ജൂലായ് 18 ചിത്രങ്ങളിലൂടെ


1/37

കോഴിക്കോട് സിറ്റി എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അംഗപരിമിതർക്ക് വസ്ത്രവും, സഹായധനവും വിതരണം ചെയ്യുന്ന പരിപാടി കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. കൗൺസിലർ ഡോ. പി.എൻ. അജിത, ഫാദർ അജി അബ്രഹാം, ഷാജിർ അറാഫത്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ | മാതൃഭൂമി

2/37

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് കടകൾ ഞായറാഴ്ച തുറക്കാൻ അനുവദിച്ചതോടെ തിരക്കു കാരണം റെഡിമെയ്ഡ് ഷോപ്പിനു മുമ്പിൽ ഊഴം കാത്തു നില്ക്കുന്നവർ - കോഴിക്കോട് വൈക്കം മുഹമദ് ബഷീർ റോഡിലെ കാഴ്ച | ഫോട്ടോ: കെ.കെ. സന്തോഷ്‌ | മാതൃഭൂമി

3/37

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് കടകൾ ഞായറാഴ്ച തുറക്കാൻ അനുവദിച്ചതോടെ തിരക്കിലമർന്ന കോഴിക്കോട്‌ മിഠായ് തെരുവ് | ഫോട്ടോ: കെ.കെ. സന്തോഷ്‌ | മാതൃഭൂമി

4/37

കോഴിക്കോട് ഡി.സി.സി.യിൽ നടന്ന പി.വി.അബ്ദുൾ കബീർ അനുസ്മരണ ചടങ്ങിൽ കെ.പി.സി.സി. വർക്കിംഗ് പ്രസിഡണ്ട് ടി.സിദ്ധിഖ് സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ | മാതൃഭൂമി

5/37

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് ഞായറാഴ്ച തിരുവനന്തപുരം ചാലയിൽ അനുഭവപ്പെട്ട തിരക്ക്‌ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

6/37

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് ഞായറാഴ്ച തിരുവനന്തപുരം കോട്ടയ്ക്കകത്തെ വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ എത്തിയവരുടെ തിരക്ക് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

7/37

ചട്ടിപ്പറമ്പ് ജങ്ഷനിൽ കാറിനു മുകളിൽ വീണ മരം മുറിച്ചുമാറ്റുന്ന മലപ്പുറം അഗ്‌നിരക്ഷാ സേന | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

8/37

മാസങ്ങൾക്ക് ശേഷം സമ്പൂർണ ലോക്ഡൗണിൽനിന്നും ഒഴിവാക്കിയ ഞായറാഴ്ച മലപ്പുറത്ത് തുണിക്കടയിൽ നിന്നും സാധനങ്ങൾ വാങ്ങി മടങ്ങുന്നവർ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

9/37

എന്തൊക്കെയാ നോക്കട്ടെ... മാസങ്ങൾക്ക് ശേഷം സമ്പൂർണ ലോക്ഡൗണിൽനിന്നും ഒഴിവാക്കിയ ഞായറാഴ്ച മലപ്പുറത്ത് പെരിന്തൽമണ്ണ റോഡിലൂടെ പോകുന്ന വാഹനത്തിൽ നിന്ന് പുറത്തേക്ക് നോക്കി കാഴ്ചകൾ കാണുന്ന കുട്ടികൾ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

10/37

മാസങ്ങൾക്ക് ശേഷം സമ്പൂർണ ലോക്ഡൗണിൽനിന്നും ഒഴിവാക്കിയ ഞായറാഴ്ച മലപ്പുറം കോട്ടപ്പടി തിരൂർ റോഡിൽ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

11/37

കുടമാറ്റം... കുടമാറ്റം... ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയ്ക്കിടെ മലപ്പുറം കുന്നമ്മലിലൂടെ കുടചൂടികടന്നു പോകുന്നവർ | ഫോട്ടോ: അജിത്‌ ശങ്കരൻ മാതൃഭൂമി

12/37

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് ഞായറാഴ്ച തിരുവനന്തപുരം കോട്ടയ്ക്കകത്തെ വസ്ത്ര വ്യാപാരസ്ഥാപനങ്ങളിൽ എത്തിയവരുടെ തിരക്ക് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

13/37

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുമ്പായി വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലേക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദി എത്തുന്നു. പാർലമെന്റ് കാര്യമന്ത്രി പ്രഹ്ലാദ് ജോഷി‚ സഹമന്ത്രിമാരായ വി മുരളീധരൻ, അർജുൻ രാം മേഘ്‌വാൾ എന്നിവർ സമീപം | ഫോട്ടോ: സാബു സ്കറിയ മാതൃഭൂമി

14/37

വ്യാപാരികൾക്ക് ഭീക്ഷണി കത്തയച്ച പ്രതികൾക്കായി കോഴിക്കോട്‌ പാറോപ്പടി ഹബീബ് അസോസിയേറ്റ്സ് സ്ഥാപനത്തിൽ പോലീസ് നടത്തിയ പരിശോധന | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

15/37

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം മുസ്‌ലീം ലീഗ്‚ ലീഗ് സെന്ററിൽ സംഘടിപ്പിച്ച ബി.വി അബ്ദുള്ളക്കോയ അനുസ്മരണം എം.കെ മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു. എസ്.വി ഉസ്മാൻക്കോയ, ഉമ്മർ പാണ്ടികശാല, എം.സി മായിൻഹാജി, കെ.മൊയ്തീൻകോയ, എ.വി അൻവർ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

16/37

സേവ് ഗ്രീനിന്റെ സഹകരണത്തോടെ കോഴിക്കോട്‌ കൊമ്മേരി കോയോത്ത് തൊടി പരിസരത്ത് വനിതകൾ കൃഷിചെയ്ത മത്സ്യങ്ങളെ വിപണനത്തിനായി പിടിയ്ക്കുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ മാതൃഭൂമി

17/37

കർക്കിടകമാസ പൂജകൾക്കായി ശബരിമല നട തുറന്നപ്പോൾ പതിനെട്ടാംപടി കയറുന്ന തീർഥാടകർ | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

18/37

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് ഞായറാഴ്ച വൈകുന്നേരം തിരുവനന്തപുരം കോട്ടയ്ക്കകത്തെ വ്യാപാര സ്ഥാപനങ്ങളിൽ എത്തിയവരുടെ തിരക്ക് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

19/37

അഴിയാക്കുരുക്ക്..... കൊല്ലം-തിരുമംഗലം ദേശീയപാത (എൻ.എച്ച്. 744) യിൽ കല്ലുംതാഴം ഭാഗത്ത് അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക്. തിരക്കുള്ള സമയങ്ങളിൽ കിലോമീറ്ററുകൾ നീളത്തിലാണ് ഇവിടെ കുരുക്ക് രൂപപ്പെടുന്നത് | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

20/37

ഒരുക്കം തകൃതി... കുതിരാൻ തുരങ്കത്തിന്റെ അവസാന മിനുക്കുപണികൾ നടക്കുകയാണ്. ഓഗസ്റ്റ്‌ ഒന്നിന് തുരങ്കത്തിലെ ഒരു ടണൽ യാത്രക്കായി തുറന്നു കൊടുക്കും | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

21/37

രാജമലയ്ക്ക് സമീപം കണ്ടെത്തിയ സിംഹവാലന്‍ കുരങ്ങ്. മൂന്നാര്‍ മേഖലയില്‍ ആദ്യമായാണ് സിംഹവാലന്‍ കുരങ്ങുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. (ചിത്രം പകര്‍ത്തിയത് ബാബു തോമസ് രാജാക്കാട്, വന്യജീവി ഫോട്ടോഗ്രാഫര്‍)

22/37

ഇവിടെ അടങ്ങിയിരി... വയനാട് ചുരം പാതയില്‍ കണ്ണുവെട്ടിച്ച് മുങ്ങാന്‍ നോക്കിയ കുഞ്ഞുകുരങ്ങിനെ പിന്നില്‍ നിന്ന് പിടികൂടുകയാണ് ഈ രക്ഷിതാക്കള്‍ | ഫോട്ടോ: ശ്രീജിത്ത് പി. രാജ് മാതൃഭൂമി

23/37

കോഴിക്കോട് സിറ്റി പോലീസിന്റെ നേതൃത്വത്തില്‍, 'വേണ്ടാ സ്ത്രീധനം' എന്ന പേരില്‍ കടപ്പുറത്തു നടന്ന സ്ത്രീധനവിരുദ്ധ കാമ്പയിനില്‍ കമ്മീഷണര്‍ എ.വി. ജോര്‍ജ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു | ഫോട്ടോ: സാജന്‍ വി. നമ്പ്യാര്‍ മാതൃഭൂമി

24/37

മെനു സൂപ്പറാ... കര്‍ക്കടക മാസാചരണത്തിനു തുടക്കം കുറിച്ച് തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ ഗജപൂജയ്ക്ക് ശേഷം നടന്ന ആനയൂട്ടിന് അണിനിരന്ന ആനകള്‍ക്കായുള്ള പഴങ്ങളും മരുന്ന് അടങ്ങിയ ഉരുളകളും നിരത്തി വെച്ചിരിക്കുന്നു | ഫോട്ടോ: ജെ.ഫിലിപ്പ് മാതൃഭൂമി

25/37

താമരശ്ശേരി ചുരം പാതയില്‍ സഞ്ചാരികള്‍ ഉപേക്ഷിച്ച പാര്‍സല്‍ പാത്രങ്ങളും പ്ലാസ്റ്റിക് ബോട്ടിലുകളും.

26/37

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് നഗരത്തിലെ കാഴ്ചകൾ കാണാൻ രക്ഷകർത്താക്കൾക്കൊപ്പം എത്തിയ കുഞ്ഞ്. തിരുവനന്തപുരം കോട്ടയ്ക്കകത്ത് നിന്നുള്ള ദൃശ്യം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

27/37

ലോക്ക് ഡൗണിൽ കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചതിനെ തുടർന്ന് സജീവമായ തിരുവനന്തപുരം ചാല മാർക്കറ്റ് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

28/37

സിയാൽ രണ്ടാം ടെർമിനൽ നവീകരണ പദ്ധതി മാനേജിങ് ഡയറക്ടർ എസ്.സുഹാസ് വിലയിരുത്തുന്നു. എയർപോർട്ട് ഡയറക്ടർ എ.സി.കെ.നായർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ എ.എം.ഷബീർ തുടങ്ങിയവർ സമീപം

29/37

അഫ്ഗാനിസ്താനിൽ കൊല്ലപ്പെട്ട ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖിയ്‌ക്ക്‌ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കണ്ണൂരിലെ പത്രഫോട്ടോഗ്രാഫർമാർ ദീപം തെളിയിച്ചപ്പോൾ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

30/37

താലിബാൻ ആക്രമണത്തിൽ കൊല്ലപ്പെട്ട പുലിറ്റ്സർ പുരസ്‌കാര ജേതാവും, ഇന്ത്യൻ ഫോട്ടോ ജേർണലിസ്റ്റുമായ ഡാനിഷ് സിദ്ധിഖിയെ അനുസ്മരിക്കുന്നതിനായി തിരുവനന്തപുരം വെള്ളയമ്പലം മാനവീയം സ്ട്രീറ്റിൽ സംഘടിപ്പിച്ച കൂട്ടായ്മ സംവിധായകൻ ഷാജി എൻ. കരുൺ ഉദ്‌ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

31/37

ആലപ്പുഴ ജില്ലാ ഒളിംമ്പിക് അസോസിയേഷൻ സംഘടിപ്പിച്ച ഒളിംമ്പിക്സ് വിളംബര സൈക്കിൾ റാലി ഡോ: തോമസ് ഐസക്ക് ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

32/37

കണ്ണൂർ സിറ്റി വലിയകുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിപോയി എന്ന സംശയത്തിൽ തിരച്ചിൽ നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

33/37

കണ്ണൂർ കെ.എസ്.ആർ.ടി സിയിൽ മിൽമ ഫുഡ് ട്രക്ക് ഉദ്‌ഘാടനം ചെയ്യാൻ മന്ത്രി എം.വി.ഗോവിന്ദൻ എത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

34/37

മിൽമ ഫുഡ് ട്രക്ക് കണ്ണൂർ കെ.എസ്.ആർ.ടി സിയിൽ മന്ത്രി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

35/37

കണ്ണൂർ ഫോർട്ട് റോഡിൽ കമ്പ്യൂട്ടർ സർവീസ് സെന്ററിൽ ഉണ്ടായ തീപിടുത്തം അണക്കാനുള്ള അഗ്നിരക്ഷാ സേനയുടെ ശ്രമം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

36/37

അഫ്‌ഘാനിസ്ഥാനിൽ കൊല്ലപ്പെട്ട ഫോട്ടോ ജേർണലിസ്റ്റ്‌ ഡാനിഷ് സിദ്ദിഖിയുടെ ഓർമകളിൽ ന്യൂഡൽഹിയിലെ പ്രസ്‌ ക്ളബ്‌ ഓഫ്‌ ഇന്ത്യയ്‌ക്ക്‌ മുന്നിൽ മാധ്യമ കൂട്ടായ്‌മ മെഴുകുതിരി തെളിയിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

37/37

കോഴിക്കോട് സിറ്റി എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് അംഗപരിമിതർക്ക് വസ്ത്രവും, സഹായധനവും വിതരണം ചെയ്യുന്ന പരിപാടി കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. കൗൺസിലർ ഡോ. പി.എൻ. അജിത, ഫാദർ അജി അബ്രഹാം, ഷാജിർ അറാഫത്ത് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ | മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


pinarayi vijayan

3 min

ജീവിതത്തില്‍ ശുദ്ധി പുലര്‍ത്തിയാല്‍ തലകുനിക്കേണ്ടി വരില്ല, ഒരു ഉള്‍ക്കിടിലവുമില്ല- മുഖ്യമന്ത്രി 

Jul 4, 2022

Most Commented