ജനുവരി 17 ചിത്രങ്ങളിലൂടെ


1/41

കേരള സ്കൂൾ ഗെയിംസിന്റെ ഭാഗമായി കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന വുഷു ചാംപ്യൻഷിപ്പിൽ നിന്ന് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/41

കണ്ണൂർ സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും ചേർന്ന് കണ്ണൂരിൽ നടത്തിയ റോഡ് സുരക്ഷാ വാരാചരണ ബോധവൽക്കരണ റാലി അഡീഷനൽ എസ്പി എ.വി.പ്രദീപ് ഫ്ലാഗ് ഓഫ് ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

3/41

കണ്ണൂർ മൂന്നാം പീടിക വിശുദ്ധ അന്തോനീസിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുളള നഗര പ്രദക്ഷിണം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

4/41

പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ഹാഷിമിനു നേരെയുണ്ടായ ആർഎസ്എസ് അക്രമത്തിൽ പ്രതിഷേധിച്ച് പാനൂരിൽ യു.ഡി.എഫ് പ്രവർത്തകർ നടത്തിയ പ്രകടനം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

5/41

ആലപ്പുഴ മുട്ടത്തുപറമ്പിലെ വീട്ടില്‍ നിന്ന് പ്രത്യേക സംഘം പിടിച്ചെടുത്ത അരി നീക്കംചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

6/41

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള കൊല്ലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ നടന്ന പ്രഭാഷണപരമ്പരയില്‍ 'വൈദ്യശാസ്ത്രവും നിയമവും' എന്ന വിഷയത്തില്‍ അഡ്വ. മോഹന്‍രാജ് പ്രഭാഷണം നടത്തുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

7/41

ശബരിമലയിൽ തന്ത്രി കണ്ഠരര് രാജീവര് പടിപൂജ നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

8/41

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള കൊല്ലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ നടന്ന പ്രഭാഷണപരമ്പര ഡോ. മിഥുലാജ് അസീസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

9/41

ശബരിമലയിൽ ഒരു ഭക്തൻ സമർപ്പിച്ച കൽകണ്ട പാത്രവുമായി സ്റ്റോറിലെ ജീവനക്കാരൻ മഹേഷ് | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

10/41

മാതൃഭൂമി അക്ഷരോത്സവത്തോടനുബന്ധിച്ചുള്ള കൊല്ലം മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളേജില്‍ നടന്ന പ്രഭാഷണപരമ്പരയില്‍ 'വൈദ്യശാസ്ത്രവും നിയമവും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനെത്തിയ അഡ്വ. മോഹന്‍രാജ് കോളേജ് അധികൃതര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമൊപ്പം | ഫോട്ടോ: എം.എം.സുധീർ മോഹൻ / മാതൃഭൂമി

11/41

ദേശിയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല സമാപനം (സേഫ് ക്യാമ്പസ്‌ പദ്ധതി ) മുഖ്യമന്ത്രി പിണറായി വിജയൻ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

12/41

പി. ജെ ജോസഫ് എം.എൽ.എ യുടെ ഭാര്യാ ഡോ.ശാന്ത ജോസെഫിന്റെ മൃതദേഹം തൊടുപുഴ ചാഴിക്കാട് ആശുപത്രിയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ | ഫോട്ടോ: ശ്രീജിത്ത്‌ പി. രാജ്‌ / മാതൃഭൂമി

13/41

ദേശീയ റോഡ് സുരക്ഷല വാരം സമാപനത്തോടനുബന്ധിച്ച് മലപ്പുറത്ത് ജില്ലാ ട്രോമകെയർ മോട്ടോർ വാഹന വകുപ്പുമായി സഹരിച്ച് നടത്തിയ പരിശീലനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ അഹമ്മദ് സംസാരിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

14/41

ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം മലപ്പുറം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മുനിസിപ്പല്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

15/41

മലപ്പുറം ജില്ലാ പഞ്ചായത്ത് ഗ്രാമസഭാ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

16/41

ദിവസങ്ങളായി കോട്ടയ്ക്കലില്‍ വൈദ്യുതി ഒളിച്ചുകളിക്കുകയാണ്. കച്ചവടസ്ഥാപനങ്ങളേയും നിര്‍മ്മാണ ജോലികളേയും വൈദ്യുതി മുടക്കം ബാധിച്ചു. പുതിയ ഫീഡര്‍ സ്ഥാപിക്കുന്നതിനായി ലൈനുകള്‍ എ.ബി.സി. കേബിളുകളിലേയ്ക്ക് മാറ്റുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണം. കോട്ടയ്ക്കല്‍ കോട്ടപ്പടിയില്‍ കേബിളുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലിക്കാര്‍ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

17/41

കോഴിക്കോട് അളകാപുരിയിൽ നടന്ന ലീഡർ കെ.കരുണാകരൻ അനുസ്മരണ സമ്മേളനം കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. എൻ.കെ.അബ്ദുറഹിമാൻ, കെ.പ്രവീൺ കുമാർ, സി.പി. വിശ്വനാഥൻ, പി.എം. നിയാസ്, തിക്കോടി നാരായണൻ തുടങ്ങിയവർ സമീപം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

18/41

പട്ടിണി കിടക്കുന്നവർ കളി കാണാൻ വരേണ്ടെന്ന കായികമന്ത്രിയുടെ വാക്കുകളിൽ പ്രതിഷേധിച്ച് കെ.പി.സി.സി ദേശീയ കായിക വേദി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി വി.അബ്ദുറഹിമാന്റെ കോലത്തിൽ ചാട്ടയടിച്ച് നടത്തിയ പ്രതിഷേധ പരിപാടി കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

19/41

കേരള സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം തിരുവനന്തപുരത്ത് സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

20/41

ന്യൂഡൽഹിയിൽ നടന്ന ഡൽഹി നിയമസഭയുടെ രണ്ടാം ദിനത്തിൽ ഡൽഹി സർക്കാരിനെതിരെ വിധാനസഭയിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് വിധുരിയും പാർട്ടി എംഎൽഎമാരും കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

21/41

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ലവ് അഗർവാൾ തിരുവനന്തപുരത്ത് ജി- 20 ആരോഗ്യ പ്രവർത്തക സമിതി യോഗവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി സംവദിക്കുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

22/41

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ന്യൂഡൽഹിയിൽ നടന്ന നിയമസഭാ സമ്മേളനത്തിൽ സംസാരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

23/41

ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന റിപ്പബ്ലിക് ദിന പരേഡിന് മുന്നോടിയായി ഡൽഹി ഫയർ സർവീസ് ഉദ്യോഗസ്ഥർ ഇന്ത്യാ ഗേറ്റ് വൃത്തിയാക്കുന്നു. ജനുവരി 26ന് ഇന്ത്യ 74-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കും | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

24/41

തിരുവനന്തപുരം ജില്ലാ കോൺഗ്രസ് നേതൃയോഗം യു.ഡി.എഫ്.കൺവീനർ എം.എം.ഹസൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

25/41

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും പിൻവാതിൽ നിയമനത്തിനെതിരെയും യു ടി യു സി നടത്തിയ സെക്രട്ടേറിയറ്റ്‌ ധർണ്ണ സംസ്ഥാന പ്രസിഡന്റ് ബാബു ദിവാകരൻ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

26/41

വഞ്ചിയൂർ മാതൃഭൂമി റോഡിന്റെ പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഢലം കമ്മറ്റി സംഘടിപ്പിച്ച ധർണ്ണ മുൻ മന്ത്രി വി .എസ് ശിവകുമാർ ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

27/41

ഋഷിരാജ് സിങ്ങ് എഴുതിയ 'ബിഫോർ ഇറ്റ്സ് ടൂ ലേറ്റ്' പുസ്തകം തിരുവനന്തപുരത്ത് പ്രകാശനം ചെയ്യാനെത്തിയ ശശിതരൂർ എം പി സൗഹൃദ സംഭാഷണത്തിൽ | ഫോട്ടോ: എം.പി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

28/41

കോഴിക്കോട് അളകാപുരിയിൽ നടന്ന ലീഡർ കെ.കരുണാകരൻ അനുസ്മരണ സമ്മേളനത്തിൽ കെ.മുരളീധരൻ എം.പി. കരുണാകരന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. തിക്കോടി നാരായണൻ, പി.എം. നിയാസ്, കെ. പ്രവീൺകുമാർ, എൻ.കെ.അബ്ദുറഹിമാൻ തുടങ്ങിയവർ സമീപം | ഫോട്ടോ: സന്തോഷ്‌ കെ.കെ. / മാതൃഭൂമി

29/41

വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക, പി.ടി-7 ആനയെ മയക്കുവെടി വെച്ച് പിടിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി മലമ്പുഴ മണ്ഡലം കമ്മിറ്റി ആഹ്വാനം ചെയ്ത ഹർത്താലിനെ തുടർന്ന് നടത്തിയ പ്രതിഷേധ പ്രകടനം | ഫോട്ടോ: ഇ.എസ്‌. അഖിൽ / മാതൃഭൂമി

30/41

തീപിടുത്തമുണ്ടായ തിരൂർ ഗൾഫ് മാർക്കറ്റ് തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീൻ സന്ദർശിച്ചപ്പോൾ | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

31/41

ഉത്തരേന്ത്യയിലെ പ്രധാന ഫോറിൻ ഗുഡ്സ് വിപണന കേന്ദ്രമായ തിരൂർ ഗൾഫ് മാർക്കറ്റിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ടിന് തീപിടുത്തമുണ്ടായി കത്തിനശിച്ച കടകളും മൊബൈൽ ഫോണുകളും. മൂന്ന് കടകൾ പൂർണമായും അഞ്ചു കടകൾ ഭാഗികമായും കത്തിനശിച്ചു | ഫോട്ടോ: പ്രദീപ് പയ്യോളി / മാതൃഭൂമി

32/41

ദേശീയ വിര വിമുക്തി ദിനത്തിൽ ആലപ്പുഴ സി.എം.എസ് എൽ പി സ്കൂളിൽ കുട്ടികൾക്ക് വിരയ്ക്കെതിരെയുള്ള ഗുളികകൾ വിതരണം ചെയ്യുന്നു | ഫോട്ടോ: സി. ബിജു / മാതൃഭൂമി

33/41

പെരിന്തൽമണ്ണ തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട ബാലറ്റ് പേപ്പറുകൾ ഉദ്യോഗസ്ഥർ ഹൈക്കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

34/41

എറണാകുളം ടൗൺ ഹാളിൽ നടന്ന കേരള എൻ.ജി.ഒ.യൂണിയൻ വജ്ര ജൂബിലി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

35/41

എറണാകുളം ടൗൺ ഹാളിൽ നടന്ന കേരള എൻ.ജി.ഒ.യൂണിയൻ വജ്ര ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം മന്ത്രി പി.രാജീവ്, പ്രൊ; എം.കെ സാനു എന്നിവർ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

36/41

ചൊവ്വാഴ്ച ശബരിമലയിൽ ദർശനത്തിനായി കാത്തുനിൽക്കുന്ന അയ്യപ്പഭക്തൻമാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

37/41

മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം നാലാം പതിപ്പിന്റെ മുന്നോടിയായി കണ്ണൂരിൽ എഴുത്തുകാരൻ വിനോയ് തോമസ് 'ചരിത്രത്തിൻെ നിഴലിൽ ഭാവിയുടെ വെളിച്ചത്തിലേക്ക്' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

38/41

ദർശനത്തിനു കാത്തു നിൽക്കുന്നവർ. ശബരിമലയിലെ കാഴ്ച| ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

39/41

തീർഥാടകർ എറിഞ്ഞുടച്ച നാളികേരം പതിനെട്ടാം പടിക്കു സമീപം കൂടി കിടക്കുന്നു. ശബരിമലയിലെ കാഴ്ച| ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

40/41

മഹാത്മാ ഗാന്ധി സർവകലാശാലാ അക്കാദമിക് കാർണിവൽ - യു നോയ 2023 മന്ത്രി ആർ. ബിന്ദു ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ശിവപ്രസാദ് / മാതൃഭൂമി

41/41

തീര്‍ഥാടകരെ ദേവസ്വം ഗാര്‍ഡ് ബലംപ്രയോഗിച്ച് തള്ളിമാറ്റുന്ന ദൃശ്യങ്ങള്‍

Content Highlights: news in pics january 17


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented