ജൂണ്‍ 3 ചിത്രങ്ങളിലൂടെ


1/57

തൃക്കാക്കര മണ്ഡലത്തിലെ റെക്കോർഡ് വിജയത്തിന് ശേഷം വീട്ടിലെത്തിയ യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് മക്കൾക്കൊപ്പം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

2/57

ലോക സൈക്ലിങ് ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ സൈക്ലിങ് ക്ലബ് കണ്ണൂർ നഗരത്തിൽ സംഘടിപ്പിച്ച നൈറ്റ് റൈഡിൽ നിന്ന് | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

3/57

തൃക്കാക്കര മണ്ഡലത്തിലെ റെക്കോർഡ് വിജയത്തിന് ശേഷം യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വീട്ടിലെ പി.ടി. തോമസിന്റെ ചിതാഭസ്മത്തിനു മുന്നിൽ പ്രാർത്ഥിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

4/57

ഓർമകളിൽ വിങ്ങി..... തൃക്കാക്കര മണ്ഡലത്തിലെ റെക്കോർഡ് വിജയത്തിന് ശേഷം യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് വീട്ടിലെ പി.ടി. തോമസിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന മുറിക്ക് മുന്നിലിരുന്ന്‌ വിതുമ്പുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

5/57

മലപ്പുറം പുലാമന്തോളിനടുത്ത് കരിങ്ങനാട് നടന്ന മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ സൈനിക ജീവിതം പ്രമേയമാകുന്ന 'മേജർ' സിനിമയുടെ ആദ്യ പ്രദർശനം കാണുന്ന സൈനിക കുടുംബാംഗങ്ങൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/57

മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ സൈനിക ജീവിതം പ്രമേയമാകുന്ന 'മേജർ' സിനിമയുടെ ആദ്യ പ്രദർനത്തോടനുബന്ധിച്ച് മലപ്പുറം പുലാമന്തോളിനടുത്ത് കരിങ്ങനാട് നടന്ന ചടങ്ങിൽ കേണൽ ഹമീദ് നിലവിളക്ക് തെളിയിച്ചപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/57

പാലക്കാട് വലിയങ്ങാടി ബാലവിനായകർ, ബാലസുബ്രഹ്മണ്യർ, മുത്തുമാരിയമ്മൻ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തിന്റെയും മാരിയമ്മൻ പൂജയുടെയും ഭാഗമായി നടന്ന സത്യകുംഭം എഴുന്നള്ളത്ത് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

8/57

കാണാതെ പോകരുതേ .....: കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച ബസ് സ്റ്റോപ്പുകളിലൊന്നായ മാനാഞ്ചിറ ബി.ഇ.എം ഗേൾസ് സ്കൂളിനു മുമ്പിൽ കെട്ടി കിടക്കുന്ന മഴ വെള്ളം. ദിവസവും ആയിരക്കണക്കിന് കുട്ടികളും മുതിർന്നവരും ബസ് കാത്തു നില്ക്കുന്ന സ്ഥലമാണിത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

9/57

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വൻ വിജയം കോഴിക്കോട് ഡി.സി.സി പരിസരത്ത് ആഘോഷിക്കുന്ന കോൺഗ്രസ്സ് പ്രവർത്തകർ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/57

തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫ് പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/57

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യു.ഡി.എഫ്. പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

12/57

തൃക്കാക്കര തിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

13/57

തൃക്കാക്കര തിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ഡി.സി.സി യുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് പ്രവർത്തകർ കൊല്ലം ചിന്നക്കടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

14/57

തൃക്കാക്കര തിരഞ്ഞെടുപ്പിലെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊല്ലം ചിന്നക്കടയിൽ പ്രകടനം നടത്തിയ കോൺഗ്രസ്സ് പ്രവർത്തകർ കെ.വി തോമസിന്റെ ചിത്രം കത്തിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

15/57

ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻ്റെ നേതൃത്തിൽ കൊല്ലം എഫ്.സി.ഐ ഗോഡൗണിന് മുന്നിലെ തട്ടുകടകളിൽ ഭക്ഷണ സാധനങ്ങൾ പരിശോധിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

16/57

കേരള ന്യൂസ്പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പഠന ക്യാമ്പിന്റെ സമാപനയോഗം കൊല്ലത്ത് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ ആർ. ചന്ദ്രശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

17/57

യാത്ര തുടരാൻ അനുമതി ലഭിച്ചതിനെ തുടർന്ന് കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്യാന്തര നീന്തൽ പരിശീലകനും സമുദ്രസഞ്ചാരിയുമായ നെതർലൻഡ്‌സ് സ്വദേശി ജെറോൺ എള്യൂട്ട് കൊല്ലം പോർട്ടിൽ നിന്നും പായ്ക്കപ്പലിൽ പുറപ്പെടുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

18/57

ഡൽഹി നഗരം ഉഷ്ണ തരംഗത്തിൽ വീർപ്പുമുട്ടുമ്പോൾ, ഡൽഹി - എൻ‌സി‌ആറിലുള്ള പ്രദേശവാസികൾ ആളുകൾക്ക്‌ കുടിവെള്ളം വിതരണം ചെയ്യുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

19/57

ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് പാലക്കാട് നെഹ്രു യുവകേന്ദ്ര സംഘടിപ്പിച്ച സൈക്കിൾ റാലിയുടെ ഉദ്ഘാടനം വി.കെ.ശ്രീകണ്ഠൻ എം.പി. സൈക്കിളിൽ യാത്രചെയ്ത് നിർവഹിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

20/57

മുസ്ലീം ലീഗ് കണ്ണൂർ ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന പ്രസിഡൻറ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

21/57

ന്യൂഡൽഹിയിലെ ജലക്ഷാമത്തിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് വിജയ് ഗോയലും വനിതാ തെരുവ് മതിൽ പ്രതിഷേധക്കാരും തലയിൽ കുടവുമായി പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

22/57

വയനാട് മാനന്തവാടി പിലാക്കാവ് വട്ടർകുന്നിൽ കൂറ്റൻ മരത്തിൽ കുടുങ്ങിയ വള്ളിയാലിൽ രമേശനെ മാനന്തവാടി അഗ്നിരക്ഷാ യൂണിറ്റ് എത്തി രക്ഷിക്കുന്നു. മരത്തിന്റെ ചോല വെട്ടാനായി കയറിയ രമേശൻ ബോധരഹിതനായി മരത്തിൽ കുടുങ്ങുകയായിരുന്നു | ഫോട്ടോ: വി.ഒ. വിജയകുമാർ

23/57

ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് നെഹ്രു യുവകേന്ദ്ര പാലക്കാട്ട്‌ സംഘടിപ്പിച്ച സൈക്കിൾ റാലി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

24/57

ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ച് നെഹ്രു യുവകേന്ദ്ര പാലക്കാട്ട്‌ സംഘടിപ്പിച്ച സൈക്കിൾ റാലി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

25/57

മാതൃഭൂമി സീഡ് പദ്ധതിയുടെ 14-ാം വർഷത്തെ പ്രവർത്തനോദ്ഘാടനം പാലക്കാട് ബി.ഇ.എം ഹൈസ്കൂളിൽ വി.കെ. ശ്രീകണ്ഠൻ എം.പി നിർവഹിക്കുന്നു. സാഹിത്യകാരൻ ടി.കെ.ശങ്കരനാരായണൻ, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ കെ.കെ. സിനിയ, സോഷ്യൽ ഫോറസ്ട്രി എ.സി.എഫ്. എൻ.ടി. സിബിൻ, പാലക്കാട് ബി.ഇ.എം. സ്കൂൾ ഹെഡ്മിസ്ട്രസ് ജൂലിയറ്റ് ബിയാട്രിസ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും പാലക്കാട് റീജിയണൽ ഹെഡ്ഡുമായ പി.ജി. റജി, ഫെഡറൽ ബാങ്ക് അസി. വൈസ് പ്രസിഡന്റും ഒറ്റപ്പാലം ബ്രാഞ്ച് ഹെഡ്ഡുമായ കെ.കെ.സുരേഷ്, ഡി.ഡി.ഇയുടെ ചുമതലയുള്ള അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.എം.അമീർ ഷെരീഫ് തുടങ്ങിയവർ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/57

തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം സെക്രട്ടേറിയറ്റ് യോഗം കഴിഞ്ഞ് എ.കെ.ജി സെന്ററിൽ നിന്ന് പുറത്തേക്കു വരുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

27/57

തൃക്കാക്കരയിൽ വിജയിച്ച യു.ഡി.എഫ്. സ്ഥാനാർത്ഥി ഉമാ തോമസിന്റെ വിജയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ ആഘോഷിക്കുന്ന പ്രവർത്തകർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

28/57

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ണൂരിൽ കോൺഗ്രസ്സ് പ്രവർത്തകർ കണ്ണൂർ നഗരത്തിൽ നടത്തിയ ആഹ്ളാദ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/57

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കണ്ണൂരിലെ കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ബാൻഡ് കൊട്ടുന്ന ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്ജും | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/57

മുൻ എം എൽ എയും ആർ എസ്‌ പി നേതാവുമായ എസ് ത്യാഗരാജൻ്റെ മൃതദേഹം കൊല്ലം ആർ എസ് പി ജില്ലാ കമ്മിറ്റി ഓഫീസിൽ കൊണ്ടുവന്നപ്പോൾ സംസ്ഥാന സെക്രട്ടറി എ എ അസീസിന്റെ നേതൃത്വത്തിൽ പാർട്ടി പതാക പുതപ്പിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

31/57

തൃക്കാക്കരയിലെ വിജയത്തിൽ ആഹ്ലാദ പ്രകടനവുമായി യുഡിഎഫ് പ്രവർത്തകർ കൗണ്ടിങ് സ്റ്റേഷനു മുന്നിൽ | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി

32/57

തൃക്കാക്കരയിലെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന കോൺഗ്രസ്‌ പ്രവർത്തകർ | ഫോട്ടോ: രാഹുൽ ജി.ആർ. / മാതൃഭൂമി

33/57

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസ് വിജയിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കോൺഗ്രസ് പ്രവർത്തകർ കാസർകോട് വിദ്യാനഗറിൽ നടത്തിയ പ്രകടനം | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

34/57

തൃക്കാക്കരയിലെ വിജയത്തിൽ യു.ഡി.എഫ്‌. പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

35/57

തൃക്കാക്കരയിലെ വിജയത്തിൽ യു.ഡി.എഫ്‌. പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

36/57

തൃക്കാക്കരയിലെ വിജയത്തിൽ തിരുവനന്തപുരം കെ.പി.സി.സി.യിൽ നടന്ന ആഹ്ലാദ പ്രകടനം.

37/57

തൃക്കാക്കരയിലെ വിജയത്തിൽ പടക്കം പൊട്ടിക്കുന്ന കോൺഗ്രസ്‌ പ്രവർത്തകർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

38/57

തൃക്കാക്കരയിലെ വിജയത്തിൽ പടക്കം പൊട്ടിക്കുന്ന കോൺഗ്രസ്‌ പ്രവർത്തകൻ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

39/57

തൃക്കാക്കരയിലെ വിജയത്തിൽ എറണാകുളം ഡി.സി.സി.ക്ക് മുന്നിൽ ആഹ്ലാദ പ്രകടനം നടത്തുന്ന പ്രവർത്തകർ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

40/57

സാദിഖലി ശിഹാബ് തങ്ങൾ കണ്ണൂരിൽ വിളിച്ച സുഹൃദ് സംഗമത്തിൽ കണ്ണൂർ രൂപത വികാരി ജനറൽ ക്ലാരൻസ് പാലിയത്ത് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/57

തൃക്കാക്കരയിലെ വിജയത്തിൽ കണ്ണൂർ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉൾപ്പെടെ ബാന്റ് കൊട്ടി ആഹ്ലാദം പങ്കിടുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

42/57

തൃക്കാക്കരയിൽ യു.ഡി.എഫ്‌. പ്രവർത്തകരുടെ ആഘോഷം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

43/57

എറണാകുളം ഡിസിസി ഓഫീസിൽ ഫലപ്രഖ്യാപനം വീക്ഷിക്കുന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ | ഫോട്ടോ: ശിഹാബുദ്ദീൻ കോയ തങ്ങൾ / മാതൃഭൂമി

44/57

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൌണ്ടിങ് സ്റ്റേഷന് മുന്നില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: മുരളീകൃഷ്ണന്‍

45/57

കണ്ണൂരിൽ നടന്ന സുഹൃദ് സംഗമത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട്പാണക്കാട് സയ്യിദ് സദിഖലി ശിഹാബ് തങ്ങൾ സംസാരിക്കുന്നു | ഫോട്ടോ; സി. സുനിൽ കുമാർ

46/57

സീഡ് ജില്ലാ തല ഉദ്ഘാടനം കോട്ടയം മൗണ്ട് കാർമേൽ സ്കൂളിൽ, കളക്ടർ ഡോ. പി. കെ. ജയശ്രീ നിർവഹിക്കുന്നു| ഫോട്ടോ; ജി.ശിവപ്രസാദ്

47/57

തൃക്കാക്കരയിൽ കെ.വി തോമസിന്റെ ചിത്രം കത്തിക്കുന്ന പ്രവർത്തകർ ‌ | ഫോട്ടോ; ബി. മുരളീകൃഷ്ണൻ

48/57

തൃക്കാക്കര വിജയത്തിൽ ഡിസിസി ഓഫീസിനു മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ : ടി.കെ.പ്രദീപ് കുമാർ

49/57

തൃക്കാക്കര വിജയത്തിൽ ഡിസിസി ഓഫീസിനു മുന്നിൽ ഷാഫി പറമ്പിൽ MLA യെ എടുത്തുയർത്തുന്ന പ്രവർത്തകർ ‌ | ഫോട്ടോ : ടി.കെ.പ്രദീപ് കുമാർ

50/57

കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളേ കാണുന്നു | ഫോട്ടോ; ലതീഷ് പൂവത്തൂർ

51/57

തൃക്കാക്കര വിജയത്തിൽ ഡിസിസി ഓഫീസിനു മുന്നിൽ ആഹ്ളാദ പ്രകടനം നടത്തുന്ന കോൺഗ്രസ് പ്രവർത്തകർ | ഫോട്ടോ : ടി.കെ.പ്രദീപ് കുമാർ

52/57

തൃക്കാക്കരയിലെ വിജയം കേക്ക് മുറിച്ച് ആഘോഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍

53/57

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് അലപ്പുഴയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനം | ഫോ‍ട്ടോ; സി.ബിജു

54/57

സീഡ് ജില്ലാ തല ഉദ്ഘാടനം കോട്ടയം മൗണ്ട് കാർമേൽ സ്കൂളിൽ നടന്നപ്പോൾ | ഫോട്ടോ : ജി.ശിവപ്രസാദ്

55/57

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൌണ്ടിങ് സ്റ്റേഷന് മുന്നില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: ജി.ആർ. രാഹുല്‍

56/57

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കൌണ്ടിങ് സ്റ്റേഷന് മുന്നില്‍നിന്നുള്ള ദൃശ്യം | ഫോട്ടോ: മുരളീകൃഷ്ണന്‍

57/57

സ്കൂൾ തുറന്നതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാർഥികളുടെ ദുരിതയാത്രയും തുടങ്ങി. കോവിഡ് പ്രതിസന്ധിക്കുശേഷം കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകൾ ഓടുന്നത് കുറവാണ്. എറണാകുളം ഹൈക്കോടതി ജങ്ഷനിൽനിന്നു ബസിൽ കയറാനുള്ള പെടാപ്പാടാണിത്. തിരക്ക് നിയന്ത്രിക്കാൻ പോലീസ് ഇല്ലായിരുന്നെങ്കിലും ബസ് ജീവനക്കാർ മുഴുവൻ കുട്ടികളെയും ചവിട്ടുപടിയിൽനിന്ന് അകത്തുകയറ്റി വാതിലടച്ച ശേഷമാണ് യാത്ര ആരംഭിച്ചത് | ഫോട്ടോ: ബി. മുരളീകൃഷ്ണൻ

Content Highlights: news in pics

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented