ജൂലായ് 5 ചിത്രങ്ങളിലൂടെ


1/45

നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരേ കേരള സ്‌റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂണിയന്‍ മലപ്പുറം കളക്ടറേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

2/45

എസ്.ടി. കൗണ്‍സിലിന്റെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മലപ്പുറം ജി.എസ്.ടി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/45

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി.എം.എസ്.ആര്‍.എ.(ബി.എം.എസ്.) മലപ്പുറം കളക്ടറേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബി.എം.എസ്. ജില്ലാ വൈസ് പ്രസിഡന്റ് എന്‍.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/45

വിവാദ പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/45

ശ്രീചിത്തിര തിരുനാൾ ട്രസ്റ്റിന്റെ 2021 ലെ ദേശീയ അവാർഡ് സ്വീകരിച്ച ഗായിക കെ.എസ്.ചിത്ര,2020 ലെ അവാർഡ് സ്വീകരിച്ച അടൂർ ഗോപാലകൃഷ്ണൻ എന്നിവരുമായി അവാർഡ് സമ്മാനിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുശലം പറയുന്നു. ടി.പി.ശ്രീനിവാസൻ, കുമ്മനം രാജശേഖരൻ, ടി.എസ്.സതീഷ് കുമാർ എന്നിവർ സമീപം. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

6/45

ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി പട്ടികവർഗ്ഗ കോ-ഓർഡിനേഷൻ കമ്മിറ്റി പാലക്കാട് സ്റ്റേഡിയം സ്റ്റാന്റിന് സമീപം നടത്തിയ പ്രതിഷേധം | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

7/45

ഭരണഘടനയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി സ്റ്റേഡിയം സ്റ്റാന്റിന് സമീപം സംഘടിപ്പിച്ച പ്രതിഷേധം | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

8/45

സമര കല്ല് .. മന്ത്രി സജി ചെറിയന്റെ വിവാദ പ്രസംഗത്തിൽ പ്രതിഷേധിച്ച് കണ്ണൂർ നഗരത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ കല്ലേറ് സമരം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

9/45

മന്ത്രി സജി ചെറിയാന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ദളിത് കൂട്ടായ്മ എസ്.കെ.പ്രതിമയ്ക്കു സമീപം കോലം കത്തിച്ച് പ്രതിഷേധിക്കുന്നു. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

10/45

മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ മാനാഞ്ചിറ എസ്.കെ.പ്രതിമയ്ക്കു സമീപം കോലം കത്തിച്ച് പ്രതിഷേധിക്കുന്നു. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

11/45

ഭരണഘടനയെ കുറിച്ച് വിവാദപരാമർശം നടത്തിയ മന്ത്രി സജിചെറിയാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ നിന്ന് | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

12/45

ഭരണഘടനയെ വെല്ലുവിളിച്ച മന്ത്രി സജി ചെറിയാൻ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

13/45

ഭരണഘടനയെ വെല്ലുവിളിച്ച മന്ത്രി സജി ചെറിയാൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

14/45

മന്ത്രി സജി ചെറിയാൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ കൊല്ലം ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

15/45

കെ. കരുണാകരൻ സ്റ്റഡി സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന കെ. കരുണാകരൻ അനുസ്മരണ സമ്മേളനം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. ജോർജ് ഓണക്കൂർ, കെ. മുരളീധരൻ എം.പി.,കെ. മഹേശ്വരൻ നായർ, ഉമാ തോമസ് എം.എൽ.എ., പാലോട് രവി തുടങ്ങിയവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

16/45

ലീഡർ കെ. കരുണാകരൻ സ്റ്റഡി സെന്റർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചേർന്ന കെ. കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ തൃക്കാക്കര എം.എൽ.എ. ആയി തിരഞ്ഞെടുക്കപ്പെട്ട ഉമാ തോമസിനെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപഹാരം നൽകി ആദരിച്ചപ്പോൾ. ജോർജ് ഓണക്കൂർ, കെ. മുരളീധരൻ എം.പി., പാലോട് രവി തുടങ്ങിയവർ സമീപം. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

17/45

ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യലിനുശേഷം എറണാകുളം പോലീസ് ക്ലബ്ബിൽ നിന്നും പുറത്തേക്ക് വരുന്ന സ്വപ്‌ന സുരേഷ് | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

18/45

ഉന്നത വിദ്യാഭവന്റെ ശീലസ്ഥാപനം നടത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: ബിനുലാൽ ജി. / മാതൃഭൂമി

19/45

യുവമോർച്ച കൊച്ചിയിൽ മന്ത്രി സജി ചെറിയാന്റെ കോലം കത്തിക്കുന്നു | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

20/45

ഭരണഘടനയെ അവഹേള്ളിച്ചുവെന്നാരോപിച്ച് മന്ത്രി സജി ചെറിയാൻ രാജിവെയ്ക്കണമെന്നാവാശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് എറണാകുളത്ത് നടത്തിയ താലൂക്ക് ഓഫീസ് മാർച്ച് ഡി .സി,സി.പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് ഉത്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജി വി.കെ. / മാതൃഭൂമി

21/45

കടന്നുകയറി കടല്‍... അമ്പലപ്പുഴ പുറക്കാട് ആനന്ദേശ്വരത്ത് തന്റെ വീട്ടിലേക്ക് തിര അടിച്ചുകയറുന്നത് നിസ്സഹായനായി നോക്കി നില്‍ക്കുന്ന കുഞ്ഞുമോന്‍. മഴ കനത്തതോടൊപ്പം തീരങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. | ഫോട്ടോ: ബിജു സി. / മാതൃഭൂമി

22/45

മന്ത്രി സജിചെറിയാന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ മന്ത്രിയുടെ കോലം കത്തിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

23/45

ഇടപ്പള്ളി മിൽമ ഓഫീസ് അങ്കണത്തിൽ സോളാർ പവർ പ്രൊജക്റ്റിന്റെ ശിലാസ്ഥാപനം കേന്ദ്രമന്ത്രി എൽ . മുരുകൻ നിർവ്വഹിക്കുന്നു . | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

24/45

തൊടുപുഴ സിപാസ് കോളേജ് ഓഫ് ടീച്ചർ എജ്യൂക്കേഷനിലെ വിദ്യാർഥികൾ തൊടുപുഴ കെ.എസ്.ആർ.ടി.സി ഗാരേജിലെ ബസുകൾ വൃത്തിയാക്കുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

25/45

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലാ മെഡിക്കൽ ഓഫീസിൽ റീത്ത് സമർപ്പിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ റീത്തുമായി നിലത്തുവീണുപോയ പാലക്കാട് നിയോജകമണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈൻ | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

26/45

പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രവർത്തകർ ജില്ലാ മെഡിക്കൽ ഓഫീസിൽ റീത്ത് സമർപ്പിക്കാനെത്തുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

27/45

മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുവമോർച്ച പാലക്കാട് നടത്തിയ പ്രതിഷേധം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി

28/45

ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ ഭക്തജനങ്ങൾക്ക് വിട്ട് നൽകണമെന്നാവശ്യപെട്ട് ഹിന്ദു ഐക്യവേദി തിരുവനന്തപുരം താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

29/45

എൻ.ആർ.ഇ.ജി. വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ ശില്പശാല സംസ്ഥാന ജനറൽ സെക്രട്ടറി എസ് .രാജേന്ദ്രൻ ഉൽഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

30/45

കള്ള്ചെത്ത് വ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ കോർഡിനേഷൻ കൺവെൻഷൻ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എം.ഹംസ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

31/45

പോലീസ് നിഷ്‌ക്രിയത്വത്തിനെതിരെ കെ.പി.സി.സി. ഗാന്ധിദർശൻ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കമ്പറ നാരായണനും നേതാക്കളും സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യാൻ കെ.പി.സി.സി. മുൻ പ്രസിഡന്റ് വി.എം. സുധീരൻ എത്തിയപ്പോൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

32/45

കഴിഞ്ഞ മൂന്ന് ദിവസമായി കടലേറ്റം രൂക്ഷമായ കൊല്ലം ഇരവിപുരം ഭാഗത്ത് പുലിമുട്ടിൽ ശക്തമായ കാറ്റിൽ തിരമാലകൾ വീശിയടിക്കുന്നു | ഫോട്ടോ: സി.ആർ.ഗിരീഷ്‌ കുമാർ / മാതൃഭൂമി

33/45

കവി ഇടപ്പളി രാഘവൻ പിള്ളയുടെ എൺപത്തി ആറാമത്‌ ചരമവാർഷികാചരണം ഇടപ്പള്ളി സ്മാരകസമിതിയുടെ നേതൃത്വത്തിൽ കൊല്ലം മുളങ്കാടകത്തെ സ്മൃതി മണ്ഡപത്തിൽ നടന്നപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

34/45

കണ്ണൂർ സർവ്വകലാശാലയുടെ പുതിയ യൂണിയന്റെ ഉദ്ഘാടനം താവക്കരയിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ വൃന്ദാ കാരാട്ട് നിർവഹിക്കുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

35/45

എറണാകുളം ജില്ലാ പഞ്ചായത്ത് നല്‍കുന്ന വിദ്യാഭ്യാസ അവാര്‍ഡ് വാങ്ങുവാന്‍ എത്തിയ വിദ്യാര്‍ത്ഥികളുടെ തിരക്ക്. ഫോട്ടോ - ടി.കെ പ്രദീപ് കുമാര്‍\മാതൃഭൂമി

36/45

അന്തരിച്ച സി.പി.എം. നേതാവും മുന്‍ ഉദുമ എം.എല്‍.എയുമായ പി.രാഘവന്റെ മൃതദേഹം മുന്നാട് പീപ്പിള്‍സ് കോളേജില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍. ഫോട്ടോ - രാമനാഥ് പൈ\മാതൃഭൂമി

37/45

കോണ്‍ഗ്രസ് സേവാദള്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയും ഡി.സി.സിയും സംയുക്തമായി സംഘടിപ്പിച്ച കെ.കരുണാകരന്റെ ജന്മദിന ചടങ്ങ് ഡി.സി സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - കൃഷ്ണപ്രദീപ്‌\മാതൃഭൂമി

38/45

കെ. കരുണാകരന്റെ 104-ാം ജന്മദിനത്തില്‍ കണ്ണൂര്‍ ഡി.സി.സിയില്‍ പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടന്ന പുഷ്പാര്‍ച്ചന. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

39/45

ന്യൂഡല്‍ഹിയില്‍ നടക്കുന്ന സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ ഭക്ഷ്യ - സിവില്‍സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പങ്കെടുക്കുന്നു. ഫോട്ടോ - പിആര്‍ഡി

40/45

ന്യൂഡല്‍ഹിയില്‍ നടക്കുന്ന സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗത്തില്‍ ഭക്ഷ്യ - സിവില്‍സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍ പങ്കെടുക്കുന്നു. ഫോട്ടോ - പിആര്‍ഡി

41/45

കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കണ്ണൂര്‍ ബിഷപ്‌സ് ഹൗസ് ഹാളില്‍ സംഘടിപ്പിച്ച ഫാ.സ്റ്റാന്‍സ്വാമിയുടെ ഒന്നാം ചരമ വാര്‍ഷികാചരണത്തിന്റെ ഭാഗമായുള്ള അനുശോചനയോഗത്തില്‍ കണ്ണൂര്‍ രുപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല അനുസ്മരണ സന്ദേശം നല്‍കുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

42/45

സംസ്ഥാനത്തെ എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശനപരീക്ഷ കഴിഞ്ഞ് തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസില്‍നിന്ന് പുറത്തേക്കുവരുന്ന വിദ്യാര്‍ഥികളും ഗേറ്റിന് പുറത്ത് കാത്തുനില്‍ക്കുന്ന രക്ഷാകര്‍ത്താക്കളും | ഫോട്ടോ: എസ്. ശ്രീകേഷ്

43/45

മന്ത്രി വന്നാലും ഇല്ലെങ്കിലും... സ്വച്ഛ് ഭാരത് പരിപാടിക്കായി കോഴിക്കോട് മിഠായിത്തെരുവില്‍ തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് കേന്ദ്ര വാര്‍ത്താവിതരണ - പ്രക്ഷേപണവകുപ്പ് മന്ത്രി അനുരാഗ് സിങ് ഠാക്കൂര്‍ എത്തുമെന്നുകരുതി ശുചീകരണത്തിനായി കാത്തിരുന്നെങ്കിലും കനത്തമഴയെത്തുടര്‍ന്ന് കേന്ദ്രമന്ത്രി പരിപാടി റദ്ദാക്കി. ഇതോടെ തൊഴിലാളികള്‍ ശുചീകരണം പുനരാരംഭിച്ചപ്പോള്‍. ഫോട്ടോ - മാതൃഭൂമി

44/45

തിങ്കളാഴ്ച നടന്ന സംസ്ഥാന എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷയ്ക്ക് വൈകിയെത്തിയ വിദ്യാര്‍ഥിനി പരീക്ഷാ കേന്ദ്രമായ ആലപ്പുഴ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് ഓടിക്കയറുന്നു | ഫോട്ടോ: സി. ബിജു

45/45

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) കേന്ദ്രത്തിൽ കായികതാരങ്ങളുമായി സംവദിക്കാനെത്തിയ കേന്ദ്രമന്ത്രി അനുരാഗ് സിങ് ഠാക്കൂർ നടക്കാവ് ഗേൾസ് സ്കൂളിലെ ജൂനിയർ വുഷു ദേശീയ താരം നൈനയോട് അഭിപ്രായം ചോദിക്കുന്നു.| ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

Content Highlights: news in pics july 5 july 5

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented