ജൂലായ് 1 ചിത്രങ്ങളിലൂടെ


1/73

കണ്ണൂരിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംഘടിപ്പിച്ച ദേശീയ ഡോക്ടർ ദിനാചരണം ജില്ലാ കലക്ടർ എസ്.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു. ഡോ.സുൾഫിക്കർ അലി, ഡോ.വി.സുരേഷ്, ഡോ.പി.കെ.ഗംഗാധരൻ, ഡോ.ബാലകൃഷ്ണ പൊതുവാൾ, ഡോ.രാജ്മോഹൻ, ഡോ.മൃദുല ശങ്കർ എന്നിവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/73

കോഴിക്കോട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ഡോക്ടേർസ് ഡേ ചടങ്ങിൽ ഡോ. മനോജ് കിണി മുഖ്യപ്രഭാഷണം നടത്തുന്നു. ഡോ. ശങ്കർ മഹാദേവൻ, ഡോ. എസ്.വി.രാകേഷ്, ഡോ.ബി.വേണുഗോപാലൻ, ഡോ. അനീൻ എൻ.കുട്ടി, ഡോ.വി.ജി. പ്രദീപ് കുമാർ, ഡോ.ഷീലാ നൂൺ, ഡോ.കെ.വി.രാജു, ഡോ. അബ്രഹാം മാമ്മൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/73

കോഴിക്കോട് ചാലപ്പുറം ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിൽ പ്ലസ്ടു വിദ്യാർത്ഥി മുങ്ങി പോയതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/73

എ.കെ.ജി സെന്ററിനു നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം. പ്രവർത്തകർ കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/73

പാലത്തിനു താഴെ പാതാളം .....: കോഴിക്കോട് തൊണ്ടയാട് ജംഗ്ഷനിൽ നിന്നും കുടിൽ തോടിലേക്കുള്ള വഴിയിൽ രണ്ടാഴ്ച്ചയിലേറെയായി റോഡ് തകർന്ന് വലിയ ഗർത്തം രൂപപ്പെട്ട നിലയിൽ - നിരവധി വാഹനങ്ങളാണ് രാത്രിയിൽ ഇവിടെ അപകടത്തിൽപ്പെടുന്നത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/73

സ്മാഷ് അറ്റ് സൈറ്റ് ....... കോഴിക്കോട് ദേവഗിരി ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സാവിത്രി സാബു മെമ്മോറിയൽ ഓൾ കേരള ജൂനിയർ ബാഡ്മിന്റൺ ടൂർണമെന്റിൽ നിന്ന് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/73

കടലിന്റെ കടാക്ഷം തേടി ...... കോഴിക്കോട് ലോഹന മഹാജൻ സമൂഹത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് സൗത്ത് ബീച്ചിൽ നടന്ന സമുദ്ര പൂജ. ജീവിത വിജയത്തിനും അഭിവൃദ്ധിയ്ക്കും വേണ്ടിയാണ് കടലിനെ ആരാധിക്കുന്നത് | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/73

കൊല്ലം കല്ലുപാലത്തിന് സമീപമുള്ള സ്വകാര്യ ഗോഡൗണിൽ നിന്നും പൊലീസ് പിടിച്ചെടുത്ത റേഷൻ അരി | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

9/73

ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിൽ സുഖചികിത്സക്കായി ആനകൾ നിരന്നപ്പോൾ | ഫോട്ടോ: ജെ. ഫിലിപ്പ്‌ / മാതൃഭൂമി

10/73

അഞ്ചുകോടിയോളം രൂപയ്ക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം പോലീസ് പിടിച്ചെടുത്ത വ്യാജ ആംബർഗ്രീസ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/73

എം.ബി.ടി.എ. യുടെ അബ്ദുൽ സലീം മാസ്റ്റർ സ്മാരക അവാർഡ് ദാനം മലപ്പുറം നഗരസഭ വിദ്യഭ്യാസ സ്ഥിരം സമിതി ചെയർമാൻ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/73

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനിലെ യു.ഡി.എഫ്. സ്ഥാനാർഥി ബഷീർ രണ്ടത്താണി വരണാധികാരിയായ എ.ഡി.എം എൻ.എം. മെഹറലി മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

13/73

കുടിശ്ശിക ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ. അസോസിയേഷൻ മലപ്പുറത്ത് നടത്തിയ പ്രതിഷേധം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/73

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം നഗരസഭ 11-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.എം. വിജയലക്ഷ്മി വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസർ കെ. മണികണ്ഠന് മുമ്പാകെ നാമനിർദേശ പത്രിക സമർപ്പിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/73

എ.കെ.ജി. സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം. മലപ്പുറത്ത് നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/73

ആലപ്പുഴ ഹെഡ് പോസ്റ്റാഫീസിന്‌ സമീപമുള്ള ഇന്ദിരാഗാന്ധി പ്രതിമ തകർത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

17/73

എ കെ ജി സെന്ററിന് നേരേയുള്ള അക്രമത്തിൽ പ്രതിഷേധിച്ച്‌ സി പി ഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളത്ത് നടത്തിയ പ്രകടനം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

18/73

ആലപ്പുഴയിൽ എൽ.ഡി.എഫ്‌. നടത്തിയ ബഹുജന റാലി | ഫോട്ടോ: സി. ബിജു / മാതൃഭൂമി

19/73

മുംബൈ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി സഞ്ജു ഫ്രാൻസിസിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ദുഃഖം താങ്ങാനാവാതെ അമ്മ മേരി അംബികാ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/73

എ.കെ.ജി സെന്റർ ആക്രമിച്ചതിൽ പ്രതിക്ഷേധിച്ച്‌ സി.പി.എം പ്രവർത്തകർ തൊടുപുഴ നഗരത്തിൽ നടത്തിയ മാർച്ച് | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

21/73

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ ഹെഡ്പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ്ണസമരം എ.കെ. ടി.എ സംസ്ഥാന സെക്രട്ടറി എ.എസ് കുട്ടപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

22/73

എൽ.ഡി.എഫ്‌. ആലപ്പുഴയിൽ നടത്തിയ ബഹുജന റാലിയുടെ പൊതു സമ്മേളനം പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

23/73

അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തോടനുബന്ധിച്ച് കേരള സർക്കാരും തിരുവനന്തപുരം ജില്ലാ സാമൂഹ്യ നീതി വകുപ്പും ചേർന്ന് നടത്തിയ നശാമുക്ത് കൾച്ചറൽ ദിനാഘോഷത്തിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലഹരിവിരുദ്ധ കലാപരിപാടികളിലെ സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ സി.എസ്.ഐ. ഇ.എം.എച്ച്.എസ്.എസ് വിദ്യാർത്ഥികൾ മന്ത്രി ആർ. ബിന്ദുവിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു. ജില്ലാ കളക്ടർ ഡോ.നവ്ജ്യോത് ഖോസ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

24/73

എ.കെ.ജി. സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ച്‌ കണ്ണൂരിലെ സി.പി.എം പ്രവർത്തകർ നടത്തിയ പ്രതിഷേധ യോഗത്തിൽ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ സംസാരിക്കുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

25/73

എ.കെ.ജി. സെന്റർ ആക്രമണത്തിൽ പ്രതിഷേധിച്ച്‌ കണ്ണൂരിൽ സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

26/73

എ.കെ.ജി. സെന്ററിന്‌ നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച്‌ പാലക്കാട്ട്‌ സി.പി.എം. പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: അരുൺ കൃഷ്‌ണൻകുട്ടി

27/73

എ.കെ.ജി. സെന്ററിനു നേരെയുണ്ടായ ആക്രമണത്തിൽ കോട്ടയത്ത് സി.പി.എം നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

28/73

ഗാന്ധി പ്രതിമകൾ തകർക്കുന്നതിനെതിരെയും ഗാന്ധിജിയുടെ ചിത്രങ്ങളെ അപമാനിക്കുകയും ചെയ്യുന്നതിനെതിരെയും കേരള പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ സദസ്സ് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ഉത്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

29/73

സംസ്ഥാനതല സീനിയർ വോളിബോൾ ലോഗോ പ്രകാശനം കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ മുൻ വോളി താരം സെബാസ്റ്റ്യൻ ജോർജിന് നൽകി നിർവ്വഹിക്കുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

30/73

വ്യാജ വീഡിയോ നിർമ്മിച്ച് മന്ത്രി വീണാ ജോർജ്ജിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിനെതിരെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പത്തനംതിട്ട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ യോഗം സംസ്ഥാന പ്രസിഡന്റ്‌ സൂസൻ കോടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

31/73

എ.കെ.ജി. സെന്റർ ആക്രമിച്ചതിൽ പ്രതിഷേധിച്ച്‌ കണ്ണൂരിൽ ഡിവൈ.എഫ്.ഐ. പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

32/73

എറണാകുളത്ത്‌ മാതൃഭൂമി ആസ്പയർ ദേശീയ വിദ്യാഭ്യാസ മേളയിൽ ഡോ. പി ആർ വെങ്കിട്ടരാമൻ പ്ലസ് ടു വിനു ശേഷം എന്ന വിഷയത്തെ കുറിച്ച് സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

33/73

അശാസ്ത്രീയമാണ് മെഡിസെപ് പദ്ധതി എന്നാരോപിച്ച് എൻ.ജി.ഒ അസോസിയേഷൻ കണ്ണൂർ കലക്ട്രേറ്റിന്‌ മുന്നിൽ നടത്തിയ ധർണ്ണ സംസ്ഥാന സെക്രട്ടറി വി.ദാമോദരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/73

ഗാന്ധി പ്രതിമകൾ തകർക്കുന്നതിൽ പ്രതിഷേധിച്ച് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ ഗാന്ധി ദർശൻ വേദി നടത്തിയ ധർണ കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

35/73

ഖാദി ബക്രീദ് മേള കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത വൈസ് ചെയർമാൻ പി.ജയരാജൻ ചെന്നൈ ഐ.ഐ.ടി. പ്രതിനിധികളെ വസ്ത്രം പരിചയപ്പെടുത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/73

സി.പി.ഐ. അടൂർ മണ്ഡലം സമ്മേളനം മാർത്തോമ്മ യൂത്ത് സെന്ററിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

37/73

വയനാട് രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ എത്തിയ ഉമ്മന്‍ചാണ്ടി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി

38/73

കണ്ണൂർ മമ്പറത്ത് രാവിലെ നടന്ന ബസ്സ് അപകടം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/73

ഖാദി ഗ്രാമ വ്യവസായ ബോർഡ് തേൻ ഉത്പാദകർക്കായി കണ്ണൂരിൽ നടത്തിയ പരിശീലന പരിപാടി ഖാദി ബോർഡ് ഉപാധ്യക്ഷൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/73

ഹൈദരബാദിൽ ബി.ജെ.പി. ദേശീയ എക്സിക്യൂട്ടീവ് യോഗ വേദിക്കു പുറത്ത് താമര ആകൃതിയിൽ ഒരുക്കിയ കവാടം | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

41/73

ഡോക്റ്റേഴ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കൊച്ചി അമൃതാ ആശുപത്രിയിലെ ഡോക്ടർമാരുടെ ശിൽപ്പ, ചിത്ര പ്രദർശനം. ആശുപത്രിയിലെ മുപ്പത്തിമൂന്നോളം ഡോക്ടർമാർ എടുത്ത ചിത്രങ്ങളും, അവർ വരച്ച ചിത്രങ്ങളും, നിർമ്മിച്ച ചിത്രങ്ങളുമാണ് പ്രദർശനത്തിൽ ഉണ്ടായിരുന്നത്. ഏകദേശം ഇരുന്നൂറോളം കലാരൂപങ്ങളാണ് ഇവിടെ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചത് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

42/73

ആരുണ്ട് ഞങ്ങളെ തടയാൻ ... കൊല്ലം കെ എസ് ആർ ടി സി പരിസരത്ത് വിശ്രമിക്കുന്ന തെരുവ് നായ. വെള്ളിയാഴ്ച കർബല, എസ് എൻ കോളേജ് പരിസരങ്ങളിലായി അലഞ്ഞിരുന്ന മറ്റൊരു തെരുവ് നായയുടെ കടിയേറ്റ് പത്തിലേറെ വിദ്യാർത്ഥികൾ ജില്ലാ ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പെടുത്തു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

43/73

കോട്ടയത്ത്‌ ഡി സി സി ഓഫിസ് അക്രമിച്ചതിൽ പ്രതിഷേധിച്ചു നടത്തിയ ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

44/73

എകെജി സെന്ററിന് നേരെ നടന്ന ബോംബേറിൽ പ്രതിഷേധിച്ച് സി.പി.എം പത്തനംതിട്ട ഏരിയ കമ്മിറ്റി പത്തനംതിട്ട നഗരത്തിൽ നടത്തിയ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

45/73

എ.കെ.ജി സെന്ററിനു നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകർ അടൂരിൽ നടത്തിയ പ്രകടനം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

46/73

ജി.എസ്.ടി നടപ്പാക്കിയതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് ടാക്‌സ് കൺസൾട്ടൻറ്സ് ആൻറ് പ്രാക്ടീഷ്ണേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാർ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

47/73

മെഡിസെപിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി

48/73

കെ.എസ്.കെ.ടി.യു. - ബി.കെ.എം.യു. കർഷക തൊഴിലാളി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കണ്ണൂരിൽ സംയുക്ത ജില്ലാ കൺവെൻഷൻ കെ.എസ്.കെ.ടി.യു. സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

49/73

അഭിമന്യു രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ എറണാകുളത്തു നടന്ന വിദ്യാർഥി റാലി | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

50/73

തെരുവ് നായയുടെ കടിയേറ്റ് പ്രതിരോധ കുത്തിവെപ്പിനായി കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിയ വിദ്യാർത്ഥികൾ | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

51/73

എ കെ ജി സെന്ററിലേക്ക് ബോംബെറിഞ്ഞതിൽ പ്രതിഷേധിച്ച് സി പി എം കൊല്ലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ നടത്തിയ പ്രകടനം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

52/73

ഡോക്ടേഴ്‌സ് ഡേയോടോനുബന്ധിച്ച് സ്‌ക്രീൻ അഡിക്ഷനും ഗെയിമിംഗ് ഡിസോഡറും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ കോഴിക്കോട് മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.വർഷ വിദ്യാദധരൻ സംസാരിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

53/73

എ.കെ.ജി. സെന്റർ ആക്രമണത്തെ തുടർന്ന് തിരുവനന്തപുരം കെ.പി.സി.സി. ഓഫീസിൽ പോലീസ് സുരക്ഷ കർശനമാക്കിയപ്പോൾ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

54/73

എ.കെ.ജി.സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മാർച്ച് | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

55/73

എ.കെ.ജി.സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.എം. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മാർച്ച് രക്തസാക്ഷി മണ്ഡപത്തിന് സമീപം എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

56/73

ബിവറേജസ് കോർപ്പറേഷനിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് ഐ. എൻ. ടി. യു. സി. കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ ധർണ്ണ യു.ഡി.എഫ്. കൺവീനർ എം.എം. ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

57/73

മഴക്കോട്ടണിഞ്ഞ് പാടത്ത് നെൽച്ചെടികൾ നട്ടതിനുശേഷം വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീ തൊഴിലാളികൾ. പാലക്കാട് കൊട്ടേക്കാട് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

58/73

മഴക്കോട്ടണിഞ്ഞ് പാടത്ത് നെൽച്ചെടികൾ നട്ടതിനുശേഷം വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീ തൊഴിലാളികൾ. പാലക്കാട് കൊട്ടേക്കാട് നിന്നുള്ള ദൃശ്യം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

59/73

പാലക്കാട് തസ്രാക്കിൽ നടന്ന ഒ.വി. വിജയൻ ജന്മദിനാഘോഷവും യുവകഥാ ശില്പശാലയും സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

60/73

കണ്ണൂർ പൊതുവാച്ചേരി രാമർ വിലാസം എൽ.പി.സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബിന്റെ ചക്ക മഹോത്സവം ബി.ആർ.സി കോ ഓർഡിനേറ്റർ സി.ആർ. വിനോദ് കുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

61/73

എ.കെ.ജി. സെന്ററിൽ ബോംബെറിഞ്ഞ സ്ഥലത്ത് എഡിജിപി വിജയ് സാഖറെ പരിശോധിക്കുന്നു | ഫോട്ടോ: പ്രവീൺദാസ്‌ എം / മാതൃഭൂമി

62/73

എ.കെ.ജി. സെന്ററിൽ ബോംബെറിഞ്ഞ സ്ഥലത്ത് പോലീസ് പരിശോധന നടത്തുന്നു | ഫോട്ടോ: പ്രവീൺദാസ്‌ എം / മാതൃഭൂമി

63/73

ആലപ്പുഴ ഹെഡ് പോസ്റ്റാഫീസിന് സമീപമുള്ള ഇന്ദിരാഗാന്ധി പ്രതിമ തകർത്ത നിലയിൽ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

64/73

എ.കെ.ജി. സെന്ററിനുനേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച് കോട്ടയത്ത് സി.പി.എം. പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

65/73

എ.കെ.ജി. സെന്ററിനുനേരെ അക്രമമുണ്ടായ സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുന്നു.

66/73

റോഡുപണികാരണം തൃശ്ശൂർ കുന്നംകുളം റോഡിൽ പൊതുവെ ഗതാഗതക്കുരുക്കാണ്. അതിന്റെ കൂടെ ശക്തമായ മഴയും പൊട്ടിപ്പൊളിഞ്ഞ റോഡിലെ വലിയ കുഴികളും അപകടം വിളിച്ചുവരുത്തുന്നുണ്ട്. മുണ്ടൂരിൽ ഇരുചക്രവാഹനം കുഴിയിൽ വീണ് അപകടത്തിൽ പെട്ടപ്പോൾ | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

67/73

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്കുള്ള സൂഖചികിത്സയ്‌ക്കുമുന്നോടിയായി ദേവസ്വത്തിന്റെ ജൂനിയർ മാധവൻ എന്ന ആനയുടെ തൂക്കം നോക്കുന്നു. 4750 കിലോഗ്രാമാണ് തൂക്കം. ഒരു മാസം നീണ്ടുനിൽക്കുന്ന സുഖചികിത്സയ്ക്ക് മുമ്പും പിമ്പും തൂക്കം നോക്കി വിലയിരുത്തും | ഫോട്ടോ: മനീഷ്‌ ചേമഞ്ചേരി / മാതൃഭൂമി

68/73

കോട്ടയത്ത്‌ ഡി സി സി ഓഫീസിന്റെ ചില്ലുകൾ തകർത്ത നിലയിൽ.

69/73

എ.കെ.ജി. സെന്ററിൽ ബോംബ് എറിഞ്ഞതിൽ പ്രതിഷേധിച്ച് ആലപ്പുഴയിൽ ഡി.​വൈ.എഫ്‌.ഐ. പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

70/73

തിരുവനന്തപുരത്ത്‌ എ.കെ.ജി. സെൻ്ററിനു നേരെയുണ്ടായ ബോംബാക്രമണം നടന്ന സ്ഥലത്ത്‌ പുലർച്ചെ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

71/73

തിരുവനന്തപുരത്ത്‌ എ.കെ.ജി. സെൻ്ററിനു നേരെയുണ്ടായ ബോംബാക്രമണത്തെ തുടർന്ന്‌ സ്ഥലത്തെത്തിയ ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, എ. വിജയരാഘവൻ, കടന്നപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവർ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

72/73

തിരുവനന്തപുരത്ത്‌ എ.കെ.ജി. സെൻ്ററിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ച്‌ ഡി.​വൈ.എഫ്‌.ഐ. പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

73/73

വ്യാഴാഴ്ച ചെന്നൈയിലെത്തിയ യശ്വന്ത് സിൻഹയെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പൂച്ചെണ്ടുനൽകി സ്വീകരിക്കുന്നു. കനിമൊഴി എം.പി. സമീപം

Content Highlights: news in pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022

Most Commented