ജൂലായ് 8 ചിത്രങ്ങളിലൂടെ


1/22

അരുൺ ജെയ്റ്റ്ലി സ്മാരക പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണം നടത്തിയ സിംഗപ്പൂർ മന്ത്രി തർമൻ  ഷണ്മുഖരത്നത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുന്നു. ധനമന്ത്രി നിർമല സീതാരാമൻ സമീപം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

2/22

സംഗീതിക സ്‌കൂൾ ഓഫ് മ്യൂസിക് കോഴിക്കോട്ട്‌ നടന്ന ''പാട്ടോർമകൾ@365''ഗാനസന്ധ്യ യിൽ കെ.വി.എസ്.ബാബു പാടുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/22

മാതൃഭൂമി ആദ്ധ്യാത്മിക പുസ്തകോത്സവം ഉദ്ഘാടനം ചെയ്തശേഷം കോഴിക്കോട്‌ കെ.പി.കേശവമേനോൻ ഹാളിൽ ആചാര്യശ്രീ രാജേഷ് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/22

കോഴിക്കോട്‌ പുതായാപ്പ ഹാർബറിൽ നിർമാണം പൂർത്തീകരിച്ച ഫിങ്ഗർ ജെട്ടികളിൽ ബോട്ടുകൾ ബന്ധിച്ചിരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

5/22

കെ.പി.സി.സി. ആഹ്വാനപ്രകാരം സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചടങ്ങ് സെക്രട്ടറിയേറ്റിന് മുന്നിൽ മുൻ മന്ത്രി വി.എസ്. ശിവകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/22

മാതൃഭൂമി ആദ്ധ്യാത്മിക പുസ്തകോത്സവം വെങ്ങാനൂർ ബാലകൃഷ്ണൻ അമൃത ബാലസംസ്കൃതി കേന്ദ്രം തിരുവനന്തപുരം ജില്ലാ കോർഡിനേറ്റർ സന്തോഷിന് അധ്യാത്മരാമായണം കോപ്പി നൽകി നിർവഹിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

7/22

കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയുടെ ആലപ്പുഴ ജില്ലാതല ഉദ്‌ഘാടനം ഡി സി സി പ്രസിഡന്റ് ബാബു പ്രസാദ് നിർവഹിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

8/22

ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച മുൻ മന്ത്രി സജി ചെറിയാനെതിരെ ക്രിമിനൽ കേസെടുത്ത് നിയമ നടപടികൾക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി കണ്ണൂർ ഡി.സി.സി. ഓഫീസിൽ സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സദസ്സ് കെ.പി.സി.സി. പ്രസിഡൻറ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

9/22

ഇന്ധനവില വർധനവിനെതിരെ കേരള സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറേഷൻ എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മത്സ്യഫെഡ് ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാർച്ച് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

10/22

ബി.ജെ.പി എറണാകുളം ജില്ലാ പഠന ശിബിരം ചോറ്റാനിക്കരയിൽ മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

11/22

സ്റ്റേഡിയം ബൈപാസ് വാലിപ്പറമ്പ് പാളയപേട്ട റോഡ് അറ്റകുറ്റപ്പണി ചെയ്ത് ദിവസങ്ങൾക്കകം തകരാറായതിനെ തുടർന്ന് ഡി.വൈ.എഫ്.ഐ പാലക്കാട്‌ യാക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിലെ കുഴികൾക്ക് സമീപം റീത്ത് വെച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

12/22

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ്‌ സംഘത്തെ നയിച്ച്‌ എത്തിയ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ അബ്ദുളളക്കുട്ടി മലയാളി ഹാജിമാരുടെ ടെന്റിൽ

13/22

മാതൃഭൂമി ആധ്യാത്മിക പുസ്തകോത്സവം കോട്ടയ്ക്കൽ പാലത്തറയിലെ പുസ്തകശാലയിൽ ശബരിമല മുൻ മേൽശാന്തി അരീക്കര സുധീർ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/22

കണ്ണൂർ മാതൃഭൂമി ബുക്സിൽ നടത്തുന്ന ആധ്യാത്മിക പുസ്തകോത്സവം ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ രാജയോഗിനി ബ്രഹ്മകുമാരി മീനാക്ഷി ബെഹൻജി ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി യൂണിറ്റ് മാനേജർ ജഗദീഷ് ജി, ന്യൂസ് എഡിറ്റർ വി.യു. മാത്യുക്കുട്ടി തുടങ്ങിയവർ സമീപം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

15/22

തിരൂർ ജില്ലാ ആശുപത്രിയോട് ജില്ലാ പഞ്ചായത്ത് അവഗണന കാട്ടുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ. പ്രവർത്തകർ തിരൂർ ജില്ലാ ആശുപത്രിയിലക്ക് നടത്തിയ മാർച്ച് | ഫോട്ടോ: പ്രദീപ് പയ്യോളി

16/22

മാതൃഭൂമി ആദ്ധ്യാത്മിക പുസ്തകോത്സവം തൃശൂർ മാതൃഭൂമി ബുക്സിൽ എം.കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

17/22

കൊല്ലം കൊട്ടാരക്കുളം മഹാഗണപതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗജപൂജയ്ക്കായി കൊണ്ടുവന്ന ആന കുന്നത്തൂർ കുട്ടിശങ്കരൻ ക്ഷേത്രത്തിന് മുന്നിലെത്തി ഗണപതിയെ വണങ്ങുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

18/22

ആലപ്പുഴ മാതൃഭൂമി ബുക്സിൽ ആരംഭിച്ച ആധ്യാത്മിക പുസ്തകോത്സവം അമ്പലപ്പുഴ ക്ഷേത്രം തന്ത്രി പുതുമന പി.ഇ മധുസൂദനൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

19/22

ജൂലൈ 16 മുതൽ 19 വരെ കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സീനിയർ വോളി ചാമ്പ്യഷിപ്പിൻ്റെ ഫിക്സ്ചർ ഡോ.വി ശിവദാസൻ എം.പി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യക്ക് നൽകി പ്രകാശനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

20/22

കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ 39-ാമത് സംസ്ഥാന ജനറൽ അസംബ്ലി കണ്ണൂർ പയ്യാമ്പലത്തെ ഉർസുലൈൻ പ്രൊവിൻഷ്യലേറ്റ് കാമ്പസിൽ കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

21/22

പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടി കൊന്നതിൽ പ്രതിഷേധിച്ച് പാലക്കാട് ഡി എഫ് ഒ ഓഫീസ് ഉപരോധിക്കുന്ന സി പി എം പ്രവർത്തകർ | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

22/22

തൃശൂർ എറിയാട് ചന്ത കടപ്പുറത്തിനു സമീപം കാലവർഷം കനത്തതോടെ കടൽ ഭിത്തിക്ക് മുകളിലൂടെ കരയിലേക്ക് അടിച്ചു കയറുന്ന തിരമാലകൾ | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented