ജൂലായ് 2 ചിത്രങ്ങളിലൂടെ


1/57

പീഡന പരാതിയിൽ അറസ്റ്റിലായ പി സി ജോർജ് ജാമ്യം കിട്ടിയതിനെ തുടർന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ നിന്ന് പുറത്തേക്ക് വരുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/57

പാലക്കാട് നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ‘യുവ് ചിന്തൻശിവിർ’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

3/57

വനിതാ മാധ്യമ പ്രവർത്തകക്കെതിരെ പി സി ജോർജ് നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ടൗൺ സൗത്ത് മേഖലാ കമ്മറ്റി നടത്തിയ പ്രതിഷേധ യോഗം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/57

പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച് കെഎൻഎം.ഐഎസ്എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിയ പ്രതിഷേധ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/57

സ്വർണ്ണ, കറൻസി കള്ളക്കടത്ത് ഉൾപ്പെടയുള്ള സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരായും രാഹുൽ ഗാന്ധിയടെ ഓഫീസ് അടിച്ചുതകർത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/57

സ്വർണ്ണ, കറൻസി കള്ളക്കടത്ത് ഉൾപ്പെടയുള്ള സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരായും രാഹുൽ ഗാന്ധിയടെ ഓഫീസ് അടിച്ചുതകർത്തതിലും പ്രതിഷേധിച്ച് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ട്രേറ്റിലേക്ക് നടത്തിയ മാർച്ച് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

7/57

ശനിയാഴ്ച വൈകീട്ട് മലപ്പുറം തിരൂർ നഗരത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

8/57

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കണ്ണൂർ ജവാഹർ ലൈബ്രറി ആൻഡ് റിസേർച്ച്‌ സെന്റർ സംഘടിപ്പിച്ച വായന ദിനാഘോഷവും വായനക്കാരുടെ സംഗമവും കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

9/57

മോഷണശ്രമം നടന്ന പാലക്കാട് തേങ്കുറിശ്ശി വിദേശ മദ്യശാലയിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

10/57

പാലക്കാട് നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ‘യുവ് ചിന്തൻശിവിർ’ ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് തമാശ പങ്കിടുന്ന ബെന്നി ബെഹന്നാൻ എം.പി.യും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ യും | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

11/57

പാലക്കാട് തസ്രാക്കിൽ നടക്കുന്ന ഒ.വി. വിജയൻ ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി കെ.കൃഷ്ണൻകുട്ടി ഒ.വി. വിജയന്റെ ശില്പത്തിൽ പുഷ്പാർച്ചന നടത്തുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

12/57

പാലക്കാട് തസ്രാക്കിൽ നടക്കുന്ന ഒ.വി. വിജയൻ ജന്മദിനാഘോഷം മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

13/57

പാലക്കാട് നടക്കുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പ് ‘യുവ് ചിന്തൻശിവിർ’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

14/57

കോഴിക്കോട്‌ ആവിക്കൽ തോട്ടിൽ മലിനജല സംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതിനെതിരെ ജനകീയ സമര സമിതി നടത്തിയ ഹർത്താലിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് പ്രതിഷേധക്കാർ റോഡിൽ ടയറിന് തീയിട്ടപ്പോൾ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/57

കോഴിക്കോട്‌ ആവിക്കൽ തോട്ടിൽ മലിനജല സംസ്‌കരണ പ്ലാന്റ് നിർമിക്കുന്നതിനെതിരെ ജനകീയ സമര സമിതി നടത്തിയ ഹർത്താലിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ബാരിക്കേഡ് ആവിക്കൽതോടിലേക്ക് മറിച്ചിടുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/57

സാമൂഹിക നീതി വകുപ്പും നശാ മുക്ത് അഭിയാനും പൊതു വിദ്യാഭ്യാസ വകുപ്പും തിരൂർ നഗരസഭ ചൈൽഡ്ലൈനും ചേർന്ന് തിരൂർ ടൗൺഹാളിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിന വാരാചരണ സമാപന സമ്മേളനത്തിനും പ്രീ പ്രൈമറി അധ്യാപക പരിശീലനത്തിനുമെത്തിയ പ്രീപ്രൈമറി അധ്യാപികമാർ | ഫോട്ടോ: പ്രദീപ് പയ്യോളി

17/57

കലൂർ - കതൃക്കടവ് റോഡിലെ ഫുട് പാത്തിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള തട്ടുകടകൾ കോർപ്പറേഷൻ അധികൃതർ പോലീസിന്റെ സഹായത്തോടെ നീക്കം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

18/57

മലപ്പുറം തലക്കാട് അയ്യപ്പൻ കാവ് ക്ഷേത്രത്തിൽ ഭാഗവത ആചാര്യൻ വെണ്മണി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹം | ഫോട്ടോ: പ്രദീപ്‌ പയ്യോളി

19/57

മാതൃഭൂമിയും ആർ പി ബാങ്കേഴ്‌സും ചേർന്ന് കൊല്ലം ജില്ലയിലെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങിലെ സദസ്സ് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/57

മാതൃഭൂമിയും ആർ പി ബാങ്കേഴ്‌സും ചേർന്ന് കൊല്ലം ജില്ലയിലെ എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച ചടങ്ങ് എം നൗഷാദ് എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

21/57

കൊല്ലം ബീച്ചിൽ തിരയടിച്ചെത്തിയ വെള്ളത്തിൽ കളിക്കുന്ന കുട്ടികൾ. റോഡിനരികിൽ ഉപേക്ഷിച്ച ജലവിതരണ പൈപ്പിനരികിൽ വരെ വെള്ളമെത്തി തുടങ്ങി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

22/57

പാലക്കാട് നടന്ന എൽ.ഡി.എഫ്‌. ബഹുജന റാലി എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി.പി. രതീഷ്‌ / മാതൃഭൂമി

23/57

​ഹൈദരാബാദിൽ ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി യോഗം അധ്യക്ഷൻ ജെ പി നഢ ഉദ്ഘാടനം ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ സമീപം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

24/57

യു.ഡി.എഫ്. പ്രതിഷേധം തൃശൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

25/57

​ഹൈദരാബാദിൽ ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

26/57

​ഹൈദരാബാദിൽ ബി ജെ പി ദേശീയ നിർവാഹക സമിതി യോഗത്തിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

27/57

എൽ.ജെ.ഡി. കണ്ണൂർ ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.ഭാസ്കരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

28/57

പീഡന പരാതിയിൽ പി.സി.ജോർജിനെ തിരുവനന്തപുരം തൈക്കാട് ഗവ.ഗസ്റ്റ് ഹൗസിൽ ചോദ്യം ചെയ്‌ത ശേഷം പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

29/57

മുറിഞ്ഞ് കേടായ നഗരസഭയുടെ ഇരുമ്പുപിക്കാസുകളും പടന്നകളും വെൽഡ് ചെയ്തു നന്നാക്കിയെടുക്കുന്ന തിരൂർ നഗരസഭാ ശുചീകരണ തൊഴിലാളികൾ | ഫോട്ടോ: പ്രദീപ് പയ്യോളി

30/57

സ്വർണ്ണ കള്ളക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന എറണാകുളം കാക്കനാട് കളക്‌ട്രേറ്റ് മാർച്ചിലുണ്ടായ സംഘർഷം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

31/57

സ്വർണ്ണ കള്ളക്കടത്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നടന്ന എറണാകുളം കാക്കനാട് കളക്‌ട്രേറ്റ് മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

32/57

അന്തർദേശീയ സഹകരണ ദിനാഘോഷം കോഴിക്കോട്‌ ജില്ലാതല ഉദ്ഘാടനം ചെയ്ത മന്ത്രി അഹമദ് ദേവർ കോവിൽ മികച്ച പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘത്തിനുള്ള പുരസ്ക്കാരം വടകര സഹകരണ റൂറൽ ബാങ്കിനു വേണ്ടി എ.ടി. ശ്രീധരൻ, സി.കുമാരൻ, കെ.എം. വാസു, ആലീസ് വിനോദ്, ടി.വി.ജിതേഷ് എന്നിവർക്ക് സമ്മാനിക്കുന്നു. ടി.പി. ശ്രീധരൻ, ടി.പി. ദാസൻ, കിഷോർ കുമാർ ടി.കെ, ജി.സി. പ്രശാന്ത് കുമാർ, ബി.സുധ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

33/57

കോഴിക്കോട് ബാർ അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ അന്തരിച്ച അഭിഭാഷകനായ പി.ബാലഗോപാലൻ നായരുടെ ഫോട്ടോ ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള അനാച്ഛാദനം ചെയ്യുന്നു. മുൻ ഹൈക്കോടതി ജഡ്ജി ആർ.ബസന്ത്, ഹൈക്കോടതി ജഡ്ജി സി.പി.മുഹമദ് നിയാസ്, ജില്ല പ്രിൻസിപ്പൽ ജഡ്ജി എസ്.കൃഷ്ണകുമാർ, എം.എസ്.സി, കെ.ടി. വികാസ്, കെ.ശ്രീകാന്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

34/57

കെ.എസ്.ടി.എ. മേഖലാ പഠന ക്യാമ്പ് തിരൂർ ജി.എം.യു.പി.സ്കൂളിൽ ലൈബ്രറി കൗൺസിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് എ. ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

35/57

പി.സി.ജോർജിനെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

36/57

പി.സി.ജോർജിനെ തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

37/57

ആക്രിവിലയ്ക്ക് വിറ്റ 'ജന്റം' ബസുകള്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി. യാര്‍ഡില്‍ നിന്ന് സേലത്തേക്ക് കൊണ്ടുപോകുന്നു.

38/57

ഇലഞ്ഞിപ്പൊയിലിന്റെ ഹരിതകാന്തി... എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ ചുമര്‍ച്ചിത്രശൈലിയില്‍ ആലേഖനം ചെയ്തപ്പോള്‍. കോഴിക്കോട് പുതിയറയിലെ എസ്.കെ. സാംസ്‌കാരികകേന്ദ്രത്തിലാണ് നോവല്‍ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്. കേന്ദ്രത്തിലെ ചുമര്‍ച്ചിത്ര അധ്യാപകനായ കെ.ആര്‍. ബാബുവിന്റെ നേതൃത്വത്തില്‍ അവിടത്തെ പഠിതാക്കളായ 25 പേരാണ് ചിത്രരചന നടത്തിയത്. നോവലിലെ കേന്ദ്രകഥാപാത്രമായ ശ്രീധരന്റെ അമ്മവീടായ ഇലഞ്ഞിപ്പൊയില്‍ തറവാടും അവിടത്തെ കാര്‍ഷികസമൃദ്ധിയുമാണ് ഒന്നാംഘട്ടത്തില്‍ വരച്ചുതീര്‍ത്തത്. അതിരാണിപ്പാടം ഉള്‍പ്പെടുന്ന രണ്ടാംഭാഗം വരച്ചുതുടങ്ങിയിട്ടുണ്ട് | ഫോട്ടോ: പി.പി. ബിനോജ് / മാതൃഭൂമി

39/57

അന്താരാഷ്ട്ര മയക്കുമരുന്ന വിരുദ്ധ ദിന വാരാചരണത്തിന്റെ സമാപന സമ്മേളനവും ലഹരിക്കെതിരെ പ്രീപ്രൈമറി അധ്യാപക പരിശീലനവും തിരൂർ വാഗൺ ട്രാജഡി സ്മാരക ടൗൺഹാളിൽ കായിക മന്ത്രി വി.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ് പയ്യോളി

40/57

അഖില കേരള തന്ത്രി മണ്ഡലം, തന്ത്രി മണ്ഡല വിദ്യാപീഠം, തന്ത്രി മണ്ഡലം തിരുവനന്തപുരം ജില്ല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അനുമോദന സമ്മേളനവും കുടുംബ സമ്മേളനവും ഓൾ ഇന്ത്യാ ബ്രാഹ്മണ ഫെഡറേഷൻ പ്രസിഡന്റ് ഡോ. പ്രദീപ് ജ്യോതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

41/57

ഹൈദരാബാദിൽ ബി.ജെ.പി ദേശീയ ഭാരവാഹി യോഗം അധ്യക്ഷൻ ജെ പി നഡ്ഡ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി

42/57

കൃഷി ഭൂമിയും ജനവാസ കേന്ദ്രങ്ങളും ബഫർ സോണിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. ജില്ലാ കമ്മിറ്റി കാസർകോട് നടത്തിയ കളക്ടറേറ്റ് മാർച്ച് | ഫോട്ടോ: രാമനാഥ്‌ ​പൈ / മാതൃഭൂമി

43/57

കണ്ണൂർ കോടതി വളപ്പിൽ മാലിന്യ കൂമ്പാരത്തിൽ നിന്നും സ്ഫോടനം ഉണ്ടായതിനെ തുടർന്ന് ഡോഗ്‌ സ്ക്വാഡ് എത്തി പരിശോധന നടത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

44/57

കണ്ണൂർ കോടതി വളപ്പിൽ മാലിന്യ കൂമ്പാരത്തിൽ നിന്നും സ്ഫോടനം ഉണ്ടായതിനെ തുടർന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

45/57

കെ.എസ്.ടി.എ. പഠന ക്യാമ്പ് കണ്ണൂരിൽ പി.കെ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

46/57

യു.ഡി.എഫ് കണ്ണൂർ ജില്ലാ കമ്മറ്റി കളക്ടറേറ്റ് മാർച്ച് രാജ് മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

47/57

യു.ഡി.എഫ്. നടത്തിയ​ സെക്രട്ടേറിയറ്റ്‌ മാർച്ച് എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

48/57

യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

49/57

ദേശീയ അധ്യാപക പരിഷത്ത് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ആലപ്പുഴ ഡി.ഡി ഓഫീസിന് മുന്നില്‍ നടത്തിയ ധർണ | ഫോട്ടോ:സി.ബിജു/ മാതൃഭൂമി

50/57

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ കളക്ടേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ബിജു/ മാതൃഭൂമി

51/57

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കും സിപിഎമ്മിന്റെ ആക്രമത്തിനുമെതിരെ കൊല്ലം കളക്ടറേറ്റിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ : അജിത് പനച്ചിക്കല്‍/ മാതൃഭൂമി

52/57

അംഗന്‍വാടി ജീവനക്കാര്‍ അലവന്‍സുകള്‍ നിഷേധിക്കുന്നതിനെതിരേ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

53/57

അംഗന്‍വാടി വര്‍ക്കേര്‍സ് ആന്റ ഹെല്‍പേഴ്‌സ് അസോസിയേഷന്റെ കണ്ണര്‍ കളക്ട്‌ട്രേറ്റ് മാര്‍ച്ച് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ. അശോകന്‍ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.സുനില്‍കുമാര്‍/ മാതൃഭൂമി

54/57

കോഴിക്കോട്, വെള്ളയില്‍ ആവിക്കല്‍തോട് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരേ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം | ഫോട്ടോ: കൃഷ്ണപ്രദീപ്/ മാതൃഭൂമി

55/57

ദേശീയ പാതയിൽ കണ്ണൂർ താണയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് തകർന്ന നിലയിൽ. വെള്ളിയാഴ്ച രാത്രി 12 മണിക്ക് ഉണ്ടായ അപകടം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

56/57

കോട്ടയത്ത്‌ സീഡ് അധ്യാപക ശില്പശാലയില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ | ഫോട്ടോ: ജി.ശിവപ്രസാദ് / മാതൃഭൂമി

57/57

ജനവാസമേഖലകളെ കരുതൽമേഖലയിൽ ഉൾപ്പെടുത്തുന്നതിനെതിരേ രാഹുൽഗാന്ധി എം.പി.യുടെ നേതൃത്വത്തിൽ യു.ഡി.എഫ്. സുൽത്താൻബത്തേരിയിൽ നടത്തിയ പ്രതിഷേധറാലി. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ., എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി., പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ സമീപം |ഫോട്ടോ: എം.വി. സിനോജ്

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented