ജൂണ്‍ 5 ചിത്രങ്ങളിലൂടെ


1/51

കേരള ക്രിമിനൽ ജുഡീഷ്യൽ സ്റ്റാഫ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി യാത്രയയപ്പ് സമ്മേളനം പ്രിൻസിപ്പൽ ഡിസ്ട്രിക്ട്, സെഷൻസ് ജഡ്ജി ജോബിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനീറ്റ് ജോസഫ് (തലശ്ശേരി), ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. അമ്പിളി (കണ്ണൂർ), ഇ.പി.ഹംസ കുട്ടി, വി.സി. ജയരാജൻ തുടങ്ങിയവർ വേദിയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/51

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ അക്രമം നടത്തിയ പശുവിനേയും മറ്റൊന്നിനെയും അഗ്നിരക്ഷ സേനയും നാട്ടുകാരും ചേർന്ന് പിടിച്ചു കെട്ടിയിട്ട നിലയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/51

കോഴിക്കോട്‌ കെ.പി.കേശവമേനോൻ ഹാളിൽ നടന്ന മാതൃഭൂമി സീഡ് 2022-2023 അധ്യയന വർഷത്തെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ നടന്ന ഹരിത കാവ്യ സംഗീത സദസിൽ ഡോ.മണക്കാല ഗോപാലകൃഷ്ണൻ സംഗീതാവിഷ്‌കാരം നടത്തുന്നു. മൃദംഗം നാഞ്ചിൽ എ.ആർ.അരുൺ, വീണ പ്രൊഫ.വി.സൗന്ദരരാജൻ, പുല്ലാങ്കുഴൽ ചേർത്തല വിവേക് ആർ ഷേണായി എന്നിവർ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/51

കോഴിക്കോട്‌ കെ.പി.കേശവമേനോൻ ഹാളിൽ നടന്ന മാതൃഭൂമി സീഡ് 2022-2023 അധ്യയന വർഷത്തെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ്, അസി. ഡയറക്ടർ കൃഷി വകുപ്പ് അനിത പാലേരി, ഡി.എം.ഒ. പീയൂഷ് നമ്പൂതിരിപ്പാട്, ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ആൻഡ് റീജിയണൽ ഹെഡ് ഫെഡറൽ ബാങ്ക് കോഴിക്കോട് ടി.എസ്.മോഹനദാസ്, സബ് കളക്ടർ വി. ചെൽസാ സിനി, മാതൃഭൂമി ചെയർമാൻ ആൻഡ് മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ, സോഷ്യൽ ഫോറസ്ട്രി വിഭാഗം എ.സി.എഫ്. എം.ജോഷിൽ, ഷീജാ ജോയ് എന്നിവർക്കൊപ്പം തൈകളുമായി കുട്ടികൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/51

പാലക്കാട്‌ മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിൽ നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ എ. പ്രഭാകരൻ എം.എൽ.എ. വൃക്ഷത്തൈ നടുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

6/51

പാലക്കാട്‌ മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിൽ നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിൽ കമാൻഡന്റ് അജിത്കുമാർ വൃക്ഷത്തൈ നടുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

7/51

പാലക്കാട്‌ മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിൽ നടന്ന ലോക പരിസ്ഥിതി ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ ജില്ലാ കളക്ടർ മൃൺമയി ജോഷി വൃക്ഷത്തൈ നടുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

8/51

പാലക്കാട്‌ മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനിൽ നടന്ന ലോക പരിസ്ഥിതി ദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ വി.കെ.ശ്രീകണ്ഠൻ എം.പി വൃക്ഷത്തൈ നടുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

9/51

പാലക്കാട് മുണ്ടൂരിൽ നടന്ന മുണ്ടൂർ കൃഷ്ണൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ സാഹിത്യകാരൻ സി.പി. ചിത്രഭാനു സംസാരിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

10/51

പാലക്കാട് മുണ്ടൂരിൽ നടന്ന മുണ്ടൂർ കൃഷ്ണൻകുട്ടി അനുസ്മരണ സമ്മേളനം എ.പ്രഭാകരൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

11/51

പാലക്കാട് മുണ്ടൂരിൽ നടന്ന മുണ്ടൂർ കൃഷ്ണൻകുട്ടി അനുസ്മരണ സമ്മേളനത്തിൽ എ. പ്രഭാകരൻ എം.എൽ.എ കഥാകൃത്ത് ഇ.സന്തോഷ്കുമാറിന് പുരസ്കാരം നൽകുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

12/51

നീലേശ്വരം മന്ദംപുറത്ത് കാവിലെ കലശോത്സവത്തിന്റെ ഭാഗമായി കലശകുംഭവും നടയിൽ ഭഗവതി കൈക്കളോൻ, ക്ഷേത്രപാലകൻ, കാളരാത്രി എന്നീ തെയ്യങ്ങളും ക്ഷേത്രപ്രദക്ഷിണം വെയ്ക്കുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

13/51

നീലേശ്വരം മന്ദംപുറത്ത് കാവിലെ കലശോത്സവത്തിന്റെ ഭാഗമായി കലശകുംഭം ഭക്തജനങ്ങൾക്ക് നടുവിലൂടെ കൊണ്ടു പോകുന്നു | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

14/51

ലോക പരിസ്ഥിതി ദിനത്തിൽ മലപ്പുറം മാണൂർ മാസ്‌ക് ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ വൃക്ഷതൈ വിതരണോദ്‌ഘാടനം വാർഡ് അംഗം കെ.കെ. രാജൻ നിർവഹിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/51

പഴയപടി തന്നെ... മലപ്പുറം കുന്നുമ്മൽ പെരിന്തൽമണ്ണ റോഡിൽ നടപ്പാതയിൽ പ്ലാസ്റ്റിക് കവറുകളിലാക്കി മാലിന്യം തള്ളിയ നിലയിൽ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/51

ശാസ്ത്രവേദി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലോകപരിസ്ഥിതി ദിനചാരണവും, പരിസ്ഥിതി വാരാചരണവും ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/51

ഭാരതീയ വേലൻ സർവ്വീസ് സൊസൈറ്റിയുടെ എട്ടാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ നിയമസഭാ ഡെപ്യൂട്ടീ സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/51

തിരൂർ തുഞ്ചൻപറമ്പിൽ നഗരസഭയുടെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ വൃക്ഷ തൈ നടാൻ വന്ന എൻ.സി.സി കാഡറ്റുകൾ പ്രതീകാത്മകമായി വടവൃക്ഷത്തിന് ചുറ്റും കാവലാളായപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

19/51

ലോക പരിസ്ഥിതി ദിനത്തിൽ കണ്ണൂർ മുതുകുറ്റി യു.പി.സ്കൂൾ സീഡ് ക്ലബ്ബംഗങ്ങൾ നടത്തിയ തോട് നടത്തം പരിപാടി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

20/51

യു.പി.എസ്.സി സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ കഴിഞ്ഞ്‌ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് പുറത്തേക്ക് വരുന്ന ഉദ്യോഗാർത്ഥികൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/51

ഹരിയാനയിലെ പഞ്ചഗുളയിൽ നടക്കുന്ന ഖേലോ ഇന്ത്യാ യൂത്ത് ഗെയിംസിൽ കളരിപ്പയറ്റ് മത്സരത്തിൽ കേരളാ ടീമിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കുന്ന ടീമിന് തിരൂർ റെയിൽവേ സ്റ്റേഷനിൽ മലപ്പുറം ജില്ലാ കളരിപ്പയറ്റ് അസോസിയേഷൻ യാത്രയയപ്പ്‌ നൽകിയപ്പോൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

22/51

പരിസ്ഥിതി ദിനത്തില്‍ ഹീല്‍ ദൈ തൃശ്ശൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ സിവില്‍ സ്റ്റേഷന്‍ പരിസരം വൃത്തിയാക്കാനിറങ്ങിയപ്പോള്‍ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

23/51

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ STO രാമമൂർത്തിയിൽ നിന്നും ചലച്ചിത്ര പിന്നണി ഗായകനും, പരിസ്ഥിതി പ്രവർത്തകനുമായ പട്ടം സനിത്ത് വൃക്ഷ തൈ ഏറ്റുവാങ്ങുന്നു.

24/51

സി.വി. രാമൻപിള്ള നാഷണൽ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന ജന്മവാർഷികാചരണത്തിൽ തിരുവനന്തപുരം പബ്ലിക് ലൈബ്രറി വളപ്പിലെ സി.വി. രാമൻപിള്ളയുടെ പ്രതിമയിൽ ചെറുമകൾ റോസ്‌കോട്ട് സുശീലാ ബായി പുഷ്പാർച്ചന നടത്തുന്നു. ജോർജ് ഓണക്കൂർ, മധുസൂദനൻ നായർ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

25/51

പുതിയ ഔദ്യോഗിക വസതിയിലേക്ക് താമസം മാറിയ കൃഷിമന്ത്രി പി. പ്രസാദിനെ ശനിയാഴ്ച രാവിലെ വിതുരയിലെ ഗോത്രവര്‍ഗ വിഭാഗത്തിലുള്ളവര്‍ കാര്‍ഷികവിളകളുമായി കാണാനെത്തിയപ്പോള്‍. അവര്‍ കൊണ്ടുവന്ന പ്രത്യേക ഇനം കൈതച്ചക്ക മുറിച്ച് എല്ലാവര്‍ക്കും പങ്കിട്ടായിരുന്നു മന്ത്രിയുടെ ഗൃഹപ്രവേശം. മന്ത്രിയായപ്പോള്‍ ഔദ്യോഗിക വസതി അനുവദിച്ചിരുന്നെങ്കിലും അറ്റകുറ്റപ്പണി കാരണം ഒരു വര്‍ഷമായി ഗസ്റ്റ് ഹൗസിലും ഫ്‌ളാറ്റിലുമായിരുന്നു മന്ത്രിയുടെ താമസം.

26/51

പീപ്പിൾസ് ഗ്രീൻ റെസ്റ്റ്‌ ഹൗസ് പദ്ധതിയുടെ ഭാഗമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ് തിരുവനന്തപുരം തൈക്കാട് റെസ്റ്റ് ഹൗസിൽ വൃക്ഷത്തൈ നട്ട് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

27/51

എൻ.ജെ. നായർ - വിജയലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റ് വാർഷികാഘോഷം പാലക്കാട്ട്‌ മുതിർന്ന അഭിഭാഷകൻ പി.ബി.മേനോൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

28/51

പാലക്കാട് ബി.ഇ.എം ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണ പരിപാടിയിൽ എൻവയോൺമെന്റൽ എഞ്ചിനീയർ എം.എൻ.കൃഷ്ണൻ സെമിനാർ അവതരിപ്പിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

29/51

എൻ.എ.പി.എം പാലക്കാട് സംഘടിപ്പിച്ച പശ്ചിമഘട്ട സംരക്ഷണ ദിനാചരണം കൺവീനർ വിളയോടി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/51

അന്തരിച്ച കോൺഗ്രസ്സ് നേതാവ് പ്രയാർ ഗോപാലകൃഷ്ണന്റെ മൃതദേഹം കൊല്ലം ഡി സി സി ഓഫീസിൽ പൊതുദർശനത്തിനു വെച്ചപ്പോൾ മന്ത്രി ചിഞ്ചുറാണി ആദരാഞ്ജലികളർപ്പിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

31/51

അന്തരിച്ച കോൺഗ്രസ്സ് നേതാവ് പ്രയാർ ഗോപാലകൃഷ്ണന്റെ മൃതദേഹം കൊല്ലം ഡി സി സി ഓഫീസിൽ പൊതുദർശനത്തിനു വെച്ചപ്പോൾ രമേശ് ചെന്നിത്തല ആദരാഞ്ജലികളർപ്പിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

32/51

കൊല്ലം വള്ളികീഴ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ ഇരട്ടക്കുട്ടികൾ സ്കൂളിൽ ഒത്തു ചേർന്നപ്പോൾ | ഫോട്ടോ: സി.ആർ.ഗിരീഷ്‌കുമാർ / മാതൃഭൂമി

33/51

വാല്യുബിൾ ഇന്ത്യൻ പ്രോപ്പർട്ടി മീഡിയേറ്റേർസ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് ലക്ഷ്മണൻ ചാല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

34/51

കളരിപ്പണിക്കർ ഗണക കണിശ യുവജന സഭ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പരിസ്ഥിതി ദിനാഘോഷ ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ വൃക്ഷ​ത്തൈ നടുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

35/51

കോഴിക്കോട്ട്‌ സീഡ് സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഡോ.വി.പി ജോയ് രചിച്ച കവിതകൾ മണക്കാല ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ അരങ്ങേറിയപ്പോൾ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

36/51

സീഡ് 14 -ാം വർഷത്തെ സംസ്ഥാനതല ഉദ്‌ഘാടനം കോഴിക്കോട് വെച്ച് ചീഫ് സെക്രട്ടറി ഡോ.വി.പി. ജോയ് നിർവ്വഹിക്കുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

37/51

മാതൃഭൂമി സീഡ് കണ്ണൂർ ജില്ലാതല ഉദ്ഘാടന ചടങ്ങിൽ വനം വകുപ്പ് വടക്കൻ മേഖല മുഖ്യ വനപാലകൻ ഡി.കെ വിനോദ് കുമാർ പരിസ്ഥിതി ദിന സന്ദേശം നൽകുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/51

കെ.എസ്.എഫ്.ഇ. സ്റ്റാഫ് അസോസിയേഷൻ സി.ഐ.ടി.യു. കണ്ണൂർ ജില്ലാ സമ്മേളനം സി.ഐ.ടി.യു. കണ്ണൂർ ജില്ലാ സെക്രട്ടറി കെ.അശോകൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

39/51

വനം വന്യജീവി വകുപ്പിന്റെ വൃക്ഷസമൃദ്ധി പദ്ധതി പിണറായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍ കുമാര്‍\മാതൃഭൂമി

40/51

'ഞങ്ങളും കൃഷിയിലേക്ക് - ഒരു തൈ നടാം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്‌ തൈ നട്ട് നടൻ മമ്മൂട്ടി നിർവഹിക്കുന്നു.

41/51

കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍ സി.ഐ. ടി.യു. സമ്മേളനം കണ്ണൂരില്‍ സി.ഐ. ടി.യു. സംസ്ഥാന സമിതി സെക്രട്ടറി കെ.എന്‍.ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

42/51

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷന്‍ ചില്‍ഡ്രന്‍ ആന്റ് പോലീസിന്റെ ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കക്കാട് കോര്‍ജാന്‍ യു.പി.സ്‌കൂളില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ ടൗണ്‍ സബ് ഇന്‍സ്‌പെക്ടര്‍ സി.എച്ച്‌. നസീബ് വൃക്ഷ​ത്തൈ നടുന്നു | ഫോട്ടോ: റിദിന്‍ ദാമു / മാതൃഭൂമി

43/51

ലോക പരിസ്ഥിതി ദിനത്തിൽ കണ്ണൂർ ഡി.സി.സി. ഓഫീസിൽ പ്രസിഡന്റ് മാർട്ടിൻ ജോർജ് വൃക്ഷത്തൈ നടുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

44/51

ലോക പരിസ്ഥതി ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂര്‍ സൈക്ലിംഗ് ക്ലബ്ബും ജില്ലാ മെഡിക്കല്‍ ഓഫീസും ചേര്‍ന്ന് കണ്ണൂരില്‍ സംഘടിപ്പിച്ച സൈക്ലത്തോണ്‍ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പങ്കെടുത്തപ്പോള്‍. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

45/51

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള വൃക്ഷസമൃദ്ധി പദ്ധതി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ എ.കെ.ശശീന്ദ്രന്‍, എം.വി.ഗോവിന്ദന്‍ എന്നിവരോടൊപ്പം ഞാവല്‍ മരത്തിന് വെള്ളമൊഴിക്കുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

46/51

മാതൃഭൂമി സീഡ് കണ്ണൂര്‍ ജില്ലാതല ഉദ്ഘാടനവും പ്രകൃതി ചിത്ര പ്രദര്‍ശനവും ചൊവ്വ ധര്‍മ്മസമാജം യു.പി.സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വ്വഹിക്കുന്നു ഡി.ഡി. ഇ മനോജ് മണിക്കൂര്‍ സി.സി.എഫ് വിനോദ് കുമാര്‍ ഡി.കെ. തുടങ്ങിയവര്‍ സമീപം. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

47/51

പരിസ്ഥിതി ദിനത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ വൃക്ഷത്തൈ നടുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

48/51

ലോക പരിസ്ഥിതി ദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് കെ-റെയില്‍ കുറ്റിയിട്ട സ്ഥലത്ത് തൈ നടുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

49/51

പ്രകൃതിയുടെ അനുഗ്രഹങ്ങളിലൊന്നാണ് മഴ. നിലത്ത് വീണുകിടക്കുന്ന ചെറിയൊരു ഇലയില്‍ പതിച്ച മഴത്തുള്ളി സ്ഫടികംപോലെ തിളങ്ങുന്നു. കോഴിക്കോട് പാളയത്തുനിന്നുള്ള കാഴ്ച. ഫോട്ടോ - സാജന്‍ വി. നമ്പ്യാര്‍\മാതൃഭൂമി

50/51

ഗ്രീന്‍ ജമ്പ് ... എറണാകുളം കോതമംഗലം എം.എ. കോളേജില്‍ ആരംഭിച്ച കേരള കോളേജ് ഗെയിംസില്‍ കോലഞ്ചേരി സെയ്ന്റ് പീറ്റേഴ്സ് കോളേജിലെ ദിവ്യ മോഹന്‍ പോള്‍ വാള്‍ട്ടില്‍ റെക്കോഡോടെ സ്വര്‍ണം നേടുന്ന ദൃശ്യം ഗ്രൗണ്ടിലെ മരച്ചില്ലകള്‍ക്കിടയിലൂടെ |ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

51/51

കൊല്ലം വള്ളിക്കീഴ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഇരട്ടക്കുട്ടികളുടെ സംഘം ഒത്തുചേർന്നപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Dravid jumps with delight as Rishabh Pant scored hundred

1 min

ഋഷഭ് പന്തിന്റെ സെഞ്ചുറിയില്‍ സന്തോഷത്താല്‍ മതിമറന്ന് ദ്രാവിഡ്; ദൃശ്യങ്ങള്‍ വൈറല്‍

Jul 1, 2022


Nupur Sharma

1 min

ഉത്തരവാദി നിങ്ങളാണ്, രാജ്യത്തോട് മാപ്പ് പറയണം: നൂപുര്‍ ശര്‍മയോട് സുപ്രീംകോടതി

Jul 1, 2022


alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022

Most Commented