ജൂണ്‍ 27 ചിത്രങ്ങളിലൂടെ


read
Read later
Print
Share
1/60

ടീസ്ത സെതൽവാദിനും ആർ.ബി ശ്രീകുമാറിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഓ.എൻ.വി ലൈബ്രറിയും മാസ്സും സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ തെരുവ് ചിന്നക്കടയിൽ സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

2/60

എസ്.എൻ.ഡി.പി യോഗം നേതാക്കൾക്ക് നേരെ മാവേലിക്കരയിൽ പോലീസ് നടത്തിയ അക്രമത്തിനെതിരെ എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

3/60

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യയ്ക്ക് കണ്ണൂർ സർവ്വകലാശാലയിൽ അനധികൃത നിയമനം നൽകിയെന്നാരോപിച്ച് വൈസ് ചാൻസലറുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധവുമായി എത്തിയ കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

4/60

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി താൽക്കാലിക ജോലി ചെയ്ത് പിരിച്ചു വിടപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വതന്ത്ര സംഘടനനയായ ടി.ബി.എസ്.കെ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെത്തിയവർ രാത്രി വൈകിയും എം.ജി. റോഡ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

5/60

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ച "മാതൃഭൂമി ആസ്പയർ 2022 " ദേശീയ വിദ്യാഭ്യാസ മേളയിലെ സ്റ്റാളുകളിലെ തിരക്ക് | ഫോട്ടോ: കെ.കെ. ​സന്തോഷ്‌ / മാതൃഭൂമി

6/60

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ച "മാതൃഭൂമി ആസ്പയർ 2022 " ദേശീയ വിദ്യാഭ്യാസ മേളയിൽ എൻട്രൻസ് പരീക്ഷാ മുൻ ജോയന്റ് കമ്മീഷണർ ഡോ. രാജു കൃഷ്ണൻ സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. ​സന്തോഷ്‌ / മാതൃഭൂമി

7/60

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ച "മാതൃഭൂമി ആസ്പയർ 2022 " ദേശീയ വിദ്യാഭ്യാസ മേളയിൽ ഗാർഡൻ സിറ്റി കോളജ് ഡയറക്ടർ ഡോ.ഡി.പി.സുധാകർ സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. ​സന്തോഷ്‌ / മാതൃഭൂമി

8/60

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ച "മാതൃഭൂമി ആസ്പയർ 2022" ദേശീയ വിദ്യാഭ്യാസ മേളയിൽ കോഴിക്കോട് ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ അനുപം മിശ്ര സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. ​സന്തോഷ്‌ / മാതൃഭൂമി

9/60

'കാഴ്ച കോഴിക്കോടി' ന്റെ ആഭിമുഖ്യത്തിൽ നടന്ന മധു മാസ്റ്റർ അനുസ്മരണ ചടങ്ങിൽ നാടക പ്രവർത്തകനായ ടി.സുരേഷ് ബാബു സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. ​സന്തോഷ്‌ / മാതൃഭൂമി

10/60

പൊട്ടി തകർന്നു ചെളി കുഴികൾ നിറഞ്ഞ കണ്ണൂർ യോഗശാല റോഡ് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

11/60

കാവാലം സംസ്‌കൃതിയും ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസും ചേർന്ന് തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച കാവാലം അനുസ്മരണ പരിപാടിയായ "പൊലി പൊലിക"യോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ അവനവൻ കടമ്പ പുരസ്ക്കാരം നാടക പ്രവർത്തകൻ അരുൺലാലിന് കേന്ദ്രമന്ത്രി വി. മുരളീധരൻ നൽകുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/60

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ച "മാതൃഭൂമി ആസ്പയർ 2022" ദേശീയ വിദ്യാഭ്യാസ മേളയിൽ പ്ലസ്ടുവിനു ശേഷമുള്ള കരിയർ പ്ലാനിംഗിനെ കുറിച്ച് കരിയർ ഗുരു ഡോ.പി.ആർ. വെങ്കിട്ടരാമൻ ക്ലാസെടുക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

13/60

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ ആരംഭിച്ച "മാതൃഭൂമി ആസ്പയർ 2022" ദേശീയ വിദ്യാഭ്യാസ മേള മേയർ ഡോ.ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി ചെയർമാനും മാനേജിംഗ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, കോഴിക്കോട് ജില്ലാ ഡെവലപ്മെന്റ് കമ്മീഷണർ അനുപം മിശ്ര, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ, ഡയറക്ടർ - ഡിജിറ്റൽ ബിസിനസ് മയൂരാ ശ്രേയാംസ് കുമാർ, വൈസ് പ്രസിഡണ്ട് - ഓപ്പറേഷൻസ് ദേവികാ ശ്രേയാംസ് കുമാർ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

14/60

കോഴിക്കോട് ബ്രാഞ്ച് ഓഫ് ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയും മലബാർ ചേംബർ ഓഫ് കൊമേഴ്‌സും ചേർന്ന് നടത്തിയ ചെറുകിട സംരംഭകത്വ സെമിനാറിൽ കനറാ ബാങ്ക് മുൻ ഡിവിഷണൽ മാനേജർ ഒ.ടി ജയശങ്കരൻ നമ്പൂതിരി സംസാരിക്കുന്നു. എം.നിത്യാനന്ദ് കമ്മത്ത്, എം.കെ മുജീബ് റഹ്മാൻ, ടി.എം.മുരളിധരൻ, കെ.വി.ഹസീബ് അഹമ്മദ്, ജി.സന്തോഷ് പൈ എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

15/60

കൊല്ലം - അഞ്ചാലുംമൂട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുട നേതൃത്വത്തിൽ ചിന്നക്കടയിലെ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച അഗ്നിപഥ്‌ വിരുദ്ധ സത്യാഗ്രഹം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

16/60

കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ നാല് പ്രതികളെയും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

17/60

കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിലെ നാല് പ്രതികളെയും കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

18/60

തീസ്ത സെതൽവാദ്, ആർ.ബി. ശ്രീകുമാർ എന്നിവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് മനുഷ്യാവകാശ സമിതി പ്രവർത്തകർ കണ്ണൂർ പഴയ ബസ്‌സ്റ്റാൻഡ് പരിസരത്ത് നടത്തിയ പ്രതിഷേധ സംഗമം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

19/60

യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ്‌ ചെയ്‌ത നിർമാതാവും നടനുമായ വിജയ് ബാബുവിനെ എറണാകുളം കൊച്ചു കടവന്ത്രയിലെ ''ഡി-ഹോം''സ്യൂട്ടിൽ തെളിവെടുപ്പിനായി കൊണ്ടുവന്നതിനുശേഷം പോലീസ് തിരിച്ചു കൊണ്ടുപോകുന്നു | ഫോട്ടോ: വി.ജെ. അജി / മാതൃഭൂമി

20/60

വിജയ് ബാബു തിങ്കളാഴ്ച എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിൽ ഹാജരായപ്പോൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

21/60

ഹ്രസ്വകാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും എസ് എഫ്‌ ഐ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ചും എറണാകുളം നോർത്ത് - സൗത്ത് ബ്ലോക്കുകളുടെ സംയുക്ത ആഭിമുഖത്തിൽ ബി.എസ്. എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ കെ.പി.സി.സി നിർവാഹക സമിതി അംഗം ജെയ്സൺ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

22/60

"നല്ലൊരു നാളെക്കായി ..." ലഹരിക്കെതിരെയുള്ള സന്ദേശം എഴുതിയ പോസ്റ്റ് കാർഡുകൾ എ.സി.പി. രാജ്‌കുമാറിന്റെ സാന്നിധ്യത്തിൽ ഉയർത്തിക്കാണിക്കുന്ന വിദ്യാർഥികൾ. സംസ്ഥാനത്തെ വിവിധ സ്കൂളുകളിലേക്ക് പോസ്റ്റ് ചെയ്യുവാനുള്ളതാണീ കാർഡുകൾ. ലഹരി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി കേരളാ പോലീസും, മമ്മൂട്ടിയുടെ കെയർ & ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും സംയുക്തമായി എറണാകുളം തേവര സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾക്കായി നടത്തിയ ലഹരിവിരുദ്ധബോധവൽക്കരണ ചടങ്ങിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

23/60

ആലപ്പുഴ കനിവ് നെഹ്‌റു ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന സമ്മേളനം കോൺഗ്രസ് നേതാവ് ഡി സുഗതൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

24/60

എറണകുളം എളമക്കര ഭവൻസ് വിദ്യാമന്ദിർ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ മുംബൈ ഭാരതീയ വിദ്യാഭവൻ എക്‌സിക്യൂട്ടീവ് ജോയിന്റ് സെക്രട്ടറിയും രജിസ്ട്രാറുമായ ജഗദീഷ് ലഖാനി ഉദ്ഘാടനം ചെയ്യുന്നു. ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ, ഇ രാമൻകുട്ടി, ജയാ ജേക്കബ്, വേണുഗോപാൽ സി ഗോവിന്ദ്, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കൊച്ചി മേയർ എം അനിൽകുമാർ, എസ് സുനിത, എൻ ശ്രീജ്യോതി എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

25/60

ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിയോജിപ്പിന്റെ ജനാധിപത്യം എന്ന വിഷയത്തിൽ വി.ടി. ബൽറാം പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/60

സംസ്ഥാന സീനിയർ വോളിബോൾ ചമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി ഓഫീസ് കണ്ണൂർ മേയർ ടി ഒ മോഹനൻ ഉദ്‌ഘാടനം ചെയ്യുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

27/60

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ ഡൽഹിയിൽ മാധ്യമങ്ങളോടു സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

28/60

ലോക ശീതീകരണ ദിനത്തോടനുബന്ധിച്ച്‌ എച്ച്‌.വി.എ.സി.ആർ എംപ്ലോയീസ് അസോസിയേഷൻ തിരൂർ താലൂക്ക് കമ്മിറ്റി തിരൂർ ജില്ലാ ആശുപത്രിയ്ക്ക് മുമ്പിൽ നടത്തിയ ബോധവത്കരണം | ഫോട്ടോ: പ്രദീപ് പയ്യോളി

29/60

ഡങ്കിപ്പനി റിപ്പോർട്ട് ചെയ്ത തിരൂർ നഗരത്തിൽ അഴുക്കുചാലുകൾ വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾ | ഫോട്ടോ: പ്രദീപ് പയ്യോളി

30/60

തിരൂർ നഗരത്തിൽ രാത്രി റോഡു മുറിച്ചു കടക്കുന്ന തെരുവുപട്ടികൾ | ഫോട്ടോ: പ്രദീപ് പയ്യോളി

31/60

കോഴിക്കോട് ടൗൺഹാളിൽ നടന്ന സി.കെ.ജി - എ.സി. ഷൺമുഖദാസ് അനുസ്മരണ ചടങ്ങ് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

32/60

രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിച്ചതിനു ശേഷം ഡൽഹി വിജയ് ചൗക്കിൽ യശ്വന്ത് സിൻഹയും രാഹുൽ ഗാന്ധി, സീതാറാം യെച്ചൂരി, ഡി രാജ, എൻ കെ പ്രേമചന്ദ്രൻ, തിരുച്ചി സെൽവം, സൗഗതറോയ് തുടങ്ങിയ പ്രതിപക്ഷ പാർട്ടി നേതാക്കളും മാധ്യമങ്ങളെ കാണുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

33/60

മുത്താണ് മ്മടെ കളക്ടര്‍... സംസ്ഥാന റവന്യൂ കലോത്സവത്തിലെ തിരുവാതിരക്കളിയില്‍ ഒന്നാംസ്ഥാനം നേടിയ തൃശൂര്‍ ജില്ലാ ടീം. കൂടെ പങ്കെടുത്ത കളക്ടര്‍ ഹരിത വി. കുമാറിനെ എടുത്തുയര്‍ത്തി ആഹ്ലാദം പങ്കിടുന്നു. മൂന്നുദിവസമായി തൃശൂരില്‍ നടന്ന കലോത്സവം ഞായറാഴ്ച സമാപിച്ചു.

34/60

മഴവില്‍ഹൃദയം... ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തവര്‍ കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് ഹൃദയാകൃതിയില്‍ കൈകോര്‍ത്തപ്പോള്‍.

35/60

ഓമനയായ് വളര്‍ത്താന്‍ 'തനി നാടന്‍'... അമ്പായത്തോട് അവനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിന്റെ കാമ്പസില്‍ പിറന്ന തെരുവുനായക്കുഞ്ഞുങ്ങളെ മൃഗസ്‌നേഹികള്‍ക്ക് ദത്ത് നല്‍കാനായി താമരശ്ശേരി ബസ്‌ബേ പരിസരത്ത് സംഘടിപ്പിച്ച 'പപ്പി അഡോപ്ഷന്‍ ഡ്രൈവ്'. കഴുത്തില്‍ വര്‍ണബെല്‍റ്റ് ധരിപ്പിച്ച് പ്രദര്‍ശനത്തിനെത്തിച്ച ഇന്ത്യന്‍ പരിയ ബ്രീഡ് ഇനത്തില്‍പ്പെട്ട ഒന്നരമാസം പ്രായമുള്ള ഏഴ് നായക്കുഞ്ഞുങ്ങളെയും ബസ് കയറാനെത്തിയവര്‍ വാങ്ങി ഓമനകളായി വളര്‍ത്താന്‍ വീടുകളിലേക്ക് കൊണ്ടുപോയി.

36/60

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി താൽക്കാലിക ജോലി ചെയ്ത് പിരിച്ചു വിടപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വതന്ത്ര സംഘടനയായ ടി.ബി.എസ്.കെ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെത്തിയവർ എം.ജി. റോഡ് ഉപരോധിച്ചപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

37/60

സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിനെത്തിയവർ എം.ജി. റോഡ് ഉപരോധിച്ചതിനെ തുടർന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

38/60

രാഹുൽ ഗാന്ധി എം.പി. യുടെ ഓഫീസ് തല്ലിതകർത്തതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.സി.സി നടത്തിയ കൂട്ട സത്യാഗ്രഹം എം.കെ രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

39/60

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി താൽക്കാലിക ജോലി ചെയ്ത് പിരിച്ചു വിടപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വതന്ത്ര സംഘടനയായ ടി.ബി.എസ്.കെ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

40/60

കേന്ദ്ര സർക്കാരിന്റെ അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജവാൻ കിസാൻ പാർട്ടി (ബി ജെ കെ പി) കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി കെ.പി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

41/60

കോഴിക്കോട്‌ കോർപ്പറേഷൻ ഓഫീസിൽ യു.ഡി.എഫ് കൗൺസിലർമാർ നടത്തിയ പ്രതിഷേധ സമരം | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

42/60

കണ്ണൂർ ടൗൺ ജനമൈത്രി പോലീസ് സ്റ്റേഷനും ധനലക്ഷ്മി കോളേജ് ഓഫ് നേഴ്‌സിങ്ങും ചേർന്ന് നടത്തിയ സൈബർ ബോധവത്കരണ നാടകം" തീക്കളി" | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

43/60

പൂളക്കുറ്റി സർവീസ് സഹകരണ ബാങ്കിലെ നിക്ഷേപത്തുക തിരികെ ലഭിക്കാൻ സഹകരണ വകുപ്പ് ഇടപെടണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലെ സഹകരണ ജോയിന്റ് റജിസ്ട്രാർ ഓഫിസിനു മുൻപിൽ നിക്ഷേപകർ നടത്തിയ പ്രതിഷേധം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

44/60

രാജ്യാന്തര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കണ്ണൂർ താവക്കര ഗവ.യു പി സ്കൂളിൽ മൊടപ്പത്തി നാരായണൻ അവതരിപ്പിച്ച ‘പ്‌രാന്ത്’ ഏകപാത്ര നാടകത്തിൽ നിന്ന് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

45/60

തകർന്നു കിടക്കുന്ന താളിക്കാവ് – പടന്നപ്പാലം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി തകർന്ന ഭാഗത്ത് ഞാറു നട്ട് പ്രതിഷേധിച്ചപ്പോൾ. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

46/60

കണ്ണൂർ പയ്യാമ്പലം ബീച്ചിനോട് ചേർന്നുള്ള പാർക്കിൽ കാനായി കുഞ്ഞിരാമന്റെ ശിൽപങ്ങളോടു കാട്ടുന്ന അനാദരവ് നേരിട്ട് കാണാൻ കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചിരോത്ത്, വൈസ് ചെയർമാൻ എബി എൻ.ജോസഫ്, അംഗം ഉണ്ണി കാനായി എന്നിവർ എത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

47/60

ബഫർസോൺ വിജ്ഞാപനത്തിനെതിരെ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം മാർ തോമസ് തറയിൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

48/60

സർക്കാരിന്റെ തെറ്റായ മദ്യനയത്തിനെതിരെ കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

49/60

കോഴിക്കോട്‌ ആവിക്കൽതോട് മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുന്നതതിനെതിരെ നടക്കാവ് പോലീസ് സ്‌റ്റേഷനു മുന്നിൽ കണ്ണൂർ റോഡ് ഉപരോധിച്ച ജനകീയ സമര സമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

50/60

കോഴിക്കോട്‌ ആവിക്കൽതോട് മാലിന്യ സംസ്‌കരണ പ്ലാന്റ് നിർമ്മിക്കുന്നതതിനെതിരെ നടക്കാവ് പോലീസ് സ്‌റ്റേഷനു മുന്നിൽ കണ്ണൂർ റോഡ് ഉപരോധിച്ച ജനകീയ സമര സമിതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

51/60

ആലപ്പുഴ ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ അഗ്നിപഥിനെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മ കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

52/60

അഗ്നിപഥ്‌ പദ്ധതിക്കെതിരെ തിരുവനന്തപുരത്ത്‌ പി.എം.ജി. ഓഫീസിനു മുന്നിൽ കോൺഗ്രസ്‌ സംഘടിപ്പിച്ച പ്രതിക്ഷേധ ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

53/60

അഗ്നിപഥ് പദ്ധതിക്കെതിരെ കോൺഗ്രസ്‌ തൃശ്ശൂരിൽ നടത്തിയ ധർണ പദ്മജ വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

54/60

മാതൃഭൂമിയുടെ നേതൃത്വത്തിൽ കോഴിക്കോട്ട്‌ സംഘടിപ്പിക്കുന്ന ആസ്പയർ 2022 ദേശീയ വിദ്യാഭ്യാസ മേള മേയർ ഡോ.ബീനാ ഫിലിപ്പ് ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി

55/60

കറുത്ത ഷർട്ട് ധരിച്ച് പ്രതിപക്ഷ എം.എൽ.എ മാർ നിയമസഭയിലെത്തിയപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

56/60

എറണാകുളത്ത് താരസംഘടനയായ 'അമ്മ'യുടെ വാര്‍ഷികയോഗത്തില്‍വെച്ച് സുരേഷ് ഗോപി പിറന്നാള്‍ കേക്ക് മുറിക്കുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ സമീപം.

57/60

രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ വിട്ട് പുറത്തേക്കു വന്നപ്പോള്‍ | ഫോട്ടോ: ബിജു വര്‍ഗീസ്

58/60

പാലക്കാട് നടക്കുന്ന കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സിഐടിയു സംസ്ഥാന സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനതലവട്ടം ആനന്ദന്‍ ഉല്‍ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ്

59/60

ഏക്‌നാഥ് ഷിന്ദേയ്ക്കെതിരെ പുണെയിൽ ശിവസേന പ്രവർത്തകർ നടത്തിയ പ്രതിഷേധം

60/60

ജി-7 ഉച്ചകോടിക്കായി ജര്‍മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മ്യൂണിക്കില്‍ ഇന്ത്യക്കാര്‍ക്കൊപ്പം.

Content Highlights: news in pics,malayalam news,kerala news,photo galler

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
delhi

31

ജൂണ്‍ ഏഴ് ചിത്രങ്ങളിലൂടെ

Jun 7, 2023


‘എക്സ്‌പോഷർ’ ഇന്ന് സമാപിക്കും; വിറ്റുപോയത് 167 ചിത്രങ്ങൾ

10

ഗള്‍ഫ് ഫെബ്രുവരി 15 ചിത്രങ്ങളിലൂടെ

Feb 15, 2022


malappuram

80

ജൂണ്‍ അഞ്ച് ചിത്രങ്ങളിലൂടെ

Jun 5, 2023

Most Commented