ജൂലായ് 7 ചിത്രങ്ങളിലൂടെ


1/33

കോഴിക്കോട് അളകാപുരിയിൽ നടന്ന ചടങ്ങിൽ വി.കെ. കൃഷ്ണ മേനോൻ ഇന്റർനാഷണൽ ഫൗണ്ടേഷൻ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു. എം.ഫിറോസ്ഖാൻ, മേയർ ഡോ.ബീന ഫിലിപ്പ്, ശശി തരൂർ എം.പി, എം.കെ.രാഘവൻ എം.പി, മാതൃഭൂമി മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, കെ.കെ. മുഹമദ് എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

2/33

കെ.എ.കേരളീയൻ അനുസ്മരണസമിതി കോഴിക്കോട്ട്‌ സംഘടിപ്പിച്ച കെ.എ.കേരളീയൻ അനുസ്മരണ സമ്മേളനത്തിൽ കാലിക്കറ്റ് സർവ്വകലാശാല ഫോക്‌ലോർ പഠനകേന്ദ്രം മുൻ മേധാവി ഡോ.കെ.ഗോവിന്ദവർമ്മ രാജ സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

3/33

കോഴിക്കോട്ട്‌ ഷഹീദെ ഹിന്ദ് കുമാരൻ നായർ അനുസ്മരണ സമ്മേളനത്തിൽ ഡോ.പ്രിയദർശൻ ലാൽ സംസാരിക്കുന്നു. കെ.വി.ശ്രീധരൻ, വത്സൻ നെല്ലിക്കോട്, പി.ആർ.നാഥൻ, വി.എൻ.സന്തോഷ് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

4/33

കേരള കോൺഗ്രസ് എസ് ചെയർമാൻ ആർ സതീഷ് കുമാർ ഉൾപ്പടെയുള്ള പ്രവർത്തകർ എൻ സി പിയുമായുള്ള ലയന സമ്മേളനത്തിന് ശേഷം സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയോടൊപ്പം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/33

കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ്റെ അൻപത്തി ഏഴാം വാർഷിക സമ്മേളനത്തിൻ്റെ സമാപന സമ്മേളനവും, കുടുംബ സംഗമവും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

6/33

കേനന്നൂർ ഡിസ്ട്രിക്ട് ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റി കണ്ണൂരിൽ സംഘടിപ്പിച്ച പി.ഗോപിനാഥൻ നായർ സ്മൃതി സംഗമം മദ്യ നിരോധന സമിതി ജില്ലാ രക്ഷാധികാരി ടി.പി.ആർ.നാഥ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

7/33

തൃശൂർ എറിയാട് ചന്ത കടപ്പുറത്തിനു സമീപം കാലവർഷം കനത്തതോടെ കടൽ ഭിത്തിക്ക് മുകളിലൂടെ കരയിലേക്ക് അടിച്ചു കയറുന്ന തിരമാലകൾ | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

8/33

കടലാക്രമണ ഭീഷണി നേരിടുന്ന തിരുവനന്തപുരം വലിയതുറ തീരദേശ മേഖലയിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

9/33

കടലാക്രമണ ഭീഷണി നേരിടുന്ന തിരുവനന്തപുരം വലിയതുറ തീരദേശ മേഖലയിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

10/33

തിരുവനന്തപുരം കാക്കാമൂലയിലെ കൃഷിയിടത്തിൽ നടക്കുന്ന ചീര വിളവെടുപ്പിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

11/33

ടി.എ.മജീദ് പുരസ്‌കാരം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് തിരുവനന്തപുരത്ത് കെ.ജയകുമാർ നൽകുന്നു. മന്ത്രി ജി.ആർ.അനിൽ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

12/33

ക്യാമ്പസിലെ പുതിയ എഴുത്തുകാരി .... കോട്ടയം സി.എം.എസ്. കോളേജിലെ ശില്പോദ്യാന പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ശില്പി കെ.എസ്. രാധകൃഷ്ണൻ വെങ്കലത്തിൽ വാർത്തെടുത്ത 'മയ്യ ഒരു എഴുത്തുകാരി' എന്ന ശിൽപ്പത്തിന് സമീപം കോളേജ് പ്രിൻസിപ്പൽ വർഗീസ് ജോഷ്വായും ശില്പി കെ.എസ്. രാധാകൃഷ്ണനും | ഫോട്ടോ: ഇ. വി. രാഗേഷ് / മാതൃഭൂമി

13/33

തിരുവനന്തപുരം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധിയൻ പി. ഗോപിനാഥൻ നായർ അനുസ്മരണ സമ്മേളനത്തിന്റെ ഉദ്‌ഘാടനത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ദേഹത്തിന്റെ ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുന്നു. ഗാന്ധി സ്മാരകനിധി ചെയർമാൻ എൻ. രാധാകൃഷ്ണൻ, യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ, ഡി.സി.സി. പ്രസിഡന്റ് പാലോട് രവി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/33

തീര സുരക്ഷയെ സംബന്ധിച്ച് കൊച്ചിയിൽ വ്യാഴാഴ്ച നടന്ന കൊളംബോ സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുത്ത സീഷെൽസ്, ശ്രീലങ്ക, മാലദ്വീപ്, ഇന്ത്യ, മൗറീഷ്യസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഫോട്ടോക്കായി നിരന്നപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

15/33

"പശവെച്ചൊട്ടിച്ച പാതകൾ" .... "പശവെച്ചാണോ റോഡുകൾ നിർമ്മിച്ചിരിക്കുന്നത് "എന്ന കേരള ഹൈക്കോടതിയുടെ വ്യാഴ്ചത്തെ പരാമർശം ശരിവെക്കുന്ന കാഴ്ചയാണിത്. എറണാകുളം കലൂർ കതൃകടവ് റോഡിലെ കതൃകടവ് ജംഗ്ഷനിലെ തകർന്ന റോഡാണ് ചിത്രത്തിൽ. നേരത്തെ ഉണ്ടായിരുന്ന കുഴികൾ താൽകാലികമായി അടച്ചു കുറച്ചു ദിവസങ്ങൾക്കിടയിൽ തന്നെ മെറ്റലുകൾ ഇളകി റോഡ് വീണ്ടും പഴയ അവസ്ഥയിൽ ആയി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയെ കുറിച്ച് വളരെ രൂക്ഷമായ വിമർശനമാണ് ഹൈക്കോടതി നടത്തിയത് | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

16/33

അവകാശ പത്രിക അംഗീകരിക്കണമെന്നാവശ്യപ്പെട്ട് എ ഐ എസ് എഫ് കൊല്ലം കളക്ട്രേറ്റിലേയ്ക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽ രാജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/33

കോഴിക്കോട്ട്‌ പി. ഗോപിനാഥൻ നായർ അനുശോചന യോഗത്തിൽ ഗാന്ധി പീസ് ഫൗണ്ടേഷൻ വൈസ് പ്രസിഡണ്ട് ടി. ബാലകൃഷ്ണൻ സംസാരിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

18/33

സ്വപ്‍ന സുരേഷ് കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുവാനായി എത്തുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

19/33

പോക്‌സോ കേസിൽ റിമാന്റ് ചെയ്യപ്പെട്ട സിനിമാ നടൻ ശ്രീജിത്ത് രവിയെ തൃശൂരിൽ കോടതിയിൽ നിന്നും പുറത്ത് കൊണ്ടുവരുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

20/33

വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിലും സെക്രട്ടേറിയറ്റിന് മുന്നിൽ കുടയും പിടിച്ച് സമരം ചെയ്യുന്നവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/33

ഡി എ കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ കേരള എൻ ജി ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/33

പ്രൈവറ്റ് രജിസ്‌ട്രേഷൻ യൂണിവേഴ്സിറ്റികളിൽ തുടരുക, പാരലൽ കോളേജുകളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പാരലൽ വിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ്‌ മാർച്ച് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

23/33

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

24/33

എ.ഐ.എസ്.എഫ് പാലക്കാട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച അവകാശ പത്രിക മാർച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രേയ രതീഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

25/33

എ.ഐ.എസ്.എഫ് പാലക്കാട് കളക്ടറേറ്റിലേക്ക് സംഘടിപ്പിച്ച അവകാശ പത്രിക മാർച്ച് | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/33

കൊല്ലം റെയിൽവേ സ്റ്റേഷനരികിൽ റോഡിലേയ്ക്ക് വീണ മരം അഗ്നിശമനസേനാംഗങ്ങളെത്തി മുറിച്ചു മാറ്റുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

27/33

കണ്ണൂരിൽ നടക്കുന്ന കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ സംസ്ഥാന ജനറൽ അസംബ്ലിയുടെ ഭാഗമായി കണ്ണൂർ ബിഷപ്പ് ഹൗസിൽ നടന്ന യോഗം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

28/33

ഏറ്റവും നല്ല മേയർക്കുള്ള റോട്ടറി ഇന്റർനാഷണൽ എക്സലൻസ് അവാർഡ് നേടിയ കണ്ണൂർ മേയർ അഡ്വ. ടി.ഒ. മോഹനന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

29/33

അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട്‌ ആലപ്പുഴ ഡി ഡി ഓഫീസിലേക്ക് എ.ഐ.എസ്‌.എഫ്‌. നടത്തിയ മാർച്ച് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

30/33

കൊച്ചിയിൽ നടക്കുന്ന കൊളംബോ സെക്യൂരിറ്റി കോൺക്ലേവ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

31/33

കൊച്ചിയിൽ നടക്കുന്ന കൊളംബോ സെക്യൂരിറ്റി കോൺക്ലേവ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

32/33

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ റാലി | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

33/33

സെക്രട്ടറിയേറ്റിലെ മീഡിയ റൂമിൽ രാജി പ്രഖ്യാപനം നടത്തുന്ന മന്ത്രി സജി ചെറിയാൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

Content Highlights: News In Pics July 7

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented