ജനുവരി 18 ചിത്രങ്ങളിലൂടെ


1/45

മകരവിളക്ക് ഉത്സവ സമാപനത്തിന് മുന്നോടിയായി അയ്യപ്പൻ ശരംകുത്തിയിലേക്ക് എഴുന്നള്ളുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

2/45

അയ്യപ്പന്റെ എഴുന്നള്ളത്ത് ശരംകുത്തിയിലെത്തിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

3/45

അയ്യപ്പന്റെ ശരംകുത്തിയിലേക്കുള്ള എഴുന്നള്ളിപ്പ് ആരംഭിച്ചപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

4/45

പി.ജെ ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫിന്റെ മൃതദേഹം പുറപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി എ.കെ ശശീന്ദ്രൻ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

5/45

പി.ജെ. ജോസഫിന്റെ ഭാര്യ ഡോ.ശാന്ത ജോസഫിന്റെ മൃതദേഹം പുറപ്പുഴയിലെ വീട്ടിൽ പൊതുദർശനത്തിനു വെച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കുന്ന മന്ത്രി കെ.രാജൻ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

6/45

കണ്ണൂരിൽ നടന്ന കേരള സ്കൂൾ ഗെയിംസ് ബാസ്കറ്റ് ബോൾ അണ്ടർ –17 ആൺകുട്ടികളുടെ വിഭാഗത്തിൽ ജേതാക്കളായ കോട്ടയം ജില്ലാ ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

7/45

ധോണി വനമേഖലയ്ക്ക് സമീപം വയലിലൂടെ നടന്നുപോകുന്ന പി.ടി. 7 എന്ന ആന | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

8/45

ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ റോഡു സുരക്ഷാ വാരാചരണ സമാപനവും യാത്രയയപ്പ്‌ യോഗവും തിരൂർ ജോ. ആ.ടി.ഒ. അൻവർ മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

9/45

പാലക്കാട് പിരായിരി പുല്ലുകോട്ട് അയ്യപ്പസ്വാമി ക്ഷേത്രത്തിലെ കുംഭാഭിഷേകത്തിന്റെയും ഉത്സവത്തിന്റെയും ഭാഗമായി കലാമണ്ഡലം ഹരിനാരായണനും സംഘവും അവതരിപ്പിച്ച നളചരിതം നാലാം ദിവസം കഥകളി | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

10/45

തിരൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത്, ജല അതോറിറ്റി, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സംയുക്ത യോഗത്തിൽ കുറുക്കോളി മൊയ്തീൻ എം.എൽ.എ സംസാരിക്കുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

11/45

തിരൂർ ജി.എൽ.പി സ്കൂൾ ബി. പി. അങ്ങാടിയുടെ മോഡൽ പ്രീ പ്രൈമറിയുടെ കെട്ടിടം കുറുക്കോളി മൊയ്തീൻ എം. എൽ.എ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പ്രദീപ്‌ പയ്യോളി

12/45

സർക്കാർ ഉത്തരവ് നടപ്പിലായി തുടങ്ങി, മാസ്കു ധരിക്കുന്നവരുടെ എണ്ണം കൂടി... തിരൂരിൽ ടൗൺഹാളിൽ നഗരസഭയുടെ പൊതു പരിപാടിയിൽ നിന്ന് | ഫോട്ടോ: പ്രദീപ്‌ പയ്യോളി

13/45

ആലപ്പുഴ നഗരസഭാ അധികൃതർ ബീച്ചിലെ കടകളിൽ പരിശോധന നടത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

14/45

കേരളാ കോൺഗ്രസ് (എം ) കണ്ണൂർ ജില്ലാ കമ്മിറ്റി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യാനായി ചെയർമാൻ ജോസ് കെ മാണി എം.പി.യെ വേദിയിലേക്ക് സ്വീകരിച്ചാനയിക്കുന്നു. ജോയ് കൊന്നക്കൽ, സജി കുറ്റിയാനി എന്നിവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

15/45

കണ്ണൂർ പയ്യാമ്പലം പുലിമുട്ട് നിർമ്മാണ പ്രവൃത്തി കെ.സുധാകരൻ എം. പി. ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: റിദിൻ ദാമു / മാതൃഭൂമി

16/45

നാഗാലാൻഡ്, മേഘാലയ, ത്രിപുര നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

17/45

പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ്സ് നേതാവ് മൻപ്രീത് സിങ് ബാദൽ ന്യൂഡൽഹിയിലെ ബി.ജെ.പി. ആസ്ഥാനത്ത് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ ബി.ജെ.പിയിൽ ചേർന്നപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

18/45

തണൽ തേടി... ക്ഷേമ പെൻഷനും ബി.പി.എൽ. ആനുകൂല്യത്തിനും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് സാധാരണക്കാരുടെ മാനദണ്ഡങ്ങൾ ബാധകമാക്കരുതെന്നാവശ്യപ്പെട്ട് പരിവാർ ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ ഉപവാസം അഡ്വ. പി.എൻ. പൗരൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

19/45

തണൽ തേടി... ക്ഷേമ പെൻഷനും ബി.പി.എൽ. ആനുകൂല്യത്തിനും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് സാധാരണക്കാരുടെ മാനദണ്ഡങ്ങൾ ബാധകമാക്കരുതെന്നാവശ്യപ്പെട്ട് പരിവാർ ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ ഉപവാസത്തിൽ നിന്ന് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

20/45

തണൽ തേടി... ക്ഷേമ പെൻഷനും ബി.പി.എൽ. ആനുകൂല്യത്തിനും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് സാധാരണക്കാരുടെ മാനദണ്ഡങ്ങൾ ബാധകമാക്കരുതെന്നാവശ്യപ്പെട്ട് പരിവാർ ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ ഉപവാസത്തിൽ പങ്കെടുക്കാനെത്തിയ രക്ഷിതാക്കളിലൊരാൾ കച്ചവടക്കാരൻ നൽകിയ തൊപ്പിക്കുട ചൂടിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

21/45

തണലാകുമോ സർക്കാർ... ക്ഷേമ പെൻഷനും ബി.പി.എൽ. ആനുകൂല്യത്തിനും ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവർക്ക് സാധാരണക്കാരുടെ മാനദണ്ഡങ്ങൾ ബാധകമാക്കരുതെന്നാവശ്യപ്പെട്ട് പരിവാർ ജില്ലാ കമ്മിറ്റി മലപ്പുറം കളക്ടറേറ്റിന് മുന്നിൽ നടത്തിയ ശ്രദ്ധ ക്ഷണിക്കൽ ഉപവാസത്തിൽ പങ്കെടുക്കാനെത്തിയവർ കനത്തവെയിലിൽനിന്ന് രക്ഷതേടി കുട ചൂടിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

22/45

സംസ്ഥാന സർക്കാർ നീതി നിഷേധിക്കുകയാണെന്നാരോപിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ സഹകരണ ജീവനക്കാർ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

23/45

സംസ്ഥാന സർക്കാർ നീതി നിഷേധിക്കുകയാണെന്നാരോപിച്ച് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ നേതൃത്വത്തിൽ സഹകരണ ജീവനക്കാർ മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച് | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

24/45

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണപരമ്പരയിൽ കൊല്ലം കരുനാഗപ്പിള്ളി തേവർകാവ് വിദ്യാധിരാജ കോളേജിൽ 'വളരുന്ന ശാസ്ത്രം മുന്നേറുന്ന ജീവിതം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്താനെത്തിയ പ്രൊഫ. പി. വിവേകാനന്ദന് ചവറ ഐ.ആർ.ഇ.എൽ. ജനറൽ മാനേജരും യൂണിറ്റ് ഹെഡ്ഡുമായ ആർ.വി. വിശ്വനാഥും ജനറൽ മാനേജർ എൻ.എസ്. അജിത്തും ചേർന്ന് ഉപഹാരം നൽകുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

25/45

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള പ്രഭാഷണപരമ്പരയിൽ കൊല്ലം കരുനാഗപ്പിള്ളി തേവർകാവ് വിദ്യാധിരാജ കോളേജിൽ 'വളരുന്ന ശാസ്ത്രം മുന്നേറുന്ന ജീവിതം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്താനെത്തിയ പ്രൊഫ. പി. വിവേകാനന്ദൻ അധ്യാപകരോടും വിദ്യാർത്ഥികളോടുമൊപ്പം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

26/45

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന്‌ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

27/45

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന്‌ പോലീസ് ലാത്തിച്ചാർജ് ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

28/45

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചപ്പോൾ നജീബ് കാന്തപുരം എം.എൽ.എയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

29/45

സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ സേവ് കേരള സെക്രട്ടേറിയറ്റ് മാർച്ച് മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്‌ഘാടനം ചെയ്യുന്നു. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് തുടങ്ങിയവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

30/45

കേരള ഗാന്ധി സ്മാരക നിധിയിൽ നടക്കുന്ന ഗാന്ധി ജൈവോത്സവം ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി പി. പ്രസാദ് പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചപ്പോൾ

31/45

കേരള ഗാന്ധി സ്മാരക നിധിയിൽ നടക്കുന്ന ഗാന്ധി ജൈവോത്സവം ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി പി. പ്രസാദ് പ്രദർശന സ്റ്റാളുകൾ സന്ദർശിച്ചപ്പോൾ.

32/45

കോഴിക്കോട് പ്രസ്ക്ലബിൽ നടന്ന അനുസ്മരണ ചടങ്ങിൽ കെ.എൻ.ഇ.എഫ് സ്ഥാപക നേതാവായിരു കെ. ചന്ദ്രന്റെ ഫോട്ടോ മാതൃഭൂമി സീനിയർ എക്സിക്യൂട്ടീവ് എഡിറ്റർ വി.രവീന്ദ്രനാഥ് അനാച്ഛാദനം ചെയ്തപ്പോൾ. ടി.കുഞ്ഞിരാമൻ, ഇ.എം.ഗോപാലൻ, പി.ദിനകരൻ, ഗോപിനാഥ് ചേന്ദര, എം.അഷ്റഫ്, പി.എസ്.രാകേഷ്, പി.എം.ഗോപിനാഥ്, ഒ.സി. സചീന്ദ്രൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

33/45

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുന്നു. ബാബു രാജേന്ദ്രൻ, എം.പി. വേലായുധൻ, കെ.സി.ജോസഫ്, എം.എം.ഹസ്സൻ, കെ.ആർ. കുറുപ്പ്, കെ. പ്രവീൺ കുമാർ, പി.എം. നിയാസ്, പി.എം.അബ്ദുറഹ്മാൻ, ആർ.രാജൻ കുരുക്കൾ, ജി.പരമേശ്വരൻ, നദീറ സുരേഷ് തുടങ്ങിയവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

34/45

നിരോധിത പുകയില കടത്തു കേസിൽ സി.പി.എം കൗൺസിലർ ഷാനവാസിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് - ബി ജെ പി അംഗങ്ങൾ കൗൺസിൽ യോഗം ബഹിഷ്കരിച്ച് ആലപ്പുഴ നഗരസഭാ കവാടത്തിൽ കുത്തിയിരിക്കുന്നു | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

35/45

വനം വകുപ്പിന്റെ നേതൃത്വത്തിൽ പൂങ്കാവനം മാലിന്യമുക്തമാക്കാനുള്ള നടപടികൾ തുടങ്ങിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

36/45

ഈ തീർത്ഥാടന കാലത്തെ അവസാന കളഭാഭിഷേകത്തിന്മേൽ ശാന്തി കൊട്ടാരം ജയരാമൻനമ്പൂതിരി കളഭമെഴുന്നള്ളിക്കുന്നു. തന്ത്രി കണ്ഠരര്‌ രാജീവര് സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/45

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ചേർത്തല നൈപുണ്യ കോളേജിൽ എൻ. എ. നസീറിന്റെ പ്രഭാഷണം കേൾക്കുന്ന സദസ് | ഫോട്ടോ: സി. ബിജു / മാതൃഭൂമി

38/45

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയിൽ ചേർത്തല നൈപുണ്യ കോളേജിൽ എൻ. എ. നസീർ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

39/45

ശബരിമല താഴെ തിരുമുറ്റത്തെ തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/45

ശബരിമല വലിയ നടപ്പന്തലിലെ തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

41/45

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണപരമ്പരയിൽ ഇടുക്കി കുട്ടിക്കാനം മരിയൻ കോളേജിൽ ടി. പത്മനാഭന്റെ പ്രഭാഷണം കേൾക്കുന്ന വിദ്യാർഥികൾ | ഫോട്ടോ: ശിവപ്രസാദ് / മാതൃഭൂമി

42/45

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ച്‌ ഇടുക്കി കുട്ടിക്കാനം മരിയൻ കോളേജിൽ നടന്ന പ്രഭാഷണ പരമ്പരയിൽ ടി. പത്മനാഭൻ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ശിവപ്രസാദ് / മാതൃഭൂമി

43/45

മുസ്‌കുരനാ ഭീ മുശ്കിൽ ഹെ... ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തക നൽകിയ ഗുളിക കഴിച്ച ആലപ്പുഴ സി.എം.എസ്. എൽ.പി. സ്‌കൂളിലെ രണ്ടാം ക്ലാസിൽ പഠിക്കുന്ന ഇതര സംസ്ഥാനക്കാരി റിയാകുമാരിയുടെ മുഖഭാവം | ഫോട്ടോ: സി. ബിജു / മാതൃഭൂമി

44/45

ശബരിമലയിൽ ബുധനാഴ്ച രാവിലെ അനുഭവപ്പെട്ട തിരക്ക് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

45/45

താമരശ്ശേരി ചുരം രണ്ടാം വളവിനു താഴെ ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ചപ്പോള്‍. ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം. അടിവാരത്തുനിന്ന് ക്രെയിന്‍ എത്തിച്ച് വാഹനങ്ങള്‍ മാറ്റുന്നതുവരെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


02:09

പാടാനേറെ പാട്ടുകൾ ബാക്കിയാക്കി യാത്രയായ മലയാളത്തിന്റെ ഓലഞ്ഞാലിക്കുരുവി...

Feb 4, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented