ജൂണ്‍ 28 ചിത്രങ്ങളിലൂടെ


1/42

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി .കെ കുഞ്ഞാലികുട്ടി എം എൽ എ , അൻവർ സാദത്ത് എം എൽ എ , ഇ ടി മുഹമ്മദ് ബഷീർ എം പി തുടങ്ങിയവർ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

2/42

കേന്ദ്ര സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഹെഡ് പോസ്റ്റോഫീസ് മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന വൈസ് പ്രസിഡന്റ്റ് പി ജെ അജയകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അബൂബക്കർ കെ. / മാതൃഭൂമി

3/42

അഗ്നിപഥിനെതിരെ സി.ഐ.ടി.യു. ജില്ലാ കമ്മറ്റി ചൊവ്വാഴ്ച നടത്തിയ എജീസ് ഓഫീസ് മാര്‍ച്ച്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

4/42

കോഴിക്കോട് ബാർ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ ഡോ. മഞ്ചേരി സുബിൻ സുന്ദർരാജ് പ്രഭാഷണം നടത്തുന്നു. സജി.എം.എസ്, ജില്ലാ ജഡ്ജി പി.മോഹനകൃഷ്ണൻ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

5/42

ആതിഥേയ സംഘം ഒരുക്കിയ സ്വീകരണ ചടങ്ങിൽ മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ എം.പി. പത്മനാഭന് ഉപഹാരം നല്കി ആദരിക്കുന്നു. എം.കെ. ബീരാൻ ,എം. രാജൻ, പി.വി.ഗംഗാധരൻ ,എം.പി. ജനാർദ്ദനൻ , എം.പി.രാമകൃഷ്ണൻ എന്നിവർ സമീപം. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

6/42

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ നടന്ന 'മാതൃഭൂമി ആസ്പയർ 2022' ദേശീയ വിദ്യാഭ്യാസ മേളയിൽ ബെംഗളൂരു പ്രസിഡൻസി യൂണിവേഴ്സിറ്റി പ്രെഫസർ ഡോ. ദീപിക കൃഷ്ണൻ ക്ലാസെടുക്കുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

7/42

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ നടന്ന 'മാതൃഭൂമി ആ സ്പയർ 2022' ദേശീയ വിദ്യാഭ്യാസ മേളയിൽ ആദായ നികുതി വകുപ്പ് ജോയന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ക്ലാസെടുക്കുന്നു. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

8/42

കോഴിക്കോട് ചിന്താവളപ്പിലെ മെജസ്റ്റിക്ക് ഓഡിറ്റോറിയത്തിൽ നടന്ന "മാതൃഭൂമി ആ സ്പയർ 2022 " ദേശീയ വിദ്യാഭ്യാസ മേളയിലെ സ്റ്റാളുകളിൽ നിന്ന്. | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

9/42

അഗ്നിപഥ് പദ്ധതി പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചു സി.ഐ.ടി.യൂ വിന്റെ നേതൃത്വത്തിൽ തൊടുപുഴ ബി.എസ്.എൻ .എൽ ഓഫീസിലേക് നടത്തിയ മാർച്ചും ധർണയും സി.ഐ.ടി.യൂ ജില്ലാ സെക്രട്ടറി ടി.ആർ.സോമൻ ഉൽഘടനം ചെയ്യുന്നു | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

10/42

വൈദ്യുതി നിരക്ക് വർദ്ധനവിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ എറണാകുളം ലായംറോഡ് കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ചൂട്ടുകത്തിച്ച് പ്രതിഷേധം ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

11/42

അഗ്നിപഥ് പദ്ധതിക്കെതിരെ സി. ഐ. ടി. യു.വിന്റെ നേതൃത്വത്തിൽ നടന്ന ബി. എസ്. എൻ. എൽ. മാർച്ച് സി. പി. എം. ജില്ലാ സെക്രട്ടറി സി. എൻ. മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മുരളികൃഷ്ണൻ / മാതൃഭൂമി

12/42

വഖഫ് ഭേദഗതി പിൻവലിക്കുക, ഭരണകൂട - മാഫിയ കൂട്ടുകെട്ടും സി പി എം - പൊലിസ് ഗുണ്ടായിസവും അവസാനിപ്പിക്കുക, ബഫർ സോൺ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് ധർണ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം എൽ എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

13/42

സംസ്ഥാനത്തെ സർവകലാശാലകളിൽ വിദൂര വിദ്യാഭ്യാസം നിർത്തലാക്കിയ സർക്കാർ നടപടി പിൻവലിക്കുക എന്ന് ആവശ്യപ്പെട്ട് എ. ബി. വി. പി. സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ ധർണ്ണ | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

14/42

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി താൽക്കാലിക ജോലി ചെയ്ത് പിരിച്ചുവിട്ട ഭിന്നശേഷിക്കാരുടെ സ്വതന്ത്ര സംഘടനനയായ റ്റി.ബി.എസ്.കെ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ എം.ജി. റോഡ് ഉപരോധിച്ച്‌ നടന്ന സമരത്തിൽ ട്രെയിൻ അപകടത്തിൽ പരുക്കേറ്റ് ഇരുകാലുകളും നഷ്ടമായ കായംകുളം സ്വദേശി അരവിന്ദ് റോഡിൽ കിടന്ന് പ്രതിഷേധിക്കുന്നു | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

15/42

എൽ.ഡി.എഫ്. കണ്ണൂരിൽ സംഘടിപ്പിച്ച ബഹുജന റാലി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

16/42

കെട്ടിട നമ്പർ ക്രമക്കേടിൽ യു.ഡി.എഫ് കൗൺസിലർമാർ കോർപറേഷൻ ഓഫിസിൽ പ്രതിഷേധിക്കുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

17/42

എൽ.ഡി.എഫ്. കണ്ണൂരിൽ സംഘടിപ്പിച്ച ബഹുജന റാലിയിൽ പങ്കെടുക്കാനെത്തിയവർ | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

18/42

അഗ്നിപഥിനെതിരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് സി.ഐ.ടി.യു. നടത്തിയ മാർച്ച് സി.കൃഷ്‌ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

19/42

അഗ്നിപഥിനെതിരെ കണ്ണൂർ റെയിൽവ്വേ സ്റ്റേഷനിലേക്ക് സി.ഐ. ടി. യു. മാർച്ച് നടത്തുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

20/42

അഗ്നിപഥ് രജിസ്ടേഷനുള്ള സൗജന്യ സഹായ കേന്ദ്രം കണ്ണൂർ ബി.ജെ.പി. ഓഫീസിൽ പ്രസിഡണ്ട് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

21/42

പീപ്പിൾസ് മൂവ്മെന്റ് ഫോർ പീസ് കണ്ണൂർ മഹാത്മാ മന്ദിരത്തിൽ നടത്തിയ സമാധാന പ്രവർത്തനം ക്ലാസുമുറികളിലേക്ക് ശില്പശാലയിൽ പ്രൊഫ: എം.പി മത്തായി സംസാരിക്കുന്നു | ഫോട്ടോ: സുനിൽകുമാർ സി. / മാതൃഭൂമി

22/42

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ വഴി താൽക്കാലിക ജോലി ചെയ്ത് പിരിച്ചു വിടപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വതന്ത്ര സംഘടനനയായ റ്റി.ബി.എസ്.കെ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ എം.ജി. റോഡ് ഉപരോധിച്ച പ്രവർത്തകർ ചൊവ്വാഴ്ച രാവിലെ പെയ്ത മഴകാര്യമാക്കാതെ സമരം നടത്തുന്നു. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

23/42

പ്ലസ് വൺ പ്രവേശനത്തിന് മലബാറിൽ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പങ്കെടുക്കുന്നവർ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

24/42

പ്ലസ് വൺ പ്രവേശനത്തിന് മലബാറിൽ അധിക ബാച്ച് അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിയമസഭാ മാർച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ. | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

25/42

അഗ്നിപഥിനെതിരെ സി.ഐ.ടി.യു. ആലപ്പുഴ ബി.എസ്‌.എൻ.എൽ. ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ജില്ലാ സെക്രട്ടറി ഗാനകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഉല്ലാസ്‌ വി.പി. / മാതൃഭൂമി

26/42

ശിവദാസ മേനോന്റെ മൃതദേഹം മിംസിൽ നിന്ന് മലപ്പുറത്തേക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

27/42

ശിവദാസമേനോന്റെ ഭൗതിക ശരീരം മിംസ്‌ ആശുപത്രയിൽ നിന്നും പുറത്തേക്ക്‌ കൊണ്ടുവരുന്നു. | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

28/42

കോഴിക്കോട്‌ മിംസ്‌ ഹോസ്‌പിറ്റലിൽ വെച്ച്‌ പി. മോഹാനൻ മാധ്യമങ്ങളെ കാണുന്നു. | ഫോട്ടോ: സാജൻ വി. നമ്പ്യാർ / മാതൃഭൂമി

29/42

തീവണ്ടിയിലെ പീഡനശ്രമത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ദളിത്‌ കോൺഗ്രസ്‌ നടത്തിയ തൃശ്ശൂർ റെയിൽവേ പോലീസ് സ്റ്റേഷൻ മാർച്ച്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

30/42

താമരശേരി രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് ബിഷപ്പ് വർഗ്ഗീസ് ചക്കലക്കൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

31/42

താമരശേരി രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

32/42

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

33/42

പി.എഫ് പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ കണ്ണൂര്‍ ജില്ലാ സമ്മേളനം അഖിലേന്ത്യാ സെക്രട്ടറി എം. ധര്‍മ്മജന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

34/42

പരിസ്ഥിതിലോല പ്രഖ്യാപനത്തിനെതിരെ സംയുക്ത കര്‍ഷക സമിതി പാലക്കാട് കളക്ടേറ്റിനു മുമ്പിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും. ഫോട്ടോ - പി.പി രതീഷ്‌\മാതൃഭൂമി

35/42

പരിസ്ഥിതിലോല പ്രഖ്യാപനത്തിനെതിരെ സംയുക്ത കര്‍ഷക സമിതി പാലക്കാട് കളക്ടേറ്റിനു മുമ്പിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ബിഷപ്പ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - പി.പി രതീഷ്‌\മാതൃഭൂമി

36/42

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറുടെ വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

37/42

കേരള ബാങ്ക് അപ്രൈസേഴ്‌സ് അസോസിയേഷന്റെ പണിമുടക്കും ധര്‍ണ്ണയും സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി കെ. മനോഹരന്‍ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുന്നു. ഫോട്ടോ - സി. സുനില്‍കുമാര്‍\മാതൃഭൂമി

38/42

'സമാധാന പ്രവര്‍ത്തനം ക്ലാസ് മുറികളില്‍' ശില്‍പശാല കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ ഡോ. ഖലീല്‍ ചൊവ്വ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനില്‍കുമാര്‍ \ മാതൃഭൂമി

39/42

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്റെ വീടിനു സമീപം സുരക്ഷയൊരുക്കി നില്‍ക്കുന്ന പോലീസ് | ഫോട്ടോ: സി. സുനില്‍കുമാര്‍ \ മാതൃഭൂമി

40/42

കേരള പോലീസും മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും സംയുക്തമായി തേവര സെയ്ന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ലഹരിക്കെതിരേയുള്ള സന്ദേശം എഴുതിയ പോസ്റ്റ് കാര്‍ഡുകള്‍ ഉയര്‍ത്തിക്കാട്ടുന്ന വിദ്യാര്‍ഥികള്‍.

41/42

ആനച്ചന്തം... മണിക്കൂറുകള്‍നീണ്ട നീരാട്ടിനുശേഷം കരയിലേക്ക് കയറുന്ന കാട്ടാനകള്‍. മാട്ടുപ്പട്ടി അണക്കെട്ടില്‍നിന്നുള്ള കാഴ്ച.

42/42

രാഷ്ട്രപതിതിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചതിനുശേഷം വിജയ്ചൗക്കിൽ യശ്വന്ത് സിൻഹ, രാഹുൽഗാന്ധി, സീതാറാംയെച്ചൂരി, ഡി. രാജ, എൻ.കെ. പ്രേമചന്ദ്രൻ, തിരുച്ചി സെൽവം, സൗഗതറോയ് തുടങ്ങിയവർ മാധ്യമങ്ങളെ കാണുന്നു |ഫോട്ടോ : സാബു സ്കറിയ

Content Highlights: news in pics july 28

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022

Most Commented