
ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി സംസാരിക്കുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് വത്സൻ തില്ലങ്കേരി സംസാരിക്കുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
കണ്ണൂർ എൻ.ജി.ഒ. ഹാളിൽ നടന്ന മുൻ മന്ത്രി ടി.ശിവദാസമേനോൻ അനുസ്മരണ യോഗത്തിൽ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സംസാരിക്കുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ദിനാഘോഷം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ഉദയ്പുര്‍ കൊലപാതത്തില്‍ പ്രതിഷേധിച്ച് വി.എച്ച്.പി ആലപ്പുഴയില്‍ നടത്തിയ പ്രകടനം | ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
പത്തനംതിട്ടയില്‍ നടന്ന എല്‍.ഡി.എഫ്. പൊതുയോഗത്തിലേക്ക് ചെറു റാലികളായി പ്രവര്‍ത്തകര്‍ എത്തുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
പത്തനംതിട്ടയില്‍ നടന്ന എല്‍.ഡി.എഫ് പ്രതിഷേധ റാലിയും പൊതുയോഗവും സി.പി.എം. സംസ്ഥാന സെക്രട്ടേരിയേറ്റ് അംഗം എം.സ്വരാജ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്റ്റിലെ പ്രവേശന കവാടത്തിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയ ഓട്ടോറിക്ഷയില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ വെള്ളക്കെട്ടില്‍ വീണ തന്റെ മൊബൈല്‍ ഫോണ്‍ എടുക്കുന്ന പെണ്‍കുട്ടി.ഗതാഗതം വഴിതിരിച്ച് വിട്ടപ്പോഴായിരുന്നു ഓട്ടോ വെള്ളക്കെട്ടില്പെട്ടത്. ബസ് സ്റ്റാന്റിലെ വഴികള്‍ ഓടകള്‍ പൊട്ടിയും വലിയ കുഴികള്‍ രൂപപ്പെട്ടും തകര്ന്നിരിയാണ്. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
ക്ഷേമപെന്‍ഷനുകള്‍ പതിനായിരം രൂപയായി വര്‍ധിപ്പിക്കുക, തയ്യല്‍ തൊഴിലാളികളെ ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള് കേരള ടെയിലേഴ്സ് അസ്സോസിയേഷന് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷനിലെ അന്യായമായ സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തിയ അനിശ്ചിതകാല കൂട്ടധർണ്ണ കെ. മധുസൂധനൻ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കോഴിക്കോട് കോർപ്പറേഷൻ അഴിമതിക്കെതിരെ പ്രതിഷേധിച്ച ബി.ജെ.പി. കൗൺസിലർമാരെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ ബാരിക്കേഡ് മറിച്ചിടുന്ന പ്രവർത്തകർ. | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
ബലാബലം... കോഴിക്കോട് കോർപ്പറേഷൻ അഴിമതിക്കെതിരെ പ്രതിഷേധിച്ച ബി.ജെ.പി. കൗൺസിലർമാരെ കള്ളക്കേസിൽ കുടുക്കിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി കോർപ്പറേഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ ബാരിക്കേഡ് പിടിച്ചു വലിക്കുന്ന പ്രവർത്തകർ. | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
കോഴിക്കോട് ടൗൺഹാളിൽ നടന്ന ടി.ശിവദാസമേനോൻ അനുസ്മരണ യോഗത്തിൽ മേയർ ഡോ.ബീനാ ഫിലിപ്പ് സംസാരിക്കുന്നു. കെ.സി.അബു, സി.കെ.നാണു, പി.കെ. നാസർ, ജോർജ് എം.തോമസ്, കടന്നപ്പള്ളി രാമചന്ദ്രൻ , ടി.പി. ദാസൻ തുടങ്ങിയവർ സമീപം. | ഫോട്ടോ: സന്തോഷ് കെ.കെ. / മാതൃഭൂമി
തിരൂർ നഗരസഭാ പി.എം.എ.വൈ. ഭവന പദ്ധതിയിൽ ക്രമക്കേട് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തി ഭവന നിർമ്മാണത്തിനായി അനർഹമായി കൈപ്പറ്റിയത് 1,50,000 രൂപ കൗൺസിൽ യോഗത്തിൽ വാഗ്വാദം. തിരൂർ നഗരസഭാ കൗൺസിലിൽ പ്രതിപക്ഷ നേതാവ് അഡ്വ.എസ്.ഗിരീഷ് ക്രമക്കേടുള്ള ഫയലുയർത്തി ഭരണപക്ഷ കൗൺസിലർമാരുമായി വാഗ്വാദത്തിൽ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി
കേരള യൂത്ത് ഫ്രണ്ട്( എം) പത്തനംതിട്ട ജില്ലാ കമ്മിറ്റി ചോളമണ്ഡലം ഫിനാന്‍സ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് മാത്യു നൈനാന് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി
നിയമസഭയിൽ പി.പി. ചിത്ത രഞ്ജൻ എം.എൽ.എ. കോൺഗ്രസ് ജനപ്രതിനിധികളെ ചിത്ത വിളിച്ചെന്ന് ആരോപിച്ച് ആലപ്പുഴയിൽ ഡി.സി.സി. നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ബിജു സി. / മാതൃഭൂമി
രാജസ്ഥാനിലെ ടെയ്ലർ തൊഴിലാളിയായ കനയ്യലാലിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിനെതിരെ കലൂരിൽ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ജ്വാല .| ഫോട്ടോ: അജി വി.കെ. / മാതൃഭൂമി
ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി ) നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ ഔദ്യോഗിക വസതിയിലേക്ക് നടത്തിയ പട്ടിണി മാർച്ച്. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ രാജ്ഭവനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.വൈ.എഫ്.ഐ.സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹ വോട്ട് തേടി കേരള നിയമസഭയിൽ എത്തിയപ്പോൾ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഉമാ തോമസിനെ പരിചയപെടുത്തിക്കൊടുക്കുന്നു. | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ്, എൽ.ഡി.എസ്.എഫ്. കണ്ണൂരിൽ നടത്തിയ പ്രതിഷേധ ധർണ ഡി.വൈ.എഫ്.ഐ. കേസ് കമ്മിറ്റി അംഗം എം.ഷാജർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി
കോണ്‍ഗ്രസ് എസ് പുനസ്ഥാപന വാര്‍ഷികവും സി.കെ.ജി അനുസ്മരണ സമ്മേളനവും സംസ്ഥാന പ്രസിഡണ്ട് രാമചന്ദ്രന് കടന്നപ്പള്ളി എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു. സന്തോഷ് കാല, പി.മുഹ്സീന, ഐ.ഷിഹാബുദ്ദീന്, ബാബു ഗോപിനാഥ്, സി.ആര്.വത്സന്, ഇ.പി.ആര് വേശാല, വി.ഗോപാലന് എന്നിവര്‍ സമീപം. | ഫോട്ടോ: ബിനോജ് പി.പി. / മാതൃഭൂമി
വൈദ്യുതി ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓലയിൽ ഇലക്ടിസിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
വൈദ്യുതി ചാർജ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓലയിൽ ഇലക്ടിസിറ്റി ഓഫീസിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് സംഘടിപ്പിച്ച ധർണ്ണ സമരം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ യുവജന വിദ്യാർത്ഥി പ്രതിഷേധ ധർണ്ണ ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
മഹാബലിപുരത്തു നടക്കാനിരിക്കുന്ന നാൽപ്പത്തിനാലാമത് ചെസ്സ് ഒളിമ്പ്യാർഡിന്റെ പ്രചരണാർഥം എറണാകുളത്തു പ്രദർശന മത്സരം ഉദ്ഘാടനം ചെയ്യുവാൻ മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ് എത്തിയപ്പോൾ. | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി
കണ്ണൂർ ബക്കളത്ത് ഒരാളുടെ മരണത്തിനിടയാക്കിയ വാഹനാപകടം | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
സി.പി.എം. പോലീസ് അതിക്രമത്തിനെതിരെ യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ സദസ്സ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. | ഫോട്ടോ: ശിവപ്രസാദ് ജി. / മാതൃഭൂമി
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ, വോട്ട് അഭ്യർത്ഥിച്ചു നിയമസഭയിൽ എത്തിയ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിഫറന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച 'സർക്കാർ ഉണർത്തൽ സമരം' ഉദ്ഘാടനം ചെയ്തശേഷം പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ സംസ്ഥാന പ്രസിഡന്റ് ജോബിയ്ക്കും സമരത്തിൽ പങ്കെടുത്തവരോടുമൊപ്പം സെൽഫി എടുക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ടീസ്റ്റ സെതൽവാദിനും ആർ.ബി. ശ്രീകുമാറിനും നേരെയുള്ള ഭരണകൂട ഭീകരതയ്ക്കെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ കേരള യുക്തിവാദി സംഘം നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡിഫറന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച 'സർക്കാർ ഉണർത്തൽ സമരം' പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് ജോബി എ. എസ്. തുടങ്ങിയവർ സമീപം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ ഭിന്നശേഷിക്കാരനെ റോഡ് മുറിച്ചു കടക്കാൻ സഹായിക്കുന്ന സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ് കെ .ജി യും പ്രദീപ് കുമാർ വി .എസും | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
തയ്യൽ തൊഴിലാളി ക്ഷേമനിധിയെ കൂടുതൽ ജനകീയമാക്കുക, തയ്യൽ തൊഴിലാളികളുടെ ഇരട്ട പെൻഷൻ പുനഃസ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തയ്യൽ തൊഴിലാളികൾ ജി. പി. ഒയ്ക്ക് മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സതികുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
താലൂക്ക് എൻ. എസ്. എസ്. കരയോഗ യൂണിയന്റെ നേതൃത്വത്തിൽ ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച ചട്ടമ്പിസ്വാമി ജന്മ സ്ഥാന പ്രതിഷ്ഠക്കുള്ള വിഗ്രഹ ഘോഷയാത്രയ്ക്ക് മണക്കാട് മാർക്കറ്റിൽ ഒരുക്കിയ സ്വീകരണത്തിൽ മന്ത്രി ജി. ആർ. അനിലും മുൻ മന്ത്രി വി. എസ്. ശിവകുമാറും പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
മാതൃഭൂമി പഞ്ചാംഗം കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി. നന്ദകുമാര്‍ വടക്കുന്നാഥക്ഷേത്രം തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാടിന് നല്കി പ്രകാശനം ചെയ്യുന്നു. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
മാത്യു കുഴൽനാടൻ എം.എൽ.എ ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുന്നു. | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മാതൃഭൂമിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേര്‍ന്ന് നടപ്പിലാക്കുന്ന എന്റെ വീട് പദ്ധതിയിലൂടെ തൃശ്ശൂര്‍ അന്നനാട് നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ റിയയ്ക്കും കുടുംബത്തിനും സംവിധായകന് സത്യന് അന്തിക്കാട് കൈമാറുന്നു. | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
താലൂക്ക് എൻ. എസ്. എസ്. കരയോഗ യൂണിയന്റെ നേതൃത്വത്തിൽ ആറ്റുകാൽ ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച ചട്ടമ്പിസ്വാമി ജന്മ സ്ഥാന പ്രതിഷ്ഠക്കുള്ള വിഗ്രഹ ഘോഷയാത്രയുടെ ഭദ്രദീപം മന്ത്രി വി. ശിവൻകുട്ടിയും താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാറും ചേർന്ന് നിർവഹിക്കുന്നു, മുൻമന്ത്രി വി .എസ് ശിവകുമാർ, ആറ്റുകാൽ ക്ഷേത്ര സെക്രട്ടറി ശിശുപാലൻ, ബി. ജെ. പി. നേതാവ് എസ്. സുരേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി
ആശ്രയയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞമായ 'ജനബോധൻ - 2022' ന്റെ ഉദ്ഘാടന ചടങ്ങിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയഗാനം ആലപിക്കാനെത്തിയ കുട്ടികൾക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോൾ. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
ആശ്രയയും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ യജ്ഞമായ 'ജനബോധൻ - 2022' ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു. ജി. സദാനന്ദൻ, കെ. ശാന്തശിവൻ, എൻ. രാധാകൃഷ്ണൻ, കെ. ജയകുമാർ, കലയപുരം ജോസ്, ഋഷിരാജ് സിംഗ് തുടങ്ങിയവർ സമീപം. | ഫോട്ടോ: ശ്രീകേഷ് എസ്. / മാതൃഭൂമി
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം തടയുക, ഇരട്ട പെൻഷന്റെ പേരിൽ വിധവ പെൻഷൻ നിർത്തലാക്കിയ നടപടി പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഓൾ കേരള ടെയ്ലേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച പാലക്കാട് ഹെഡ് പോസ്റ്റോഫീസ് ധർണ്ണ ജില്ലാ സെക്രട്ടറി സി.ബാലസുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ ജില്ലാ കൺവെൻഷൻ സി.പി.ഐ. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അഖിൽ ഇ.എസ്. / മാതൃഭൂമി
പ്ലസ് വണ്‍ പ്രവേശനത്തിന് ബോണസ് മാര്‍ക്ക് ലഭിക്കാനായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ബുധനാഴ്ച ആലപ്പുഴയില്‍ നടത്തിയ നീന്തല്‍ പരീക്ഷ | ഫോട്ടോ: ഉല്ലാസ് വി.പി. / മാതൃഭൂമി
ഉദയ്പൂരിൽ കൊല ചെയ്യപ്പെട്ട കനയ്യലാലിന് ആദരാഞ്ജലി അർപ്പിച്ച് സംഘപരിവാർ പ്രവർത്തകർ കണ്ണൂരിൽ പ്രകടനം നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
ലയൺ ക്ലബ് ഇന്റർനാഷണൽ എറണാകുളം ജെട്ടിക്ക് സമീപം സ്ഥാപിച്ച 'സ്ട്രീറ്റ് ടോയ്ലെറ്റ് കോംപ്ലക്സ്' മേയർ എം.അനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി
കേന്ദ്ര സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ എറണാകുളം ബി.എസ്.എൻ .എൽ.ഓഫീസിനുമുന്നിൽ നടത്തിയ ധർണ ഡി.വൈ.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം ആർ.രാഹുൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി
കാനായി ശില്പങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കലാകാരന്മാർ കണ്ണൂർ പയ്യാമ്പലത്ത് സംരക്ഷണ വലയം തീർത്ത് പ്രതിഷേധിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
കാനായി ശില്പങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കലാകാരന്മാർ കണ്ണൂർ പയ്യാമ്പലത്ത് സംരക്ഷണ വലയം തീർത്ത് പ്രതിഷേധിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
കണ്ണൂർ ജില്ലാ ആശുപത്രിയിലെ ക്രിത്രിമ അവയവ നിർമ്മാണ പ്ലാന്റിൽ നിർമ്മിച്ച അവയവങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യക്ക് കൈമാറിയപ്പോൾ | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
എ.കെ. ടിഎയുടെ നേതൃത്വത്തിൽ ടൈലർമാരുടെ കണ്ണൂർ എച്ച്.പി.ഒ. ധർണ്ണ ജില്ലാ സെക്രട്ടറി ഇ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
അഗ്നിപഥിനെതിരെ കോൺഗ്രസ് കണ്ണൂരിൽ നടത്തിയ ഉപവാസവും സൈനികരെ ആദരിക്കലും ഡി.സി.സി. പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
കണ്ണൂർ പയ്യാമ്പലത്തെ കാനായി ശില്പത്തെ അപമാനിക്കുന്നതിനെതിരെ കലാകാരന്മാർ കണ്ണൂർ കലക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണ്ണ ശില്ലി വത്സൻ കൂർമ്മ കൊല്ലേരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
അഗ്നിപഥ് പദ്ധതി പൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.വൈ.എഫ്. ആലപ്പുഴ ബി.എസ്.എൻ.എൽ. ഓഫീസിന് മുന്നിൽ നടത്തിയ ധർണ യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് റോണി മാത്യു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു സി. / മാതൃഭൂമി
അഗ്നീപഥിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. - ഡി.വൈ.എഫ്.ഐ. തുടങ്ങിയ വിവിധ ഇടത് സംഘടനകൾ ജന്തർ മന്തറിൽ | ഫോട്ടോ: സാബു സക്കറിയ / മാതൃഭൂമി
എ.ബി. വി.പിയുടെ കണ്ണൂർ സർവ്വകലാശാല ധർണ്ണ സംസ്ഥാന ജോയന്റ് സെക്രട്ടറി യദു കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
ദേശീയ സ്റ്റാറ്ററിക്സ് ദിനാചരണം കണ്ണൂരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി
രാഷ്ട്രപതി സ്ഥാനാർഥിയായ യശ്വന്ത് സിൻഹ തിരുവനന്തപുരം വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ., അൻവർ സാദത്ത് എം.എൽ.എ., ഇ.ടി. മുഹമ്മദ് ബഷീർ എം.പി. തുടങ്ങിയവർ സമീപം
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..