ജനുവരി 16 ചിത്രങ്ങളിലൂടെ


1/51

കണ്ണൂർ താലൂക്ക് എൻ.എസ്.എസ്. യൂണിയൻ വർക്കിങ് വിമൻസ് ഹോസ്റ്റൽ എ. കെ.രാമകൃഷണൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

2/51

മലപ്പുറം മുസ്‌ലിംലീഗ് ഓഫീസിൽ ചേർന്ന ജില്ലാ യു.ഡി.എഫ്. കമ്മിറ്റി അംഗങ്ങളുടെയും നിയോജക മണ്ഡലം ചെയർമാൻ, കൺവീനർമാരുടെയും എം.എൽ.എ.മാരുടെയും സംയുക്ത യോഗത്തിൽ കെ.പി.എ. മജീദ് സംസാരിക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

3/51

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറുകളടങ്ങിയ പെട്ടി കാണാതായതറിഞ്ഞ് പെരിന്തൽമണ്ണ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധിക്കുന്ന മുസ്ലീം ലീഗ് പ്രവർത്തകർ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

4/51

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറുകളടങ്ങിയ പെട്ടി കാണാതായതറിഞ്ഞ് മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിൽ പ്രതിഷേധവുമായെത്തിയ മുസ്ലീം യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

5/51

പെട്ടി കിട്ടി... മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിൽ നിന്ന് കണ്ടെടുത്ത പെരിന്തൽമണ്ണ സബ് ട്രഷറിയിൽ നിന്ന് കാണാതായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറുകളടങ്ങിയ പെട്ടി സബ് കളക്ടർ ശ്രീധന്യയുടെ നേതൃത്വത്തിലുള്ള സംഘം കൊണ്ടുപോകുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

6/51

പെട്ടി കിട്ടി... പെരിന്തൽമണ്ണ സബ് ട്രഷറിയിൽ നിന്ന് കാണാതായ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ബാലറ്റ് പേപ്പറുകളടങ്ങിയ പെട്ടി മലപ്പുറം സഹകരണസംഘം ജോയിന്റ് രജിസ്ട്രാറുടെ കാര്യാലയത്തിൽ നിന്ന് സബ് കളക്ടർ ശ്രീധന്യയുടെ നേതൃത്വത്തിലുള്ള സംഘം പുറത്തേയ്ക്ക് കൊണ്ടുവരുന്നു | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

7/51

വർണപ്പട്ടങ്ങളായി... മലപ്പുറം കുന്നുമ്മൽ എ.എം.എൽ.പി. സ്‌കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വിദ്യാർഥികൾ കോട്ടക്കുന്നിൽ നൂറ് പട്ടങ്ങൾ പറത്തിയപ്പോൾ | ഫോട്ടോ: അജിത്‌ ശങ്കരൻ / മാതൃഭൂമി

8/51

മംഗലാപുരം ക്വാറി ഇടപാട് കേസിൽ കൊച്ചി ഇ.ഡി. ഓഫിസിലെ ചോദ്യം ചെയ്യലിനു ശേഷം മടങ്ങുന്ന പി.വി. അൻവർ എം.എൽ എ | ഫോട്ടോ: വി.കെ. അജി / മാതൃഭൂമി

9/51

കോഴിക്കോട് ടൗൺഹാളിൽ പ്രേംനസീർ സാംസ്കാരിക സമിതി ഒരുക്കിയ "പ്രേംനസീർ, ഓർമ്മ ദിനം" പരിപാടി സിനിമാ താരം പ്രേംകുമാർ ഉദ്ഘാടനം ചെയ്തപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

10/51

കണ്ടിട്ടും കാണാതെ പോവുകയോ ........ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ റോഡിൽ പഴയ സംഗം തീയേറ്ററിന് മുമ്പിലെ ഓവുചാൽ പുതുക്കിപണിതപ്പോൾ കോരിയിട്ട മണ്ണും പൊളിച്ച സ്ലാബുകളും റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് കൂട്ടിയിട്ട നിലയിൽ. മണ്ണും കല്ലും റോഡിലേക്ക് കിടക്കുന്നതിനാൽ കാൽ നടക്കാർക്ക് മാത്രമല്ല, രാത്രിയിൽ വാഹനങ്ങൾക്കും ഇത് അപകട ഭീഷണിയാണ്. രണ്ടാഴ്ച്ച കഴിഞ്ഞിട്ടും അധികൃതർക്ക് കണ്ട ഭാവമില്ല | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

11/51

തൊട്ടു തൊട്ടില്ല ........ കോഴിക്കോട് കോർപ്പറേഷൻ അഴിമതിക്കെതിരെ യു.ഡി.എഫ് നടത്തിയ കോർപറേഷൻ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യാൻ എത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ കാർ വഴിയാത്രക്കാരന്റെ മേൽ തൊട്ടുരുമ്മിയപ്പോൾ. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനാൽ അപകടം ഒഴിവായി | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

12/51

കോഴിക്കോട് കോർപ്പറേഷൻ അഴിമതിക്കെതിരെ യു.ഡി.എഫ് നടത്തിയ കോർപ്പറേഷൻ ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്തിയപ്പോൾ | ഫോട്ടോ: കെ.കെ. സന്തോഷ്‌ / മാതൃഭൂമി

13/51

ശബരിമലയിൽ തന്ത്രി കണ്ഠര് രാജീവര് പടിപൂജ നടത്തുന്നു. മേൽശാന്തി കൊട്ടാരം ജയരാമൻനമ്പൂതിരി സമീപം | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

14/51

കോഴിക്കോട് നടന്ന ജനതാദൾ എസ് ജില്ലാ കൺവെൻഷൻ മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

15/51

കോഴിക്കോട് കോർപ്പറേഷൻ സംഘടിപ്പിച്ച ദേശീയ പാലിയേറ്റീവ് ദിനാചരണത്തിൽ കിടപ്പിലായവർക്കുള്ള കിറ്റ് വിതരണത്തിനിടെ പൊട്ടിക്കരഞ്ഞ സരസയെ ആശ്വസിപ്പിക്കുന്ന മന്ത്രി അഹമ്മദ് ദേവർകോവിൽ | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

16/51

എൽതോറിന്റെ പുതിയ മോഡലായ കോറലിന്റെ കേരളത്തിലെ ലോഞ്ചിങ് കോഴിക്കോട്‌ അത്താണിക്കൽ ആർട്‌സ് മോട്ടോഴ്‌സിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ്‌കുമാർ നിർവ്വഹിക്കുന്നു. പി.സുധാകർ ബാബു സമീപം | ഫോട്ടോ: പി. കൃഷ്‌ണപ്രദീപ്‌ / മാതൃഭൂമി

17/51

സ്മാർട്ട് മീറ്റർ പദ്ധതി സ്വകാര്യ വത്കരണം നടത്തുന്നതിൽ പ്രതിഷേധിച്ച് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കണ്ണൂരിൽ വൈദ്യതി ഭവൻ പരിസരത്ത് നടത്തിയ പ്രതിഷേധ കൂട്ടായ്‌മ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

18/51

അപ്പൊ ഞാനാണല്ലേ ഉദ്ഘാടക... ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ അധ്യക്ഷയായി ചുമതലയേറ്റ പി.കെ.ശ്രീമതിക്ക് കണ്ണൂരിൽ ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി ക്ഷണിച്ചപ്പോൾ അമ്പരപ്പോടെ എഴുന്നേൽക്കുന്ന കെ.കെ.ശൈലജ എം.എൽ.എ. സംഘാടകർ ഉദ്ഘാടനം നേരത്തെ അറിയിച്ചില്ല എന്ന് പറഞ്ഞാണ് പ്രസംഗിക്കാനായി എഴുന്നേറ്റത്. കെ.പി.വി. പ്രീത, പി.കെ.ശ്യാമള, എൻ.സുകന്യ, ലീല, പി.കെ.സരള, പി.പി.ദിവ്യ തുടങ്ങിയവർ സമീപം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

19/51

കണ്ണൂർ പാറക്കണ്ടിയിലെ കൊയ്യാൻകണ്ടി ശ്യാമളയുടെ വീട് പൂർണമായി കത്തി നശിച്ച നിലയിൽ | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

20/51

കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്ന യു.ഡി.എഫ്. നേതൃ യോഗം യു.ഡി.എഫ്.കൺവീനർ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

21/51

സംസ്ഥാന സ്‌കൂൾ ഗെയിംസ് ബാസ്കറ്റ് ബോൾ അണ്ടർ 19 (ആൺ) ജേതാക്കളായ തിരുവനന്തപുരം ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

22/51

സംസ്ഥാന സ്‌കൂൾ ഗെയിംസ് ബാസ്കറ്റ് ബോൾ അണ്ടർ 19 (പെൺ) ജേതാക്കളായ തൃശൂർ ടീം | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

23/51

സംസ്ഥാന സ്‌കൂൾ ഗെയിംസ് ബോക്സിങ് മത്സരത്തിൽ 46 കിലോഗ്രാം വിഭാഗത്തിൽ കണ്ണൂരിന്റെ ശിവാഗ്‌ നിതിനും മലപ്പുറത്തിന്റെ വി. അതുലും തമ്മിൽ ഏറ്റുമുട്ടുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

24/51

കണ്ണൂർ പള്ളിക്കുന്ന് ശ്രീപുരം സ്കൂളിന് സമീപം മോഷണം നടന്ന ‘സൗപർണിക’യിൽ കെ.അനിതയുടെ വീട്ടിൽ വിരലടയാള വിദഗ്ധർ പരിശോധന നടത്തുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

25/51

ഏണ​സ്റ്റോ ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്കും കൊച്ചുമകൾ എസ്തഫനിയ ഗുവേരയ്ക്കും കൊല്ലം പൗരാവലി ഒരുക്കിയ സ്വീകരണത്തിൽ മേയർ പ്രസന്ന ഏണസ്റ്റ്‌, സി.പി.എം. ജില്ലാ സെക്രട്ടറി എസ്‌. സുദേവൻ, യുവജ​നകമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോം, സി.പി.എം. പോളിറ്റ്‌ബ്യൂറോ അംഗം എം.എ. ബേബി, എം. നൗഷാദ്‌ എം.എൽ.എ., ഡി.വൈ.എഫ്‌.ഐ. സംസ്ഥാന ട്രഷറർ എസ്‌.ആർ. അരുൺ ബാബു തുടങ്ങിയവർ | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

26/51

ഏണ​സ്റ്റോ ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്കും കൊച്ചുമകൾ എസ്തഫനിയ ഗുവേരയ്ക്കും കൊല്ലം പൗരാവലി ഒരുക്കിയ സ്വീകരണം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

27/51

ഏണ​സ്റ്റോ ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്കും കൊച്ചുമകൾ എസ്തഫനിയ ഗുവേരയ്ക്കും കൊല്ലം പൗരാവലി ഒരുക്കിയ സ്വീകരണം സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

28/51

ഏണ​സ്റ്റോ ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്കും കൊച്ചുമകൾ എസ്തഫനിയ ഗുവേരയ്ക്കും കൊല്ലം പൗരാവലി ഒരുക്കിയ സ്വീകരണം. സി.പി.എം. പോളിറ്റ്‌ ബ്യൂറോ അംഗം എം.എ. ബേബി, എം. നൗഷാദ്‌ എം.എ.എ. എന്നിവർ സമീപം | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

29/51

ബിജെപി ദേശീയ നിർവാഹക സമിതിയോഗത്തിലെ പ്രതിനിധി സംഘം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

30/51

ബിജെപി ദേശീയ നിർവാഹക സമിതിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷാൾ അണിയിച്ച് സ്വീകരിക്കുന്നു. ജെ.പി. നദ്ദ സമീപം | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

31/51

ബി.ജെ.പി.ദേശീയ നിർവാഹകസമിതി യോഗത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോയായി എത്തുമ്പോൾ ജനങ്ങൾ പുഷ്പവൃഷ്ടിയോടെ സ്വീകരിക്കുന്നു | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

32/51

ആർ.ടി.ഒ.എൻഫോഴ്സ്മെന്റ് ഓഫീസ് മലപ്പുറവും തിരൂർ ജോയിന്റ് ആർ.ടി.ഒ. ഓഫീസും റൈഹാൻ കണ്ണാശുപത്രിയും ചേർന്ന് ഓട്ടോ ഡ്രൈവർമാർക്ക് തിരൂരിൽ നടത്തിയ കണ്ണു പരിശോധന | ഫോട്ടോ: പ്രദീപ്‌ പയ്യോളി

33/51

കർണ്ണാടക ആഭ്യന്തര മന്ത്രി അര ഗജ്ഞാനേന്ദ്ര ശബരിമല ദർശനത്തിനായി പതിനെട്ടാംപടി കയറിയപ്പോൾ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

34/51

തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ സ്കൂളിലെ പാർലമെന്ററി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന സംവാദത്തിൽ കുട്ടികളുമായി സംവദിക്കാനെത്തുന്ന സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

35/51

മാതൃഭൂമി - ഫെഡറൽ ബാങ്ക് "സ്പീക്ക് ഫോർ ഇന്ത്യ" കേരള എഡിഷൻ ഏഴാം പതിപ്പിന് തുടക്കം കുറിച്ച് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ശശി തരൂർ എം.പി.യും തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുലും തമ്മിൽ നടന്ന സംവാദം കേൾക്കുന്ന വിദ്യാർത്ഥിനികൾ | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

36/51

മാതൃഭൂമി - ഫെഡറൽ ബാങ്ക് "സ്പീക്ക് ഫോർ ഇന്ത്യ" കേരള എഡിഷൻ ഏഴാം പതിപ്പിന് തുടക്കം കുറിച്ച് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ശശി തരൂർ എം.പി.യും തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുലും തമ്മിൽ നടന്ന സംവാദത്തിന് ശേഷം ഇരുവരും ചേർന്ന് സദസ്സിനെ അഭിവാദ്യം ചെയ്യുന്നു. കോളേജ് ബർസാർ ഫാ.സോജി മാത്യു, പ്രിൻസിപ്പൽ ഡോ.ജിജിമോൻ കെ.തോമസ്, മാതൃഭൂമി മീഡിയ സൊലൂഷൻസ് അസിസ്റ്റന്റ് ജനറൽ മാനേജർ വിഷ്‌ണു നാഗപ്പള്ളി, ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിങ് ബ്രാഞ്ച് ഹെഡുമായ വി.നന്ദകുമാർ, ഫെഡറൽ ബാങ്ക് തിരുവനന്തപുരം വൈസ് പ്രസിഡന്റും സോണൽ ഹെഡുമായ രഞ്ജി അലക്‌സ്, മാതൃഭൂമി ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ.പ്രമോദ്, മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റർ രാജീവ് ദേവരാജ് എന്നിവർ സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

37/51

മാതൃഭൂമി - ഫെഡറൽ ബാങ്ക് "സ്പീക്ക് ഫോർ ഇന്ത്യ" കേരള എഡിഷൻ ഏഴാം പതിപ്പിന് തുടക്കം കുറിച്ച് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ശശി തരൂർ എം.പി.യും തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുലും തമ്മിൽ നടന്ന സംവാദത്തിൽ നിന്ന്. മോഡറേറ്റർ രാജേഷ് കേശവ് സമീപം | ഫോട്ടോ: ബിജു വർഗീസ്‌ / മാതൃഭൂമി

38/51

മാതൃഭൂമി - ഫെഡറൽ ബാങ്ക് സ്പീക്ക് ഫോർ ഇന്ത്യ കേരള എഡിഷൻ ഏഴാം പതിപ്പിന് തുടക്കം കുറിച്ച് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ശശി തരൂർ എം.പി.യും തിരുനെൽവേലി അസിസ്റ്റന്റ് കളക്ടർ എസ്.ഗോകുലും തമ്മിലുള്ള സംവാദം കേൾക്കുന്ന സദസ്സ് | ഫോട്ടോ: എം.പി. ഉണ്ണികൃഷ്‌ണൻ

39/51

പൊങ്കല്‍ ആഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്ന് തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളില്‍ ജെല്ലിക്കെട്ടുകള്‍ തുടങ്ങി. ലോകപ്രശസ്തമായ ജെല്ലിക്കെട്ടുകള്‍ അരങ്ങേറുന്നത് മധുരയിലാണ്. പാലമേട് ജെല്ലിക്കെട്ടിൽ നിന്ന്‌ | ഫോട്ടോ: വി.രമേഷ്‌ / മാതൃഭൂമി

40/51

ഐ എൻ ടി യു സി കൊല്ലം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സി എം സ്റ്റീഫൻ അനുസ്മരണചടങ്ങ് ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ / മാതൃഭൂമി

41/51

മൃഗസംരക്ഷണവകുപ്പിന്റെ ചർമ്മ മുഴ രോഗപ്രതിരോധ വാക്സിൻ വിതരണത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനം കൊല്ലം ജില്ല വെറ്റിനറി ആസ്പത്രിയിൽ ക്ഷീരവികസനവകുപ്പ്‌ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യുന്നു | ഫോട്ടോ: സുധീർമോഹൻ / മാതൃഭൂമി

42/51

ലഹരി കടത്ത് കേസിൽ ആലപ്പുഴ സി.പി.എം. കൗൺസിലർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നഗരസഭയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. | ഫോട്ടോ: സി. ബിജു / മാതൃഭൂമി

43/51

കണ്ണൂർ ഡി.സി.സി. ഓഫീസിൽ നടന്ന യു ഡി എഫ് നേതൃയോഗം എം.എം.ഹസൻ ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

44/51

ബിജെപി നിർവാഹക സമിതി യോഗത്തിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന റോഡ് ഷോയ്ക്കായി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് അണിഞ്ഞൊരുങ്ങിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

45/51

ബിജെപി നിർവാഹക സമിതി യോഗത്തിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന റോഡ് ഷോയ്ക്കായി ഡൽഹിയിലെ പാർലമെന്റ് സ്ട്രീറ്റ് അണിഞ്ഞൊരുങ്ങിയപ്പോൾ | ഫോട്ടോ: പി.ജി. ഉണ്ണികൃഷ്‌ണൻ / മാതൃഭൂമി

46/51

കണ്ണൂർ പാറക്കണ്ടിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച വീട് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

47/51

കണ്ണൂർ പാറക്കണ്ടിയിൽ ഇന്ന് പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ച വീട് | ഫോട്ടോ: ലതീഷ്‌ പൂവത്തൂർ / മാതൃഭൂമി

48/51

പതിനെട്ടാംപടി കയറുന്ന വൃദ്ധ സ്വാമിയെ സഹായിക്കുന്ന പോലീസ് അയ്യപ്പൻ. ശബരിമലയിലെ കാഴ്ച | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

49/51

തിരക്കിനിടയിൽ കിട്ടിയ ഇടവേളയിൽ പതിനെട്ടാംപടിയിൽ വിശ്രമിക്കുന്ന പോലീസ് അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

50/51

ശബരിമല പടിഞ്ഞാറെ തിരുമുറ്റത്ത് അയ്യപ്പനെ നമിച്ച് പ്രാർത്ഥിക്കുന്ന അയ്യപ്പന്മാർ | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

51/51

കൊല്ലം സ്വദേശി അമ്മിണി ശബരിമലയിലെ തിരക്കിനിടയിൽ കൊച്ചുമകൾ അലംകൃതയുടെ ചോറൂണു കർമ്മം നടത്തുന്നു | ഫോട്ടോ: സി. സുനിൽകുമാർ / മാതൃഭൂമി

Content Highlights: news in pics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented