
പൂവല്ലിതു ... പൂക്കാലം .... കോട്ടയത്ത് ദേവലോകം അരമനയിലെത്തിയ ശശി തരൂരിനെ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ്സ് തൃതീയൻ കത്തോലിക്കാ ബാവ വലിയ പൂക്കൂട നൽകി സ്വീകരിച്ചപ്പോൾ | ഫോട്ടോ: ഇ വി രാഗേഷ് / മാതൃഭൂമി
പൂവല്ലിതു ... പൂക്കാലം .... കോട്ടയത്ത് ദേവലോകം അരമനയിലെത്തിയ ശശി തരൂരിനെ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ്സ് തൃതീയൻ കത്തോലിക്കാ ബാവ വലിയ പൂക്കൂട നൽകി സ്വീകരിച്ചപ്പോൾ | ഫോട്ടോ: ഇ വി രാഗേഷ് / മാതൃഭൂമി
പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിൻകീഴ് പെരുങ്ങുഴിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
പക്ഷിപ്പനി സ്ഥിരീകരിച്ച ചിറയിൻകീഴ് പെരുങ്ങുഴിയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ
മാതാ അമൃതാനന്ദമയി മഠം അമൃതശ്രീ അംഗങ്ങൾക്ക് നൽകുന്ന വസ്ത്ര, ധന, ധാന്യ സഹായങ്ങളുടെ ജില്ലാതല വിതരണവും അമൃതശ്രീ സംഗമവും കണ്ണൂർ കക്കാട് അമൃത വിദ്യാലയത്തിൽ സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കൊല്ലത്ത് തിങ്കളാഴ്ച ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിലെ 35 കിലോ ഗ്രാമിൽ താഴെയുള്ള ആൺകുട്ടികളുടെ ജൂഡോ മത്സരത്തിനിടെ തളർന്നുവീണ കുട്ടിയെ അമ്മ ആസ്പത്രിയിലേക്ക് കൊണ്ടുപോകുന്നതിനായി എടുത്തുകൊണ്ടുപോകുന്നു. ഭാരം അനുസരിച്ചുള്ള മത്സരയിനമായതിനാൽ ഭാരം കുറക്കുന്നതിനായി കുട്ടികൾ എല്ലാവരുംതന്നെ കഴിഞ്ഞദിവസം മുതൽ ഭക്ഷണത്തിൽ കുറവുവരുത്തുകയും കഠിന വ്യായാമം ചെയ്തതും മത്സരം നീണ്ടുപോയതും കുട്ടികൾ ക്ഷീണിതരാകാൻ കാരണമായി. പിന്നീട് ഗ്രൗണ്ടിലെ ഡോക്ടർമാരെത്തി കുട്ടിയ്ക്ക് ശുശ്രൂഷ നൽകി | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കൊല്ലം റെയിൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന കേരള സംസ്ഥാന ഗെയിംസ് 35 കിലോഗ്രാമിന് താഴെയുള്ള ആൺകുട്ടികളുടെ ജൂഡോ മത്സരത്തിൽനിന്ന് | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ് ബോൾ മത്സരത്തിൽ കൊല്ലം-കാസർഗോഡ് മത്സരം. മത്സരത്തിൽ കൊല്ലം 17-7ന് വിജയിച്ചു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസ് ഹാൻഡ് ബോളിൽ കോഴിക്കോടും തൃശ്ശൂരും തമ്മിലുള്ള മത്സരത്തിൽനിന്ന്| ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
കൊല്ലം ലാൽബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഉദ്ഘാടനം എം. നൗഷാദ് എം.എൽ.എ. ഹാൻഡ്ബോൾ ത്രോ ചെയ്ത് നിർവഹിക്കുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി
മുസ്ലീം ലീഗ് മലപ്പുറം മുനിസിപ്പൽ സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറത്ത് നടത്തിയ റാലിയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
അന്തരിച്ച പവിഴം മാധവൻ നായർക്ക് ആദരാഞ്ജലി അർപ്പിക്കുന്ന ടി.ജെ വിനോദ് എം.എൽ.എ | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
നേർ(ച്ച)ക്കാഴ്ച്ച... കോവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് ഇത്തവണ നേർച്ചയെത്തിയത്. സമ്മർദ്ദങ്ങളോ പിരിമുറുക്കമോ ഇല്ലാതെ നേർച്ചയാസ്വദിക്കാൻ കുടംബസമേതമാണ് ആളുകളെത്തുന്നത്. മലപ്പുറം ബി.പി. അങ്ങാടിയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
നേർ(ച്ച)ക്കാഴ്ച്ചകൾ... കോവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് ഇത്തവണ നേർച്ചയെത്തിയത്. സമ്മർദ്ദങ്ങളോ പിരിമുറുക്കമോ ഇല്ലാതെ നേർച്ചയാസ്വദിക്കാൻ കുടംബസമേതമാണ് ആളുകളെത്തുന്നത്. മലപ്പുറം ബി.പി. അങ്ങാടിയിൽ നിന്ന് | ഫോട്ടോ: അജിത് ശങ്കരൻ / മാതൃഭൂമി
കോഴിക്കോട് നടന്ന പ്രവാസി ഭാരതീയ ദിവസ് സംസ്ഥാനതല ആഘോഷവും പ്രവാസി പുരസ്കാരദാനവും മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യുന്നു. അബ്ദുൽനാസർ വാക്കയിൽ, ഡോ.കാസിനോ മുസ്തഫ, കോയട്ടി മാളിയക്കൽ, ഡോ.ഹുസൈൻ മടവൂർ, സുബൈർ കൊളക്കാടൻ, ആറ്റക്കോയ പള്ളിക്കണ്ടി, എം.വി.കുഞ്ഞാമു, പി.കെ.അബ്ദുൽ ലത്തിഫ്, റഫി.പി.ദേവസ്സി തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
കോൺഗ്രസ് എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിച്ച സി.എച്ച്.ഹരിദാസ് അനുസ്മരണ സമ്മേളനം കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സന്തോഷ് കാല, വി.ഗോപാലൻ, പി.മൊഹ്സിന, ഷിഹാബുദ്ദീൻ, യു.ബാബുഗോപിനാഥ് തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
എ.സി.ഷൺമുഖദാസ് പഠന കേന്ദ്രവും - എൻ.സി.പി.ജില്ലാ കമ്മിറ്റി കോഴിക്കോടും ചേർന്ന് ടൗൺഹാളിൽ സംഘടിപ്പിച്ച സി.എച്ച്.ഹരിദാസ് അനുസ്മരണവും ''വിദേശ കരാറുകളും കാർഷിക പ്രതിസന്ധിയും'' പ്രഭാഷണവും മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു. സി.എ.സലോമി, പി.സുധാകരൻ, ടി.എൻ.ശിവശങ്കരൻ, പി.എം.സുരേഷ് ബാബു, ടി.ജെ.കുഞ്ഞിമോൻ, പി.കെ.രാജൻ, മുക്കം മുഹമ്മദ്, എം.ആലിക്കോയ തുടങ്ങിയവർ സമീപം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
കേരള ടോഡി ആൻഡ് അബ്കാരി വർക്കേഴ്സ് കോൺഗ്രസ് (ഐ. എൻ.റ്റി.യു.സി) നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് ധർണ്ണ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
നിയമസഭയിലാരംഭിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ "മതിലകം രേഖകൾ' എന്ന പുസ്തകം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിബായ് എഴുത്തുകാരൻ സി.ഇ.സുനിലിന് നൽകി പ്രകാശനം ചെയ്യുന്നു. ഗ്രന്ഥകാരി ഉമാ മഹേശ്വരി സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കൊല്ലം ഡി സി സി ഹാളിൽ നടന്ന ചടങ്ങിൽ സഹകരണ രംഗത്തെ മികവിന് നൽകുന്ന കടപ്പാൽ ശശി പുരസ്കാരം നെടുങ്ങോലം രഘുവിന് ഡി.സി.സി.പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് നൽകുന്നു. അൻസർ അസീസ്, സി.ആർ.മഹേഷ് എം.എൽ.എ തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
മാന്നാനം ആശ്രമ ദേവാലയത്തിലെത്തിയ ശശി തരൂർ എം.പി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പിതാവിന്റ കബറിടം സന്ദർശിക്കുന്നു | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
സെൽഫി... ടൈം... കോട്ടയം സി.എം.എസ്. കോളേജിൽ നടന്ന ചടങ്ങിൽ ബിഷപ്പ് മാണി അനുസ്മരണ പ്രഭാഷണം നടത്താൻ എത്തിയ ശശി തരൂർ എം.പി യോടൊപ്പം സെൽഫി എടുക്കുന്ന വിദ്യാർത്ഥി | ഫോട്ടോ: ഇ.വി രാഗേഷ് / മാതൃഭൂമി
കൊല്ലത്തു തുടങ്ങിയ സംസ്ഥാന സ്കൂൾ ഗെയിംസിൽ പെൺകുട്ടികളുടെ ബെയ്സ്ബോൾ ക്വാർട്ടർ ഫൈനലിൽ കൊല്ലവും കോട്ടയവും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. മത്സരം കോട്ടയം വിജയിച്ചു (5 - 1) | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
കൊല്ലത്തു തുടങ്ങിയ സംസ്ഥാന സ്കൂൾ ഗെയിംസിൽ സീനിയർ പെൺകുട്ടികളുടെ ഹോക്കി മത്സരത്തിൽ എറണാകുളവും മലപ്പുറവും ഏറ്റുമുട്ടുന്നു. മത്സരത്തിൽ എറണാകുളം (2 -1 ) വിജയിച്ചു | ഫോട്ടോ: സി.ആർ. ഗിരീഷ്കുമാർ / മാതൃഭൂമി
എ.ഐ.ഡി.ഡബ്ല്യു.എ.യുടെ സമാപനം കുറിച്ചുകൊണ്ട് തിരുവനന്തപുരത്ത് നടന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ബിനുലാൽ / മാതൃഭൂമി
ഹൈബി ഈഡൻ എം പി യുടെ നേതൃത്വത്തിൽ നടന്നു വരുന്ന "ഹൃദയത്തിൽ ഹൈബി ഈഡൻ" പദ്ധതിയുടെ ഭാഗമായി സൗജന്യ ആൻജിയോ പ്ലാസ്റ്ററിക്കു വിധേയരായ 100 പേരുടെ സംഗമം | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എം പി കൊച്ചിയിലെ പൗരപ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ച | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
കൊച്ചിയിൽ ഭാരതീയ ജനത പട്ടിക ജാതി മോർച്ച സംസ്ഥാന സമിതി യോഗം കേരളത്തിന്റെ ചുമതലയുള്ള ബി ജെ പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ എം പി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്കുമാർ / മാതൃഭൂമി
ഡൽഹിയിലെ മൂടൽമഞ്ഞ് | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്തിന് സമീപം എഎപി പ്രവർത്തകർ പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
എംസിഡി മേയർ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് സമീപം ബിജെപി പ്രവർത്തകർ നടത്തിയ പ്രകടനത്തിനു നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
എംസിഡി മേയർ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിക്ക് സമീപം ബിജെപി പ്രവർത്തകർ പോലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് തിരി തെളിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സാഹിത്യകാരൻ ടി.പത്മനാഭനെ കൈയിൽ പിടിച്ചു മുന്നോട്ടു കൊണ്ടുവന്നപ്പോൾ. പി കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, സ്പീക്കർ എ.എൻ.ഷംസീർ എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ സാഹിത്യകാരൻ ടി.പത്മനാഭനെ മുഖ്യമന്ത്രി പിണറായി വിജയൻ ആദരിച്ചപ്പോൾ. പി കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ, സ്പീക്കർ എ.എൻ.ഷംസീർ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, കെ.പി.മോഹനൻ എം.എൽ.എ. എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ് / മാതൃഭൂമി
ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ സ്മാരക തപാൽ സ്റ്റാമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്യുന്നു. സൂരിനാം പ്രസിഡണ്ട് ചദ്രിക പ്രസാദ് സന്തോഖി, ഗയാന പ്രസിഡണ്ട് മുഹമ്മദ് ഇർഫാൻ അലി, വിദേശകാര്യമന്ത്രി എസ് ജയശങ്കർ, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ, കേന്ദ്രമന്ത്രി വി മുരളിധരൻ എന്നിവർ സമീപം | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
ആലപ്പുഴ നഗരസഭയിലെ സി.പി.എം അംഗത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചതിൽ പ്രതിഷേധിച്ച് യു.ഡി.എഫ്. കൗൺസിലർമാർ നടത്തിയ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ആലപ്പുഴ നഗരസഭയിലെ സി.പി.എം. അംഗത്തിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ നിന്ന് ലഹരി വസ്തുക്കൾ പിടിച്ചതിൽ പ്രതിഷേധിച്ച് ബിജെപി നടത്തിയ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി
ജിയോളജി ഓഫീസിലെ കെടുകാര്യസ്ഥതക്കെതിരെ കണ്ണൂർ ജില്ല ചെങ്കൽ വ്യവസായ അസോസിയേഷൻ നടത്തിയ കളക്ടറേറ്റ് ധർണ്ണ സി.ഐ.ടി.യു. ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കണ്ണൂർ കോർപ്പറേഷന്റെ 'കൂടെയുണ്ട് കരുതലോടെ' ക്യാമ്പയിൻ്റെ നഗരസഭ തല ഉദ്ഘാടനം മേയർ ടി.ഒ. മോഹനൻ നിർവ്വഹിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്കൂൾതലത്തിൽ ജില്ലയിൽ ഒന്നാമതെത്തിയ കണ്ണൂർ സെയ്ന്റ തെരേസാസ് ആഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ടീമിന് സ്വീകരണം നൽകിക്കൊണ്ട് കണ്ണൂർ നഗരത്തിൽ നടന്ന റാലി | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
കെ.സി. കടമ്പൂരാൻ ചരമവാർഷിക ദിനത്തിൽ കണ്ണൂർ പയ്യാമ്പലം സ്മൃതി മണ്ഡപത്തിൽ ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, മേയർ ടി.ഒ. മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി
മധ്യപ്രദേശ് ഇൻഡോറിൽ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിൽ കേന്ദ്രമന്ത്രി വി മുരളീധരൻ, എം.എ. യൂസഫലി, രവി പിള്ള എന്നിവർക്കൊപ്പം | ഫോട്ടോ: സാബു സ്കറിയ / മാതൃഭൂമി
ശബരിമലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
ശബരിമലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
ശബരിമലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
ശബരിമലയിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി
ആഭ്യന്തര സെക്രട്ടറി വി. വേണുവും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ കായംകുളം കോറ്റുകുളങ്ങര ദേശീയപാതയില്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടം.
ഹരിയാണയിലെ കുരുക്ഷേത്രയിൽ ബ്രഹ്മസരോവരത്തിൽ ആരതിയുഴിയുന്ന രാഹുൽഗാന്ധി
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..