ജൂലായ് 9 ചിത്രങ്ങളിലൂടെ


1/19

ആലപ്പുഴ മസ്താന്‍പള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരം | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

2/19

ആലപ്പുഴയിൽ വാടപ്പുറം ബാവ ഫൗണ്ടേഷൻ രജത ജൂബിലി പ്രൊഫ.എം.കെ സാനു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

3/19

ഇന്ത്യയിൽ ആദ്യമായി നടക്കുന്ന ചെസ് ഒളിമ്പ്യാടിന്റെ പ്രചരണാർത്ഥം കോഴിക്കോട് ചെസ് അസോസിയേഷൻ ഒരുക്കിയ മൽസരം സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു. 48 കളിക്കാരോട് ദേശീയ താരങ്ങളായ വി.എൻ.വിശ്വനാഥൻ, ഒ.ടി. അനിൽകുമാർ , എ.കെ. ജഗദീഷ് എന്നിവരാണ് ഒരേ സമയം മൽസരിച്ചത്. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

4/19

നൂറ് വസന്തം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച ലൈബ്രറികളിലേക്ക് ടി പദ്മനാഭന്‍ നല്‍കിയ പുസ്തതകങ്ങള്‍ കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസന്‍ ഏറ്റുവാങ്ങുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

5/19

ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ഡ്രൈവേഴ്സ് യൂണിയന്‍ വാര്‍ഷിക സമ്മേളനം കണ്ണൂരില്‍ സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി കെ മനോഹരന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

6/19

കണ്ണൂർ സ്പേസ് ആർട്ട് ഗാലറിയിൽ നടക്കുന്ന ബംഗാളി ചിത്രകാരൻ ചിത്ത പ്രസാദിന്റെ ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയ അഡ്വ:പി.സന്തോഷ് കുമാർ എം.പി. ചിത്രങ്ങൾ കാണുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

7/19

പെരുന്നാളിന് ചൂടാൻ മുല്ല മാല റെഡി ......... തിരൂർ നഗരത്തിൽ നിന്നൊരു ദൃശ്യം | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

8/19

സ്വർണ പ്രഭയിൽ .. കടുത്തുരുത്തി തളിയിൽ മഹാദേവ ക്ഷേത്രത്തിലെ സ്വർണക്കൊടിമര പ്രതിഷ്ടയുടെ ഭാഗമായി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കൊടിമരത്തിന്റെ മുകളിൽ നടന്ന വാഹന പ്രതിഷ്ഠ | ഫോട്ടോ: രാ‌ഗേഷ്‌ വാസുദേവൻ / മാതൃഭൂമി

9/19

വെള്ളം വെള്ളം സർവത്ര ഇല്ല കുടിക്കാനൊരു തുള്ളി ..... തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ പരിസരത്ത് കുഴിയിൽ കെട്ടിക്കിടക്കുന്ന മഴ വെള്ളം കുടിച്ച് ദാഹം തീർക്കുന്ന തെരുവുനായ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

10/19

കടലിന്നോട് കളിച്ചാൽ ...... ദിവസങ്ങളായി തുടരുന്ന കടൽക്ഷോഭത്തെ തുടർന്ന് എറണാകുളം ജില്ലയുടെ പടിഞ്ഞാറേ തീരങ്ങളിൽ കടലിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. വിദേശ കപ്പലുകൾ ഉൾപ്പെടെ കടലിൽ ഉപേക്ഷിച്ച മാലിന്യങ്ങൾ സമീപത്തെ വീടുകളിലും റോഡുകളിലും കൂടിക്കിടക്കുന്നത്. വലിയ പാരിസ്ഥിതിക ആഘാതത്തിന് കാരണമായേക്കാവുന്നതാണ്. | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

11/19

മാതൃഭൂമി അസിസ്റ്റന്റ് എഡിറ്ററായിരുന്ന കെ. സുധാകരന്‍ പിള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന അനുശോചന യോഗത്തില്‍ മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി ശശീന്ദ്രന്‍ സംസാരിക്കുന്നു. | ഫോട്ടോ: ബിനോജ്‌ പി.പി. / മാതൃഭൂമി

12/19

ഭാരം താങ്ങണം.....ജീവിതത്തിന്റെയും കുട്ടികള്‍ക്ക് കളിക്കാനുള്ള ട്രാക്ടര്‍ റോഡരികില്‍ വില്‍ക്കുന്ന രാജസ്ഥാന്‍ യുവാവ്. ഫൈബറില്‍ നിര്‍മ്മിച്ച ട്രാക്ടറിന്റെ ബലം കാണിക്കാന്‍ അട്ടിയായി കല്ല് കയറ്റി വെച്ചിരിക്കുകയാണ് ഇതില്‍. ജീവിക്കാന്‍ വേണ്ടി കുടുംബത്തോടൊപ്പം വര്‍ഷങ്ങള്‍ക്കുമുമ്പേ തൃശ്ശൂരിലെത്തിയതാണ് ഇദ്ദേഹം. കോളേജില്‍ പോകുന്ന കുട്ടികളെയും കാണാം. മണ്ണൂത്തിയില്‍ നിന്നുള്ള ദൃശ്യം. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

13/19

ബി.കെ/ ഹരിനാരായണന്റെ നൂറ്റടപ്പന്‍ എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ് തൃശ്ശൂര്‍ മാതൃഭൂമി പുസ്തകശാലയില്‍ പ്രകാശനം ചെയ്തപ്പോള്‍. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

14/19

തൃശൂർ ചാലക്കു​ടി നിർമല കോളേജിൽ സംഘടിപ്പിച്ച ഫാഷൻ ഷോ | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

15/19

തൃശൂർ ചാലക്കു​ടി നിർമല കോളേജിൽ സംഘടിപ്പിച്ച ഫാഷൻ ഷോ | ഫോട്ടോ: ഫിലിപ്പ്‌ ജേക്കബ്‌ / മാതൃഭൂമി

16/19

കേരള ഗവ. നഴ്സസ് യൂണിയൻ സംസ്ഥാന സമ്മേളനം കണ്ണൂരിൽ കെ. പി. സി. സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

17/19

കെ.എസ്.ആർ. ടി.സി കണ്ണൂർ ഡിപ്പോ യാർഡിൻ്റെ ഉദ്ഘാടനം മന്ത്രി ആൻ്റണി രാജു നിർവ്വഹിക്കുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

18/19

കണ്ണൂർ നായനാർ അക്കാദമിയിൽ സംഘടിപ്പിച്ച പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം സഹകരണ പരിശീലന പരിപാടി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

19/19

അരുൺ ജെയ്റ്റ്ലി സ്മാരക പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം നടത്തിയ സിംഗപ്പൂർ മന്ത്രി തർമൻ  ഷണ്മുഖരത്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുന്നു. ധനമന്ത്രി നിർമല സീതാരാമൻ സമീപം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

Content Highlights: news in pics,kerala news,malayalam news,photo gallery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022

Most Commented