ജൂലായ് 16 ചിത്രങ്ങളിലൂടെ


1/40

ലൈറ്റ് ആൻഡ് സൗണ്ട് വെൽഫയർ അസോസിയേഷൻ കേരള തൃശൂർ ജില്ലാ കമ്മറ്റി സ്വരാജ് റൗണ്ടിൽ നടത്തിയ പ്രതിഷേധ ധർണ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

2/40

വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിൽ ഉണ്ടായ വാഹനക്കുരുക്ക്‌ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

3/40

കോൺഗ്രസ്സ് എസ് പ്രവർത്തകർ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ യുടെ നേതൃത്വത്തിൽ കണ്ണൂർ കാൾ ടെക്സ് ഗാന്ധി സർക്കിളിൽ നടത്തിയ ഗാന്ധി സ്നേഹ ജ്വാല | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

4/40

കോവിഡ് ബാധിച്ചു മരിച്ച മുഴുവൻ പേർക്കും കേന്ദ്ര സംസ്ഥാന സർക്കാറുകൾ നഷ്ട പരിഹാരം ഉടൻ നൽകണമെന്നാവശ്യപ്പെട്ട് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തു നടത്തിയ ധർണ സി.എ.അജീർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ മാതൃഭൂമി

5/40

പെരിങ്ങല്‍ക്കുത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ സ്ലൂയിസ് വാല്‍വുകള്‍ തുറന്നപ്പോള്‍ | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി

6/40

ന്യൂഡൽഹിയിലെ ജല പ്രതിസന്ധിയിൽ പ്രതിഷേധിച്ച്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് കോൺഗ്രസ്‌ പ്രവർത്തകർ മാർച്ച്‌ നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

7/40

ന്യൂഡൽഹിയിലെ ജല പ്രതിസന്ധിയിൽ പ്രതിഷേധിച്ച്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് കോൺഗ്രസ്‌ പ്രവർത്തകർ മാർച്ച്‌ നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

8/40

ന്യൂഡൽഹിയിലെ ജല പ്രതിസന്ധിയിൽ പ്രതിഷേധിച്ച്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച്‌ നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

9/40

ന്യൂഡൽഹിയിലെ ജല പ്രതിസന്ധിയിൽ പ്രതിഷേധിച്ച്‌ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച്‌ നടത്തുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ മാതൃഭൂമി

10/40

കൊല്ലം ശ്രീനാരായണഗുരു സർവ്വകലാശാലയുടെ പ്രഥമ ബജറ്റ് സിൻഡിക്കേറ്റ് അംഗവും ഫിനാൻസ് കൗൺസിൽ അംഗവുമായ ബിജു.കെ.മാത്യു അവതരിപ്പിക്കുന്നു. പ്രൊ വൈസ് ചാൻസലർ ഡോ. എസ്.വി സുധീർ, വൈസ് ചാൻസലർ ഡോ. പി.എം മുബാറക്ക് പാഷ, ഫിനാൻസ് ഓഫീസർ അജയകുമാർ, രജിസ്ട്രാർ പി.എൻ ദിലീപ് എന്നിവർ സമീപം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

11/40

ജില്ലാ ആശുപത്രിയിലേക്ക് കൊല്ലം എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച പുതിയ ആംബുലൻസിന്റെ ഫ്ളാഗ് ഓഫ് എൻ.കെ പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

12/40

കൊല്ലം കാവനാട് വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ലാൻറ് അക്വിസിഷൻ (എൻ.എച്ച്) സ്പെഷ്യൽ തഹസിൽദാർ ഓഫീസ് വെള്ളിയാഴ്ച്ച മുതൽ ചിന്നക്കടയിൽ വൈ.എം.സി.എ യുടെ കൈവശമുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്തിടത്ത് പ്രവർത്തിച്ചു തുടങ്ങിയതായിട്ടുള്ള ബോർഡ് സ്ഥാപിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

13/40

കൊല്ലം ചിന്നക്കടയിൽ വൈ.എം.സി.എ യുടെ കൈവശമുണ്ടായിരുന്ന സ്ഥലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഏറ്റെടുത്ത വിവരമറിഞ്ഞ് കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി, സി.എസ്.ഐ കൊല്ലം-കൊട്ടാരക്കര മഹായിടവക ബിഷപ് ഡോ. ഉമ്മൻ ജോർജ്, എൻ.കെ പ്രേമചന്ദ്രൻ എം.പി എന്നിവർ സ്ഥലത്തെത്തിയപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

14/40

കൊല്ലം ചിന്നക്കടയിൽ വൈ.എം.സി.എ യുടെ കൈവശമുണ്ടായിരുന്ന സ്ഥലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഏറ്റെടുത്ത വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊല്ലം രൂപതാദ്ധ്യക്ഷൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി, സി.എസ്.ഐ കൊല്ലം-കൊട്ടാരക്കര മഹായിടവക ബിഷപ് ഡോ. ഉമ്മൻ ജോർജ്, എൻ.കെ പ്രേമചന്ദ്രൻ എം.പി എന്നിവർ ആശയവിനിമയം നടത്തുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

15/40

കൊല്ലം ചിന്നക്കടയിൽ വൈ.എം.സി.എ യുടെ കൈവശമുണ്ടായിരുന്ന സ്ഥലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസർ ഏറ്റെടുത്തതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി ബോർഡ് നീക്കം ചെയ്യുന്നു. കേരള സർക്കാർ പുറമ്പോക്ക് എന്ന പുതിയ ബോർഡ് സ്ഥാപിച്ചതും സമീപത്ത് കാണാം | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

16/40

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ്വര് മോഹനരുടെ സാന്നിധ്യത്തിൽ തുറന്നപ്പോൾ | ഫോട്ടോ: ഉണ്ണി ശിവ

17/40

കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട തന്ത്രി കണ്ഠര് മഹേഷ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി.കെ ജയരാജ് പോറ്റി തുറക്കുന്നു | ഫോട്ടോ: ഉണ്ണി ശിവ

18/40

കുരുങ്ങിക്കുരുങ്ങി...... കൊല്ലം കോർപ്പറേഷൻ പരിധിയിൽ കോവിഡ് നിയന്ത്രണത്തിന് ഇളവുകൾ വന്നതിനെ തുടർന്ന് വെള്ളിയാഴ്ച നഗരത്തിൽ അനുഭവപ്പെട്ട തിരക്ക്. കൊല്ലം ഹൈസ്‌കൂൾ ജംക്ഷനിൽ നിന്നുള്ള കാഴ്ച. സി കാറ്റഗറിയിൽ നിന്ന് ബി യിലേക്ക് മാറിയ ശേഷമുള്ള ആദ്യ വെള്ളിയാഴ്ച നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം വൈകുന്നേരം വരെ യാത്ര സ്തംഭിച്ച അവസ്ഥയിലായിരുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ മാതൃഭൂമി

19/40

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നികുതി കുറച്ച് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില കുറക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാക്ക് കോൺഗ്രസ് കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്റ്റോഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ മാതൃഭൂമി

20/40

കടകൾ തുറന്ന്‌ പ്രവർത്തിക്കാൻ ഇളവ്‌ അനുവദിച്ച വെള്ളിയാഴ്‌ച കോഴിക്കോട്‌ മിഠായി തെരുവിലുണ്ടായ തിരക്ക്‌.

21/40

കണ്ണീര്‍'ക്കായലി'ല്‍... കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ തുടങ്ങിയതോടെ തന്നെ പലരുടെയും ജീവിതതാളം തെറ്റി. തൃശൂര്‍ പുഴയ്ക്കലില്‍ വിനോദസഞ്ചാരികള്‍ക്കായി സ്വകാര്യവ്യക്തികള്‍ കൊച്ചുതോണിയൊക്കെ ഒരുക്കിയിരുന്നു. ഇന്നത് നശിച്ചു. പോള നിറഞ്ഞ് പുല്‍ത്തകിടി പോലെയായ നീര്‍ച്ചാലില്‍ വെള്ളം നിറഞ്ഞ് നശിക്കുന്ന കൊച്ചുവള്ളം.

22/40

കോഴിക്കോട്‌ മാതൃഭൂമി ഹെഡ് ഓഫീസ് സന്ദർശിച്ച റവന്യു മന്ത്രി പി രാജന് ചെയർമാൻ ആന്റ് മാനേജിംഗ് എഡിറ്റർ പി.വി. ചന്ദ്രൻ ഉപഹാരം നൽകുന്നു | ഫോട്ടോ: പി. പ്രമോദ്‌കുമാർ മാതൃഭൂമി

23/40

പാലക്കാട് കല്പാത്തിപ്പുഴയുടെ ഓരത്ത് കുടില്‍കെട്ടി കഴിയുന്ന വയോധിക വള്ളി മഴ കനത്ത് പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ തൊട്ടടുത്ത അമ്പലത്തിനടുത്തേക്ക് പോകുന്നു. ആരുടെയും സംരക്ഷണമില്ലാതെ രണ്ടുവര്‍ഷത്തോളമായി ഇവര്‍ പുഴയരികില്‍ കുടില്‍കെട്ടിയാണ് കഴിയുന്നത്. മഴ ശക്തമാകുമ്പോള്‍ കടത്തിണ്ണകളിലേക്കോ അമ്പലത്തിനടുത്ത ഷെഡുകളിലേക്കോ മാറും | ഫോട്ടോ: പി.പി. രതീഷ് മാതൃഭൂമി

24/40

തിരുവനന്തപുരം ഗവ. വിമൻസ് കോളേജിലെ സെന്ററിൽ യു.പി.എസ്.സി. യുടെ എക്കണോമിക് | സ്റ്റാറ്റിസ്റ്റിക്കൽ പരീക്ഷ എഴുതാനെത്തിയ ഉദ്യോഗാർത്ഥികൾ രാവിലത്തെ സെഷന് ശേഷം ഹാളിന് പുറത്തിറങ്ങിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

25/40

ഗർഭിണികൾക്കുള്ള കോവിഡ് വാക്സിനേഷൻ പരിപാടിയായ 'മാതൃകവചം' പരിപാടിയുടെ തിരുവനന്തപുരം ജില്ലാതല ഉദ്ഘാടനത്തിന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിയ ജില്ലാ കളക്ടർ നവ്ജ്യോത് ഖോസ വാക്സിൻ സ്വീകരിക്കാനെത്തിയവരുമായി സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

26/40

സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ജെ. ബെൻസിയെ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് സ്ഥലം മാറ്റി എന്നാരോപിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ സംഘടിപ്പിച്ച 'പ്രതിഷേധ സദസ്സ്' മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ മാതൃഭൂമി

27/40

ഗർഭിണികൾക്ക് കോവിഡ് വാക്‌സിൻ കൊടുക്കുന്നതിന്റെ ആദ്യ ദിവസം ആദ്യത്തെ വാക്‌സിൻ എടുക്കാൻ നിൽക്കുന്ന തൃശ്ശൂർ ജില്ലാ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് സോണിയ ആന്റണി. ആശുപത്രിയിലെ ഡ്യൂട്ടിക്കിടെയാണ് അവർ വാക്‌സിൻ സ്വീകരിക്കാനെത്തിയത് | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി മാതൃഭൂമി

28/40

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റോഡില്‍ ഗോള്‍ഫ് സെന്ററിന് സമീപം നിയന്ത്രണം വിട്ട മറിഞ്ഞ കാര്‍. അപകടത്തില്‍ ഒരാള്‍ മരിച്ചു.

29/40

കൊച്ചി ഇടപ്പള്ളിയ്‌ക്ക്‌ സമീപം മൂന്നുനില കെട്ടിടം കനത്ത മഴയിൽ ഇടിഞ്ഞപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ മാതൃഭൂമി

30/40

ഇന്ത്യൻ നാഷണൽ അംഗൻവാടി വർക്കേർസ് ഫെഡറേഷന്റെ കണ്ണൂർ കലക്ടറേറ്റ് ധർണ്ണ സജീവ് ജോസഫ് എം എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

31/40

പൊതുമേഖലാ സ്ഥാപനങ്ങളുടെ സംരക്ഷണമാവശ്യപ്പെട്ട് എ.ഐ.ടി.യു.സി കണ്ണൂരിൽ നടത്തിയ ധർണ്ണ സംസ്ഥാന ഉപാധ്യക്ഷൻ താവം ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു മാതൃഭൂമി

32/40

ആലപ്പുഴ മണ്ഡലത്തിലെ ജലവിതരണ ശ്യംഖലയുടെ നവീകരണ പദ്ധതി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: സി. ബിജു മാതൃഭൂമി

33/40

അന്തരിച്ച എൻ.സി.പി. നേതാവ് കെ. കെ. രാജന്റെ ഛായാചിത്രം കണ്ണൂർ എൻ.സി.പി. ആസ്ഥാനത്ത് മുതിർന്ന നേതാവ് കെ.എ.ഗംഗാധരൻ അനാച്ഛാദനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

34/40

കണ്ണൂർ പുഴാതി തെരു ഗണപതി ക്ഷേത്രത്തിൽ ആചാരത്തിനായി മാത്രം ആടിവേടൻ കെട്ടിയാടിയപ്പോൾ. കർക്കിടക സംക്രമംതൊട്ട് വീടുകളിൽ പോകുന്ന പതിവ് ഇക്കുറി ഇല്ല | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

35/40

കർക്കിടക സംക്രമത്തിൽ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദർശനത്തിൽ കോവിഡ്‌ ചട്ടം പാലിച്ച് കാത്തു നിൽക്കുന്നവർ | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

36/40

ലോക സർപ്പ ദിനമായ ഇന്ന് കാട്ടിലേക്കു വിടുന്ന പെരുമ്പാമ്പിനെ കാണാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ കണ്ണൂരിലെത്തിയപ്പോൾ. വാഹനം കയറി തലതകർന്ന പാമ്പ് ഒമ്പതു മാസത്തെ ചികിത്സയ്ക്കുശേഷമാണ് ആരോഗ്യം വീണ്ടെടുത്തത് | ഫോട്ടോ: സി. സുനിൽകുമാർ മാതൃഭൂമി

37/40

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ കായംകുളത്തു നിന്ന് നടത്തിയ നൂറു കിലോമീറ്റർ സൈക്കിൾ യാത്ര തിരുവനന്തപുരത്ത് രാജ്‌ഭവന് മുന്നിൽ സമാപിച്ചപ്പോൾ ഉദ്‌ഘാടകനായെത്തിയ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവർ ചേർന്ന് ഷാഫി പറമ്പിലിനെ അനുമോദിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

38/40

ഗൾഫിലേക്കുള്ള യാത്രാ വിലക്കിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി സംഘം കൊല്ലം ചിന്നക്കട ഹെഡ് പോസ്റ്റാഫീസിന് മുന്നിൽ നടത്തിയ ധർണ്ണ സി പി എം ജില്ലാ സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ മാതൃഭൂമി

39/40

ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ.യുടെ നേതൃത്വത്തിൽ കായംകുളത്തു നിന്ന് നടത്തിയ നൂറു കിലോമീറ്റർ സൈക്കിൾ യാത്ര തിരുവനന്തപുരത്ത് രാജ്‌ഭവന് മുന്നിൽ സമാപിച്ചപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ മാതൃഭൂമി

40/40

പെരിങ്ങല്‍ക്കുത്തില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ സ്ലൂയിസ് വാല്‍വുകള്‍ തുറന്നപ്പോള്‍ | ഫോട്ടോ: ജെ. ഫിലിപ്പ് മാതൃഭൂമി

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022

Most Commented