ജനുവരി 19 ചിത്രങ്ങളിലൂടെ


1/51

ശബരിമല മാളികപ്പുറത്ത് വ്യാഴാഴ്ച രാത്രി നടന്ന ഗുരുതി | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

2/51

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുന്ന "വഴിതെളിയിക്കാൻ കുട്ടിക്കഥകൾ" എന്ന പുസ്തകം എം ടി വാസുദേവൻ നായർ കെ എസ് വെങ്കിടാചലത്തിന് നൽകി പ്രകാശനം ചെയ്തപ്പോൾ. ഗ്രന്ഥകർത്താവും മാതൃഭൂമി അസിസ്റ്റൻ്റ് എഡിറ്ററും ആയ സന്തോഷ് വള്ളിക്കോട് സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

3/51

ഐ ലീഗ് ഫുട്ബോളിൽ വെള്ളിയാഴ്ച്ച ഗോകുലം കേരള എഫ്സിയെ നേരിടുന്ന റിയൽ കശ്മീർ എഫ്സി ടീം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടത്തിയ പരിശീലനം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

4/51

കോഴിക്കോട് പട്ടുതെരുവിനു സമീപം സ്വകാര്യ കെട്ടിടത്തിനുള്ളിൽ നിന്നും ലഭിച്ച സാമൂതിരി കോട്ടയുടെ ചെറിയ കവാടത്തിന്റെ ഭാഗം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ മുൻ ഉത്തരമേഖല ഡയറക്ടർ കെ. കെ മുഹമ്മദിന്റെ നേതൃത്വത്തിൽ പരിശോധിക്കുന്നു | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

5/51

മലപ്പുറം കോട്ടപ്പടി മണ്ണൂർ ശിവക്ഷേത്രത്തിലെ വേട്ടയ്ക്കരൻ പാട്ടുത്സവത്തിന്റെ ഭാഗമായി നടന്ന മുല്ലയ്ക്കാംപാട്ട് എഴുന്നള്ളത്ത് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/51

ശബരിമല മാളികപ്പുറത്ത് ഗുരുതി ചടങ്ങുകൾ ആരംഭിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

7/51

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ സേവ് കേരള മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മലപ്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/51

മലപ്പുറം വലിയങ്ങാടിയിൽ നടക്കുന്ന കേരള മുസ്ലിം ജമാഅത്ത് ആദർശ സമ്മേളനവേദിയിലെ ഒരുക്കങ്ങൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

9/51

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കെ.പി.എൽ. ഫുട്ബാളിൽ മലബാർ എഫ്.സി.യ്‌ക്കെതിരേ തന്റെ ഗോൾ നേട്ടം ആഘോഷിക്കുന്ന കേരള യുനൈറ്റഡ് എഫ്.സി.യുടെ ഇസെക്കീൽ. മത്സരത്തിൽ ഒന്നിനെതിരേ നാലു ഗോളുകൾക്ക് കേരള യുനൈറ്റഡ് എഫ്.സി. വിജയിച്ചു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

10/51

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടക്കുന്ന കെ.പി.എൽ. ഫുട്ബാളിൽ കേരള യുനൈറ്റഡ് എഫ്.സി.യും റിയൽ മലബാർ എഫ്.സി.യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്. ഒന്നിനെതിരേ നാലു ഗോളുകൾക്ക് കേരള യുനൈറ്റഡ് എഫ്.സി. വിജയിച്ചു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

11/51

ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടിക്കെതിരെ മലപ്പുറത്ത് നടന്ന യു.ഡി.എഫ്‌. സഹകാരികളുടെ കളക്ടറേറ്റ് ധർണ മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി യു.എ. ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

12/51

ഏഴംകുളം കൊടുമൺ റോഡിൽ ഉണ്ടായ തീപിടുത്തം | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

13/51

കെൽട്രോണിന്റെ 50 -ാം വാർഷികം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

14/51

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് സമഗ്ര പുനഃസംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ തിരുവനന്തപുരത്ത് നടന്ന ഉദ്‌ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുനഃസംഘടനയെപ്പറ്റിയുള്ള കൈപ്പുസ്തകം മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ആന്റണി രാജു എന്നിവർക്ക് കൈമാറിയപ്പോൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

15/51

മലബാർ ക്രിസ്ത്യൻ കോളേജ് മ്യൂസിക് ക്ലബ് കോഴിക്കോട്‌ ടൗൺഹാളിൽ സംഘടിപ്പിച്ച''ഗോൾഡൻ മെലഡീസ്'' സംഗീത പരിപാടിയിൽ ജോസ്‌ലിൻ ജോസ്, ടാൻസൻ ടോണി എന്നിവർ പാടുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/51

ത്രിപുരയിൽ ക്രമസമാധാനം ഉറപ്പാക്കണമെന്നും സുതാര്യമായ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനെ സന്ദർശിച്ച ശേഷം സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമങ്ങളെ കാണുന്നു. പി.ബി. അംഗം നിലോത്പൽ ബസു സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

17/51

ഡൽഹി ജന്തർമന്ദറിൽ നടന്ന ഗുസ്തിതാരങ്ങളുടെ പ്രതിഷേധത്തിലെ പത്രസമ്മേളനത്തിൽ ബജ്റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

18/51

ലുലു വെഡ്ഡിംഗ് ഉത്സവ് ഉദ്ഘാടന ചടങ്ങിനെത്തിയ നടി അപർണ ബാലമുരളിയെ നൃത്ത ചുവടുകളോടെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

19/51

ലുലു വെഡ്ഡിംഗ് ഉത്സവ് നടി അപർണ ബാലമുരളി നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

20/51

ആർ എസ് പി കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ ടി.കെ.ദിവാകരൻ അനുസ്മരണസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

21/51

കരുനാഗപ്പള്ളി ഗവ. കോളേജിൽ മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണത്തിന്റെ സദസ്സ്‌ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

22/51

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണപരമ്പരയിൽ കരുനാഗപ്പള്ളി ഗവ. കോളേജിൽ 'എഴുത്ത് കുടുംബം സമൂഹം' എന്ന വിഷയത്തിൽ കവയത്രി കണിമോൾ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

23/51

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണപരമ്പരയിൽ കരുനാഗപ്പള്ളി ഗവ. കോളേജിൽ 'എഴുത്ത് കുടുംബം സമൂഹം' എന്ന വിഷയത്തിൽ പ്രഭാഷണം അവതരിപ്പിക്കാനെത്തിയ കവയത്രി കണിമോൾക്ക് കെ.എം.എം.എൽ. ജനറൽ മാനേജർ വി. അജയകൃഷ്ണൻ മാതൃഭൂമിയുടെ ഉപഹാരം നൽകുന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.ആർ. ഇന്ദുശ്രീ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

24/51

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണപരമ്പരയിൽ കരുനാഗപ്പള്ളി ഗവ. കോളേജിൽ 'എഴുത്ത് കുടുംബം സമൂഹം' എന്ന വിഷയത്തിൽ പ്രഭാഷണം അവതരിപ്പിക്കാനെത്തിയ കവയത്രി കണിമോൾ അധ്യാപകരോടും വിദ്യാർഥികളോടുമൊപ്പം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

25/51

പത്തനംതിട്ട പൂങ്കാവ് ലൈഫ്‌കെയർ ആശുപത്രി വളപ്പിലെ പുല്ലിനു തീ പിടിച്ച് കത്തി നശിച്ച നിലയിൽ | ഫോട്ടോ: കെ. അബൂബക്കർ / മാതൃഭൂമി

26/51

സമസ്ത പ്രവാസി സെൽ കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അവാർഡ് ദാനവും ആദരിക്കൽ ചടങ്ങും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

27/51

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആയൂർ പാലിയം, പാരമെഡിക്കൽ ടെക്ക് എന്നീ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി സജി ചെറിയാൻ നിർവ്വഹിക്കുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

28/51

ഡൽഹിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി തന്നെ നിയമിക്കുവാൻ സർക്കാർ തീരുമാനമെടുത്ത വിവരമറിഞ്ഞ ശേഷം പ്രൊഫ. കെ വി തോമസ് ഭാര്യ ഷേർലിക്കൊപ്പം എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന ഫ്ളവർഷോ കാണുവാനെത്തിയപ്പോൾ സംഘാടകർ നൽകിയ റോസാപ്പൂക്കളുമായി | ഫോട്ടോ: ടി.കെ. പ്രദീപ്‌കുമാർ / മാതൃഭൂമി

29/51

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ആയൂർ പാലിയം പദ്ധതിയിൽ നിയമനം ലഭിച്ച ഉദ്യോഗാർത്ഥികളിൽ ഡോക്ടർമാർക്കുള്ള ആദ്യ നിയമന ഉത്തരവ് ഡോ. എസ്. എൽ. ദീപ്തി മന്ത്രി സജി ചെറിയാനിൽ നിന്ന് ഏറ്റുവാങ്ങുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയൽ, പി കെ ഗോപൻ തുടങ്ങിയവർ സമീപം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

30/51

അധ്വാനം ലഹരി ... നാട്ടിലെ ചെറുപ്പക്കാർ ലഹരിയിൽ ജീവിതം ഹോമിക്കുന്ന വാർത്തകൾ നിറയുമ്പോൾ ഇതാ നാല് ചെറുപ്പക്കാർ.... എറണാകുളം മുണ്ടൻവേലി എം ഇ എസ് കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥികളായ ഫാരിസ്, ഷഹാദ്, റിസ്വാൻ, അൽ ബുറൂജ് എന്നിവരാണ് കോളേജ് വിട്ടതിനു ശേഷം വ്യത്യസ്തങ്ങളായ ജോലി ചെയ്ത് പഠനത്തിനും സ്വന്തം ആവശ്യത്തിനും പണം കണ്ടെത്തുന്നത്. വഴിയാത്രക്കാർക്ക് കൗതുകമുണർത്തുന്ന നീളമുള്ള പരസ്യ ബോർഡുകൾ ചുമലിൽ തൂക്കി സൈക്കിളിൽ നഗരത്തിലൂടെ ... ഫോർട്ട് കൊച്ചിയിൽ നിന്ന് എറണാകുളം നഗരത്തിലൂടെ ഒരാഴ്ചയായി നാല് മണിക്കൂറോളം."മോശമല്ലാത്ത വേതനം കിട്ടുന്നുണ്ട്". നാലുപേരും ഒരേ സ്വരത്തിൽ പറയുന്നു. സംസാരത്തിനിടെ റിസ്വാന്റെ ഫോണിൽ അടുത്ത ജോലിക്കുള്ള ഓഫർ എത്തി. നഗരത്തിലെ ചെറു കടകളിൽ ഓൺലൈൻ ഇടപാടിനായി ഒട്ടിച്ചു വെച്ചിട്ടുള്ള ക്യു ആർ കോഡ് കാർഡുകൾ കീറി പോയതിനു പകരമായി പുതിയത് പതിക്കണം. അടുത്ത ജോലി ശരിയായ സന്തോഷത്തിൽ നാൽവർസംഘം പുല്ലേപ്പടി പാലം പുല്ലു പോലെ ചവിട്ടി കയറി പോയി | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

31/51

എറണാകുളം കലൂർ കതൃക്കടവ് റോഡിൽ സ്വകാര്യ ബസ്സ് ഇടിച്ചു തകർന്ന കാർ | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

32/51

എറണാകുളം രാജഗിരി കോളേജിൽ ഫെഡറൽ ബാങ്കും, മാതൃഭൂമിയും ചേർന്നു കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ സ്പീക് ഫോർ ഇന്ത്യ സംവാദ പരിപാടി ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡണ്ട് പി വി ജോസ് ഉദ്‌ഘാടനം ചെയ്യുന്നു. രാജഗിരി ഇൻസ്റ്റിറ്റ്യൂട്ട്സ് അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫ്രാൻസിസ് സെബാസ്റ്റിൻ, മാതൃഭൂമി റീജിയണൽ മാനേജർ പി സിന്ധു എന്നിവർ സമീപം | ഫോട്ടോ: ബി. മുരളീകൃഷ്‌ണൻ / മാതൃഭൂമി

33/51

കണ്ണൂർ ഡി.സി.സി. ഹാളിൽ നടന്ന കോൺഗ്രസ് ജില്ലാ നേതൃയോഗത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.ജയന്ത് സംസാരിക്കുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

34/51

കേരള സംസ്ഥാന ലോട്ടറിയുടെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ നറുക്കെടുപ്പിൽ നിന്ന്‌.

35/51

കോഴിക്കോട്ട് മലയാള പുരസ്ക്കാര സമിതി ആദരിച്ച ചടങ്ങിൽ എം.ടി.വാസുദേവൻ നായരെ പി.വി.ഗംഗാധരൻ പൊന്നാടയണിയിക്കുന്നു. ഇസ്മയിൽ, കെ.പി.രാമനുണ്ണി, എം. രാജൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

36/51

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിനു മുന്നോടിയായുള്ള പ്രഭാഷണ പരമ്പരയുടെ ഭാഗമായി തിരുവനന്തപുരം വിളപ്പിൽശാല സരസ്വതി കോളേജിൽ എഴുത്തുകാരൻ ജി.ആർ.ഇന്ദുഗോപൻ "ഭാവനയുടെ ചിത്രീകരണം" എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

37/51

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കെതിരെ (ഡബ്ല്യുഎഫ്‌ഐ) ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബബിത ഫോഗട്ട്, അൻഷു മാലിക് തുടങ്ങിയവർ രണ്ടാം ദിവസത്തെ പ്രതിഷേധ ധർണയിൽ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

38/51

ഡൽഹി ജന്തർമന്ദറിൽ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന്‌ പിന്തുണ നൽകാൻ എത്തിയ സിപിഎം നേതാവ് വൃന്ദ കാരാട്ടിനോട് രാഷ്ട്രീയ പിന്തുണ ആവശ്യമില്ലെന്ന് ടോക്യോ ഒളിമ്പിക്‌സ് വെങ്കലമെഡൽ ജേതാവ് ബജ്‌റംഗ് പുനിയ പറയുന്നു. പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും പുനിയ പറഞ്ഞു. രാഷ്ട്രീയത്തിന്റെ ഭാഗമായി അല്ല മത്സരത്തിനുള്ള സ്ത്രീകൾക്ക് പിന്തുണ നൽകാനാണ് താൻ എത്തിയതെന്ന് വൃന്ദ കാരാട്ട് പിന്നീട് വ്യക്തമാക്കി | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

39/51

അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് എംപ്ലോയീസ് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി നിർമ്മാണ തൊഴിലാളി ക്ഷേമനിധി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ജ്വാല യു.ഡി.എഫ്. ചെയർമാൻ പി.ടി. മാത്യു ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

40/51

മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ചേർത്തല എസ്.എൻ. കോളേജിൽ സാഹിത്യകാരൻ അജയ് പി. മങ്ങാടിന്റെ പ്രഭാഷണം കേൾക്കുന്ന സദസ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

41/51

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ചേർത്തല എസ്.എൻ കോളേജിൽ സാഹിത്യകാരൻ അജയ് പി. മങ്ങാട് സംസാരിക്കുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

42/51

തപാൽ സംയുക്ത സമര സമിതി കണ്ണൂർ ഡിവിഷൻ ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ നടത്തുന്ന ഉപവാസ സത്യാഗ്രഹം റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

43/51

പി. ജെ. ജോസഫിന്റെ ഭാര്യാ ഡോ.ശാന്ത ജോസഫിന്റെ മൃതദേഹം പുറപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

44/51

തിരക്കൊഴിഞ്ഞ ശബരിമലയിൽ തിരുമുറ്റത്തിരുന്ന് സ്‌തോത്രപാരായണം ചെയ്യുന്ന മാളികപ്പുറം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/51

തണുപ്പത്ത് ധരിക്കാൻ നൽകിയ കമ്പിളിയും സ്വറ്ററും തിരിച്ചേൽപ്പിക്കാൻ വരി നിൽക്കുന്ന പോലീസുകാർ. ശബരിമലയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

46/51

തിരക്കില്ലാത്ത പതിനെട്ടാംപടി കയറുന്ന അയ്യപ്പൻ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

47/51

തിരക്കൊഴിഞ്ഞ ശബരിമലയിൽ പടിപൂജ തൊഴാനെത്തിയ അമ്മമാർ സന്നിധാനത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

48/51

മകരവിളക്ക് ഉത്സവ സമാപനത്തിന് മുന്നോടിയായി അയ്യപ്പൻ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

49/51

വടക്കന്‍കശ്മീരിലെ ബാരാമുള്ള ജില്ലയിലെ തണുത്തുറഞ്ഞ ഡ്രംഗ് വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്ന വിനോദസഞ്ചാരികള്‍. അതിശൈത്യം രൂക്ഷമായ കശ്മീര്‍ താഴ്‌വരയിലെ ശരാശരി താപനില മൈനസ് 4.3 ഡിഗ്രി സെല്‍ഷ്യസാണ് | ഫോട്ടോ: പി.ടി.ഐ.

50/51

റിപ്പബ്ലിക് ദിനാഘോഷത്തിനു മുന്നോടിയായി ജമ്മുകശ്മീരിലെ ദേശീയപാതയ്ക്കു സമീപം സുരക്ഷാപരിശോധന നടത്തുന്ന സി.ആര്‍.പി.എഫ്. ജവാന്മാര്‍.

51/51

കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ഫ്‌ളവര്‍ഷോയുടെ ഭാഗമായി നടന്ന പുഷ്പാലംകൃത വാഹനഘോഷയാത്ര കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ കെ.ഇ. ബൈജു ഉദ്ഘാടനം ചെയ്യുന്നു.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023

Most Commented