ജനുവരി 21 ചിത്രങ്ങളിലൂടെ


1/31

സൂര്യ ഫെസ്റ്റിവലിന്റെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരം എ കെ ജിഹാളിൽ മഞ്ജുവാര്യരും സംഘവും അവതരിപ്പിച്ച 'രാധേ ശ്യാം' നൃത്ത നാടകത്തിൽ നിന്ന് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

2/31

കോൺഗ്രസ് വനിതാ ബൂത്ത് പ്രസിഡൻ്റിനെയും കുടുംബത്തെയും സ്വകാര്യ ധനകാര്യ സ്ഥാപനത്തിൻ്റെ ഗുണ്ടകൾ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കടപ്പാക്കടയിലുള്ള സ്ഥാപനത്തിൻ്റെ ഓഫീസിലേക്ക് നടത്തിയ മാർച്ച് മുൻ ഡി സി സി പ്രസിഡൻറ് ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

3/31

അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർക്ക് ജില്ലാ പഞ്ചായത്ത് നൽകുന്ന സൗജന്യ മരുന്ന് വിതരണ പദ്ധതി മന്ത്രി വീണാ ജോർജ്ജ് പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

4/31

കോട്ടയം പബ്ലിക് ലൈബ്രറിയിൽ നടന്ന യോഗത്തിൽ പി എൻ പണിക്കരുടെ ജന്മഗൃഹ പുനരുദ്ധാരണത്തിനുള്ള ഫണ്ട് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ സാബു തോമസ് പി എൻ പണിക്കരുടെ മകൻ പി എൻ ബാലഗോപാലിനു കൈമാറുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

5/31

വീണ്ടും മാസ്‌ക്കണിഞ്ഞ് ... റിപ്പബ്ലിക് ദിനപരേഡിന് മുന്നോടിയായി കൊല്ലം ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടന്ന റിഹേഴ്‌സലിൽ മാസ്ക്കണിഞ്ഞു നീങ്ങുന്ന വനിതാ പോലീസ് അംഗങ്ങൾ. കോവിഡ് നിയന്ത്രണങ്ങൾക്കായി സർക്കാർ നിർദേശം വന്നതോടെയാണിത് | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

6/31

ആലപ്പുഴയിൽ നടക്കുന്ന കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാർ മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

7/31

പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നാവശ്യപ്പെട്ട് സ്റ്റേറ്റ്'എൻ.പി.എസ് എംപ്ലോയീസ് കളക്ടീവ്‌ കേരള സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ സമരം സംസ്ഥാന പ്രസിഡന്റ് ഷാഹിദ് റഫീഖ് ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

8/31

പത്തനംതിട്ട നഗരത്തിൽ വെള്ളിയാഴ്ച കത്തി നശിച്ച കടകളിൽ പോലീസ് മഹസ്സർ തയ്യാറാക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/31

പത്തനംതിട്ട നഗരത്തിൽ വെള്ളിയാഴ്ച കത്തി നശിച്ച കടകളിൽ ഫോറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/31

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശാവർക്കർമാർ നടത്തിയ സെക്രട്ടേറിയറ്റ്‌ ധർണ്ണ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

11/31

സംസ്ഥാന മോട്ടോർ വാഹന വകുപ്പിന്റെ അന്തർദേശീയ കോൺഫറൻസ് 'ഇവോൾവ് 2023' ന്റെ സമാപന സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്‌ഘാടനം ചെയ്യുന്നു. മന്ത്രി ആന്റണി രാജു, ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്, ട്രാൻസ്‌പോർട്ട് സെക്രട്ടറി ബിജു പ്രഭാകർ, മാൽഡീവ് കോൺസുൽ ജനറൽ അമിനാഥ് ദീദി തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

12/31

കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്‌കാരം കൊച്ചിയിൽ നടന്ന ചടങ്ങിൽ സാഹിത്യകാരൻ സേതുവിന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കുന്നു. മന്ത്രിമാരായ സജി ചെറിയാൻ, പി. രാജീവ്, ഹൈബി ഈഡൻ എം പി, ചീഫ് സെക്രട്ടറി വി.പി. ജോയ് എന്നിവർ സമീപം | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

13/31

ജനശ്രീ മ്യൂച്വൽ ബെനഫിറ്റ് ട്രസ്റ്റ് ജനറൽബോഡി യോഗം കണ്ണൂരിൽ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

14/31

ഡിഫറന്റ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് ജന്മദിന സമ്മേളനം കണ്ണൂരിൽ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/31

വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരി ടവർ ഉദ്ഘാടനം കണ്ണൂരിൽ മന്ത്രി എം.ബി.രാജേഷ് നിർവഹിക്കുന്നു. പി.സി.ജേക്കബ്, എ.ജെ.ഷാജഹാൻ, പി.കുഞ്ഞാവുഹാജി, കോർപറേഷൻ മേയർ ടി.ഒ.മോഹനൻ, രാജു അപ്സര, ദേവസ്യ മേച്ചേരി, പുനത്തിൽ ബാഷിത്ത്, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, എം.പി.തിലകൻ, കെ.എസ്.റിയാസ് തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

16/31

കേരള എൻ.ജി.ഒ. അസോസിയേഷന്റെ നാൽപത്തിയെട്ടാം സംസ്ഥാന സമ്മേളനം കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. ഉദ്‌ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, സംസ്ഥാന ട്രഷറർ എ.എം. ജാഫർഖാൻ, ജനറൽ സെക്രട്ടറി എം. ഉദയസൂര്യൻ, കോൺഗ്രസ്സ് നേതാക്കളായ ടി. ശരത്‌ചന്ദ്ര പ്രസാദ്, ടി.യു. രാധാകൃഷ്‍ണൻ, എൻ.ശക്തൻ, ജോസഫ് വാഴക്കൻ, വി.എസ്. ശിവകുമാർ, ജി.എസ്. ബാബു തുടങ്ങിയവർ സമീപം | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

17/31

സൈക്കോ ഡെർമറ്റോളജി അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രഥമ നാഷണൽ കോൺഫറൻസിൽ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ സംസാരിക്കുന്നു | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

18/31

വന്യമൃഗശല്യം തടയുക, ബഫർ സോൺ വിഷയത്തിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡി.എഫ്.ഒ ഓഫീസ് മാർച്ച് ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

19/31

ബേക്കേഴ്‌സ് അസോസിയേഷൻ കൊല്ലം ജില്ലാ കൺവെൻഷൻ മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

20/31

സ്കൂൾ ടീച്ചേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന പാർലമെൻ്റ്‌ മാർച്ചിൻ്റെ പ്രചരണാർത്ഥം കെ.എസ്.ടി.എ. കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പ്രചാരണ വാഹന ജാഥയുടെ സമാപന സമ്മേളനം കണ്ണൂർ പഴയ ബസ്സ്റ്റാൻഡിൽ എസ്.ടി.എഫ്.ഐ ദേശീയ പ്രസിഡൻറ് കെ.സി. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

21/31

മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയില്‍ ചെന്നൈയില്‍ അംബികാസുതന്‍ മങ്ങാടിന്റെ പ്രഭാഷണം കേള്‍ക്കുന്ന സദസ്സ് | ഫോട്ടോ: വി.രമേഷ് / മാതൃഭൂമി

22/31

മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയില്‍ ചെന്നൈയില്‍ അംബികാസുതന്‍ മങ്ങാട് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: വി.രമേഷ് / മാതൃഭൂമി

23/31

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

24/31

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ കേന്ദ്രമന്ത്രി ഭാരതി പ്രവീൺ പവാർ സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

25/31

സീനിയർ ജേണലിസ്റ്റ് ഫോറം കേരള കണ്ണൂർ ജില്ലാ കമ്മിറ്റി ജവഹർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പുതുവത്സര സൗഹൃദ സംഗമം പി.സന്തോഷ് കുമാർ എം. പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

26/31

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് കെ.സി വേണുഗോപാൽ എം.പി.യെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ ധർണ | ഫോട്ടോ: സി. ബിജു / മാതൃഭൂമി

27/31

കൊച്ചിയിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന സംരംഭക മഹാ സംഗമം ഉദ്‌ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

28/31

ലഹരി കടത്ത് കേസിൽ ആരോപിതനായ നഗരസഭ സി.പി.എം. കൗൺസിലറെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആലപ്പുഴ എസ്‌.പി. ഓഫീസിലേക്ക് നടത്തിയ മാർച്ച് എം.ലിജു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

29/31

കളമശ്ശേരി രാജഗിരി കോളേജിൽ നടന്ന MBFL'23 പ്രഭാഷണ പരമ്പരയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസാരിക്കുന്നു | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

30/31

കോട്ടയം സി.എം.എസ്‌. കോളേജിൽ വേണുരാജാമണി ബെഞ്ചമിൻ ബൈലി അനുസ്മരണ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ജി. ശിവപ്രസാദ്‌ / മാതൃഭൂമി

31/31

കോഴിക്കോട്ട് നടന്ന ഐലീഗ് ഫുട്ബോളിൽ റിയൽ കശ്മീരിനെതിരെ ഗോകുലം കേരള എഫ്.സി യുടെ ജോബി ജസ്റ്റിൻ പറന്നു വീണ് ഹെഡറിലൂടെ ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

Content Highlights: news in pics january 21


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
adani

2 min

നഷ്ടം കോടികള്‍: നിയമനടപടിയെന്ന് അദാനി; ഭീഷണിയല്ലാതെ ചോദ്യങ്ങള്‍ക്കുത്തരമുണ്ടോയെന്ന് ഹിന്‍ഡെന്‍ബര്‍ഗ്

Jan 27, 2023


temple

1 min

ഓസ്‌ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്കുനേരെ ആക്രമണം; പ്രതിഷേധമറിയിച്ച് ഇന്ത്യ

Jan 26, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented