ജൂണ്‍ 30 ചിത്രങ്ങളിലൂടെ


1/56

ശക്തമായ മഴ കാരണവും തിരൂർ റെയിൽവേ മേൽപ്പാലത്തിന്റെ സമീപന റോഡു പണി നടക്കുന്നതിനാലും തിരൂർ നഗരത്തിലുണ്ടായ ഗതാഗത കുരുക്ക് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

2/56

ജി.എസ്.ടി കൗൺസിലിന്റെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാര വ്യവസായ സമിതി ജില്ലാ കമ്മിറ്റി പത്തനംതിട്ട ജി.എസ്.ടി ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും ജില്ലാ സെക്രട്ടറി റോഷൻ ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

3/56

സന്തോഷ് ട്രോഫി ഫുട്‍ബോൾ ജേതാക്കളായ കേരള ടീമിന് ആദരവ് അർപ്പിക്കാൻ ചേർന്ന ചടങ്ങിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ടീം അംഗങ്ങളെ ഹസ്‌തദാനം ചെയ്ത് സ്വീകരിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

4/56

സന്തോഷ് ട്രോഫി ഫുട്‍ബോൾ ജേതാക്കളായ കേരള ടീമിന് ആദരവ് അർപ്പിക്കാൻ ചേർന്ന ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ ആദരവ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങിയ ടീം അംഗങ്ങൾ മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കുമൊപ്പം ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

5/56

സന്തോഷ് ട്രോഫി ഫുട്‍ബോൾ ജേതാക്കളായ കേരള ടീമിന് ആദരവ് അർപ്പിക്കാൻ ചേർന്ന ചടങ്ങിൽ ടീം ക്യാപ്റ്റൻ ജിജോ ജോസഫ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും ആദരവ് ഏറ്റുവാങ്ങുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/56

മലപ്പുറം കളക്ടറേറ്റിൽ നടന്ന ബാലാവകാശ കമ്മീഷൻ സിറ്റിങിൽ ചെയർമാൻ കെ.വി മനോജ് കുമാർ പരാതികൾ കേൾക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/56

കിസാൻ സമ്മാൻ നിധി ഇടതുപക്ഷ സർക്കാർ അട്ടിമറിക്കുന്നു എന്നാരോപിച്ച് കർഷക മോർച്ച മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലാ ക്യഷി ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/56

തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് എൻ.എൽ.സി. മലപ്പുറത്ത് നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി നാസർ അത്താപ്പ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/56

ജില്ലയിലെ ഉപരിപഠന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ സംസ്ഥാന ജോ. സെക്രട്ടറി ആഷിഖ് കുഴിപ്പുറം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/56

കെ.എസ്.ആർ.ടി.സി. ആസ്ഥാനം മലപ്പുറത്ത് നിന്ന് മാറ്റുന്നതിനെതിരേ മലപ്പുറം ഡിപ്പോയ്ക്കകത്ത് പ്രതിഷേധിച്ച മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/56

വ്യാഴാഴ്ച ഇടതടവില്ലാത്ത മഴയായിരുന്നു. ചിലനേരങ്ങളിൽ ചാറ്റലായും ചില നേരങ്ങളിൽ തകർത്ത് പെയ്തും. മലപ്പുറത്ത് നിന്നുള്ള മഴക്കാഴ്ച | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/56

തിരുവനന്തപുരം കോട്ടയ്ക്കകം മാർഗിയിൽ നടന്ന ഉത്തരാസ്വയംവരം കഥകളിയിൽ കലാമണ്ഡലം (മാർഗി ) ബാലസുബ്രഹ്മണ്യൻ ദുര്യോധനനായും കലാമണ്ഡലം അതുൽ ഭാനുമതിയായും അരങ്ങിലെത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

13/56

പട്ടികജാതി കുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പട്ടികജാതി ക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയിൽ നടന്ന മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

14/56

പത്തനംതിട്ട മിനി സിവിൽസ്റ്റേഷന്‌ മുന്നിൽ നടത്തിയ പ്രകടനം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

15/56

പത്തനംതിട്ട ഓമള്ളൂർ ക്ഷേത്രത്തിന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

16/56

ടീസ്റ്റ സെതിൽ വാദിനെയും ആർ ബി ശ്രീകുമാറിനെയും വിട്ടയ്ക്കുക എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിൽ തിരുവനന്തപുരം ഐക്യദാർഢ്യ കൂട്ടായ്മ നടത്തിയ പ്രതിഷേധ കൂട്ടായ്‌മ സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

17/56

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ ആരംഭിച്ച "ഞാറ്റുവേല പൈതൃകോത്സവം" ഇടുക്കി കോഴിമല രാജാവ് രാജൻ രാമൻ മന്നാൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

18/56

പത്തനംതിട്ട ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക ഭക്ഷ്യസുരക്ഷാ ദിനാചരണത്തിനോട് അനുബന്ധിച്ച് ഏകാരോഗ്യം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജില്ലാതല സെമിനാർ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/56

അമിതമായി വൈദ്യുതി ചാർജ്ജ് വർധിപ്പിച്ച സർക്കാർ നടപടിക്കെതിരെ പത്തനംതിട്ട മലയാലപ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പഴ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/56

കോഴിക്കോട് ടൗൺഹാളിൽ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് മജ്‍ലിസ് അൻസാറുല്ലാഹ് സംഘടിപ്പിച്ച പ്രവാചക സ്മൃതിസദസ്സ് കെ.എം. അഹമദ് കോയ ഉദ്ഘാടനം ചെയ്യുന്നു. വി.പി. ലുക്മാൻ, പ്രൊഫ. മഹമൂദ് അഹമദ്, എം. മരക്കാർ, റവ: പിടി. ജോർജ് , സ്വാമി വിശ്വഭദ്രാനന്ദ ശക്തി തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

21/56

ദേശീയ ഡോക്ടേഴ്സ് ഡേയുടെ ഭാഗമായി റോട്ടറി കാലിക്കറ്റ് സൗത്ത് ഒരുക്കിയ ചടങ്ങിൽ ഡോ.എ.എസ് അനൂപ് കുമാറിനെ മാതൃഭൂമി ഡയറക്ടർ പി.വി.ഗംഗാധരൻ ഉപഹാരം നല്കി ആദരിക്കുന്നു. അരവിന്ദാക്ഷൻ മണ്ണൂർ, ഡോ. സനത് രത്നം, അമിത് നായർ, ടി.ജെ. പ്രത്യുഷ് , കെ.രവികിഷ്, പ്രതീഷ് മേനോൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

22/56

കോഴിക്കോട് കോർപ്പറേഷൻ അനധികൃത കെട്ടിടങ്ങൾക്ക് നമ്പർ നൽകിയ വിഷയത്തിൽ സെക്രട്ടറിയെ മാറ്റി നിർത്തി വിജിലൻസ് കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ ബഹുജന മാർച്ച് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

23/56

കാത്തിരിപ്പ്‌ കനത്ത മഴയിൽ... കുടയും ചൂടി കച്ചവടത്തിനായി കാത്തിരിക്കുന്ന വിൽപ്പനക്കാരൻ. തൃശൂരിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

24/56

കനത്ത മഴയിൽ മൺപാത്രങ്ങൾ നനയാതിരിക്കാൻ അടുക്കി മൂടിവെക്കുന്ന മൺപാത്ര കച്ചവടക്കാരി. തൃശൂരിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

25/56

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന രാമായണം മനുഷ്യകഥാനുഗാനം എന്ന പുസ്തകത്തിന്റെ പ്രകാശനം എറണാകുളത്ത്‌ നടന്ന ചടങ്ങിൽ കർദിനാൾ ജോർജ് ആലഞ്ചേരി പ്രൊഫ. കെ. വി. തോമസിന്‌ നൽകികൊണ്ട് പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരൻ കെ എസ് രാധാകൃഷ്ണൻ, കേന്ദ്രമന്ത്രി വി. മുരളീധരൻ, സി ജി രാജഗോപാൽ, മാതൃഭൂമി ന്യൂസ്‌ എഡിറ്റർ എസ് പ്രകാശ് എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

26/56

കേരള മദ്യനിരോധന സമിതിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാർച്ച് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ വി.എം.സുധീരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

27/56

വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ തിരുവനന്തപുരം സ്റ്റാച്യുവിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

28/56

സമതാ വിചാര കേന്ദ്രം കോഴിക്കോട്ട്‌ നടത്തിയ അടിയന്തരാവസ്ഥ വിരുദ്ധ ആചരണം എം.കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്യുന്നു. ഉണ്ണി മൊടക്കല്ലൂർ, സി.ഹരി, കെ.പി ശ്രീശൻ, വി.ടി തോമസ്, മനു മഞ്ചിത്ത് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

29/56

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓർമ്മക്കായി തിരൂരിൽ ആരംഭിച്ച സഹകരണാശുപത്രിയിലെ ആദ്യ പ്രസവത്തിലെ കുട്ടിക്ക് സ്വർണനാണയം സമ്മാനിക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ കുട്ടിക്ക് മുത്തം നൽകുന്നു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ, സാഹിത്യകാരൻ കെ.പി.രാമനുണ്ണി എന്നിവർ സമീപം | ഫോട്ടോ: പ്രദീപ് പയ്യോളി

30/56

വിജിലൻസ് അന്വേഷണം നേരിടുന്ന തിരൂർ നഗരസഭക്കെതിരെ ഡി.വൈ.എഫ് ഐ പ്രവർത്തകർ നഗരസഭയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോഴുണ്ടായ സംഘർഷം | ഫോട്ടോ: പ്രദീപ് പയ്യോളി

31/56

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജി.എസ്.ടി. ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറി എം.അനന്തൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : ഇ.എസ്‌. അഖിൽ / മാതൃഭൂമി

32/56

ഹയർ സെക്കൻഡറി അധിക ബാച്ച് അനുവദിക്കുക, ഉപരിപഠന സൗകര്യങ്ങൾ വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ ജില്ലാ വൈസ് പ്രസിഡന്റ് സഹീർ പേഴുംകര ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : ഇ.എസ്‌. അഖിൽ / മാതൃഭൂമി

33/56

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാലക്കാട്‌ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജി.എസ്.ടി. ഓഫീസ് മാർച്ച് | ഫോട്ടോ : ഇ.എസ്‌. അഖിൽ / മാതൃഭൂമി

34/56

തിരുവനന്തപുരത്ത്‌ കെൽട്രോണിൽ നിന്നും വിരമിച്ചവരുടെ സൗഹൃദ കൂട്ടായ്മയായ കെൽട്രോണൊരുമയുടെ കുടുംബ സംഗമത്തിൽ പ്രഥമ കെ.പി.പി. നമ്പ്യാർ ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ് മരണാനന്തര ബഹുമതിയായി സാങ്കേതിക മാനേജ്‌മെന്റ് വിദഗ്ദ്ധൻ എം.ആർ. സീതാരാമന് വേണ്ടി പത്‌നി ബാലസീതാരാമൻ കെൽട്രോൺ സി.എം.ഡി. നാരായണ മൂർത്തിയിൽ നിന്നും ഏറ്റുവാങ്ങുന്നു | ഫോട്ടോ : എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/56

കുരുക്കിൽ കുരുങ്ങുന്ന ജീവനുകൾ.... രോഗിയുമായി പായുന്ന ആംബുലൻസുകൾ വാഹനങ്ങളുടെ അഴിയാക്കുരുക്കിൽപ്പെട്ട് നിശ്ചലമാവുമ്പോൾ ഉള്ളിൽ സമയവുമായി മല്ലിടുന്നത് ഒരു ജീവനാണ്. അടിയന്തിരമായി എത്തിക്കേണ്ടിടത്ത് എത്താൻ ഒരു നിമിഷം വൈകുമ്പോൾ നഷ്ടപ്പെടുന്നതും ഈ ജീവനുകളാണ്. കൊല്ലം ഹൈസ്‌കൂൾ ജംക്ഷനിൽ ട്രാഫിക്ക് കുരുക്കിൽപ്പെട്ട ആംബുലൻസിന് ഓടിയെത്തി വഴിയൊരുക്കുന്ന പോലീസുകാരൻ | ഫോട്ടോ : അജിത് പനച്ചിക്കൽ / മാതൃഭൂമി

36/56

മഴയിലും കർമ്മനിരതർ.... പുലർച്ചെ മുതൽ കൊല്ലം ജില്ലയിലെങ്ങും പെയ്ത മഴയ്‌ക്കൊപ്പം പലയിടത്തും വൈദ്യുതി തകരാറും ഉണ്ടായതോടെ കെ.എസ്.ഇ.ബി ജീവനക്കാർക്കും പിടിപ്പത് പണിയായിരുന്നു. ഒരിടത്ത് ശരിയാക്കി വരുമ്പോൾ തുടർച്ചയായി മറ്റിടങ്ങളിൽ നിന്നും വരുന്ന വിളികൾ. തകരാർ പരിഹരിക്കാൻ മഴ വക വെയ്ക്കാതെ തുറന്ന വാഹനത്തിൽ നീങ്ങുന്ന ജീവനക്കാർ. രാമൻകുളങ്ങരയിൽ നിന്നുള്ള കാഴ്ച | ഫോട്ടോ : അജിത് പനച്ചിക്കൽ / മാതൃഭൂമി

37/56

കണ്ണൂർ മുണ്ടയാട് തുഞ്ചത്താചാര്യ വിദ്യാലയത്തിന്റെ വാഹനത്തിന് മുകളിൽ മരം വീണ നിലയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

38/56

മാതൃഭൂമിയും ആൽഫാ ജീനിയസ് ഇന്റഗ്രേറ്റഡ് സ്കൂളും ചേർന്ന് ആലപ്പുഴയിൽ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ ആദരിക്കാൻ ചേർന്ന സമ്മേളനം എ.എം. ആരീഫ് എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

39/56

പി.ബി.സി.എ. കണ്ണൂർ ജില്ലാ ഓഫീസ് ഖാദി ബോർഡ് ഉപാധ്യക്ഷൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/56

കേരള പത്രപ്രവർത്തക യൂണിയൻ കണ്ണൂർ ജില്ലാ ഘടകത്തിന്റെ വാർഷിക സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ.പി. റജി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/56

വ്യാപാരി വ്യവസായി സമിതി കണ്ണൂർ ജി.എസ്. ടി. ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/56

എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന മാതൃഭൂമി ആസ്പയർ ദേശീയ വിദ്യാഭ്യാസ മേളയിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

43/56

എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന മാതൃഭൂമി ആസ്പയർ ദേശീയ വിദ്യാഭ്യാസ മേളയിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

44/56

എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ നടക്കുന്ന മാതൃഭൂമി ആസ്പയർ ദേശീയ വിദ്യാഭ്യാസ മേളയിൽ നിന്ന്‌ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

45/56

എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ മാതൃഭൂമി ആസ്പയർ ദേശീയ വിദ്യാഭ്യാസ മേളയിൽ ഡോ.സുധാകർ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

46/56

എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ മാതൃഭൂമി ആസ്പയർ ദേശീയ വിദ്യാഭ്യാസ മേളയിൽ ഡോ. എം ബീന ഐ എ എസ് കുട്ടികളുമായി സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

47/56

എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ മാതൃഭൂമി ആസ്പയർ ദേശീയ വിദ്യാഭ്യാസ മേളയിൽ പങ്കെടുക്കുവാൻ എത്തിയവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

48/56

മാതൃഭൂമി ആസ്പയർ ദേശീയ വിദ്യാഭ്യാസ മേള എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ കൊച്ചിൻ പോർട്ട്‌ ട്രസ്റ്റ്‌ ചെയർമാൻ ഡോ. എം ബീന ഐ എ എസ് ഉദ് ഘാടനം ചെയ്യുന്നു. ദേവിക ശ്രേയാംസ്‌കുമാർ (വൈസ് പ്രസിഡന്റ്‌ ഓപ്പറേഷൻസ് മാതൃഭൂമി), എം പി ഗോപിനാഥ് (ഡീൻ മാതൃഭൂമി മീഡിയ സ്കൂൾ), ഡോ. ഡി പി സുധാകർ (ഡയറക്ടർ ഗാർഡൻ യൂണിവേഴ്സിറ്റി), എൻ ജയകൃഷ്ണൻ (നാഷണൽ ഹെഡ് മീഡിയ സൊല്യൂഷൻസ് മാതൃഭൂമി), നവീൻ ശ്രീനിവാസൻ (ഹെഡ് റേഡിയോ, ടി വി ഡിജിറ്റൽ മാതൃഭൂമി) എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

49/56

ഹയർ സെക്കന്ററി അധിക ബാച്ച് അനുവദിക്കണമെന്ന് ആവിശ്യപ്പെട്ട് എസ് കെ എസ് എസ്‌ എഫ് ജില്ലാ കമ്മിറ്റി കോഴിക്കോട്‌ കളക്ടറേറ്റിലേക്ക് നടത്തിയ ധർണ സത്താർ പന്തല്ലൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

50/56

മാതൃഭൂമിയും ആൽഫാ ജീനിയസ് ഇന്റഗ്രേറ്റഡ് സ്കൂളും ചേർന്ന് എ പ്ലസ് കിട്ടിയ കുട്ടികളെ അനുമോദിക്കാൻ ആലപ്പുഴയിൽ നടത്തിയ ചടങ്ങ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

51/56

മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ കണ്ണൂർ ഡിവിഷൻ സമ്മേളനം കാടൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

52/56

ഉപരിപഠന അവസരം കൂട്ടണമെന്നാവശ്യപ്പെട്ട് എ.കെ.എസ്.എസ്.എഫ് കണ്ണൂര്‍ കലക്ട്രേറ്റിനുമുന്നില്‍ നടത്തിയ ധര്‍ണ്ണ മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അബ്ദുള്‍ കരിം ചേലേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍

53/56

കണ്ണൂരിൽ നീന്തൽ പരിശീലനത്തിനിടെ മരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജിയുടെയും മകൻ ജ്യോതിരാദിത്യയുടെയും മൃതദേഹം ഏച്ചൂരിൽ പൊതുദർശനത്തിനെത്തിച്ചപ്പോൾ | ഫോട്ടോ: ലതീഷ് പൂവത്തൂര്‍

54/56

ചെസ് ഒളിമ്പ്യാഡിന്റെ പ്രചാരണാര്‍ഥം എറണാകുളത്ത് നടന്ന പ്രദര്‍ശന മത്സരം ഉദ്ഘാടനം ചെയ്യാന്‍ മുന്‍ ലോക ചെസ് ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദ് എത്തിയപ്പോള്‍ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍ / മാതൃഭൂമി

55/56

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ കേരള നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം മന്ത്രിമാരോടും എം.എല്‍.എ.മാരോടും വോട്ടഭ്യര്‍ഥിക്കുന്നു | ഫോട്ടോ: ജി. ബിനുലാല്‍ / മാതൃഭൂമി

56/56

ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിനുശേഷം പുറത്തുവരുന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മകനും മന്ത്രിയുമായ ആദിത്യ താക്കറെയും

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


thomas isaac

2 min

'ആ അഞ്ചുവര്‍ഷം നഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ വേറൊരു കേരളമായേനെ, ഇ.ഡിയുടെ നീക്കം പാര്‍ട്ടി നേരിടും'

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented