധീർ, ഡോ. മനോജ് പി. സാമുവൽ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കൊല്ലം പബ്ലിക് ലൈബ്രറിയ്ക്കരികിൽ വിവാദ തട്ടുകട നടപ്പാതയിൽ ഇട്ട കസേരകളുൾപ്പടെ സാധന സാമഗ്രികൾ എടുത്തുമാറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
റംസാൻ മാസപ്പിറവിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാളയം ജുമാ മസ്‌ജിദ് ഹാളിൽ നടന്ന യോഗത്തിൽ പാളയം ഇമാം വി.പി.സുഹൈബ് മൗലവി സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടിയ മാതൃഭൂമി ഓൺലൈൻ വിഭാഗം കണ്ടന്റ് റൈറ്റർ ശ്രീലക്ഷ്‌മി മേനോൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നു. മാതൃഭൂമി ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച 'കണ്ണടയ്ക്കാനാവില്ല, പിടിമുറുക്കിക്കഴിഞ്ഞു ബാലപീഡകർ' എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടിയ ഗൃഹലക്ഷ്‌മി സബ് എഡിറ്റർ റോസ് മരിയ വിൻസെന്റ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നു. മാതൃഭൂമി ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച 'കണ്ണടയ്ക്കാനാവില്ല, പിടിമുറുക്കിക്കഴിഞ്ഞു ബാലപീഡകർ' എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
രാംനാഥ് ഗോയങ്ക പുരസ്‌കാരം നേടിയ മാതൃഭൂമി ഓൺലൈൻ വിഭാഗം സബ് എഡിറ്റർ ഷബിത എം.കെ. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നു. മാതൃഭൂമി ഡോട്ട് കോമിൽ പ്രസിദ്ധീകരിച്ച 'കണ്ണടയ്ക്കാനാവില്ല, പിടിമുറുക്കിക്കഴിഞ്ഞു ബാലപീഡകർ' എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
പ്രകൃതി മനം 'കവര്' മ്പോൾ... എറണാകുളം കുമ്പളങ്ങി കായലിൽ നീല വെളിച്ചം വീശി അത്ഭുത കാഴ്ചയൊരുക്കുകയാണ് കവര്. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികൾ പ്രകാശം പുറത്തുവിടുന്ന ബയോലൂമിനസെൻസ് പ്രതിഭാസമാണ് കവര് | ഫോട്ടോ: രാഹുൽ. ജി. ആർ / മാതൃഭൂമി
പ്രകൃതി മനം 'കവര്' മ്പോൾ... എറണാകുളം കുമ്പളങ്ങി കായലിൽ നീല വെളിച്ചം വീശി അത്ഭുത കാഴ്ചയൊരുക്കുകയാണ് കവര്. ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികൾ പ്രകാശം പുറത്തുവിടുന്ന ബയോലൂമിനസെൻസ് പ്രതിഭാസമാണ് കവര് | ഫോട്ടോ: രാഹുൽ. ജി. ആർ / മാതൃഭൂമി
മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരിയേയും സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹനെയും ആക്രമിച്ച ഗുണ്ടകളായ അൽത്താഫിനെയും സെയ്തലിയെയും പോലീസ് കസ്റ്റഡിയിലെടുത്തപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഗുണ്ടകളുടെ മർദ്ദനത്തിൽ പരിക്കേറ്റ് കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച മാതൃഭൂമി സ്റ്റാഫ് റിപ്പോർട്ടർ അനിൽ മുകുന്നേരിയിൽ നിന്ന് മൊഴിയെടുക്കുന്ന പോലീസ്. പരിക്കേറ്റ സ്റ്റാഫ് ഫോട്ടോഗ്രാഫർ സുധീർ മോഹൻ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി
ഓൾ ഇന്ത്യ സിവിൽ സർവീസ് മെൻ ആൻഡ് വുമൺ വോളി ബോൾ ടൂർണമെന്റിന്റെ ഉദ്‌ഘാടന ചടങ്ങ് നടന്ന തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ അവതരിപ്പിച്ച ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്ന ഡൽഹിയിൽ നിന്നുള്ള കായിക താരങ്ങൾ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഓൾ ഇന്ത്യ സിവിൽ സർവീസ് മെൻ ആൻഡ് വുമൺ വോളി ബോൾ ടൂർണമെന്റിന്റെ ഉദ്‌ഘാടന ചടങ്ങിൽ മാർച്ച് പാസ്റ്റ് നടത്തുന്ന കേരള ടീം അംഗങ്ങൾക്ക് മന്ത്രി ആന്റണി രാജു സല്യൂട്ട് നൽകുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
കണ്ണൂർ പെരളശ്ശേരിയിൽ എ.കെ.ജി - ഇ എം.എസ് അനുസ്മരണ റാലി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച വി. ടി. വാസുദേവന്റെ 'വി. ടി. ഒരു തുറന്ന പുസ്‌തക' ത്തിന്റെ പ്രകാശനം എൻ. പി. വിജയകൃഷ്‌ണൻ മുംദാസ് സാഹബിന് നൽകി നിർവഹിക്കുന്നു. വി. ടി. വാസുദേവൻ, ഇ. ഡി. ഡേവിസ് തുടങ്ങിയവർ സമീപം | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
ഫെഡറൽ ബാങ്ക് ചാലിയം ശാഖയുടെ CSR പരിപാടിയുടെ ഭാഗമായി മുക്കത്ത്‌കടവ് ഗവൺമെൻറ് എൽ പി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം സജ്ജമാക്കുന്നതിന്റെ ഭാഗമായി സ്‌കൂളിൽ നടന്ന ചടങ്ങ്.
ത്രികക്ഷി കരാർ പ്രകാരമുള്ള ഫണ്ട് ലഭ്യമാക്കുക, പെൻഷൻ ഫണ്ട് സമാഹരണത്തിനുള്ള കടപ്പത്രത്തിന് സർക്കാർ അനുമതി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ. എസ്.ഇ. ബി. പെൻഷനേഴ്‌സ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പട്ടം വൈദ്യുതിഭവന് മുന്നിൽ സംഘടിപ്പിച്ച പെൻഷൻ സംരക്ഷണ ധർണ്ണ മുൻ പ്ലാനിങ് ബോർഡ് അംഗം സി.പി. ജോൺ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ
മാതൃഭൂമി റംസാൻ സപ്ലിമെന്റ് മലപ്പുറത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റിർ പി.വി.നിധീഷിനു നൽകി പ്രകാശനം ചെയ്യുന്നു. മാതൃഭൂമി മാനേജർ സി.സുരേഷ് കുമാർ, അൻവർ മുള്ളമ്പാറ, അജ്മൽ പഴേരി, ഹുസൈൻ ജിഫ്രി തങ്ങൾ എന്നിവർ സമീപം | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി
മാതൃഭൂമി കോഴിക്കോട് ഹെഡ് ഓഫീസ് സന്ദര്‍ശിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭ മലബാര്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ പാക്കോമിയോസ് മെത്രാപ്പോലീത്തക്ക് മാനേജിങ് ഡയറക്ടര്‍ എം.വി ശ്രേയാംസ് കുമാര്‍ പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരം കാണാനെത്തിയവർ | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തില്‍ നിന്ന് | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ഏകദിന മത്സരത്തില്‍ നിന്ന് | ഫോട്ടോ: വി. രമേഷ് / മാതൃഭൂമി
ആനയ്‌ക്ക് മുങ്ങിക്കുളിക്കാൻ പോലും വേണ്ടത്ര വെളളം അവശേഷിക്കാതെ വറ്റിവരണ്ട് നീർച്ചാലുകളായ നിലയിലാണ് പലയിടത്തും കബനി നദി. വയനാടിനോട് ചേർന്ന് കേരള കർണാടക അതിർത്തിയിലെ വനത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
കണ്ണൂർ മൃഗാശുപത്രിയിൽ ഒരുക്കിയ കാത്തിരിപ്പു കേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
മാതൃഭൂമിയുടെ കോഴിക്കോട് ഹെഡ് ഓഫീസ് സന്ദർശിച്ച മലങ്കര ഓർത്തഡോക്‌സ് സഭ മലബാർ ഭദ്രാസനാധിപൻ ഗീവര്‍ഗീസ് മാര്‍ പാക്കോമിയോസ് മെത്രാപ്പോലീത്തക്ക് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി ചന്ദ്രൻ ഉപഹാരം നൽകുന്നു. മാനേജിംഗ് ഡയറക്ടർ എം.വി ശ്രേയാംസ് കുമാർ സമീപം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
ബി. ആൻഡ് ആർ.ഡബ്ള്യു.എഫ്. (ഐ.എൻ.റ്റി.യു.സി.) ന്റെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികളും, പെൻഷൻകാരും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച് യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ബി. ആൻഡ് ആർ.ഡബ്ള്യു.എഫ്. (ഐ.എൻ.റ്റി.യു.സി.) ന്റെ നേതൃത്വത്തിൽ നിർമ്മാണ തൊഴിലാളികളും, പെൻഷൻകാരും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന്റെ മുൻനിര | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ആലപ്പുഴ ഗവ. സ്‌കൂൾ ഓഫ് നഴ്‌സിങ്ങിൽ നടന്ന ജനറൽ നഴ്‌സിങ് വിദ്യാർത്ഥികളുടെ ലാമ്പ് ലൈറ്റിങ്ങ് സെറിമണി | ഫോട്ടോ: വി.പി. ഉല്ലാസ് / മാതൃഭൂമി
അന്താരാഷ്ട്ര ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ചെറുധാന്യ ഭക്ഷ്യ വിഭവ പ്രദർശന മത്സരത്തിന്റെയും സെമിനാറിന്റെയും ഉദ്‌ഘാടനത്തിനെത്തിയ മന്ത്രി വീണാ ജോർജിനെ 'വരക്' എന്ന ചെറുധാന്യം കൊണ്ടുണ്ടാക്കിയ ഇഡ്ഡലി കഴിക്കാൻ ലൂർദ് മാതാ കോളേജിൽ നിന്നുള്ള മത്സരാർത്ഥി ക്ഷണിച്ചപ്പോൾ. വി.കെ. പ്രശാന്ത് എം.എൽ.എ. സമീപം | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനിൽ സെക്യൂരിറ്റി പിൻവലിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
മാർ ജോസഫ് പൗവത്തിൽ പിതാവിന് സംസ്ഥാന സർക്കാരിന്റെ ബഹുമതിയർപ്പിക്കുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
തൃശ്ശൂർ ജില്ലാ കളക്ടർ ആയി ചുമതല ഏൽക്കാനെത്തിയ കൃഷ്‌ണ തേജയെ സ്ഥാനമൊഴിയുന്ന കളക്ടർ ഹരിത വി. കുമാർ സ്വീകരിക്കുന്നു | ഫോട്ടോ: ജെ. ഫിലിപ്പ് / മാതൃഭൂമി
ഹോർട്ടി കോർപ്പിന്റെ ഫ്‌ളവേഴ്സ് കണ്ണൂർ പദ്ധതി പ്രകാരം തായ്ലാന്റിൽ നിന്നും ഇറക്കുമതി ചെയ്ത ഓർക്കിഡുകളുടെ വിതരണം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ആനയിറങ്കൽ ഡാമിൽ ചൊവ്വാഴ്ച രാവിലെ ചക്കകൊമ്പൻ വെള്ളം കുടിക്കാൻ എത്തിയപ്പോൾ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് / മാതൃഭൂമി
അമ്പലപ്പുഴ എസ്.എൻ.ഡി.പി. യൂണിയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി
കണ്ണൂർ ആറളം ഫാമിലെ കാട്ടാന അക്രമങ്ങളിൽ പ്രതിഷേധിച്ച് വെൽഫയർ പാർട്ടി കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
പാലക്കാട് നഗരസഭാ ബജറ്റ് അവതരണത്തിനിടെ നടന്ന പ്രതിഷേധം | ഫോട്ടോ: അരുണ്‍ കൃഷ്ണന്‍കുട്ടി
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ (കോഴിക്കോട് സിറ്റി) ജില്ലാ സമ്മേളനം നോർത്ത് സോൺ ഐ ജി നീരജ് കുമാർ ഗുപ്ത ഉദ്ഘാടനം ചെയ്യുന്നു. സി.ഷൈജു, കെ.ശശികുമാർ, പി.ബിജുരാജ്, എൽ.സുരേന്ദ്രൻ, ആർ.പ്രശാന്ത്, കമ്മീഷണർ രാജ്പാൽ മീണ, സി.ആർ.ബിജു എന്നിവർ മുൻനിരയിൽ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ചൊവ്വാഴ്ച്ച രാവിലെ കോഴിക്കോട് സി.എച്ച്. മേൽപ്പാലത്തിനു മുകളിൽ വെച്ച് ബൈക്കിലിടിച്ച് അപകടത്തിൽപ്പെട്ട ദുബായ് രജിസ്ട്രേഷനുള്ള "മസ്താംങ്ങ് " കാർ റിക്കവറി വാനിൽ ടൗൺ പോലീസ് സ്റ്റേഷനിൽ ഇറക്കിയപ്പോൾ. നാദാപുരം സ്വദേശിയുടെതാണ് കാർ | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
അനാസ്ഥയുടെ പടുകുഴി.......: കോഴിക്കോട് സി.എച്ച്. മേൽപ്പാലത്തിനു താഴെ അരബിന്ദ്ഘോഷ് റോഡിൽ സമീപത്തെ കടയിലേക്ക് വെള്ളത്തിന്റെ പൈപ്പ് ഇടുന്നതിനായി നടു റോഡ് കുഴിച്ച് കുഴി മൂടാതെ നാല് മരക്കൊമ്പുകൾ കുത്തിവെച്ച നിലയിൽ. ഒറ്റ തെരുവു വിളക്കുപോലും കത്താത്ത ഇവിടെ ചൊവ്വാഴ്ച്ച രാത്രി 3 ബൈക്കപകടങ്ങളാണ് ഉണ്ടായത് | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടികൂടിയ കഞ്ചാവ് സീൽ ചെയ്യുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കോട്ടയ്ക്കൽ ആര്യവൈദ്യശാലാ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി വിഘ്നേഷ് ഈശ്വർ അവതരിപ്പിച്ച സംഗീതക്കച്ചേരിയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ റേഷന്‍ വ്യാപാരികള്‍ ഡല്‍ഹിയില്‍ നടത്തുന്ന മാര്‍ച്ചില്‍ കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണന്‍ / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ ബജറ്റ് അവതരണവേളയിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു | ഫോട്ടോ: കെ. സുനില്‍കുമാര്‍, മാതൃഭൂമി
കണ്ണൂർ കോർപ്പറേഷൻ ബജറ്റ് അവതരണവേളയിൽ പ്രതിപക്ഷം പ്രതിഷേധിക്കുന്നു | ഫോട്ടോ: കെ. സുനില്‍കുമാര്‍, മാതൃഭൂമി
കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഡെപ്യൂട്ടി മേയര്‍ കെ.ഷബീന എത്തുന്നു | ഫോട്ടോ: കെ. സുനില്‍കുമാര്‍, മാതൃഭൂമി
എ.കെ.ജി. ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ എ.കെ.ജി. സ്‌ക്വയറില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി.കെ. ശ്രീമതി, എം.വി. ജയരാജന്‍, കെ.കെ. ശൈലജ, പി. ജയരാജന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പുഷ്പ്പാര്‍ച്ചന | ഫോട്ടോ: റിഥിന്‍ ദാമു, മാതൃഭൂമി
സൂര്യ എന്ന കുങ്കിയാനയെ ചിന്നക്കനാലില്‍ എത്തിച്ചപ്പോള്‍ | ഫോട്ടോ: ശ്രീജിത്ത്, മാതൃഭൂമി
അരിക്കൊമ്പനെ പിടിക്കാന്‍ മുത്തങ്ങയില്‍ നിന്നെത്തിച്ച കുങ്കിയാനയെ ചിന്നക്കനാലില്‍ എത്തിച്ചപ്പോള്‍ | ഫോട്ടോ: ശ്രീജിത്ത്, മാതൃഭൂമി
• അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി, സ്പെഷ്യൽ റിക്രൂട്‌മെന്റ് വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിതരായവർക്കുള്ള ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ നൽകുന്നു. മേയർ ആര്യാ രാജേന്ദ്രൻ, മന്ത്രിമാരായകെ.രാധാകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആന്റണി രാജു എന്നിവർ സമീപം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..