ജൂലായ് 11 ചിത്രങ്ങളിലൂടെ


1/32

കൊല്ലം കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷൻ സന്ദർശിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് എം. മുകേഷ് എം.എൽ.എ ബസ് സ്റ്റേഷനുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾ അടങ്ങിയ കത്ത് കൈമാറുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

2/32

ആർ. ശിവപ്രസാദ് സ്മാരക ട്രസ്റ്റും കൊല്ലം കടപ്പാക്കട സ്പോർട്‌സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ശിവപ്രസാദിന്റെ ഏഴാംചരമവാർഷിക അനുസ്മരണം മുൻ എം.പി. കെ.സോമപ്രസാദ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

3/32

കലൂർ മാർക്കറ്റിനു മുന്നിൽ യുവാവ് കഴുത്തറുത്ത് മരിച്ച സംഭവം വിവരിക്കുന്ന ദൃക് സാക്ഷി മുരുകേശൻ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

4/32

രാമായണ മാസത്തോടനുബന്ധിച്ച് കലൂർ - കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക്‌സ് സ്റ്റാളിൽ ആരംഭിച്ച അദ്ധ്യാത്മിക പുസ്തകോത്സവം മുൻ ശബരിമല, ഗുരുവായൂർ മേൽശാന്തി ഏഴിക്കോട് ശശി നമ്പൂതിരി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

5/32

കോഴിക്കോട് കോർപറേഷൻ ഓഫീസിൽ നവീകരണത്തിന്റെ ഭാഗമായി മാഹി മലയാള കലാഗ്രാമത്തിലെ ചുമർച്ചിത്രവിഭാഗം അദ്ധ്യാപകൻ നിബിൻരാജിന്റെ നേതൃത്വത്തിൽ രജീഷ് കൊടുവള്ളിയും, സജീഷ് പിലിക്കോടും മറ്റ് കലാകാരൻമാരും ചേർന്ന് ഒരുക്കുന്ന 8 മീറ്റർ നീളവും 5മീറ്റർ ഉയരവും ഉള്ള ചുമർചിത്രം. കോഴിക്കോടിന്റെ ചരിത്രവും, അടയാളങ്ങളും, സംസ്കാരവും ഉൾക്കൊള്ളുന്നതാണ് ചിത്രം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

6/32

കോഴിക്കോട് ടൗൺഹാളിൽ കെ.എസ്.ബിമൽ സ്മരണയുടെ ഭാഗമായി നടന്ന "ഇന്ത്യൻ ജനാധിപത്യത്തിന്റെ വർത്തമാനം" സെമിനാറിൽ തമിഴ്നാട്ടിൽ നിന്നുള്ള ആക്ടിവിസ്റ്റ് പ്രൊഫ.കല്യാണി സംസാരിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

7/32

എന്തൊരു നാടാണിത് ....... എന്തൊരു നാറ്റമാണിവിടെ.... കോഴിക്കോട് പാളയം ബസ് സ്റ്റാൻഡിലെ മാലിന്യ കാഴ്ച്ചയാണിത്. ശുചി മുറികളിൽ നിന്നുള്ള മലിന ജലം കെട്ടികിടക്കുകയാണിവിടെ, ഒപ്പം പ്ലാസ്റ്റിക് ചാക്കുകളിലാക്കി വെച്ച മാലിന്യം വേറെയും. മാസങ്ങളായി ഈ ദുരിതം ഇങ്ങിനെ തുടർന്നിട്ടും അധികൃതർക്ക് അനക്കമില്ല | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

8/32

സാംസ്‌കാരിക സാഹിതി പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സർ ചേറ്റൂർ ശങ്കരൻ നായർ നാടകം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

9/32

മുഖ്യമന്ത്രിക്കും കേരള സർക്കാറിനും എതിരായ കുപ്രചരണങ്ങൾക്കെതിരെ കോഴിക്കോട് ടൗൺ ഏരിയ വാഹന പ്രചരണ ജാഥ, ജാഥാ ക്യാപ്റ്റൻ ഇ.പ്രേംകുമാറിന് ഫ്‌ളാഗ് കൈമാറി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.ജയശ്രീ, എം.അജയകുമാർ, ഒ.എം.ഭരദ്വാജ്‌, കെ.വി.പ്രമോദ്, പി.നിഖിൽ എന്നിവർ സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

10/32

വൈദ്യുതി ചാർജ് - വീട്ടുകരം - വസ്തുനികുതി വർദ്ധനവ്, സി.പി.എം. അക്രമങ്ങൾ എന്നിവയ്‌ക്കെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള സായാഹ്ന ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം തിരുവനന്തപുരം തിരുമല ജംഗ്ഷനിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കുന്നു | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

11/32

കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ കായിക - ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്റെ തിരൂരിലെ വീട്ടിൽ പെരുന്നാൾ സൗഹൃദ സന്ദർശത്തിനെത്തിയപ്പോൾ ഗവർണ്ണർക്ക് സമ്മാനിച്ച കോൽക്കളി കോലുകളുമായി മന്ത്രി വി.അബ്ദുറഹിമാനൊപ്പം പ്രതീകാത്മകമായി ഗവർണ്ണർ കോൽക്കളി കളിച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി

12/32

തിരുവനന്തപുരം പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുന്ന നടൻ പൃഥ്വിരാജ്, സംവിധായകൻ ഷാജി കൈലാസ്, നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയവർ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

13/32

കേരള ഗവർണർ ആരിഫ് മുഹമദ് ഖാൻ കായിക - ഫിഷറീസ് മന്ത്രി വി.അബ്ദുറഹിമാന്റെ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തിയപ്പോൾ | ഫോട്ടോ: പ്രദീപ്‌ പയ്യോളി

14/32

കേന്ദ്രമന്ത്രി എസ് ജയശങ്കർ തിരുവനന്തപുരം കഴക്കൂട്ടം മേൽപ്പാലത്തിന്റെ പുരോഗതി വിലയിരുത്താനെത്തിയപ്പോൾ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

15/32

ഭാരതീയ ദളിത് കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് സി.സി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

16/32

പുതുതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ മുകൾഭാഗത്ത് സ്ഥാപിച്ച അശോകസ്തംഭം. പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ചയാണ് ഇതിന്റെ പൂജ നടത്തിയത് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

17/32

കേരള സ്‌റ്റേറ്റ് സർവ്വീസ് പെൻഷണേഴ്‌സ് യൂണിയൻ ആലപ്പുഴ ടൗൺ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

18/32

പ്രതിരോധമേഖലയിൽ നിർമിത ബുദ്ധി എന്ന വിഷയത്തിൽ ഡൽഹിയിൽ പ്രദർശനം ഉദ്‌ഘാടനം ചെയ്ത പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് പ്രദർശനം വീക്ഷിക്കുന്നു | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

19/32

തിരുവനന്തപുരം പാർലമെന്റിലെ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്തൃ സംഗമത്തിനെത്തിയ കേന്ദ്രവിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന് സമീപം വന്ന് കേന്ദ്രസർക്കാറിനോടുള്ള നന്ദി വൈകാരികമായി പ്രകടിപ്പിക്കുന്ന കല്ലിയൂർ സ്വദേശി ലീല. ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, മുതിർന്ന നേതാവ് ഒ. രാജഗോപാൽ, സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

20/32

തിങ്കളാഴ്ച്ച പുലർച്ചെ കൊല്ലം ശക്തികുളങ്ങര അഴിമുഖത്തിന് സമീപം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ കാണിക്കമാതാ എന്ന മൽസ്യബന്ധനവള്ളം ഹാർബറിൽ എത്തിച്ചപ്പോൾ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

21/32

തിങ്കളാഴ്ച്ച പുലർച്ചെ കൊല്ലം ശക്തികുളങ്ങര അഴിമുഖത്തിന് സമീപം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ കാണിക്കമാതാ എന്ന മൽസ്യബന്ധനവള്ളത്തിലുള്ളവർക്കായി കടലിൽ നടത്തിയ തിരച്ചിൽ | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

22/32

തിങ്കളാഴ്ച്ച പുലർച്ചെ കൊല്ലം ശക്തികുളങ്ങര അഴിമുഖത്തിന് സമീപം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ കാണിക്കമാതാ എന്ന മൽസ്യബന്ധനവള്ളം ഹാർബറിൽ എത്തിച്ച് ജെ.സി ബി.ഉപയോഗിച്ച് കരയിലേക്ക് മാറ്റുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

23/32

തിങ്കളാഴ്ച്ച പുലർച്ചെ കൊല്ലം ശക്തികുളങ്ങര അഴിമുഖത്തിന് സമീപം ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ കാണിക്കമാതാ എന്ന മൽസ്യബന്ധനവള്ളം ഹാർബറിലേക്ക് ബോട്ടിൽ കെട്ടിവലിച്ച് എത്തിക്കുന്നു | ഫോട്ടോ: അജിത്‌ പനച്ചിക്കൽ / മാതൃഭൂമി

24/32

ലൈഫ് മിഷൻ ഭവനപദ്ധതി കേസിലെ കമ്മീഷൻ സംബന്ധിച്ച്‌ എറണാകുളത്ത്‌ സി.ബി.ഐ ക്ക് മൊഴിനൽകുവാനെത്തുന്ന സ്വപ്നാ സുരേഷ് | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

25/32

കോഴിക്കോട് മീഞ്ചന്ത ബൈപാസിന് സമീപം ഉണ്ടായ ഗതാഗതക്കുരുക്ക്. അരീക്കാട് ഭാഗത്ത് നിന്നുള്ള കാഴ്ച | ഫോട്ടോ: പി. ജയേഷ്‌ / മാതൃഭൂമി

26/32

എടപ്പാടി കെ. പളനിസ്വാമി ചെന്നൈയിൽ വനഗരത്ത് നടക്കുന്ന എ ഐ എ ഡി എം കെ ജനറൽ കൗൺസിൽ യോഗത്തിലേക്ക്‌ എത്തുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

27/32

എടപ്പാടി കെ. പളനിസ്വാമി ചെന്നൈയിൽ വനഗരത്ത് നടക്കുന്ന എ ഐ എ ഡി എം കെ ജനറൽ കൗൺസിൽ യോഗത്തിലേക്ക്‌ എത്തുന്നു | ഫോട്ടോ: വി. രമേഷ്‌ / മാതൃഭൂമി

28/32

മാതൃഭൂമിയും സഫയർ ഫ്യൂച്ചർ അക്കാഡമിയും ചേർന്ന് എറണാകുളം വിദ്യാഭ്യസ ജില്ലയിലെ 10-ാം ക്ലാസ്സിൽ എ പ്ലസ് കിട്ടിയവർക്കുള്ള അവാർഡ് ദാന ചടങ്ങിൽ ഉദ്ഘാടകൻ കൊച്ചി ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ, സഫയർ ഫ്യൂച്ചർ അക്കാദമി സി ഇ ഒ ടി സുരേഷ് കുമാർ, മുഖ്യ അതിഥി ടിനി ടോം, റിസോർസിയോ സി ഇ ഒ ഗീതിക സുദീപ്, മാതൃഭൂമി യൂണിറ്റ് മാനേജർ പി സിന്ധു എന്നിവർ അധ്യാപകർക്കും കുട്ടികൾക്കും ഒപ്പം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

29/32

മാതൃഭൂമിയും സഫയർ ഫ്യൂച്ചർ അക്കാഡമിയും ചേർന്ന് എറണാകുളം വിദ്യാഭ്യസ ജില്ലയിലെ 10-ാം ക്ലാസ്സിൽ എ പ്ലസ് കിട്ടിയവർക്കുള്ള അവാർഡ് ദാനചടങ്ങ് കൊച്ചി ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ജ്യോതിസ് മോഹൻ ഉദ്ഘാടനം ചെയ്യുന്നു. സഫയർ ഫ്യൂച്ചർ അക്കാദമി സി ഇ ഒ. ടി. സുരേഷ് കുമാർ, നടൻ ടിനി ടോം, റിസോർസിയോ സി. ഇ. ഒ. ഗീതിക സുദീപ്, മാതൃഭൂമി യൂണിറ്റ് മാനേജർ പി സിന്ധു എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

30/32

മാതൃഭൂമിയും സഫയർ ഫ്യൂച്ചർ അക്കാദമിയും ചേർന്ന് നടത്തുന്ന എറണാകുളം വിദ്യാഭ്യസ ജില്ലയിൽ 10-ാം ക്ലാസ്സിൽ എ പ്ലസ് കിട്ടിയവർക്കുള്ള അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കുവാൻ എത്തിയവർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

31/32

കണ്ണൂർ കണ്ണോത്തും ചാലിൽ നിയന്ത്രണം വിട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞ ബസ്| ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

32/32

വിവേകിന്റെ ചികിത്സയ്ക്കായി മന്ത്രി ആര്‍ ബിന്ദു നല്‍കിയ സ്വര്‍ണവള ചികിത്സാസഹായ സമിതി കണ്‍വീനര്‍ പി.കെ മനുമോഹന്‍ വാര്‍ഡ് കൗ ണ്‍സിലര്‍ നസീമ കുഞ്ഞുമോന്‍ എന്നിവര്‍ ഏറ്റുവാങ്ങുന്നു

Content Highlights: Julay 11 News In Pics

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


shajahan murder

2 min

ഷാജഹാന്‍ വധം; മുഴുവന്‍ പ്രതികളും പിടിയില്‍,കൊലയ്ക്ക് ശേഷം പ്രതികള്‍ ബാറിലെത്തിയതായി CCTV ദൃശ്യങ്ങള്‍

Aug 16, 2022

Most Commented