ജൂലായ് 3 ചിത്രങ്ങളിലൂടെ


1/45

രാഹുൽ ഗാന്ധി മഞ്ചേരിയിലെ ബേക്കറിയിൽ തന്നെ കാണാനെത്തിയ ഒരു അമ്മൂമ്മയ്ക്ക് ഒപ്പം.

2/45

തിരുവനന്തപുരം എൻ എസ് എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ കണ്ണമൂലയിൽ നിർമിക്കുന്ന ചട്ടമ്പിസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠ കർമ്മത്തിന്റെ ഭാഗമായി തന്ത്രി കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്ന കലശപൂജ. എൻ എസ് എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ് സംഗീത് കുമാർ, താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എം വിനോദ് കുമാർ തുടങ്ങിയവർ സമീപം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

3/45

ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടക്കുന്ന ഞാറ്റുവേല പൈതൃകോത്സവത്തിൽ പദ്‌മശ്രീ രാമചന്ദ്രപുലവരുടെ നേതൃത്വത്തിൽ നടത്തിയ തോൽപ്പാവക്കൂത്ത് | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

4/45

ചീഫ് സെക്രട്ടറി വി.പി. ജോയി എഴുതിയ ശകുന്തള എന്ന കവിതയുടെ കഥകളി ആവിഷ്കാരം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ അരങ്ങേറിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

5/45

കെ എസ് ആർ ടി സി യെ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതിയും കെ എസ് ആർ ടി സി വർക്കേഴ്‌സ് ഫെഡറേഷനും തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച ബഹുജന കൺവെൻഷൻ ജസ്റ്റിസ് കമാൽപാഷ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/45

സെക്കന്തരാബാദ് പരേഡ് ഗ്രൗണ്ടിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിജയ് സങ്കൽപ് റാലിയിൽ സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

7/45

ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച കോഴിക്കോട് കലക്ടറേറ്റിലെ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് പ്രവർത്തിച്ചപ്പോൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

8/45

എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ അടൂർ ഗോപാലകൃഷ്‍ണന്റെ വീട്ടിലെത്തിയ മലയാളം പള്ളിക്കൂടത്തിലെ വിദ്യാർഥികൾ "നിഴൽക്കൂത്ത്" സിനിമയിൽ ഉപയോഗിച്ച വില്ലുവണ്ടിയ്ക്ക് സമീപം നിന്ന് തിരക്കഥയിൽ ഒരു ഭാഗം വായിച്ചപ്പോൾ. വട്ടപ്പറമ്പിൽ പീതാംബരൻ, വി. മധുസൂദനൻ നായർ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

9/45

മാതൃഭൂമിയും സൈലം ലേണിംഗ് ആപ്പുമായി ചേർന്ന് കോഴിക്കോട്‌ ടാഗോർ ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ സൈലം ഡയറക്ടർ ലിജീഷ് കുമാർ സംസാരിക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/45

ഐ.എസ്.എം ഖുർആൻ വെളിച്ചം സംസ്ഥാന സംഗമം തിരൂർ ടൗൺഹാളിൽ മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

11/45

റാന്നി ഉതിമൂട്ടിൽ നിയന്ത്രണം വിട്ട് ഇരുമ്പ് വേലിയിൽ ഇടിച്ച് തകർന്ന വാഹനം. അപകടത്തിൽ രണ്ട് പേർ മരിച്ചു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/45

എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ അടൂർ ഗോപാലകൃഷ്‍ണന്റെ തിരുവനന്തപുരത്തെ വീട്ടിൽ മലയാളം പള്ളിക്കൂടത്തിലെ വിദ്യാർഥികൾ എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/45

എൺപത്തിയൊന്നാം പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിക്കാൻ അടൂർ ഗോപാലകൃഷ്‍ണന്റെ തിരുവനന്തപുരത്തെ വീട്ടിൽ മലയാളം പള്ളിക്കൂടത്തിലെ വിദ്യാർഥികൾ എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

14/45

സി.പി.ഐ യും കെ.ദാമോദരൻ ട്രസ്റ്റും ചേർന്ന് നടത്തിയ കെ.ദാമോദരൻ അനുസ്മരണ ദിനാചരണം തിരൂരിൽ സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി അഡ്വ.കെ.പ്രകാശ്ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

15/45

എൽ ഡി എഫ് സംഗമം തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ.ഫിലിപ്പ്‌ / മാതൃഭൂമി

16/45

ഈ 'പാഷൻ' ഇത്തിരി ഫാഷനാ... ആരിലും കൗതുകം ജനിപ്പിക്കുന്ന പാഷൻ ഫ്രൂട്ടിന്റെ പൂവിൽ തേൻ തേടുന്ന വണ്ട്. കൊല്ലം മൺറോതുരുത്തിൽ നിന്നുള്ള കാഴ്ച | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

17/45

ഫയൽ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി ജില്ലാ കലക്ടർ ദിവ്യാ എസ് അയ്യരുടെ നേതൃത്വത്തിൽ പത്തനംതിട്ട കലക്ട്രേറ്റിൽ ഫയലുകൾ പരിശോധിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/45

ഫയൽ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കലക്ട്രേറ്റിലെ സ്‌പെഷൽ തഹസിൽദാരുടെ ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

19/45

സർക്കാർ ഓഫീസുകളിൽ ഫയൽ തീർപ്പാക്കൽ പദ്ധതിയുടെ ഭാഗമായി തുറന്ന് പ്രവർത്തിച്ച പത്തനംതിട്ട ജില്ലാ ട്രഷറിയിൽ എത്തിയ ഉദ്യോഗസ്ഥർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

20/45

പത്തനംതിട്ട ഉതിമൂട്ടിൽ ഉണ്ടായ അപകടത്തിൽ തകർന്ന കാർ.

21/45

ലോക ചെസ് ഒളിമ്പ്യാഡിന്റെ പ്രചരാണാർത്ഥം ആലപ്പുഴ ചെസ് അസോസിയേഷൻ നടത്തിയ മത്സരത്തിൽ ചെസ് അസോസിയേഷൻ കേരളാ ജനറൽ സെക്രട്ടറി വി.എൻ വിശ്വനാഥൻ ഒരേ സമയം മുപ്പത് കുട്ടികളുമായി ചെസ്‌ കളിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

22/45

അവധിയില്ലാ ഞായര്‍... ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഞായറാഴ്ച ആലപ്പുഴ ആര്‍.ഡി.ഒ. ഓഫീസില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

23/45

ഹൈദരാബാദിൽ നടന്ന ബി ജെ പി ദേശീയ എക്സിക്യൂട്ടിവ് യോഗത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, ടോം വടക്കൻ, പി.കെ കൃഷ്ണദാസ്, എം. ഗണേശൻ തുടങ്ങിയവർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

24/45

പാലക്കാട് തസ്രാക്കിൽ നടന്ന ഒ.വി. വിജയൻ ജന്മദിനാഘോഷ പരിപാടിയിൽ പ്രഭാഷണം നടത്താനെത്തിയ സി.പി.എം നേതാവ്‌ എം. സ്വരാജും എഴുത്തുകാരൻ സുനിൽ പി. ഇളയടവും സൗഹൃദം പങ്കുവെക്കുന്നു. ഒ.വി.വിജയൻ സ്മാരക സമിതി സെക്രട്ടറി ടി.ആർ. അജയൻ സമീപം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

25/45

പാലക്കാട് തസ്രാക്കിൽ നടന്ന ഒ.വി. വിജയൻ ജന്മദിനാഘോഷ പരിപാടിയിൽ സി.പി.എം നേതാവ്‌ എം. സ്വരാജ് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

26/45

പാലക്കാട് തസ്രാക്കിൽ നടന്ന ഒ.വി. വിജയൻ ജന്മദിനാഘോഷ പരിപാടിയിൽ എഴുത്തുകാരൻ സുനിൽ പി. ഇളയിടം പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

27/45

കേരള നല്ലജീവന പ്രസ്ഥാനം സംഘടിപ്പിച്ച തിരൂർ - ചാവക്കാട്‌ ജലയാത്ര തിരൂർ താഴെപ്പാലം ബോട്ടുജെട്ടിയിൽ നിന്നാരംഭിച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

28/45

ഐ.എസ്.ആർ.ഒ. മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ കഥ പറയുന്ന "റോക്കട്രി - ദി നമ്പി എഫക്ട്" സിനിമ പ്രദർശിപ്പിക്കുന്ന തിരുവനന്തപുരം ഏരീസ് പ്ളക്സിൽ നമ്പി നാരായണൻ എത്തിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

29/45

കേരള ചിത്രകലാ പരിഷത്ത് തിരുവനന്തപുരം ജില്ല യൂണിവേഴ്സിറ്റി കോളേജിൽ സംഘടിപ്പിച്ച ചിത്രരചനാ ക്യാമ്പ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

30/45

സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനുള്ള തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഞാറാഴ്ചയും സെക്രട്ടേറിയറ്റിൽ എത്തി ജോലി ചെയ്യുന്ന ജീവനക്കാർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

31/45

തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ നടത്തിയ വെളിച്ചം ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതി 14-ാം സംസ്ഥാന സംഗമത്തിൽ കെ.എൻ.എം. സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ഉമ്മർ സുല്ലമി പ്രസംഗിക്കുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

32/45

ഇന്ന് അന്താരാഷ്ട്ര പ്ലാസ്റ്റിക്‌ സഞ്ചിരഹിത ദിനം (international plastic bag free day)....: ഓരോ മിനിറ്റിലും ദശലക്ഷക്കണക്കിന് ടൺ പ്ളാസ്റ്റിക്ക് സഞ്ചികളാണ് ലോകമെമ്പാടും ഉത്പാദിപ്പിക്കുന്നത്. വലിച്ചെറിയപ്പെട്ടവയിൽ നിന്ന് ശേഖരിച്ചുകൂട്ടിയിട്ടിരിക്കുന്ന മാലിന്യകൂമ്പാരത്തിന് നടുവിൽ ഇരുന്ന് പ്‌ളാസ്റ്റിക് മാലിന്യങ്ങൾ തരം തിരിക്കുന്ന തൊഴിലാളി. കോഴിക്കോട് നിന്നുള്ള കാഴ്ച | ഫോട്ടോ: പി.പി.ബിനോജ്‌ / മാതൃഭൂമി

33/45

പാലക്കാട് അഹല്യ ക്യാമ്പസില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍. ഫോട്ടോ - പി.പി രതീഷ്‌\മാതൃഭൂമി

34/45

പാലക്കാട് അഹല്യ ക്യാമ്പസില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കുന്നു. ഫോട്ടോ - പി.പി രതീഷ്‌\മാതൃഭൂമി

35/45

ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ അപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ച ശേഷം റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഫോട്ടോ - സി. ബിജു\മാതൃഭൂമി

36/45

ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ അപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ച ശേഷം റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഫോട്ടോ - സി. ബിജു\മാതൃഭൂമി

37/45

ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറില്‍ ഞായറാഴ്ച രാവിലെ ഉണ്ടായ അപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ച ശേഷം റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഫോട്ടോ - സി. ബിജു\മാതൃഭൂമി

38/45

അമ്പലപ്പുഴ എസ്.എൻ.ഡി.പി യൂണിയൻ നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ ബോധവത്കരണ ക്ലാസ് കോസ്റ്റൽ സെക്യൂരിറ്റി ഐ.ജി പി. വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

39/45

'ചുമന്ന് യാത്ര'...തിരുവനന്തപുരം വെള്ളായണി കാക്കാമൂലയിലെ കൃഷിയിടത്തില്‍നിന്ന് ചീര വിളവെടുത്ത് കൊണ്ടുപോകുന്നയാള്‍. ഫോട്ടോ - ബിജു വര്‍ഗീസ്‌\മാതൃഭൂമി

40/45

എല്‍.ഐ.സി. എംപ്ലോയീസ് യൂണിയന്‍ കണ്ണൂര്‍-കാസര്‍കോഡ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ഷിക സമ്മേളനം കണ്ണൂര്‍ എല്‍.ഐ.സി. ഹാളില്‍ യൂണിയന്‍ കോഴിക്കോട് ഡിവിഷന്‍ പ്രസിഡന്റ് കെ. ബാഹുലേയന്‍ ഉത്ഘാടനം ചെയ്യുന്നു. ഫോട്ടോ - റിദിന്‍ ദാമു\മാതൃഭൂമി

41/45

യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ കണ്ണൂർ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡന്റ് ജോബി ചുങ്കത്ത് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

42/45

സേഫ് പാര്‍ക്കിങ് ..വര്‍ഷങ്ങള്‍ക്കുമുമ്പ് മരച്ചുവട്ടില്‍ പാര്‍ക്കുചെയ്ത വണ്ടി മാറ്റാത്തതിനാല്‍ മരത്തിന്റെ വേര് വളര്‍ന്ന് മൂടിയ നിലയില്‍. കോട്ടയം കളക്ടറേറ്റ് വളപ്പില്‍നിന്നുള്ള ദൃശ്യം. ഫോട്ടോ - ഇ.വി രാഗേഷ്‌\മാതൃഭൂമി

43/45

ഹൈദരാബാദിൽ ആരംഭിച്ച ബി.ജെ.പി. ദേശീയ നിർവാഹകസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി പൂച്ചെണ്ടുനൽകി സ്വീകരിക്കുന്നു. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ സമീപം | ഫോട്ടോ: സാബു സ്കറിയ

44/45

മലപ്പുറം വണ്ടൂരില്‍ കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യസദസ്സില്‍ പങ്കെടുക്കാനെത്തിയ രാഹുല്‍ഗാന്ധി എം.പി. തന്റെ ചിത്രം വരച്ച് സമ്മാനിച്ച നടുവത്ത് സൈനിക് പബ്ലിക് സ്‌കൂളിലെ മൂന്നാം ക്ലാസുകാരി ഐറ കെ. അന്‍സാറിന് മധുരം നല്‍കിയശേഷം അഭിനന്ദിച്ചപ്പോള്‍. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, പി.ടി. അജയ് മോഹന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ സമീപം | ഫോട്ടോ: അജിത് ശങ്കരന്‍ / മാതൃഭൂമി

45/45

വയനാട് നെന്മേനി ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളി, കുടുംബശ്രീ സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുല്‍ഗാന്ധി എം.പി. സദസ്സിലേക്കിറങ്ങിയപ്പോള്‍.

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


07:04

45 വർഷമായി; എത്ര ചെറിയ വേഷം ചെയ്യാൻ വിളിച്ചാലും ഇനിയും അഭിനയിക്കും - അബു സലിം

Mar 13, 2022

Most Commented