തിരുവനന്തപുരം പ്ലാമൂട് ജങ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപം തടി കയറ്റിവന്ന ലോറി ഇടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞതിനെ തുടർന്ന് ഗതാഗത കുരുക്കിൽപ്പെട്ട ആംബുലൻസ് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം പ്ലാമൂട് ജങ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപം തടി കയറ്റിവന്ന ലോറി ഇടിച്ച് വൈദ്യുതി തൂൺ ഒടിഞ്ഞതിനെ തുടർന്ന് ഗതാഗത കുരുക്കിൽപ്പെട്ട ആംബുലൻസ് | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
തിരുവനന്തപുരം പ്ലാമൂട് ജങ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപം തടി കയറ്റിവന്ന ലോറി വൈദ്യുതി തൂൺ ഇടിച്ചുതകർത്ത നിലയിൽ | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഉത്തര മേഖലാ പോലീസ് ഐ.ജി.യായി ചുമതയേല്ക്കാനെത്തിയ ടി. വിക്രമിനെ സ്ഥാനമൊഴിയുന്ന ഐ.ജി. അശോക് യാദവ് കോഴിക്കോട് നടക്കാവ് ഓഫീസിൽ സ്വീകരിക്കുന്നു. ജില്ലാ പോലീസ് മേധാവി എ. അക്ബർ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
സർക്കാരിനെതിരെയുള്ള പ്രചരണങ്ങൾക്കെതിരെ സി. പി.എം. ടൗൺ ഏരിയാതലത്തിൽ നടത്തിയ വാഹന ജാഥ പുതിയ കടവിൽ ഉദ്ഘാടനം ചെയ്യാനെത്തിയ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമദിനെ വേദിയിലേക്ക് സ്വീകരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
ജോയിന്റ് കൗൺസിൽ വനിതാ മുന്നേറ്റ ജാഥയുടെ ജില്ലാതല സമാപന യോഗം തൃശൂർ തേക്കിൻകാട് മൈതാനിയിൽ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
തൃശൂർ തെക്കേ മഠം ആമ്നായ പീഠം ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായി അലക്സാണ്ടർ ജേക്കബ് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: മനീഷ് ചേമഞ്ചേരി / മാതൃഭൂമി
സി.പി.എം. കണ്ണൂർ ഏരിയ കമ്മിറ്റി നടത്തുന്ന വാഹനപ്രചരണ ജാഥയുടെ ഉദ്ഘാടനം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ ജാഥാ നായകൻ എൻ. ചന്ദ്രന് പതാക കൈമാറിക്കൊണ്ട് നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
ആർത്തവ ശുചിത്വ രംഗത്ത് സുരക്ഷിതത്വ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന ''കപ്പ് ഓഫ് ലൈഫ് ''പരിപാടിയുടെ എറണാകുളത്ത് ലോഗോ പ്രകാശന ചടങ്ങിൽ മുഖ്യാതിഥി നടൻ ജയസൂര്യയും കളക്ടർ ജാഫർ മാലിക്കും | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി എറണാകുളം നഗരത്തിൽ മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ബസുകളിൽ നടത്തിയ പരിശോധന | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
ഇലക്ട്രിസിറ്റി ചാർജ് വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മറ്റി കെ എസ് ഇ ബി പത്തനംതിട്ട സെക്ഷൻ ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണ്ണയും ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി
കണ്ണൂരിൽ നടന്ന റബ്കോ രജത ജൂബിലി ആഘോഷം സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
റിസൾറ്റുകൾ സമയബന്ധിതമായി പ്രസിദ്ധീകരിക്കുക, പി ജി പ്രവേശന നടപടികൾ നീട്ടി വയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ എസ് യു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള യൂണിവേഴ്സിറ്റി എക്സാം കൺട്രോളറെ ഉപരോധിച്ചതിനെ തുടർന്ന് പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന നിയമസഭ മാർച്ച് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
കേന്ദ്രമന്ത്രി അനുരാഗ് സിംഗ് താക്കൂർ ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വാർത്താസമ്മേളനത്തിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന ഓൾ കേരള ട്രേഡ് ഇൻസ്ട്രക്ടേഴ്സ് ആൻഡ് ട്രേഡ്സ്മാൻ ഓർഗനൈസേഷൻ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മുപ്പത്തിഒന്നാമത് സംസ്ഥാന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ജില്ലാ പഞ്ചയത്ത് പ്രസിഡണ്ട് പി പി. ദിവ്യ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കണ്ണൂർ താണ മുഴത്തടം ഗവ യു.പി. സ്ക്കൂൾ പ്രധാനാധ്യാപകൻ ബാബുരാജിന്റെ കാർ തെങ്ങ് വീണ് തകർന്ന നിലയിൽ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
രഹസ്യമൊഴി കൊടുക്കാനായി ഷാജ് കിരൺ പാലക്കാട് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി- 3 ൽ എത്തിയപ്പോൾ | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി
16-ാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് മുന്നോടിയായി ബാലറ്റ് പെട്ടിയും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും ഡൽഹി നിയമസഭയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
16-ാമത് രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പിന് മുന്നോടിയായി ബാലറ്റ് പെട്ടിയും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും ഡൽഹി നിയമസഭയിൽ എത്തിച്ചപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മാതൃഭൂമിയുടെ സഹകരണത്തോടെ ഒരുക്കിയ വനിതകളുടെ വിശ്രമ കേന്ദ്രം സ്റ്റേഷൻ മാസ്റ്റർ രേഷ്മ തറമ്മൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കളിയല്ലിത് ജീവിതം... മഴയുടെ ഇടവേളയില്‍ ജീവിതം തള്ളിനീക്കാനുള്ള അഭ്യാസത്തിലാണ് തൊഴിലാളികള്‍. പാലക്കാട് കൊഴിഞ്ഞാമ്പാറയ്ക്കു സമീപം റോഡരികിലെ തണല്‍മരത്തിന്റെ ഒടിഞ്ഞ കൊമ്പ് താഴെയുള്ള ഷെഡ്ഡിനുമുകളിലേക്ക് വീഴാതിരിക്കാന്‍ സാഹസികമായി മുറിച്ചുമാറ്റുന്ന തൊഴിലാളി.
കോഴിക്കോട് ചെറൂപ്പ-കുറ്റിക്കടവ് റോഡരികിലെ വയലില്‍ വെള്ളം കെട്ടിനില്ക്കുന്നതിലേക്ക് കുലയോടെ ഒടിഞ്ഞ നേന്ത്രവാഴകള്‍.
മാതൃഭൂമിയും, സഫയർ ഫ്യൂച്ചർ അക്കാദമിയും സംയുക്തമായി കോതമംഗലം - മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ നിന്നും പത്താം ക്ളാസിൽ എ പ്ലസും, 100% വിജയവും നേടിയ വിദ്യാർഥികളെയും, സ്കൂളുകളെയും ആദരിക്കുന്ന ചടങ്ങിൽ നിന്ന് | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി

മാതൃഭൂമിയും, സഫയർ ഫ്യൂച്ചർ അക്കാദമിയും സംയുക്തമായി കോതമംഗലം - മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിൽ നിന്നും പത്താം ക്ളാസിൽ എ പ്ലസും, 100% വിജയവും നേടിയ വിദ്യാർഥികളെയും, സ്കൂളുകളെയും ആദരിക്കുന്ന ചടങ്ങിൽ ഉദ്ഘാടകൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി. എച്ച്. നാഗരാജു, മുഖ്യാതിഥി നടൻ കൈലാഷ്, സഫയർ ഫ്യൂച്ചർ അക്കാദമി സി.ഇ.ഒ. ടി.സുരേഷ് കുമാർ, സി.ഒ.ഒ. റിസോഴ്സിയോ റോബിൻസ് ജെ. ആലപ്പാട്ട്, മാതൃഭൂമി കൊച്ചി യൂണിറ്റ് മാനേജർ പി.സിന്ധു എന്നിവർ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
ഗുരു പൂർണിമ ദിനത്തിൽ കണ്ണൂർ കക്കാട് ഷിർദ്ദിസായി മന്ദിരത്തിൽ നടന്ന പാദുക പൂജ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കോട്ടയത്തെ പുതിയ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ കെ. കാർത്തിക് മാധ്യമങ്ങളോട് സംസാരിക്കുന്നു. മുൻ എസ്.പി. ഡി. ശില്പ സമീപം | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി
കണ്ണൂർ തെക്കി ബസാറിലെ ഇന്ത്യൻ കോഫീ ഹൗസിൽ തീ പിടിച്ചപ്പോൾ തടിച്ചു കൂടിയ ജനങ്ങൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി
കൊളംബോയിലെ പാചകവിതരണ കേന്ദ്രത്തിനു മുന്നില്‍ ഒഴിഞ്ഞ പാചകവാതകക്കുറ്റികളുമായി വരിനില്‍ക്കുന്നവര്‍ | ഫോട്ടോ: പി.ടി.ഐ.
വര്‍ണപ്രപഞ്ചം... അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ബഹിരാകാശത്ത് കഴിഞ്ഞ ഡിസംബറില്‍ സ്ഥാപിച്ച ജെയിംസ് വെബ് ദൂരദര്‍ശിനി പകര്‍ത്തിയ എസ്.എം.എ. സി.എസ്. 0723 ഗാലക്സിക്കൂട്ടത്തിന്റെ ചിത്രം. ഭൂമിയില്‍ നിന്ന് 500 കോടി പ്രകാശവര്‍ഷം അകലെയാണ് 460 കോടി വര്‍ഷം മുമ്പ് പിറവിയെടുത്ത ഈ ഗാലക്സിക്കൂട്ടം, 1350 കോടി വര്‍ഷം മുമ്പ് പ്രപഞ്ചം ഉരുത്തിരിഞ്ഞ കാലത്തോടടുത്ത കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്ന ചിത്രങ്ങളാണ് ദൂരദര്‍ശിനിയില്‍നിന്ന് ഇനി പ്രതീക്ഷിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..