
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ റാലി | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച പ്രതിഷേധ റാലി | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
പെൻഷൻ വിതരണത്തിന് കാലതാമസം ഒഴിവാക്കണമെന്നും തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഒരുലക്ഷം കർഷക സമിതി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കളക്ട്രേറ്റ് ധർണ്ണ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
സെക്രട്ടറിയേറ്റിലെ മീഡിയ റൂമിൽ രാജി പ്രഖ്യാപനം നടത്തുന്ന മന്ത്രി സജി ചെറിയാൻ | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ ഐക്യമഹിളാസംഘം നടത്തിയ ധർണ്ണ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ പ്രസിഡന്റ ആയി തിരഞ്ഞെടുക്കപ്പെട്ട എസ്. ദേവരാജന്‍ അംഗങ്ങൾ നൽകിയ സ്വീകരണം | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എസ്. ദേവരാജനെ സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പൊന്നാടയണിയിച്ച് അനുമോദിക്കുന്നു | ഫോട്ടോ: അജിത് പനച്ചിക്കൽ / മാതൃഭൂമി
മന്ത്രി സജി ചെറിയാൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മന്ത്രി സജി ചെറിയാൻ രാജിവെയ്ക്കണം എന്നാവശ്യപ്പെട്ട് കേരള ലോയേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന പ്രതിഷേധ ധർണ്ണ | ഫോട്ടോ: ബി. മുരളീകൃഷ്ണൻ / മാതൃഭൂമി
ചികിത്സയ്ക്കിടെ തുടർമരണങ്ങളുണ്ടായത് ഡോക്ടർമാരുടെ അനാസ്ഥ കൊണ്ടാണെന്ന് ആരോപിച്ച് പാലക്കാട് പടിഞ്ഞാറേ യാക്കര തങ്കം ആശുപത്രിയിലേക്ക് യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന് ഇന്ത്യൻ ഭരണ ഘടനയുടെ കോപ്പി അയച്ചുകൊടുത്ത് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധിച്ചപ്പോൾ | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കോഴിക്കോട് നടന്ന അതിജീവിതക്കൊപ്പം പരിപാടിയിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് പി.എം.ഗീത പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു. ഇ.ടി.സുജാത, കെ.മൃദുല, കെ.ടി.കെ ചാന്ദിനി, വിജി.പി, തങ്കം, നബീസ, ഡോ.ജാൻസി ജോസ്, കെ.അജിത, അഡ്വ.പി.എ അബിജ, ദീദി, പ്രേംചന്ദ് എന്നിവർ സമീപം | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി
ചികിത്സയ്ക്കിടെ തുടർമരണങ്ങളുണ്ടായത് ഡോക്ടർമാരുടെ അനാസ്ഥകൊണ്ടാണെന്ന് ആരോപിച്ച് പാലക്കാട് പടിഞ്ഞാറേ യാക്കര തങ്കം ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം പോലീസ് തടയുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ചികിത്സയ്ക്കിടെ തുടർമരണങ്ങളുണ്ടായത് ഡോക്ടർമാരുടെ അനാസ്ഥകൊണ്ടാണെന്ന് ആരോപിച്ച് പാലക്കാട് പടിഞ്ഞാറേ യാക്കര തങ്കം ആശുപത്രിയിലേക്ക് യുവമോർച്ച ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ, പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ നിലത്തുവീണ ജില്ലാപ്രസിഡന്റ് പ്രശാന്ത് ശിവൻ | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
ആലങ്ങാട്ട് തറ എസ്.സി കോളനി ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പാലക്കാട് നഗരസഭ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് അനക്സിലെ മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച യുവമോർച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നിയമസഭയിൽ നിന്നു പുറത്തേക്കു വന്നപ്പോൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
മന്ത്രി സജി ചെറിയാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ നിയമസഭാ വളപ്പിലെ ഡോ.ബി.ആർ.അംബേദ്കറിന്റെ പ്രതിമക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവല്ല വൈ.എം.സി.എ. കവലയില്‍ ഓടയ്ക്ക് സമീപം ഒഴുകിയെത്തുന്ന നീരുറവയില്‍ കുളിക്കുന്ന വയോധികന്. മുപ്പതോളം വീടുകളുള്ള കോവൂര്‍ മലയുടെ അടിഭാഗമാണിവിടം. തൊട്ടടുത്തു പൈപ്പുകുളം എന്ന പേരില്‍ വലിയ കിണറുമുണ്ട്. ഇവിടെനിന്ന് ഒഴുകിയെത്തുന്ന വെള്ളമാണ് ഇത്. വേനലിലും നിലയ്ക്കാത്ത നീരുറവയ്ക്ക് നാട്ടുകാര്‍ 'കണ്ണ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഓടയുടെ ഭാഗത്തായതിനാല് മലിനജലമാണോയെന്ന് പുറമേനിന്നുള്ളവര്‍ സംശയിക്കുമെങ്കിലും കാര്യമറിയുന്നവര്‍ മടിയില്ലാതെ നഗരമധ്യത്തില്‍ അലക്കും കുളിയും നടത്തി മടങ്ങും | ഫോട്ടോ: ഇ.വി. രാഗേഷ് / മാതൃഭൂമി
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ അമ്പത്തിയേഴാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
വിഴിഞ്ഞം മത്സ്യ ബന്ധന ഹാർബർ കമ്മീഷൻ ചെയ്യുക എന്നാവിശ്യപ്പെട്ട് മത്സ്യ തൊഴിലാളി യൂണിയൻ (സി ഐ ടി യു) സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ സംസാരിക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
തിരുവനന്തപുരം തൈക്കാട് ഗാന്ധിസ്മാരകനിധി ഓഫീസിൽ പൊതുദർശനത്തിന് വച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ മൃതദേഹത്തിൽ ഗാന്ധിസ്മാരക നിധി ജീവനക്കാരും പ്രവർത്തകരും ചേർന്ന് അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം തൈക്കാട് ഗാന്ധിസ്മാരകനിധി ഓഫീസിൽ പൊതുദർശനത്തിന് വച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ മൃതദേഹത്തിൽ മുതിർന്ന ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം തൈക്കാട് ഗാന്ധിസ്മാരകനിധി ഓഫീസിൽ പൊതുദർശനത്തിന് വച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ മൃതദേഹത്തിൽ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം തൈക്കാട് ഗാന്ധിസ്മാരകനിധി ഓഫീസിൽ പൊതുദർശനത്തിന് വച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ മൃതദേഹത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം തൈക്കാട് ഗാന്ധിസ്മാരകനിധി ഓഫീസിൽ പൊതുദർശനത്തിന് വച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ മൃതദേഹത്തിൽ സ്പീക്കർ എം.ബി. രാജേഷ് അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
തിരുവനന്തപുരം തൈക്കാട് ഗാന്ധിസ്മാരകനിധി ഓഫീസിൽ പൊതുദർശനത്തിന് വച്ച ഗാന്ധിയൻ ഗോപിനാഥൻ നായരുടെ മൃതദേഹത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു | ഫോട്ടോ: എസ്. ശ്രീകേഷ് / മാതൃഭൂമി
നവതി ആഘോഷിച്ച കാർട്ടൂണിസ്റ്റ് സുകുമാർ എറണാകുളത്തെ വീട്ടിൽ പിറന്നാൾ സദ്യ ഉണ്ണുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ കണ്ണൂർ കോടതിക്കു മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ജോയിന്റ് കൗൺസിലിന്റെ വനിതാമുന്നേറ്റ ജാഥയ്ക്ക് കണ്ണൂർ കലക്ടറേറ്റ് പരിസരത്ത് സ്വീകരണം നൽകിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ കളക്ടറുടെ വസതിക്കു മുന്നിൽ കടപുഴകി വീണ മരം അഗ്നിശമനസേനാംഗങ്ങൾ മുറിച്ചുമാറ്റുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ / മാതൃഭൂമി
കർഷക തൊഴിലാളി യൂണിയൻ സംയുക്ത സമിതി ആലപ്പുഴയിൽ നടത്തിയ ജില്ലാതല സമര പ്രഖ്യാപന കൺവെൻഷൻ കെ.എസ്.കെ.ടി.യു സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു/ മാതൃഭൂമി
വിള ഇൻഷുറൻസ് പ്രചരണ വാഹന യാത്രയ്ക്ക് കണ്ണൂരിൽ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ കൊടി കാട്ടുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
ശിൽപ്പി കാനായി കുഞ്ഞിരാമൻ കണ്ണർ പയ്യാമ്പലത്തെ തന്റെ ശിൽപ്പങ്ങൾ കാണാനെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി
ശിൽപ്പി കാനായി കുഞ്ഞിരാമൻ കണ്ണർ പയ്യാമ്പലത്തെ തന്റെ ശിൽപ്പങ്ങൾ കാണാനെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി
കാനായി കുഞ്ഞിരാമൻ കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി
പയ്യാമ്പലത്ത് കാനായി കുഞ്ഞിരാമന്റെ ശിൽപ്പം തകർത്തു സ്ഥാപിച്ച ടവർ മാറ്റാനുള്ള സ്പാനർ ശിൽപി വത്സൻ കൂർമ്മ കൊല്ലേരി കാനായി കുഞ്ഞിരാമന് പ്രതീകാത്മകമായി കൈമാറുന്നു | ഫോട്ടോ: സി. സുനിൽകുമാർ/ മാതൃഭൂമി
നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരേ കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്സ് യൂണിയന് മലപ്പുറം കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..