ജനുവരി 20 ചിത്രങ്ങളിലൂടെ


1/42

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടിൽ നിന്ന്‌ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

2/42

മൂക്കുതല കണ്ണേങ്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിലേയ്ക്ക് വരുന്ന കരിങ്കാളി വരവ് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/42

റിയൽ ഗോൾ ....... കോഴിക്കോട്ട് നടന്ന ഐ ലീഗ് ഫുട്ബോളിൽ റിയൽ കശ്മീരിനെതിരെ ഗോകുലം കേരള എഫ്.സി യുടെ താഹിർ സമാൻ (7) ആദ്യ ഗോൾ നേടുന്നു. മത്സരം 2-0 ന് ഗോകുലം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/42

കോഴിക്കോട്ട് നടന്ന ഐലീഗ് ഫുട്ബോളിൽ റിയൽ കശ്മീരിനെതിരെ ഗോകുലം കേരള എഫ്.സി യുടെ ജോബി ജസ്റ്റിൻ പറന്നു വീണ് ഹെഡറിലൂടെ ഗോകുലത്തിന്റെ രണ്ടാം ഗോൾ നേടിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/42

പത്തനംതിട്ട നഗരത്തിലെ തീപിടിത്തത്തിന്റെ ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

6/42

കോഴിക്കോട് ബീച്ചിൽ കാലിക്കറ്റ് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ പുഷ്പമേളയിൽ നിന്ന്‌ | ഫോട്ടോ: പി.പി. ബിനോജ്‌ / മാതൃഭൂമി

7/42

പത്തനംതിട്ട നഗരത്തിലെ തീപിടിത്തത്തിന്റെ ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

8/42

പത്തനംതിട്ട നഗരത്തിലെ തീപിടിത്തത്തിന്റെ ദൃശ്യം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

9/42

പത്തനംതിട്ട നഗരത്തിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള അഗ്നിശമന സേനയുടെ ശ്രമം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

10/42

പത്തനംതിട്ട നഗരത്തിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള അഗ്നിശമന സേനയുടെ ശ്രമം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

11/42

പത്തനംതിട്ട നഗരത്തിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള അഗ്നിശമന സേനയുടെ ശ്രമം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

12/42

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ ഇരുപതാം വാർഷികത്തോടനുബന്ധിച്ച്‌ "നളചരിതം ഒന്നാം ദിവസം" കഥകളിയിൽ നളനായി കലാമണ്ഡലം ഗോപി അരങ്ങിൽ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

13/42

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന പ്രഥമ പാരാ ഗെയിംസിൽ ലോങ്ങ് ജംപിൽ മത്സരിക്കുന്ന തൃശ്ശൂരിന്റെ മുഹമ്മദ് ഫായിസ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

14/42

കോഴിക്കോട് നടക്കുന്ന സെന്റ് മൈക്കിൾസ് ഡയമണ്ട് ജൂബിലി മെമ്മോറിയൽ സൗത്ത് ഇന്ത്യൻ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റിൽ പ്രൊവിഡൻസ് എച്ച്.എസ്.എസ്സും കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനും തമ്മിലുള്ള മത്സരത്തിൽ നിന്ന് | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/42

മാതൃഭൂമി അക്ഷരോത്സവത്തിന്റെ ഭാഗമായി സെയ്ന്റ് സേവിയേഴ്‌സ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ശാസ്ത്രത്തിന്റെ വിചിത്ര സഞ്ചാരപഥങ്ങൾ വിഷയത്തിൽ ഡോ.എ.സുജിത്ത് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/42

പക്ഷിപ്പനി സ്ഥിരീകരിച്ച പത്തനംതിട്ട നെടുമ്പ്രം പഞ്ചായത്തിലെ നാലാംമൈലിൽ സാബുവിന്റെ വീട്ടിൽ നിന്നും പ്രാവുകളെ കൊല്ലാനായി പിടിക്കുന്നു | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

17/42

പക്ഷിപ്പനി പടരുന്ന നെടുമ്പ്രം പഞ്ചായത്തിലെ വളർത്തു പക്ഷികളെ പിടികൂടി നശിപ്പിക്കാനെത്തുന്ന ആരോഗ്യ പ്രവർത്തകർ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

18/42

തിരുവനന്തപുരം പാളയം സെന്റ് ജോസഫ്‌സ് മെട്രോപൊളിറ്റൻ കത്തീഡ്രലിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് വികാരി മോൺ.ടി.നിക്കൊളാസ് കൊടിയേറ്റുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

19/42

നെടുമങ്ങാട് ഗവ.കോളേജിൽ 'മാറുന്നലോകം മാറുന്ന വിദ്യാഭ്യാസം' എന്ന വിഷയത്തിൽ പ്രഭാഷണം കേൾക്കുന്ന സദസ്സ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

20/42

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി നെടുമങ്ങാട് ഗവ.കോളേജിൽ മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാർ 'മാറുന്നലോകം മാറുന്ന വിദ്യാഭ്യാസം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

21/42

അർത്തുങ്കൽ പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടന്ന പ്രദക്ഷിണം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

22/42

റെയിൽവേ ഭൂമി സ്വകാര്യ വ്യക്തികൾക്ക് നൽകുന്നതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി എം.വി. സനോജ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

23/42

എം ഡി സെമിനാരി ഹയർ സെക്കന്ററി സ്കൂൾ നൂറ്റിമുപ്പതാമത് സ്കൂൾ വാർഷികം മന്ത്രി വീണ ജോർജ് ഉദ്‌ഘാടനം ചെയുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

24/42

ഭൂജല വകുപ്പ്‌ നാഷണൽ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി നടത്തിയ ശില്പശാല കലക്‌ടർ എസ്‌.ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

25/42

കണ്ണൂർ പയ്യാമ്പലം ഗവ: വൊക്കേഷണൽ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ തയാറാക്കിയ മോഡൽ പ്രീപ്രൈമറി വർണക്കൂടാരം മന്ത്രി എം ബി രാജേഷ് ഉദ്‌ഘാടനം ചെയ്ത് നോക്കിക്കാണുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

26/42

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് കണ്ണൂരിൽ സംഘടിപ്പിച്ച ശിൽപശാല രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

27/42

വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ കാലോചിതവും ശാസ്ത്രീയവുമായി പുനഃസംഘടിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ട് എൻ ജി ഒ യൂണിയൻ കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

28/42

കണ്ണൂർ ചൊവ്വ ധർമ സമാജം യുപി സ്കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടന ചടങ്ങിലേക്ക് കെ.സുധാകരൻ എം പി യും മറ്റു വിശിഷ്ടാതിഥികളും എത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

29/42

ദേശീയ തലത്തിൽ 10 ലക്ഷം യുവാക്കൾക്ക് തൊഴിലവസരങ്ങൾ നൽകുന്ന മേളയുടെ ഭാഗമായി എറണാകുളം ഭാസ്കരീയത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ.ഭഗവത് കാരാട് നിയമന ഉത്തരവുകൾ വിതരണം ചെയ്തപ്പോൾ. പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഓഫ് ഇൻകംടാക്സ് കേരള ഡോ.ജി.വി ഹേമലത ദേവി സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

30/42

എറണാകുളം റിന്യൂവൽ സെന്ററിൽ നടന്ന നഴ്‌സിങ് വിദ്യാർത്ഥികളുടെ സംസ്ഥാനതല കലാ മത്സരത്തിൽ സംഘനൃത്തത്തിനായി തയ്യാറെടുക്കുന്ന പെരിന്തൽമണ്ണ എം.ഇ.എസ്. കോളേജിലെ വിദ്യാർഥികൾ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

31/42

കേന്ദ്രസർക്കാരിന്റെ പത്ത്‌ ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന റോസ് ഗാർ മേളയിൽ നിയമന ഉത്തരവ് ലഭിച്ചവർ കേന്ദ്ര തൊഴിൽ സഹമന്ത്രി രാമേശ്വർ തേലിയോടൊപ്പം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

32/42

കോട്ടയ്ക്കൽ അൽ-അസ്ഹർ സെവൻസ് ഫുട്ബോൾ ടൂർണമെന്റിനായി കോട്ടയ്ക്കൽ രാജാസ് മൈതാനിയിൽ ഒരുങ്ങുന്ന ഗാലറി | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

33/42

നടനം ചാരുത... കോട്ടയ്ക്കൽ വിദ്യാഭവനിൽ നടക്കുന്ന വിദ്യാനികേതൻ ജില്ലാകലോത്സവത്തിൽ ബാലവിഭാഗം കുട്ടികളുടെ ഭരതനാട്യമത്സരത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

34/42

അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ കോട്ടയത്ത് റബ്ബർ ബോർഡിന് മുന്നിൽ സംഘടിപ്പിച്ച റബ്ബർ കർഷക സത്യഗ്രഹം സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം അഡ്വ. കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ഇ.വി. രാഗേഷ്‌ / മാതൃഭൂമി

35/42

തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി യുടെ നേതൃത്വത്തിൽ നടത്തിയ പാർലമെന്റ് മാർച്ച് | ഫോട്ടോ: സാബു സ്‌കറിയ / മാതൃഭൂമി

36/42

ശബരിമല തീർത്ഥാടന കാലം കഴിഞ്ഞതോടെ നീലിമലയിലെ കടകൾ പൊളിക്കുന്ന കച്ചവടക്കാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/42

ശബരിമല നട അടച്ച് തിരുവാഭരണപെട്ടി വാഹകരിറങ്ങിയ ശേഷം പതിനെട്ടാംപടി അടയ്ക്കുന്ന ദേവസ്വം സുരക്ഷാ ഉദ്യോഗസ്ഥർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

38/42

ശബരിമല നട അടച്ച ശേഷം ശുചീകരണത്തിലേർപ്പെട്ട ആർട്ട് ഓഫ് ലിവിങ്ങ് പ്രവർത്തകർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/42

മലയിറങ്ങും മുമ്പ് അടച്ചിട്ട പതിനെട്ടാംപടിക്കു താഴെ തൊഴുന്ന വിശുദ്ധി സേനാം​ഗം സുബ്രഹ്മണി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/42

ശബരീപീഠവും പരിസരവും ശുചിയാക്കുന്ന അയ്യപ്പ സേവാസംഘം പ്രവർത്തകർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/42

ശബരിമല നടയടച്ച ശേഷം തിരുവാഭരണ പെട്ടിയുമായി പന്തളത്തേക്ക് മടങ്ങുന്ന തിരുവാഭരണ സംഘം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

42/42

ശബരിമല നട അടച്ച ശേഷം മേൽശാന്തി കൈമാറിയ താക്കോൽ രാജപ്രതിനിധിക്ക്‌ പകരക്കാരനായി എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. കൃഷ്ണകുമാർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശാന്തകുമാറിന് കൈമാറുന്നു. മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023


Premium

06:55

കുത്ത് കിട്ടും, ന്നാലും എനിക്കിഷ്ടാ; തേനീച്ച വളർത്താൻ വയസ്സൊക്കെ നോക്കണോ? | The Youngest beekeeper@6

Feb 2, 2023


jenna gestetner

1 min

ആകെ കഴിയ്ക്കാവുന്നത് 9 ഭക്ഷണം; അത്യപൂര്‍വ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് യുവതി

Feb 1, 2023

Most Commented