ജൂലായ് 14 ചിത്രങ്ങളിലൂടെ


1/40

ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായി തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന മെഴുകുതിരി പ്രദക്ഷിണത്തിൽ നിന്ന് | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/40

ദൈവദാസൻ മാർ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുന്നാളിന്റെ ഭാഗമായി തിരുവനന്തപുരം പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ നടന്ന മെഴുകുതിരി പ്രദക്ഷിണം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/40

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യു ഡി എഫും ബി ജെ പിയും മറ്റു വർഗീയ ശക്തികളും അക്രമസമരം നടത്തുന്നു എന്നാരോപിച്ച്‌ സിപിഐ എം കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന വാഹന പ്രചാരണ ജാഥ ജില്ലാ സെക്രട്ടറിയറ്റ് അംഗം അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ജാഥാ ക്യാപ്റ്റന്‍ പി ജെ അജയകുമാറിന് പതാക നല്‍കി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/40

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ യു ഡി എഫും ബി ജെ പിയും മറ്റു വർഗീയ ശക്തികളും അക്രമസമരം നടത്തുന്നു എന്നാരോപിച്ച്‌ സിപിഐ എം കോഴഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വാഹന പ്രചാരണ ജാഥ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാർ ജാഥാ ക്യാപ്റ്റൻ എ പത്മകുമാറിന് പതാക നൽകി ഉദ്ഘാടനം ചെയ്യുന്നു| ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

5/40

ഡി.സി.സി ജനറൽ സെക്രട്ടറി സി.രവീന്ദ്രന്റെ മൃതദേഹം കോഴിക്കോട്‌ ഡി.സി.സി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ചപ്പോൾ എം.കെ.രാഘവൻ എം.പി അന്ത്യോപചാരം അർപ്പിക്കുന്നു. കെ.എം.അഭിജിത്ത്, എൻ.രാമചന്ദ്രൻ, ദിനേശ് പെരുമണ്ണ, കെ.ബാലനാരായണൻ, കെ.കെ.എബ്രഹാം, കെ.പ്രവീൺകുമാർ, എൻ.സുബ്രഹ്മണ്യൻ, വി.എം.ചന്ദ്രൻ, പി.മമ്മദ്‌കോയ, കെ.സി.അബു, പി.കുഞ്ഞിമൊയ്തീൻ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

6/40

ഹയർ സെക്കന്ററി അധിക ബാച്ചുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് കോഴിക്കോട്‌ ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ ഗ്രേറ്റ് മാർച്ച് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

7/40

ആരോഗ്യമേഖലയിലെ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ഗ്രാമ പഞ്ചായത്തിനുള്ള ആർദ്ര കേരളം സംസ്ഥാനതല പുരസ്ക്കാരം വയനാട് ജില്ലയിലെ നൂൽപ്പുഴ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ മന്ത്രി എം.വി. ഗോവിന്ദനിൽ നിന്നും ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ ആന്റണി രാജു, വീണ ജോർജ് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

8/40

ആരോഗ്യമേഖലയിലെ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ബ്ലോക്ക് പഞ്ചായത്തിനുള്ള ആർദ്ര കേരളം സംസ്ഥാനതല പുരസ്ക്കാരം തൃശൂർ ജില്ലയിലെ മുല്ലശ്ശേരി ബ്ലോക്ക് പഞ്ചയത്ത് പ്രതിനിധികൾ മന്ത്രി എം.വി. ഗോവിന്ദനിൽ നിന്നും ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ ആന്റണി രാജു, വീണ ജോർജ് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

9/40

അട്ടപ്പാടി ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നടന്ന ഹെൽത്ത് കാർഡ് ജില്ലാതല വിതരണോദ്ഘാടനം ജില്ലാ കളക്ടർ മൃൺമയി ജോഷി നിർവഹിക്കുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

10/40

ആരോഗ്യമേഖലയിലെ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ മുനിസിപ്പാലിറ്റിയ്ക്കുള്ള ആർദ്ര കേരളം സംസ്ഥാനതല പുരസ്ക്കാരം എറണാകുളം ജില്ലയിലെ പിറവം മുനിസിപ്പാലിറ്റി പ്രതിനിധികൾ മന്ത്രി എം.വി. ഗോവിന്ദനിൽ നിന്നും ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ ആന്റണി രാജു, വീണ ജോർജ് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

11/40

ആരോഗ്യമേഖലയിലെ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ മുൻസിപ്പൽ കോർപ്പറേഷനുള്ള ആർദ്ര കേരളം സംസ്ഥാനതല പുരസ്ക്കാരം കൊല്ലം കോർപ്പറേഷൻ പ്രതിനിധികൾ മന്ത്രി എം.വി. ഗോവിന്ദനിൽ നിന്നും ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ ആന്റണി രാജു, വീണ ജോർജ് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/40

ആരോഗ്യമേഖലയിലെ പദ്ധതികൾ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയ ജില്ലാ പഞ്ചായത്തുകൾക്കുള്ള ആർദ്ര കേരളം സംസ്ഥാനതല പുരസ്ക്കാരം കൊല്ലം ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ മന്ത്രി എം.വി. ഗോവിന്ദനിൽ നിന്നും ഏറ്റുവാങ്ങുന്നു. മന്ത്രിമാരായ ആന്റണി രാജു, വീണ ജോർജ് തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

13/40

തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ ഞായറാഴ്ച നടക്കുന്ന അഷ്ടദ്രവ്യ മഹാ ഗണപതിഹോമത്തിനായുള്ള നാളീകേരം ഒരുക്കുന്നവർ. പന്ത്രണ്ടായിരത്തി എട്ട് നാളീകേരമാണ് വേണ്ടത്. ഹോമത്തിന്റെ ഭാഗമായി ആനയൂട്ടും നടക്കും | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

14/40

യൂത്ത് കോൺഗ്രസ്സ് തൃശൂർ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച സെമിനാർ ചെറിയാൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

15/40

വൈദ്യുതി ബിൽ വർധനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി പ്രവർത്തകർ ന്യൂഡൽഹിയിലെ ചന്ദ്ഗി റാം അഖാരയ്ക്ക് സമീപം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

16/40

വൈദ്യുതി ബിൽ വർധനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ ബിജെപി പ്രവർത്തകർ ന്യൂഡൽഹിയിലെ ചന്ദ്ഗി റാം അഖാരയ്ക്ക് സമീപം നടത്തിയ പ്രതിഷേധ പ്രകടനത്തിൽ നിന്ന്‌ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

17/40

മേഘാവൃതമായ ആകാശം, ന്യൂഡൽഹിയിലെ രാജ്പഥിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

18/40

പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിനു മുമ്പായി ലോക്‌സഭാ സ്പീക്കർ ഓം ബിർള മാധ്യമങ്ങളോടു സംസാരിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

19/40

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത്‌ സംഘടിപ്പിച്ച ടി.ശിവദാസമേനോൻ അനുസ്മരണം എൽ ഡി എഫ് കൺവീനർ ഇ.പി. ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

20/40

ആലപ്പുഴ ജനറൽ ആശുപത്രിയിൽ മരുന്ന് വാങ്ങാൻ കാത്തുനിൽക്കുന്നവർ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

21/40

തിരുവനന്തപുരം നഗരസഭയിലെ കെട്ടിട നിർമ്മാണത്തട്ടിപ്പിൽ യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ബി ജെ പി കൗൺസിലർമാർ നഗരസഭയ്ക്ക് അകത്ത് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

22/40

വൈറൽ പനി വ്യാപകമായതോടെ സർക്കാർ ആശുപത്രികളിൽ രോഗികളുടെ തിരക്ക് വർദ്ധിച്ചിരിക്കുകയാണ്. ഒപ്പം അവശ്യ മരുന്നുകളുടെ ലഭ്യത കുറവും. എറണാകുളം ജനറൽ ആശുപത്രയിൽ മരുന്ന് വാങ്ങുവാനായുള്ള കാത്തിരിപ്പിന്റെ ദൃശ്യം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

23/40

ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫിന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടയോട്ടം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

24/40

മലപ്പുറം കോട്ടപ്പടി താലൂക്കാസ്പത്രിയിൽ പനി ഒ.പി.യിൽ ഡോക്ടറെ കാണാൻ കാത്തുനിൽക്കുന്നവർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

25/40

മലപ്പുറം കോട്ടപ്പടി താലൂക്കാസ്പത്രിയിൽ പനി ഒ.പി.യിൽ എത്തിയ മുത്തശ്ശി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

26/40

ദേ...ദിങ്ങനെ... മലപ്പുറം കോട്ടപ്പടിയിൽ ആരംഭിച്ച നഗരസഭയുടെ വനിതാ ജിംനേഷ്യം അധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തശേഷം പരിശീലനം നടത്തിയപ്പോൾ. ജില്ലയിൽ സ്ത്രീകൾക്ക് മാത്രമായി നഗരസഭയുടെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

27/40

ദേ...ദിങ്ങനെ... മലപ്പുറം കോട്ടപ്പടിയിൽ ആരംഭിച്ച നഗരസഭയുടെ വനിതാ ജിംനേഷ്യം അധ്യക്ഷൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തശേഷം പരിശീലനം നടത്തിയപ്പോൾ. ജില്ലയിൽ സ്ത്രീകൾക്ക് മാത്രമായി നഗരസഭയുടെ നേതൃത്വത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

28/40

ആർദ്ര കേരളം പുരസ്‌കാരം 2021- ന്റെ ഭാഗമായി തിരുവനന്തപുരത്ത്‌ ആരോഗ്യ കുടുംബക്ഷേമവകുപ്പും ക്ലബ് എഫ് എമ്മും ചേർന്നൊരുക്കിയ ഡബിൾ ഡെക്കർ യാത്രയുടെ ഫ്ലാഗ്ഓഫ് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.പി.പി.പ്രീത നിർവഹിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

29/40

സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി.പ്രസിഡന്റ് പാലോട് രവി ഉദ്‌ഘാടനം ചെയ്യുന്നു. മുൻ മന്ത്രി വി.എസ്.ശിവകുമാർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

30/40

കരിമണൽ ഖനനം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കരിമണൽ ഖനന സ്വകാര്യവത്കരണ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

31/40

കരിമണൽ ഖനനം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കരിമണൽ ഖനന സ്വകാര്യവത്കരണ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

32/40

കരിമണൽ ഖനനം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ കരിമണൽ ഖനന സ്വകാര്യവത്കരണ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

33/40

മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ആലപ്പുഴയിൽ നടത്തിയ ബി.എസ്.എൻ.എൽ ഓഫീസ് മാർച്ച് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

34/40

മണ്ണെണ്ണ വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ ഐ ടി യു സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

35/40

മണ്ണെണ്ണ വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് എ ഐ ടി യു സി കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് സംസ്ഥാന പ്രസിഡൻറ് ജെ ഉദയഭാനു ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

36/40

മഹിള കോൺഗ്രസിന്റെ നേതൃത്വത്തിൽ മരുന്ന് ക്ഷാമത്തിനെതിരെ കണ്ണൂർ ജില്ലാ ആശുപത്രിക്കുമുന്നിൽ ധർണ്ണ നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/40

കേരള രഞ്ജി മുൻ ക്യാപ്റ്റൻ ഒ.കെ. രാംദാസിന്റെ അന്ത്യ കർമ്മങ്ങൾ കണ്ണൂർ പയ്യാമ്പലത്ത് നടന്നപ്പോൾ.

38/40

എൻ.സി.പി.യുടെ വനിതാ വിഭാഗമായ നാഷണലിസ്റ്റ്‌ മഹിളാ കോൺഗ്രസിന്റെ സംസ്ഥാന നേതൃ യോഗം കലൂർ റിന്യൂവൽ സെന്ററിൽ എൻ.സി.പി. സംസ്ഥാന പ്രസിഡണ്ട് പി.സി.ചാക്കോ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

39/40

മലബാർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും, ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുടെ അദ്ധ്യക്ഷനും, സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന അഡ്വ. എൽ എസ് പ്രഭുവിൻ്റെ 126-ാം ജന്മദിന വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ഡിസിസി ഓഫീസിൽ സ്ഥാപിച്ച ഫോട്ടോ ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അനാച്ഛാദനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

40/40

തിരുവനന്തപുരം പ്ലാമൂട് ജങ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപം തടി കയറ്റിവന്ന ലോറി വൈദ്യുതി തൂൺ ഇടിച്ചുതകർത്ത നിലയിൽ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented