ജൂലായ് 10 ചിത്രങ്ങളിലൂടെ


1/38

ജി.ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പൂവച്ചൽ ഖാദർ രചനാപുരസ്‌കാരം തിരുവനന്തപുരത്ത് സ്വീകരിക്കാനെത്തിയ ഗാനരചയിതാവ് റഫീഖ് അഹമ്മദ് പുരസ്‌കാരം നൽകാനെത്തിയ കവി പ്രഭാവർമയുമായി വേദിയിൽ സംഭാഷണം നടത്തുന്നു. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

2/38

ജി.ദേവരാജൻ മാസ്റ്റർ മെമ്മോറിയൽ ട്രസ്റ്റ് ഏർപ്പെടുത്തിയ പൂവച്ചൽ ഖാദർ രചനാപുരസ്കാരം തിരുവനന്തപുരത്ത് ഗാനരചയിതാവ് റഫീഖ് അഹമ്മദിന് കവി പ്രഭാവർമ നൽകുന്നു. പ്രമോദ് പയ്യന്നൂർ, ടി.ആർ.സദാശിവൻ നായർ, പണ്ഡിറ്റ് രമേഷ് നാരായണൻ, മുഹമ്മദ് ഹനീഫ എന്നിവർ സമീപം. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

3/38

ബി.ജെ.പി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംവാദത്തിൽ പങ്കെടുക്കാനെത്തിയ യുവജനങ്ങളോട് കുശലാന്വേഷണം നടത്തുന്ന കേന്ദ്രമന്ത്രി എസ്. ജയ്‌ശങ്കർ | ഫോട്ടോ: ശ്രീകേഷ്‌ എസ്‌. / മാതൃഭൂമി

4/38

കെ.പി.കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ചിന്ത രവീന്ദ്രന്‍ പുരസ്‌കാരം സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍ ചലച്ചിത്ര സംവിധായകന്‍ കെ.പി.കുമാരന് സമര്‍പ്പിക്കുന്നു. എം.പി.സുരേന്ദ്രന്‍, ഒ.കെ.ജോണി, കെ.സി.നാരായണന്‍, എന്‍.എസ്.മാധവന്‍, ചന്ദ്രിക രവീന്ദ്രന്‍, ശാന്തമ്മ പിള്ള, എന്‍.കെ.രവീന്ദ്രന്‍ എന്നിവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

5/38

കെ.പി.കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ''സക്കറിയയുടെ കാലത്തിന്റെ കുറിപ്പുകള്‍'' സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ.സച്ചിദാനന്ദന്‍ ചന്ദ്രിക രവീന്ദ്രന് നല്‍കി പ്രകാശനം ചെയ്യുന്നു. എം.പി.സുരേന്ദ്രന്‍, ഒ.കെ.ജോണി, കെ.സി.നാരായണന്‍, എന്‍.എസ്.മാധവന്‍, കെ.പി.കുമാരന്‍, ശാന്തമ്മ പിള്ള എന്നിവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

6/38

ബലിപെരുന്നാള്‍ ദിനത്തില്‍ കോഴിക്കോട് കടപ്പുറത്തെത്തിയവരുടെ തിരക്ക്. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

7/38

പെരുന്നാള്‍ ദിനത്തില്‍ കടപ്പുറത്തെത്തിയവര്‍ തിരമാലയില്‍ കളിക്കുന്നതിനിടയില്‍ വലിയ തിരമാലയില്‍ പെട്ട് വീണപ്പോള്‍. | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

8/38

ദര്‍ശന ക്ലബും കലാഭവന്‍ കലാകാരന്‍മാരും ചേര്‍ന്ന് സംഘടിപ്പിച്ച ഭിന്നശേഷി കലാകാരന്‍മാരുടെ പരിപാടിയില്‍ കാഴ്ചപരിമിതിയുള്ളവര്‍ അവതരിപ്പിച്ച ഫ്യൂഷന്‍. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

9/38

ബലി പെരുന്നാളിന്റെ ഭാഗമായി കാസർകോട് തളങ്കര മാലിക് ദീനാർ പള്ളിയിൽ നടന്ന പ്രാർഥനക്കെത്തിയ വിശ്വാസികൾ | ഫോട്ടോ: രാമനാഥപൈ എൻ. / മാതൃഭൂമി

10/38

ശക്തമായ മഴയിൽ കാസർകോട് മധൂർ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിൽ വെള്ളം കയറിയപ്പോൾ | ഫോട്ടോ: രാമനാഥപൈ എൻ. / മാതൃഭൂമി

11/38

പാലക്കാട് ശബരി ആശ്രമത്തില്‍ കേന്ദ്ര രാസവസ്തു-വളം സഹമന്ത്രി ഭഗവന്ത് കുബ്ബ സന്ദര്‍ശിക്കുന്നു | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

12/38

പാലക്കാട് മലമ്പുഴ ചേമ്പന അടപ്പ് കോളനി സന്ദർശനത്തിനെത്തിയ കേന്ദ്രസഹമന്ത്രി ഭഗവന്ത് കുബ്ബ | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

13/38

പാലക്കാട് മലമ്പുഴ ചേമ്പന അടപ്പ് കോളനി സന്ദർശനത്തിനെത്തിയ കേന്ദ്രസഹമന്ത്രി ഭഗവന്ത് കുബ്ബ കോളനിവാസിയും വാർഡ് അംഗവുമായ റാണി ശെൽവത്തിന്റെ വീട്ടിൽ നിലത്തിരുന്ന് സദ്യ കഴിക്കുന്നു. കോളനി മൂപ്പൻ സി. മാധവൻ. റാണി ശെൽവത്തിന്റെ ഭർതൃമാതാവ് പൊന്നമ്മ, ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ എന്നിവർ സമീപം | ഫോട്ടോ: അഖിൽ ഇ.എസ്‌. / മാതൃഭൂമി

14/38

പാലക്കാട് സിവില്‍സ്‌റ്റേഷന്‍ സലഫി മസ്ജിദില്‍ നടന്ന ബലി പെരുന്നാള്‍ നമസ്‌കാരം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി

15/38

മഞ്ഞകുളം പള്ളി​യിൽ നടന്ന ബലിപെരുന്നാള്‍ നമസ്‌കാരം | ഫോട്ടോ: അരുൺ കൃഷ്ണൻകുട്ടി/ മാതൃഭൂമി

16/38

കേരള സഭാ നവീകരണത്തിന്റെ അതിരൂപതാ തല ഉദ്ഘാടനം കണ്ണൂർ തെക്കിബസാർ തിരു കുടുംബ ദേവാലയത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ളാനി നിർവ്വഹിക്കുന്നു | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

17/38

സുഖമാണോ...തെരുവുനായ്ക്കളെ കണ്ടാൽ ആട്ടിപ്പായിക്കാനാണ് നമ്മളിലധികം പേർക്കും തോന്നുക.എന്നാൽ തെരുവിൽ കണ്ട നായയെ തലോടുകയാണ് ഈ വിദേശ വനിത.തിരുവനന്തപുരം പ്രസ് ക്ലബ് റോഡിൽ നിന്നൊരു കാഴ്ച്ച. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

18/38

പി. എ. ബാലൻ അനുസ്മരണ സമ്മേളനം രമേശ്‌ ചെന്നിത്തല തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

19/38

കൊച്ചിയിൽ ലളിതകലാ അക്കാദമി സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ദാന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്ന നടൻ രഞ്ജി പണിക്കർ. അക്കാദമി സെക്രട്ടറി എൻ .ബാലമുരളികൃഷ്ണൻ, ചെയർമാൻ മുരളി ചീരോത്തു, മാതൃഭൂമി മുൻ ഫോട്ടോ എഡിറ്റർ രാജൻ പൊതുവാൾ, സിജി . ആർ . കൃഷ്ണൻ വിവേക് വിലാസിനി, എന്നിവർ മുൻ നിരയിൽ. രണ്ടു വർഷങ്ങളിലെ അവാർഡുകളാണ് വിതരണം ചെയ്തത് .ചടങ്ങ് കാനായി കുഞ്ഞിരാമൻ ഓൺലൈനിലൂടെ ഉദ്‌ഘാടനം ചെയ്തു | ഫോട്ടോ: പ്രദീപ്‌ കുമാർ ടി.കെ./ മാതൃഭൂമി

20/38

മഴ മാറി നിന്ന് വെയിൽ തെളിഞ്ഞതോടെ വെള്ളിയാഴ്ച്ച സജീവമായ വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തു നിന്നുള്ള ദൃശ്യം. | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

21/38

ഇസ്കോൺ തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനന്തപുരി ജഗന്നാഥ രഥോത്സവത്തോടനുബന്ധിച്ച് പി എം ജി ഹനുമാൻ ക്ഷേത്രത്തിൽ നിന്നാരംഭിച്ച രഥയാത്ര | ഫോട്ടോ: ഉണ്ണികൃഷ്ണൻ എം.പി. / മാതൃഭൂമി

22/38

കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാനതല സംസ്‌കൃതാധ്യാപിക സംഗമം ഡോ.കെ.പി.സുധീര ഉദ്ഘാടനം ചെയ്യുന്നു. എന്‍.എന്‍.രാമന്‍, പ്രൊഫ.കെ.കെ.ഗീതാകുമാരി, മീനാക്ഷി ഗുരുക്കള്‍, ഗീതാദേവി വാസുദേവന്‍, പി.സുനിത, സി.പി,സനല്‍ ചന്ദ്രന്‍ എന്നിവര്‍ സമീപം | ഫോട്ടോ: കൃഷ്ണപ്രദീപ്‌ / മാതൃഭൂമി

23/38

കോവിലന്‍ ജന്മശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

24/38

എ.ബി.വി.പി. സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി തൃശ്ശൂര്‍ നഗരത്തില്‍ നടത്തിയ പ്രകടനം. | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

25/38

തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത്, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍നിന്നുള്ള കാഴ്ച| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി

26/38

മനമുരുകി...തിരൂര്‍ കോരങ്ങത്ത് മഹല്ല് ജുമാമസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌ക്കാരത്തില്‍നിന്ന്| ഫോട്ടോ: അജിത് ശങ്കരന്‍\ മാതൃഭൂമി

27/38

ബലിപെരുന്നാളിന്റെ ഭാഗമായി കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ബീച്ചില്‍ നടന്ന ഈദ് ഗാഹില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍| ഫോട്ടോ: അജിത് പനച്ചിക്കല്‍\ മാതൃഭൂമി

28/38

ബലിപെരുന്നാളിന്റെ ഭാഗമായി കേരള നദ്വത്തുല്‍ മുജാഹിദീന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊല്ലം ബീച്ചില്‍ നടന്ന ഈദ് ഗാഹില്‍ പങ്കെടുക്കുന്ന വിശ്വാസികള്‍| ഫോട്ടോ: അജിത് പനച്ചിക്കല്‍\ മാതൃഭൂമി

29/38

തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത്, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ്ഗാഹില്‍നിന്നുള്ള കാഴ്ച| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി

30/38

തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത്, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ്ഗാഹ്| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി

31/38

തിരുവനന്തപുരം പാളയം മുസ്ലിം ജമാഅത്ത്, ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഈദ്ഗാഹ്| ഫോട്ടോ: എം.പി. ഉണ്ണിക്കൃഷ്ണന്‍\ മാതൃഭൂമി

32/38

ആലപ്പുഴ മസ്താന്‍പള്ളിയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരം| ഫോട്ടോ: വി.പി. ഉല്ലാസ്‌\ മാതൃഭൂമി

33/38

തിരൂര്‍ മസ്ജിദ് അല്‍ ഹിഖ്മയില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരം ഫോട്ടോ: പ്രദീപ് പയ്യോളി

34/38

തൃശ്ശൂര്‍ ടൗണ്‍ ഈദ്ഗാഹ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സിറ്റി സെന്ററില്‍ നടന്ന ഈദ്ഗാഹ്| ഫോട്ടോ: മനീഷ് ചേമഞ്ചേരി\ മാതൃഭൂമി

35/38

കലൂര്‍ മുസ്ലിം ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരം| ഫോട്ടോ: ബി. മുരളീകൃഷ്ണന്‍\ മാതൃഭൂമി

36/38

കലൂര്‍ മുസ്ലിം ജുമാ മസ്ജിദില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരം| ഫോട്ടോ: ബി. മുരളീകൃഷ്ണന്‍\ മാതൃഭൂമി

37/38

ധീരാ....വീരാ.... അര്‍ജുനാ... ശനിയാഴ്ച കോഴിക്കോട് ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ തോടയം കഥകളിയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'കാലകേയവധം ' കഥകളിയില്‍ അര്‍ജുനനായി കലാമണ്ഡലം സോമനും മാതലിയായി രാഹുല്‍ അറയ്ക്കലും രംഗത്ത്. പിതാവായ ദേവേന്ദ്രന്റെ അടുത്തേക്ക് അര്‍ജുനനെ കൂട്ടിക്കൊണ്ടുവരാന്‍ രഥവുമായി വന്ന ഇന്ദ്രസാരഥി മാതലി, അര്‍ജുനനെ വീരകഥകള്‍ പറഞ്ഞ് പ്രശംസിക്കുന്നതാണ് രംഗം| ഫോട്ടോ: കെ.കെ. സന്തോഷ്‌\ മാതൃഭൂമി

38/38

നൂറ് വസന്തം പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ആരംഭിച്ച ലൈബ്രറികളിലേക്ക് ടി പദ്മനാഭന്‍ നല്‍കിയ പുസ്തതകങ്ങള്‍ കണ്ണൂരില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസന്‍ ഏറ്റുവാങ്ങുന്നു. | ഫോട്ടോ: റിഥിൻ ദാമു / മാതൃഭൂമി

Content Highlights: news in pics,kerala news,malayalam news,photo gallery

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


08:52

ഒറ്റ രാത്രിയില്‍ രജീഷിന് നഷ്ടം 40 ലക്ഷം; ഒലിച്ചുപോയത് നാലേക്കര്‍ പൈനാപ്പിള്‍ തോട്ടം

Aug 5, 2022


04:08

എന്താണ് ലോൺ ബോൾസ്? കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണമണിഞ്ഞ ലോണ്‍ ബോള്‍സിനെ കുറിച്ച് അറിയാം..

Aug 6, 2022

Most Commented