മാര്‍ച്ച് 21 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/51

ആര്യവൈദ്യശാലാ വിശ്വംഭരക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി കോട്ടയ്ക്കലിൽ നടക്കുന്ന എക്സ്പോയിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

2/51

കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ അഖിലേന്ത്യാ ഫിഷ് ആൻഡ് ഫിഷറീസ് വർക്കേഴ്സ് ഫെഡറേഷൻ നടത്തുന്ന പാർലമെന്റ് മാർച്ചിനു മുന്നോടിയായി മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) കണ്ണൂർ ആയിക്കരയിൽ സംഘടിപ്പിച്ച ജില്ലാതല ഒപ്പുശേഖരണ ക്യാംപെയ്ൻ സിഐടിയു ജില്ലാ സെക്രട്ടറി കെ.മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/51

കേരള വനം വന്യജീവി വകുപ്പ് വനദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ കണ്ണൂർ റൂറൽ പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും തമ്മിൽ നടന്ന മത്സരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/51

കേരള വ്യാപാരി - വ്യവസായി ഏകോപന സമിതിയുടെ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ അംഗമായിരുന്ന പരേതനായ സലാം പറവണ്ണയുടെ കുടുംബത്തിനുള്ള പത്തുലക്ഷം രൂപ സഹായ ധനം തിരൂർ ചേംബർ ഓഫ് കൊമേഴ്സിൻ്റെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് പി.കുഞ്ഞാവുഹാജി വിതരണം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

5/51

കേരള പുരസ്‌കാരങ്ങളിൽ മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള ശ്രീ' ഏറ്റുവാങ്ങാനെത്തിയ ഗായിക വൈക്കം വിജയലക്ഷ്മി ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനുമൊപ്പം | ഫോട്ടോ: പി.ആർ.ഡി.

6/51

കേരള പുരസ്‌കാരങ്ങളിൽ മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള ശ്രീ' ഗായിക വൈക്കം വിജയലക്ഷ്മിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

7/51

കേരള പുരസ്‌കാരങ്ങളിൽ മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള ശ്രീ' വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/51

കേരള പുരസ്‌കാരങ്ങളിൽ മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള ശ്രീ' ഗോപിനാഥ് മുതുകാടിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം. | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

9/51

കേരള പുരസ്‌കാരങ്ങളിൽ മൂന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള ശ്രീ' ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു) വിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

10/51

കേരള പുരസ്‌കാരങ്ങളിൽ രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള പ്രഭ' നാടക രചയിതാവ് ഓംചേരി എൻ.എൻ പിള്ളക്ക് വേണ്ടി മകൾ ദീപ്തി ഓംചേരി ഭല്ല ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഏറ്റുവാങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

11/51

കേരള പുരസ്‌കാരങ്ങളിൽ രണ്ടാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള പ്രഭ' ടി. മാധവ മേനോന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നൽകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/51

പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ ആദ്യമായി നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങളിൽ ഒന്നാമത്തെ പരമോന്നത സംസ്ഥാന പുരസ്‌കാരമായ 'കേരള ജ്യോതി' സാഹിത്യകാരൻ എം.ടി വാസുദേവൻ നായർക്ക് വേണ്ടി മകൾ അശ്വതി വി. നായർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഏറ്റുവാങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/51

വയനാട് വള്ളിയൂർക്കാവ് ആറാട്ട് ഉത്സവം കൊടിയേറിയപ്പോൾ. ഉത്സവം തുടങ്ങി ഏഴാം ദിവസമാണ് കൊടിയേറ്റം നടക്കുക | ഫോട്ടോ: പി. ജയേഷ്‌ / മാതൃഭൂമി

14/51

അഞ്ചാലുംമൂട്ടിൽ കോർപ്പറേഷൻ സോണൽ ഓഫീസിൽ തരംതിരിച്ച പ്ലാസ്റ്റിക്‌ ശേഖരണത്തിലുണ്ടായ തീപ്പിടുത്തത്തിൽ പുകഞ്ഞുകൊണ്ടിരുന്ന പ്ളാസ്റ്റിക്‌ മാലിന്യങ്ങൾ വാരിവിതറിയിരിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

15/51

അഞ്ചാലുംമൂട്ടിൽ കോർപ്പറേഷൻ സോണൽ ഓഫീസിൽ തരംതിരിച്ച പ്ലാസ്റ്റിക്‌ ശേഖരണത്തിലുണ്ടായ തീപ്പിടുത്തത്തിൽ പുകഞ്ഞുകൊണ്ടിരുന്ന മുറിക്കുള്ളിൽനിന്നും പ്ളാസ്റ്റിക്‌ മാലിന്യചാക്കുകൾ നീക്കം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

16/51

പൈങ്കുനി ഉത്സവത്തോടനുബന്ധിച്ച്‌ പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നടന്ന മണ്ണുനീർകോരൽ ചടങ്ങ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/51

മലപ്പുറം ജില്ലാ ക്ഷയരോഗദിനാചരണം ജില്ലാ കളക്ടർ വി.ആർ.പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

18/51

മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ച വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടത്തിനെ അംഗങ്ങൾ അഭിനന്ദിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

19/51

വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് എക്‌സ് സർവ്വീസസ് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

20/51

ലൈഫ് മിഷൻ കേസിൽ കൊച്ചിയിൽ ഇ ഡി അറസ്റ്റു ചെയ്ത നിർമാണ കരാറുകാരനായ സന്തോഷ് ഈപ്പനെ കോടതിയിൽ ഹാജരാക്കുന്നതിന് മുൻപായി വൈദ്യപരിശോധനക്കായി കൊണ്ടുവന്നപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

21/51

ബൊമ്മൻ ബെല്ലി ദമ്പതിമാർ തൃശ്ശൂർ ടോംയാസ് പരസ്യ ഏജൻസിയുടെ സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാൻ തൃശ്ശൂരിൽ എത്തിയപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

22/51

ആലപ്പുഴ നഗരസഭാ ബജറ്റ്വൈ സ് ചെയര്‍മാന്‍ പി.എസ്.എം.ഹുസൈന്‍ അവതരിപ്പിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

23/51

പ്ലാച്ചിമട ജനതയ്ക്ക് സർക്കാർ കണക്കാക്കിയ 216 കോടി രൂപ നഷ്ട പരിഹാരം ഉടൻ നൽകുക, കേന്ദ്ര കേരള സർക്കാരുകൾ നിയമനിർമ്മാണ നടപടികൾ വേഗം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊക്ക കോള വിരുദ്ധ സമര സമിതി -സമര ഐക്യദാർഢ്യ സമിതിയുടെയും ആഭിമുഖ്യത്തിൽ പ്ലാച്ചിമട ഊരുമൂപ്പൻമാരും ഊരാളുകളും നടത്തിയ സെക്രട്ടേറിയറ്റ്‌ ധർണ്ണ ഡോ.പി .വി രാജഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

24/51

കോഴിക്കോട്ടെ കോം ട്രസ്റ്റും സ്വത്തും കെട്ടിടവും ഏറ്റെടുത്ത സർക്കാർ നടപടി പൂർത്തീകരിക്കുക, ഭൂമി കൈയേറ്റം തടയുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കോം ട്രസ്റ്റ് വിവിങ്ങ് ഫാക്ടറി തൊഴിലാളി കൂട്ടായ്മ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/51

വയനാട്ജില്ലയിലെ മാതൃഭൂമി - കെ സി എഫ് "എന്റെവീട് " പദ്ധതിയിൽ താക്കോൽ കൈമാറ്റച്ചടങ്ങിനു എത്തിയ ജില്ലാ കളക്ടർ രേണുരാജിന് ആസിയ മധുരം നൽകുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

26/51

വയനാട്ജില്ലയിലെ മാതൃഭൂമി - കെ സി എഫ് "എന്റെവീട് " പദ്ധതിയിൽ താക്കോൽ കൈമാറ്റച്ചടങ്ങിനു മുഖ്യാതിഥിയായി എത്തിയ സിനിമാതാരം സിബിൻ ജോസിനെ പൂച്ചെട്ടി നൽകി ആസിയ സ്വീകരിക്കുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

27/51

മാതൃഭൂമി - കെ സി എഫ് "എന്റെവീട് " പദ്ധതിയിൽ താക്കോൽ കൈമാറാൻ എത്തിയ ജില്ലാ കളക്ടർ രേണുരാജിനെ ആസിയ പൂച്ചെട്ടി നൽകി സ്വീകരിക്കുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

28/51

അഞ്ചാലുംമൂട്ടിൽ കോർപ്പറേഷൻ സോണൽ ഓഫീസിൽ തരംതിരിച്ച പ്ലാസ്റ്റിക്‌ ശേഖരണത്തിലുണ്ടായ തീപ്പിടുത്തത്തിൽ പുകഞ്ഞുകൊണ്ടിരുന്ന തീ കെടുത്താനുള്ള അഗ്നിശമനസേനാംഗങ്ങളുടെ ശ്രമം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

29/51

മാതൃഭൂമി - കെ സി എഫ് "എന്റെവീട് " പദ്ധതിയിൽ വയനാട്ജില്ലയിലെ ആസിയക്ക് ജില്ലാ കളക്ടർ രേണുരാജ് താക്കോൽ കൈമാറുന്നു | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

30/51

എറണാകുളം ജവഹർ നഗർ റോഡിലെ ഫുട്ട്പാത്തിൽ നീക്കം ചെയ്യാതെ കിടക്കുന്ന മാലിന്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

31/51

കൊല്ലം അഞ്ചാലുംമൂട്ടിൽ കോർപ്പറേഷൻ സോണൽ ഓഫീസിലെ പ്ലാസ്റ്റിക്‌ മാലിന്യശേഖര കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

32/51

അന്തരിച്ച കെ.പി ദണ്ഡപാണിക്ക്‌ മാതൃഭൂമി ജോയിന്റ് മാനേജിങ് എഡിറ്റര്‍ പി.വി നിധീഷ് അന്ത്യോപചാരം അര്‍പ്പിക്കുന്നു. ഫോട്ടോ: ടികെ പ്രദീപ് കുമാര്‍

33/51

കൊല്ലം അഞ്ചാലുംമൂട്ടിൽ കോർപ്പറേഷൻ സോണൽ ഓഫീസിലെ പ്ലാസ്റ്റിക്‌ മാലിന്യശേഖര കേന്ദ്രത്തിലുണ്ടായ തീപ്പിടിത്തം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

34/51

അഡ്വ. കെ.പി. ദണ്ഡപാണിയുടെ മൃദേഹം കൊച്ചിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ മന്ത്രി പി രാജീവും ഭാര്യ വാണി കേസരിയും അന്തിമോപചാരം അര്‍പ്പിക്കുന്നു | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

35/51

മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് ഇസ്മയിൽ മൂത്തേടം അവതരിപ്പിക്കുന്നു | ഫോട്ടോ: കെ.ബി. സതീഷ്‌കുമാർ / മാതൃഭൂമി

36/51

ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ ജീവൻരക്ഷാ യാത്ര | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

37/51

തദ്ദേശ സ്ഥാപനങ്ങളിലൂടെ സെസ്സ് പിരിച്ചെടുക്കുവാനുള്ള എൽ .ഡി .എഫ് സർക്കാർ തീരുമാനം നടപ്പിലാക്കുന്ന, ഒരു ക്ഷേമനിധി പെൻഷനും സാമൂഹ്യ ക്ഷേമ പെൻഷൻ പകുതിയും എന്നത് പുനഃസ്ഥാപിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ ഐ ടി യു സി നിർമ്മാണ തൊഴിലാളികൾ സെക്രട്ടേറിയറ്റിന്‌ മുന്നിൽ ആരംഭിച്ച പഞ്ചദിന സത്യാഗ്രഹം എ ഐ ടി യു സി സംസ്ഥാന ജനറൽ സെക്രട്ടറി കെ .പി രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

38/51

തിരുനക്കര പൂരത്തിന്റെ ജനത്തിരക്ക് | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

39/51

പ്രതിപക്ഷാവകാശങ്ങൾ ഹനിക്കുന്നു എന്നാരോപിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എം.എൽ.എ.മാർ നിയമസഭ ബഹിഷ്കരിച്ച് പുറത്തേയ്ക്ക് വന്നപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/51

കേരള മീഡിയ അക്കാദമിയുടെ പൊതു ഗവേഷണത്തിനുള്ള ഫെലോഷിപ് മാതൃഭൂമി സീനിയർ റിപ്പോർട്ടർ ടി. ജെ. ശ്രീജിത്ത് മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്നും ഏറ്റുവാങ്ങുന്നു. പി.കെ. രാജശേഖരൻ, അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു എന്നിവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

41/51

കേരള മീഡിയ അക്കാദമിയുടെ സൂക്ഷ്മ ഗവേഷക ഫെലോഷിപ്പ് മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ ഒ.കെ മുരളി കൃഷണന്‍ മന്ത്രി കെ.എൻ. ബാലഗോപാലിൽ നിന്നും ഏറ്റുവാങ്ങുന്നു. പി.കെ. രാജശേഖരൻ, അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് തുടങ്ങിവയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

42/51

അന്താരാഷ്ട്ര വനദിനാചരണത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകു്പ്പ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം പാലക്കാട് ചെറിയകോട്ടമൈതാനത്ത് നടത്തിയ തെരുവോര ചിത്രരചനയില്‍ നിന്ന്‌ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി

43/51

കാസർകോട് കസബ കടപ്പുറം കുറുംബാ ഭഗവതി ക്ഷേത്രം ഭരണി ഉത്സവത്തിന് തുടക്കം കുറിച്ച് ചൊവ്വാഴ്ച പുലർച്ചെ നടന്ന കൊടിയേറ്റ് | ഫോട്ടോ: എൻ. രാമനാഥ്‌പൈ / മാതൃഭൂമി

44/51

പാചക വാതകത്തിന് 350 രൂപ വര്‍ദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കാസര്‍കോട് നടത്തിയ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് | ഫോട്ടോ: എൻ. രാമനാഥ്‌പൈ / മാതൃഭൂമി

45/51

കണ്ണൂർ ജില്ലാ പഞ്ചായത്തും സാമൂഹ്യനീതി വകുപ്പും ചേർന്ന് ശിക്ഷക് സദനിൽ സംഘടിപ്പിച്ച വയോജന കലാമേള ജില്ലാ പഞ്ചായത്തിലെ മുതിർന്ന അംഗങ്ങൾ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

46/51

കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 14-ാം പഞ്ചവത്സരപദ്ധതി വികസന സെമിനാര്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

47/51

വയനാട് ചുരത്തിൽ ഇന്ന് വെളുപ്പിന് 6-ാം വളവിൽ ഉണ്ടായ ലോറി അപകടം | ഫോട്ടോ: പി.പ്രമോദ്‌ കുമാർ / മാതൃഭൂമി

48/51

വനം വന്യജീവി വകുപ്പിന്റെ വനമിത്ര പുരസ്കാരം മാതൃഭൂമി സീഡിന് വേണ്ടി ആലപ്പുഴ യുണിറ്റ് മാനേജർ മനീഷ് കുമാർ നഗരസഭാ അധ്യക്ഷ സൗമ്യ രാജിൽ നിന്ന് ഏറ്റുവാങ്ങുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

49/51

അന്തരിച്ച റിട്ട അഡ്വ ജനറൽ ദണ്ഡപാണിയുടെ മൃതദേഹം കൊച്ചിയിലെ വസതിയിൽ | ഫോട്ടോ: ബി. മുരളികൃഷ്ണൻ / മാതൃഭൂമി

50/51

മൃഗസംരക്ഷണ വകുപ്പിന്റെ ആംബുലേറ്ററി ഡിസ്പെൻസറി പദ്ധതിയുടെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം ജില്ലാ ഓഫീസർ എസ് .ജെ. രേഖ കണ്ണൂർ തെക്കി ബസാറിൽ നിർവ്വഹിച്ച് പരിശോധന നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/51

കോഴിക്കോട് കൊയിലാണ്ടി നന്തിയിലെ ഫാരിസ് അബൂബക്കറിന്റെ വസതിയിൽ റെയ്ഡിനെത്തിയ ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ

Content Highlights: news in pics march 21

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Kannur

38

ജൂണ്‍ 2 ചിത്രങ്ങളിലൂടെ

Jun 2, 2023


tvm

39

ജൂണ്‍ ഒന്ന്‌ ചിത്രങ്ങളിലൂടെ

Jun 1, 2023


tvm

33

മേയ് ആറ് ചിത്രങ്ങളിലൂടെ

May 6, 2023

Most Commented